ലണ്ടന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ കലാസാംസ്‌കാരിക വേദിയുടെ പത്തൊമ്പതാം സമ്മേളനവും ലഹരി വിരുദ്ധ സെമിനാറും മാര്‍ച്ച് 29ന് രാത്രി 8.30 ന് വെര്‍ച്ചല്‍ പ്ലാറ്റ്‌ഫോമിലൂടെ ബെന്നി ബഹനാന്‍ എം. പി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ‘കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വിപത്തായ രാസ ലഹരിയുടെ പിടിയില്‍ നിന്ന് എങ്ങനെ യുവതലമുറയെ രക്ഷിക്കാം’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
സെമിനാറിന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയും അഭിഭാഷകനും മിനിസ്ട്രി ഓഫ് സോഷ്യല്‍ ജസ്റ്റീസ് ആന്റ് എംപവര്‍മെന്റ് (Govt. of India) മാസ്റ്റര്‍ ട്രെയ്‌നറും ജനസേവ ശിശുഭവന്‍ പ്രസിഡന്റുമായ അഡ്വ ചാര്‍ളി പോള്‍, 30 വര്‍ഷമായി ദുബായില്‍ സൈക്കോളജിസ്റ്റായി പ്രാക്ടീസ് ചെയ്യുന്ന അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ മെമ്പറുമായ ഡോ: ജോര്‍ജ് കാളിയാടന്‍ എന്നിവര്‍ നേതൃത്വം നല്‍കും
.
ആലുവ തോട്ടക്കാട്ടുകര സെന്റ് ആന്‍സ് ഇടവക മാതൃവേദിയുടെ നേതൃത്വത്തില്‍ 150 വനിതകള്‍ ഉള്‍പ്പെടുന്ന ‘മെഗാ തിരുവാതിര’ ഇതിന്റെ ഭാഗമായി നടക്കും. അന്തരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി 150 വനിതകളെ ഉള്‍പ്പെടുത്തി ക്രിസ്തീയ ഭക്തിഗാനത്തിലൂടെ അവതരിപ്പിച്ച മെഗാതിരുവാതിരയാണ് വീണ്ടും ഈ കലാ സാംസ്‌കാരിക വേദിയില്‍ അവതരിപ്പിക്കുന്നത്.
യൂറോപ് റീജിയന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍, പ്രസിഡന്റ് ജോളി എം പടയാട്ടില്‍, ജനറല്‍ സെക്രട്ടറി ബാബു തോട്ടപ്പള്ളില്‍, ട്രഷറര്‍ ഷൈബു ജോസഫ് എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കും.
ജോളി എം പടയാട്ടില്‍
പ്രസിഡന്റ്
യൂറോപ് റീജിയണ്‍
+491575 31 815 23
About The Author
No related posts.