പ്രമുഖ പ്രവാസസാഹിത്യകാരന്‍ ശ്രീ. കാരൂര്‍ സോമന്റെ ‘കാലാന്തരങ്ങള്‍’ നോവല്‍ ജീവിതത്തിലെ ദുഃഖസാന്ദ്രവും സുഖകരവുീ ദുഷ്ടലാക്കുകളും നിറഞ്ഞ അനുഭവങ്ങള്‍ ഒരു പൂവ് വിടരുന്നതുപോലെ മുള്ളുകളില്‍ ഇതളുകളായി വികാസം പ്രാപിക്കുന്നത് തെല്ലു കൗതുകത്തോടെയാണ് വായിച്ചത്.
ഇതിലെ കഥാപാത്രങ്ങളെല്ലാം തന്നെ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നവരുമാണ്. എന്നാല്‍ കാലാന്തരങ്ങളിലെ മോഹന്‍ എന്ന നായകന്‍ എന്നെ വേട്ടയാടുന്ന കഥാപാത്രമാണ്.
മോഹന്‍ എന്ന കഥാപാത്രം ജീവിതം കരുപ്പിടിക്കാന്‍ സോഫിയ എന്ന സ്ത്രീയെ സമര്‍ത്ഥമായി ഉപയോഗിക്കുന്നു. ഒപ്പം തന്നെ മാറാരോഗിയായ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുന്നു. ബിന്ദു എന്ന ആ പെണ്‍കുട്ടിക്കും അവളുടെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അത്ഭുതകരമായൊരു കാര്യമായിരുന്നു ഈ സന്മനസ്സുള്ള വിവാഹം.
അസ്വഭാവിക സ്വഭാവത്തിന്റെ ഉടമയാണ് അയാള്‍. മുഖംമൂടിയണിഞ്ഞ മനുഷ്യന്‍. നേട്ടങ്ങളുടെ പട്ടികകള്‍ മനസ്സില്‍ കരുതിക്കൂട്ടി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഒരു സ്വാര്‍ഥന്‍.
അര്‍ബുദനാരുകള്‍ വല നെയ്യുന്ന ഒരു പെണ്ണിനെ കെട്ടിയ നല്ലവന്‍. മിടുക്കനായ അമേരിക്കക്കാരന്‍. ഇവിടെ വിഡ്ഢികളായത് രണ്ടു സ്ത്രീകളാണ്.
രോഗിയായ ഭാര്യ മരിച്ചു പോകുമെന്ന ആശ്വാസത്തിന് ഒരു തിരിച്ചടി പോലെ ഭാര്യ ബിന്ദുവിന്റെ അസുഖം കുറയുന്നു. ഇവിടെയാണ് കഥയുടെ ട്വിസ്റ്റ്. ഇതില്‍ ഒരു മകനും പിറക്കുന്നു. നിര്‍വികാരത മാത്രം തോന്നുന്ന ഇയാള്‍ ജീവിതം ബിന്ദുവിനോടൊപ്പം ഒരു യാത്ര പുറപ്പെടുന്നു. സോഫിയ മോഹനില്‍ നിന്നും മനപ്പൂര്‍വം ഒഴിഞ്ഞു മാറുന്നു.
മാറാരോഗിയായ ഒരു പാവം യുവതി ബിന്ദുവിനെ വിവാഹം കഴിച്ചു് അമേരിക്കയിലെ ഭിമന്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനുള്ള ഭര്‍ത്താവിന്റെ കുടിലതകളിലേക്കാണ് നമ്മെ നയിക്കുന്നത്. ഇത്തരത്തില്‍ വേട്ടയാടപ്പെടുന്ന സ്ത്രീകളുടെ പ്രതിനിധിയാണ് ബിന്ദു.
സാധാരണ മനുഷ്യജീവിതത്തിന്റെ വേലിയേറ്റങ്ങളും ഇറക്കങ്ങളും ഈ നോവലിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. അവസാനം പിടിക്കപ്പെടുന്ന മോഹന്‍ ദുഷ്ടന്മാര്‍ പന പോലെ വളര്‍ത്തപ്പെടും എന്നുള്ളതിന്റെ ഉദാഹരണം മാത്രമാണ്. വികാരതീവ്രമായ ഒഴുക്കുള്ള നോവല്‍
കാരുര്‍ കഥകള്‍, നോവലുകളിലെ രചനാ വൈഭവം, സത്യസന്ധത നമ്മുടെ ചുറ്റുവട്ടത്തില്‍ നടക്കുന്ന മനുഷ്യരുടെ നെടുവീര്‍പ്പുകളും സങ്കീര്‍ണതകളും ഇരകളും വേട്ടക്കാരുമാണ്.
‘കാലാന്തരങ്ങള്‍’ (പ്രസാധകര്‍-പ്രഭാത് ബുക്‌സ്)
About The Author
No related posts.