ഞാന്‍ എന്റെ കഥയിലൂടെ നടക്കുകയാണ്. വ്യത്യസ്ത മായചുവടുവയ്പ്പുകളോടെ എനിക്ക്കരുത്തും, മനഃശാന്തിയും ലഭിക്കാന്‍ മാനവലോകത്ത് ഞാന്‍ നിരായുധനായി നിന്നു.
കഴുത്തറ്റം വെള്ളം കുടിക്കണോ കുളിക്കണോ എന്നറിയില്ല. ശുദ്ധ ജലമാണോ എന്നും അറിയില്ല. ചെളിയിലേയ്ക്ക് ആഴ്ന്നുപോവുകയാണോ അതും അല്ല.
എങ്ങുനിന്നോ വന്ന ഇളം തെന്നല്‍ എന്നെ തഴുകി കടന്നുപോയി. വീണ്ടും പൂത്തമുല്ലപ്പൂവിന്‍ ഗന്ധം. ഞാന്‍ ആകെ കോരിത്തരിച്ചു. കാറ്റത്ത് മാവിന്‍കൊമ്പില്‍ ആടിയ കിളിക്കൂട്ടില്‍ അപ്പോഴും ഒരു കിളി ചിലച്ചു.
തേങ്ങി മറന്നൊരു ഓര്‍മ്മപുതുക്കിയെന്ന വണ്ണം ആരോ പറഞ്ഞത് വീണ്ടും ഓര്‍ത്തുനോക്കി നിനക്ക് നിന്റെ വില അറിയില്ല. ഏറിയാല്‍ എത്ര നാള്‍. മുളം തണ്ടില്‍ ഊതുന്ന കാറ്റിനു പോലും വിലയല്ലേ. അതുകൊണ്ട് വഴിയില്‍ കാണുന്നത് എന്തും നീ വിലകൊടുത്ത് വാങ്ങരുത്. വിലകൊടുക്കാതെ കിട്ടുന്ന എന്തുണ്ട് ഈലോകത്തില്‍ അവളുടെ ഉള്ളില്‍ ചോദ്യം ഉണര്‍ന്നു. എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പ്രകൃതി കനിഞ്ഞു നല്‍കണം.
മുറ്റത്തു നില്‍ക്കുന്ന മാവിലേയ്ക്ക് അവള്‍ അറിയാതെ നോക്കി. നിറയെ മാങ്ങകള്‍ ഞാനവയ്ക്കു ഒന്നും കൊടുത്തില്ല. എങ്കിലും പിറന്നപ്പോള്‍ ഉണ്ടായ ആ ചവര്‍പ്പ് എല്ലാം മാറി ഇപ്പോള്‍ കണ്ണിമാങ്ങകള്‍ ഉള്ളിലെ ആ നല്ല പുളിരസം ആരും പറയാതെ തന്നെ മാറ്റി. മധുരം നിറച്ചു വീണ്ടും പഴുത്ത ഫലങ്ങള്‍ ആക്കി മാറ്റുന്നു. ഇതൊക്കെ ആര് ചെയ്യുന്നു സ്വയം
പാകമാവുമ്പോള്‍ ഉള്ളില്‍ മധുരം നിറയുന്നു.
മനുഷ്യമനസ്സിലും അങ്ങനെ സ്വയം മാറ്റങ്ങള്‍ സംഭവിക്കുമോ? ഉള്ളിലെ ചവര്‍പ്പും,പുളിരസവും,പച്ചപ്പും ഒക്കെ മാറുമ്പോള്‍ അവസാനം മധുരം നിറച്ച മനസ്സുകളായി മാറാന്‍ കഴിയില്ലേ.
മധുരക്കിനാക്കളെ മനസ്സിലേറ്റിയ മാമ്പഴം പോലെ അവളുടെ മനസ്സും മധുരിതമായി.
ശുഭം
About The Author
No related posts.