ശത്രുവിന്റെ അരികില്‍ അഭയംതേടു ന്നതു കീഴടങ്ങലാണ്. ദേവികക്കതു നന്നായിട്ടറിയാം.എങ്കിലും അവളുടെ മുന്നില്‍ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു. മിഥുന് അതില്‍ ഒരു അസ്വഭാവികതയും തോന്നിയില്ല. കാരണം അവന് ദേവികയോട് വെറുപ്പും, ശത്രുതയും ഇല്ലായിരുന്നു.
‘സമുദ്ര’ ഫ്‌ളാറ്റ് സമുച്ചയത്തിലെ ഏഴും, എട്ടും നിലകളില്‍ താമസിക്കുന്നവരാണ് ദേവികയും, മിഥുനും അവരുടെ കുടുംബങ്ങളും. ഓര്‍മ്മവെച്ച നാള്‍ മുതല്‍ രണ്ടു കുടുംബങ്ങളും കൂട്ടു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്. ഒന്നിച്ചുള്ള ആഘോഷങ്ങള്‍, യാത്രകള്‍ എല്ലാം പതിവായിരുന്നു
കാലം ദേവികയിലും, മിഥുനിലും ശാരീരികവും, മാനസീകവുമായ മോടിപിടിപ്പിക്കല്‍ നടത്തി. മിഥുനിന്റെമനസിലെ പ്രേമത്തിന്‍ ചില്ലയില്‍ ദേവിക ഒരു വസന്തം പോലെ കൂടു കൂട്ടി. ദേവികയുടെ മനസില്‍ പ്രേമത്തിന്‍നെയ്ത്തിരി കൊളുത്തിയത് കോളേജ് ഹീറോയായിരുന്ന നിധീഷായിരുന്നു. കോളേജിലെ ആസ്ഥാന ഗായ കനായിരുന്നു നിധീഷ്.
നിധീഷുമായി ദേവികയുടെ പ്രണയ ബന്ധം അറിയാതെ മിഥുന്‍ അവളോട് തന്റെ മനസ്സിലെ മോഹം അറിയിക്കുന്നു. നിധീഷിനോട് അസ്ഥിക്കുപിടിച്ച പ്രണയമായിരുന്ന അവള്‍ മിഥുനെ അപമാനിച്ചുവിടുന്നു.
പി.ജി.ക്കു പഠി ക്കുന്ന സമയത്ത് നിധീഷില്‍ ചില ദുശ്ശീലങ്ങള്‍ വേരോടിത്തുടങ്ങി. സംഗീത യാത്രക്കിടയില്‍ മറ്റൊരു ലഹരിയായ് എംഡിഎംഎയും അവന്റെ സിരകളില്‍ അഗ്‌നി പടര്‍ത്തി.
സിരകളില്‍ ഒഴുകിയ വീര്യമേറിയ ലഹരി അവന്റെ മനസ്സില്‍ വന്യ ചിന്തകള്‍ ഉണര്‍ത്തി. അവനിലെ മാറ്റങ്ങള്‍ മിഥുന്‍ ആദ്യമേ തന്നെ അറിഞ്ഞിരുന്നു. അതൊന്നുമറിയാതെ ദേവിക അവനോട് സ്വാതന്ത്ര്യത്താടെ ഇടപഴകി.
അവളോട് അപ്പോഴും മനസ്സില്‍ സ്‌നേഹം സൂക്ഷിക്കുന്ന മിഥുന്‍ നിധീഷിന്റെ മാറ്റങ്ങള്‍ അവളേ പറഞ്ഞു മനസ്സിലാക്കി. അവനോട് മനസ്സില്‍ ശത്രുത പുലര്‍ത്തുന്ന അവള്‍, അത് അവന്റെ അസൂയ യെന്ന് അന്ധമായി വിശ്വസിച്ചു.
നിധീഷിനെ ജീവനുതുല്യം സ്‌നേഹിച്ച ദേവിക അവനൊരുക്കിയ ചതിക്കുഴി അറിയാതെ അവനോടൊപ്പം അടു ത്തുള്ള ഹില്‍ സ്റ്റേഷനില്‍ പിക്‌നിക്കിനെത്തിയതാണ്.
അവിടെയെത്തിയപ്പോഴാണ് താന്‍ അകപ്പെട്ട ചതിക്കുഴിയുടെ നേര്‍ചിത്രം അവള്‍ കണ്ടത്. ലഹരി നുരയുന്ന മനസ്സുമായി തന്നെ കൊത്തിക്കുടിക്കാന്‍ കാത്തിരിക്കുന്ന നാലു കഴുകന്മാര്‍. താന്‍ ജീവനേപ്പോലെ സ്‌നേഹിച്ച നിധീഷും, അവന്റെ മൂന്നു സുഹൃത്തുക്കളും. ലഹരി നിധിനെ ഒരു മനുഷ്യ മൃഗമാക്കി മാറ്റിയതോര്‍ത്തപ്പോള്‍ അവളുടെ ഇടനെഞ്ഞില്‍ നൊമ്പരത്തിരയിളക്കം.
വേദനിച്ചിരിക്കാനുള്ള സമയമല്ല, അഭിമാനം സംരക്ഷിക്കുകയാണിപ്പോള്‍ തന്റെ ആവശ്യം. എങ്ങിനെ രക്ഷപെടും. ഏതവതാരം രക്ഷകനായെത്തും.
ഹില്‍ സ്റ്റേഷനില്‍ ഒരു റിസോര്‍ട്ടില്‍ മാനേജര്‍ പോസ്റ്റിന്റെ ഇന്റര്‍വ്യൂവിനെത്തിയിരുന്ന മിഥുനെ അവള്‍ രാവിലെ കണ്ടിരുന്നു. തങ്ങള്‍ ഭക്ഷണം കഴിച്ചിരുന്ന ഹോട്ടലില്‍ എതിര്‍ വശത്തിരുന്ന അവനെവെറുപ്പോടെ താന്‍ നോക്കിയതവള്‍ ഓര്‍ത്തു. ഈശ്വരാ, നല്ല ഒരു രക്ഷാ കവചം അരികിലുണ്ടെങ്കിലും അത് കണ്ടെത്താന്‍ തനിക്കാവുന്നില്ലല്ലോ ?
ജീവിതത്തിലാദ്യമായവള്‍ സ്വന്തം അഹന്തയെ തിരിച്ചറിഞ്ഞു. അപ്പോഴേക്കും സമയം വളരെ വൈകിയിരുന്നു.
മനസ്സില്‍ നന്മ സൂക്ഷിച്ചിരുന്ന മിഥുന്‍ അതേ റിസോര്‍ട്ടില്‍ ഇന്റര്‍വ്യൂ ജയിച്ച് അന്നു തന്നെ ജോലിയില്‍ പ്രവേശിച്ചിരുന്നു. രാത്രിയില്‍ മൂന്നാം നിലയുടെ കോറിഡോറിലൂടെ നടക്കുമ്പോഴാണ് മുന്നൂറ്റി നാലാം മുറിക്കുള്ളില്‍ ഒരു സ്ത്രീയുടെ അടക്കിപ്പിടിച്ച തേങ്ങലുകള്‍. പിറകേ ഒന്നില്‍ക്കൂടുതല്‍ പുരുഷന്മാരുടെ ഭീഷണിയുടെ സ്വരവും. അരുതാത്തതെന്തോ മുറിക്കുള്ളില്‍ നടക്കുന്നുവെന്നു മനസ്സിലാക്കിയ അവന്‍ മറ്റു ജോലിക്കാരുടെ സഹായത്തോടെ മുറി തുറന്നു. അവിടെ കണ്ട കാഴ്ച. നിസ്സഹായയായ ഒരു പെണ്‍കുട്ടിയെ കടിച്ചു കീറാന്‍ തുടങ്ങുന്ന കുറേ മനുഷ്യ മൃഗങ്ങള്‍.
ജീവന്‍ തിരികെ കിട്ടിയ അവള്‍കിടക്ക വിരി കൊണ്ടു നഗ്‌നത മറച്ച് പുറത്തേക്കോടിയിറങ്ങി. തന്നെ രക്ഷിച്ചയാളെ കണ്ട അവളും, താന്‍ രക്ഷിച്ച പെണ്‍കുട്ടിയെ കണ്ട അവനും ഒരു നിമിഷം സ്തംഭിച്ചു പോയി. നിന്ദിച്ചവരെ വന്ദിക്കേണ്ടി വരുമെന്ന പഴമക്കാരുടെ വായ് മൊഴി എത്ര സത്യമാണെന്ന് ദേവിക തിരിച്ചറിഞ്ഞു.
തന്നെ പല തവ ണ അപമാനിച്ച, തന്റെ സ്‌നേഹത്തെ പുഛിച്ചു തള്ളിയ ദേവിക.
മനസ്സുകൊണ്ടും, പ്രവൃത്തി കൊണ്ടും താന്‍ വേദനിപ്പിച്ച മിഥുന്‍. അവന്റെ മനസ്സിന്റെ നന്മയാകാം തന്റെ മുന്നി ലവനെയെത്തിച്ച ഈശ്വരന്‍ ഇഷ്ടപ്പെട്ടത്. തന്റെ മുന്നില്‍ നില്‍ക്കുന്ന അവന്‍ ദൈവത്തിന്റ ആള്‍ രൂപമെന്നവള്‍ വിശ്വസിച്ചു. മനസ്സിന്റെ പിരിമുറുക്കത്തില്‍ ബോധം മറഞ്ഞ അവള്‍ അവന്റെ ബലിഷ്ടമായ കരങ്ങളില്‍ അഭയം തേടി. അവളെ ചേര്‍ത്തുപിടിച്ചപ്പോള്‍ അത് ആ നിമിഷത്തേ മാത്രമല്ല ഒരു ജന്മത്തേ മുഴുവന്‍ അഭയവും നല്‍കണമെന്ന ഉറച്ച തീരുമാനം അവന്‍ മനസ്സില്‍ അരക്കിട്ടുറപ്പിച്ചു.
About The Author
No related posts.