കൊച്ചി: തിന്മയുടെ ശക്തികള്‍ക്കെതിരെ നന്മയുടെ ഉപാസകരാകാനുള്ള വിളിയാണ് ഈ കാലഘട്ടത്തില്‍ നാം ഓരോരുത്തരും സ്വീകരിക്കേണ്ടതെന്ന് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ പറഞ്ഞു.
തിരുവാങ്കുളത്തെ കാതോലിക്കോസ് റസിഡന്‍ഷ്യസി യില്‍ ഭാരത കത്തോലിക്ക സഭയുടെ കുട്ടായ്മയായ ആക്‌സിന്റെ (അംബ്ലസി ഓഫ് ക്രിസ്റ്റ്യന്‍ ട്രസ്റ്റ് സര്‍വ്വീസസ്) നേതൃത്വത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബാവ.
മദ്യത്തിനും മയക്കുമരുന്നിനും അഴിമതിക്കും എതിരെയുള്ള പോരാട്ടത്തില്‍ സമൂഹം ഒറ്റക്കെട്ടായി മുന്നേറണം.പരസ്പരം പഴിചാരാതെ ലഹരിയുടെ ഭീകരവാഴ്ചക്കെതിരെ , അക്രമവാസനകള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരണമെന്നും ബാവ കൂട്ടിച്ചേര്‍ത്തു.
ശ്രേഷ്ഠ ബാവയ്ക്ക് ആശംസകളുമായി ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയും ക്രൈസ്തവ സഭ നേതാക്കളും തിരുവാങ്കുളത്തെ ക്യംതാ സെമിനാരി കാതോലിക്കോസ് റസിഡന്‍സിയില്‍ എത്തി. ശ്രേഷ്ഠ ബാവയുടെ ഛായ ചിത്രം സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയും ബിഷപ്പ് ഡോ.ഉമ്മന്‍ ജോര്‍ജും , ജോര്‍ജ് സെബാസ്റ്റ്യനും ചേര്‍ന്ന് സമ്മാനിച്ചു.
ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരു രത്‌നം ജ്ഞാന തപസ്വി, ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്‌സിന്റെ പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ് ,ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, ഭാരവാഹികളായ അഡ്വ. നോബിള്‍ മാത്യു, കുരുവിള മാത്യൂസ്, അഡ്വ. ചാര്‍ളി പോള്‍ ,അഡ്വ. ജോണി കെ.ജോണ്‍, സബീര്‍ തിരുമല എന്നിവര്‍ പങ്കെടുത്തു.
ജോര്‍ജ് സെബാസ്റ്റ്യന്‍
ജനറല്‍ സെക്രട്ടറി
9447023714
About The Author
No related posts.