പത്തനംതിട്ട: ഹിഡുംബിയുടെ വിലാപം സമൂഹത്തിന് നേരെയുള്ള ചോദ്യങ്ങളായി. വ്യവസ്ഥിതിയോടുള്ള വിമര്‍ശനങ്ങളായി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചരല്‍ക്കുന്നില്‍ നടന്ന ക്യാമ്പില്‍ കവിയും അദ്ധ്യാപികയുമായ അനിതാ ദിവോദയമാണ് ഹിഡുംബിയായി മാറിയത്. തന്റെ ‘ മമ ഹിഡുംബി ‘ എന്ന കവിതയ്ക്കാണ് അനിത ദൃശ്യാവിഷ്‌കാരം നല്‍കിയത്.
കുരുക്ഷേത്ര യുദ്ധത്തില്‍ അച്ഛനായ ഭീമനെ സഹായിക്കാനായി അയച്ച മകന്‍ ഘടോല്‍കചന്‍ കൊല്ലപ്പെട്ടതറിഞ്ഞുള്ള ഹിഡുംബിയുടെ വിലാപമായിരുന്നു പ്രമേയം. ഹീന ജാതിക്കാരിയും കറുത്തവളും ആയതുകൊണ്ട് അന്തപ്പുരത്തില്‍ നിന്ന് തന്നെ ആട്ടിപ്പായിച്ച സവര്‍ണ്ണാധിപത്യത്തിന് നേരെ ഹിഡുംബി വിരല്‍ചൂണ്ടി. നിറത്തിന്റെയും ജാതിയുടെയും പേരില്‍ അടിച്ചമര്‍ത്തുന്ന മേധാവിത്വങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
വസുധയുടെ ഇടനാഴിയില്‍ ഇന്നും പിറക്കുന്ന ഹിഡുംബിമാര്‍ നിറം കറുപ്പ് ആയതിനാല്‍ മോക്ഷം കിട്ടാതെ അലയുന്നുണ്ടെന്ന് ഓര്‍മ്മിപ്പിച്ചാണ് ഏകാഭിനയം സമാപിച്ചത്. ഇതിഹാസ കഥാപാത്രങ്ങള്‍ക്ക് കാവ്യരൂപം നല്‍കുന്നതിലടെ ശ്രദ്ധിക്കപ്പെട്ട അനിതാ ദിവോദയം ആദ്യമായാണ് തന്റെ കവിതയ്ക്ക് ദൃശ്യാവിഷ്‌കാരം നടത്തുന്നത്.
About The Author
No related posts.