കൊച്ചി: സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ എണ്‍പതാം ജന്മദിനം ആഘോഷിച്ചു. പാലാരിവട്ടം പി.ഒ.സിയില്‍ വച്ച് സീറോ മലബാര്‍ സഭയുടെ മുന്‍ അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ നടന്നത്. ടോണി ചിറ്റിലപ്പിള്ളി സദസ്സിന് സ്വാഗതം ആശംസിച്ചു.
പ്രൊലൈഫ് ഗ്ലോബല്‍ ഫെല്ലോഷിപ് ചെയര്‍മാന്‍ സാബു ജോസ് മുഖ്യ സന്ദേശം നല്‍കി.കത്തോലിക്ക സഭയില്‍ കര്‍ദിനാളും മേജര്‍ആര്‍ച്ചുബിഷപ്പുമായി മഹനീയമായി പ്രവര്‍ത്തിക്കുമ്പോള്‍ വിവിധ സഭകളെയും മതങ്ങളെയും ആദരിക്കുവാനും, സാമൂഹ്യപ്രതിബദ്ധതയോടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുവാനും മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കഴിഞ്ഞുവെന്ന് ജന്മദിനസന്ദേശത്തില്‍ സാബു ജോസ് പറഞ്ഞു.
കെ.സി ബി.സി ഡപ്യൂട്ടി സെക്രട്ടറിയും പി ഒ സി ഡയറക്ടറുമായ ഫാ തോമസ് തറയിലിന്റെ സന്ദേശം അഡ്വ ചാര്‍ളി പോള്‍ വായിച്ചു.സി ജി രാജഗോപാല്‍ കര്‍ദിനാളിന് ഉപഹാരം സമ്മാനിച്ചു. പി.ഒ.സി ജനറല്‍ എഡിറ്റര്‍ ഫാ.ജേക്കബ് പ്രസാദ് ആശംസകള്‍ അറിയിച്ചു. ജെലീഷ് പീറ്റര്‍, ബേബി ചിറ്റിലപ്പിള്ളി, അഡ്വ. ഡാല്‍ബി ഇമ്മാനുവല്‍, തുടങ്ങി സഭയിലെയും സമൂഹത്തിലെയും വിവിധ നേതാക്കള്‍ പങ്കെടുത്തു.ശ്രീ ജോയ് കീഴെത്ത് കൃതജ്ഞത അര്‍പ്പിച്ചു.
About The Author
No related posts.