LIMA WORLD LIBRARY

കേശവന്‍ നായരും പിന്നെ റോസമ്മയും-ജോസുകുട്ടി

കേശവന്‍ നായര്‍,
മുറ്റത്തെ മാങ്കോസ്റ്റിന്‍ മരത്തിന്റെ ചുവട്ടില്‍
ചാരുകസേരയില്‍ അമര്‍ന്നിരുന്നു.
ബഷീറിയന്‍ സ്റ്റെലില്‍ ഒരു തെറുപ്പ് ബിഡി ചുണ്ടില്‍ തിരുകി.
ഒരു സുലൈമാനി കൊതിച്ച കേശവന്‍ നായര്‍ നീട്ടി വിളിച്ചു റോസമ്മോ.. –
എന്തോ.
ഒരു സുലൈമാനി .

റോസമ്മ അടുക്കളയിലേയ്ക്ക് പോയി സുലൈമാനിയുമായി തിരികെ വന്നു,
ടോ
എന്തോ.
നമ്മുടെ പ്രണയസുരഭിലജീവിതത്തിന്റെ പത്താം വാര്‍ഷിക നാളായ ഇന്നേക്ക് നിനക്ക് എന്താണ് നല്‌കേണ്ടത്.
കേശവന്‍ നായരുടെ ഡയലോഗില്‍ റോസമ്മ മുഖം കറുപ്പിച്ചു.
നിങ്ങള് എന്ത് ഭാവിച്ചാ മനുഷ്യ .
ടോ അതെ മാങ്കോസ്റ്റിന്‍ ചുവട് അതേ ചാരുകസേര
ഞാനും കുറച്ച് നേരമെങ്കിലും , ബഷീറായിക്കോട്ടെ നീ എന്റെ പ്രിയതമ ഫാബിയും
ഈ മനുഷ്യന് വട്ടാണ് ഉപ്പോളമാകുമോ ഉപ്പിലിട്ടത്.
ടോ
എന്തോ
എടോ റോസമ്മ എത്ര കാലത്തെ പ്രണയത്തിന്റെ, എതിര്‍പ്പിന്റെ, യുദ്ധത്തിന്റെ
പരിസമാപ്തിയാണ് ഇന്ന് ഈ പത്താം വാര്‍ഷികമാഘോഷിക്കുന്നത് എന്ന് നിനക്ക് അറിയാമോ.
എന്താ മനുഷ്യാ ഇപ്പോ ഇങ്ങനെ ചോദിക്കാന്‍
എടോ റോസമ്മ നീ ഇന്നുംനല്ലൊരു സുറിയാനി കൃസ്ത്യാനിയായ റോസമ്മയായും, നായന്‍മാരില്‍ മോശമല്ലാത്ത കേശവന്‍ നായരായി ഞാനും ഒന്നിച്ച് വാഴാന്‍ തുടങ്ങിയിട്ട് ഇന്ന് പത്ത് വര്‍ഷം ‘
അതെ അതിനെ ന്താ .
ടോ ഇത്ര കാലം നീ മാപ്‌ളച്ചിയായ് എന്റെ കൂടെയും നായരായ് ഞാന്‍ നിന്റെ കൂടെയും , വ ഴ്ന്ന് സുഖ സുന്ദര സ്വപ്നങ്ങള്‍ കണ്ട്, കഷ്ടത്തിന്റെ പാനപാത്രവും, സന്തോഷത്തിന്റെ അമ്യതും സേവിച്ച് ഇത്ര കാലം കഴിഞ്ഞു . ഈ അപരമത വിവാഹത്തിലും കുടംപുളിയിട്ട മീന്‍ കറി എന്നെ കൊണ്ട് കഴിപ്പിച്ചതിലും, നിനക്ക് വല്ല കുറ്റബോധമോ പരാതിയോ ഉണ്ടോ.
റോസമ്മ , നായരുടെ പിന്നിലൂടെ തോളില്‍ കയ്യിട്ട് പ്രണയപൂര്‍വ്വം ചെവിയില്‍ പറഞ്ഞു ടേ നായരെ നിങ്ങളല്ലേ, ഞാന്‍ , ഇനിയും ഇങ്ങനെ ഒരു ചോദ്യം വേണോ, റോസമ്മ പ്രണയപൂര്‍വ്വം കേശവന്‍ നായരുടെ പിന്‍കഴുത്തില്‍ മൂക്ക് ഉരസി , തന്റെ പ്രണയത്തിന്റെ കരുത്തറിയിച്ചു.
ടോ
എന്തോ, …. റോസമ്മ കാതരയായ്,
റോസമ്മേ , നമ്മുടെ കനിഷ്ടപുത്രന്‍ , ആകാശ മുഠായി, കരക്കാര്‍ക്ക് ആ പേര് ആദ്യം കയ്‌ച്ചെങ്കിലും
പിന്നെ മധുരിച്ചു.
അതെന്താ ഇപ്പോ ഇങ്ങനെ ‘
ഞാന്‍ പറഞ്ഞ് വന്നത്, താനിപ്പം രണ്ടാമതോരാളെ
ഗര്‍ഭപാത്രത്തില്‍ ചുമക്കുകയല്ലേ. അയാള്‍ ആണായാലും പെണ്ണായാലും നമുക്ക് കാസ്റ്റ്‌ലസ് എന്ന പേരിട്ടാലോ ?
(ശേഷം നായര്‍ മനസില്‍ ഉറപ്പിച്ചു കാസ്റ്റ്‌ലാസ് കുമാര്‍)
റോസമ്മ ക്രൂദ്ധയായ്
നിങ്ങള്‍ ആകെ മാറി കാസ്റ്റ് ലസ് അതെന്ത് പേര് ?
ഞാന്‍ ഉറപ്പിച്ചു രണ്ടാമത്തത് ആണ്‍കുട്ടി എങ്കില്‍ ഗീവര്‍ഗ്ഗീസ് . ഗ. റോസമ്മ, പെണ്ണാണ് എങ്കില്‍ സുലോചന. ഞ. നായര്‍.
കേശവന്‍ നായര്‍ ഭയത്തോടെയും അത്ഭുതത്തോടെയും റോസമ്മയുടെ മുഖത്തേയ്ക്ക് നോക്കി.
റോസമ്മ ഒരു ഭാവഭേദവുമില്ലാതെ കേശവന്‍ നായരുടെ മുടിയിഴകളില്‍ പ്രണയപൂര്‍വ്വം വിരല്‍ ഓടിക്കുകയായിരുന്നു.
കേശവന്‍ നായര്‍ ചിന്തിക്കുകയായിരുന്നു
റോസമ്മ എത്രമാറിപോയി
കാലത്തിനോപ്പം,
ശേഷം ചാരുകസേരയില്‍ നീണ്ടു നിവര്‍ന്ന് കിടന്ന്, തന്റെ മുടിയിഴകളില്‍ വിരല്‍ ഓടിക്കുന്ന റോസമ്മയുടെ മുഖത്തേക്ക് ഇടം കണ്ണ് കൊണ്ട് നോക്കി,
പണ്ടും ഈ സ്ഥായീഭാവമായിരുന്നല്ലോ റോസമ്മയുടെ മുഖത്ത് ..

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px