ശത്രുക്കളോട് പ്രതികാരം ചെയ്യാനാണ് നമുക്കൊക്കെ താത്പര്യവും ആഗ്രഹവും. നമ്മുടെ പ്രവർത്തനങ്ങളെയും ജീവിതത്തെയും അത്തരത്തിലാണ് നാം ക്രമീകരിക്കുന്നത്. ശത്രുക്കളോട് പ്രതികാരം ചെയ്യാതെ അവരെ സ്നേഹിച്ചു തുടങ്ങുമ്പോഴാണ് നാം യഥാർഥത്തിൽ ജീവിതത്തിൽ സന്തോഷവും സുഖവും അനുഭവിച്ചു തുടങ്ങുന്നത്. അല്ലെങ്കിൽ നിത്യവും വാശിയും വൈരാഗ്യവും കോപവും കലഹവും ആയിരിക്കും. അസ്വസ്ഥരായി ആയുസ്സിന്റെ നീളം നാം തന്നെ കുറയ്ക്കുകയാണ്. ചിരിച്ചുല്ലസിച്ച് ശത്രുവിനെ സ്നേഹിച്ച് ആയുസ്സിന്റെ നീളം വർധിപ്പിച്ചു കൂടെ? ഒച്ചിനെപ്പോലെ ഇഴഞ്ഞ് നടന്ന് പ്രതികാരത്തിനായി ജീവിതം പാഴാക്കാതിരിക്കുക.













