നീണ്ട ഇരുപതു വർഷങ്ങൾക്കു ശേഷം ഗൾഫിൽ നിന്നും നാട്ടിലെത്തിയ ജോണച്ചൻ താൻ ജനിച്ചു വളർന്ന വീടിന്റെ മുറ്റത്തു പകച്ചു നിന്നു. ഇരു വശത്തും കാണുന്ന
വൻ മാളിക കളുടെ നടുവിൽ ഓടിട്ട ആ കൊച്ചുപുര, തല താഴ്ത്തി നിൽക്കും പോലെ തോന്നിച്ചു.
ചൂളമടിച്ചു വീശുന്ന കാറ്റിന്റെ തണുപ്പിൽ അയാൾ വിറയലോടെ ചാരിയിട്ടിരുന്ന വാതിൽ തുറന്നകത്തു കയറി.
ഒരു നേർത്ത പുതപ്പിനടിയിൽ ചുരുണ്ടു കൂടി ക്കിടക്കുന്ന അമ്മയെ തൊട്ടയാൾ വിളിച്ചൂ. “അമ്മേ ”
“എന്റെ മോനെ, നീ വന്നോ “ബ ദ്ധപ്പെ ട്ട് കട്ടിലിൽ ഇരുന്നു കൊണ്ടവർ ചോദിച്ചു,”
“ഇത്ര കാലം നീ എവിടെ ആയിരുന്നു? കണ്ണട യ്ക്കുന്ന നേരവും അച്ഛൻ നിന്നെ പ്രതീക്ഷിച്ചു “അന്നാമ്മയുടെ മിഴികൾ നിറഞ്ഞു തുളുമ്പി. അപ്പോൾ ഒരു ചെറിയ ഫ്ലാസ്കിൽ ചൂടു കാപ്പിയുമായി തൊട്ടപ്പുറത്തെ വീട്ടിൽനിന്ന് രേണു എത്തി. രേണു പതിയെ കാപ്പി ഒഴിച്ചു കൊടുത്തു കൊണ്ടുപറഞ്ഞു.
“കാപ്പി ഇപ്പോൾ തണുത്തു പോകും, വേഗം കുടിച്ചോ ”
അന്നാ മ്മ രേണുവിനോട് ആവേ ശ ത്തോടെ പറഞ്ഞു “ഇതെന്റെ മോനാ,
അന്നാ മ്മ ജോണച്ചനെ നോക്കി പറഞ്ഞു
“മോനെ, രേണുവാ എനിക്കാഹാരം തരുന്നെ, എനിക്കു പിറക്കാതെ പോയ എന്റെ മോൾ “അവരുടെ ശുഷ്കിച്ച കണ്ണുകളിൽ നിന്നും ഒരിറ്റു കണ്ണീർ അടർന്നു വീണു.വിറച്ചു തണുത്തു കൊണ്ടവർ കട്ടിലിലേക്ക് ചാഞ്ഞു.
രേണു തെല്ലവജ്ഞയോടെ അയാളെ നോക്കി. ഒരു കുറ്റവാളി യെപ്പോലെ തല കു നി ച്ചിരു ന്ന യാൾ അമ്മയുടെ കൈ ത്തലം തലോടവേ, അമ്മയുടെ ഇടത്തു കയ്യിൽ നിന്നും ചുരുട്ടിപ്പിടിച്ച ഒരു കടലാ സു കഷ്ണം നിവർത്തു പിടിച്ചയാൾ ചോദിച്ചു
“അമ്മ ഇന്നലെ എഴുതി ച്ച താ, അഡ്ഡ്രസ്സ് ഇല്ലല്ലോ എന്നു പറഞ്ഞു തിരികെ വാങ്ങിച്ച് കയ്യിൽ വച്ചു ”
വിറക്കുന്ന കൈ കളോടെ ജോണച്ചൻ അതു വായിച്ചു. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“എന്റെ മോനെ, നിനക്കു സുഖമാണോ?
എനിക്കിവിടെ സുഖം തന്നെ. അവിടെ തണുപ്പുണ്ടോ? നിനക്ക് പുതപ്പുണ്ടോ?
പൊട്ടി ക്കരഞ്ഞു കൊണ്ടയാൾ അമ്മയുടെ കാലിൽ കെട്ടിപ്പിടിച്ചു.
അയാളുടെ ഏ ങ്ങ ലടി കൾ ആർത്ത ലച്ചു പെയ്യുന്ന മഴയിൽ അലിഞ്ഞ മർന്നു!!













