കൊച്ചി: കിഴക്കമ്പലം പോഞ്ഞാശ്ശേരി റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ട്വന്റി20യുടെ പ്രതിഷേധ ചങ്ങല മനുഷ്യ മതിലായി മാറി.
കിഴക്കമ്പലം പോഞ്ഞാശ്ശേരി റോഡ് കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാതായിട്ട് നാലു വര്‍ഷം കഴിഞ്ഞിരിക്കുന്നു. പൂര്‍ണ്ണമായും ജണഉയുടെ ഉടമസ്ഥതയില്‍ പെട്ട ഈ റോഡില്‍ കിഴക്കമ്പലം പഞ്ചായത്തിന് യാതൊരു അധികാരവുമില്ല എന്നിരിക്കെ ഈ വസ്തുത മറച്ചുവച്ചുകൊണ്ട് ട്വന്റി20 ഭരണം മോശമാണെന്ന് വരുത്തി തീര്‍ക്കാനാണ് സ്ഥലം എം.എല്‍.എയുടെയും സി.പി.എംന്റെയും ആസൂത്രിത ശ്രമം. ഇതിനെതിരെയാണ് ട്വന്റി20 പാര്‍ട്ടി കിഴക്കമ്പലം മുതല്‍ തൈക്കാവ് വരെ മൂന്നര കിലോമീറ്റര്‍ മനുഷ്യ മതില്‍ സൃഷ്ടിച്ചത്.
കിഴക്കമ്പലം പോഞ്ഞാശ്ശേരി റോഡ് ടാറിങ് എടുത്തിരിക്കുന്ന കരാറുകാരന്‍ പലതവണ മെഷീനറികള്‍ ഇറക്കുകയും റോഡ് ബ്ലോക്ക് ചെയ്യുന്നതിനായി പത്രത്തില്‍ പരസ്യങ്ങള്‍ കൊടുത്തും പണി തുടങ്ങാന്‍ ഇരിക്കുമ്പോള്‍ എം.എല്‍.എയുടെ നിര്‍ദ്ദേശപ്രകാരം പണി തടസ്സപ്പെടുത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കരാറുകാരന്‍ കോടതിയെ സമീപിക്കുകയും നാല് പ്രാവശ്യം കോടതി നിര്‍ദ്ദേശം കൊടുത്തിട്ടും അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ കരാറുകാരനെ ജോലി ചെയ്യുവാന്‍ എം.എല്‍.എ അനുവദിച്ചില്ല.
കിഴക്കമ്പലത്ത് പൂക്കാട്ടുപടി ചെമ്പറക്കി ജണഉ റോഡിന്റെ കാര്യത്തിലും ഇത് തന്നെയായിരുന്ന അവസ്ഥ. കരാറുകാരനെ കൊണ്ട് റോഡ് വര്‍ക്ക് ചെയ്യാന്‍ അനുവദിക്കാതെ സിപിഎം പാര്‍ട്ടിക്കാര്‍ തടസ്സം നില്‍ക്കുകയായിരുന്നു. അവസാനം കോടതി നേരിട്ട് കമ്മീഷനെ നിയോഗിച്ച് വര്‍ക്ക് പൂര്‍ത്തിയാക്കാന്‍ വേണ്ടിയുള്ള കര്‍ശന നിര്‍ദേശം നല്‍കിയാണ് റോഡ് പണി പൂര്‍ത്തിയാക്കാന്‍ കരാറുകാരന് സാധിച്ചത്.
കിഴക്കമ്പലം പഞ്ചായത്തിന്റെ കീഴിലുള്ള 540 റോഡുകള്‍ എല്ലാം തന്നെ ആങആഇ നിലവാരത്തില്‍ ടാറിങ് പൂര്‍ത്തീകരിച്ചിട്ടുള്ളതാണ് എന്നാല്‍ പഞ്ചായത്തിലുള്ള ജണഉ റോഡുകള്‍ നന്നാക്കാതെ ഇരിക്കുകയെന്നുള്ളത് എം.എല്‍.എയുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ആവശ്യമാണ്. പഞ്ചായത്തിലെ ജണഉ റോഡുകളില്‍ യാതൊരുവര്‍ക്കും ചെയ്യാതെ സഞ്ചാരയോഗ്യമല്ലാത്ത രീതിയില്‍ ഇടുകയും അത് ട്വന്റി20 പഞ്ചായത്തിന്റെ തലയില്‍ കെട്ടിവച്ച് ഭരണം മോശമാണെന്ന് വരുത്തി തീര്‍ക്കാനുള്ള എം.എല്‍.എ യുടെയും സിപിഎമ്മിന്റെയും ഗൂഡലോചനയാണ് ഇതിന്റെ പിന്നില്‍.
സിപിഎമ്മിനും എംഎല്‍എയ്ക്കും വേണ്ടപ്പെട്ട കരാറുകാരനെ കൊണ്ടുവന്ന് അതിലൂടെ വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള ഒരു ശ്രമം കൂടി ഈ റോഡ് നന്നാക്കാത്തതിന്റെ പിന്നിലുണ്ട്.
പാര്‍ട്ടി സംസ്ഥാന ചെയര്‍മാന്‍ ബോബി എം ജേക്കബ്, വൈസ് പ്രസിഡന്റ് വി ഗോപകുമാര്‍ , സംസ്ഥാന എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം അഡ്വ ചാര്‍ളി പോള്‍ ,ബോര്‍ഡ് മെമ്പര്‍ ആഗസ്റ്റിന്‍ ആന്റണി,ബിജോയ് ഫിലിപ്പോസ്,നിയോജക മണ്ഡലം പ്രസിഡന്റ് ജിബി എബ്രഹാം, വൈസ് പ്രസിഡന്റ് ദീപക് രാജന്‍ തുടങ്ങിയവര്‍ പ്രതിഷേധ മനുഷ്യ ചങ്ങലക്ക് നേതൃത്വം നല്‍കി.













