LIMA WORLD LIBRARY

കാടിന്റെ നാദം – പ്രശാന്ത് പഴയിടം

കാട്ടില്‍ ഒരുപാട് പാട്ടുകാര്‍ ഉണ്ടല്ലോ? ലോക പ്രശസ്ഥയായ കുയില്‍ ക്ലാസിക് പാട്ടുകാരി ആണെങ്കില്‍ ,കാട്ടിലെ അടിപൊളി പാട്ടുകാരന്‍ അണ്ണാറക്കണ്ണനാണ് .

അണ്ണാറക്കണ്ണന്, ഏറെ ആരാധകരും ഉണ്ട് .മരത്തില്‍ പാട്ടും ഡാന്‍സും, ഒരു മരത്തില്‍ നിന്നും അടുത്ത മരത്തിലേക്ക് ഉയരത്തില്‍ ചാടുകയും ചെയ്യും. ദിവസവും അണ്ണാറക്കണ്ണന്‍ തന്റെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം തേടി ഇറങ്ങുമ്പോള്‍ നിരവധി മൃഗങ്ങളും പക്ഷികളും മരത്തിന് താഴെ എത്തും. തന്റെ ആരാധകരെ മനോഹരമായ പാട്ടും ഡാന്‍സുമായി അണ്ണാറക്കണ്ണന്‍ കൈയ്യിലെടുക്കും.

ഒരിക്കല്‍ വലിയൊരു മരത്തില്‍ അണ്ണാറക്കണ്ണന്‍ തന്റെ പാട്ടും ഡാന്‍സുമായി ആഘോഷത്തില്‍ ആയിരുന്നു.
”ചില്‍ -ചില്‍ ..ചില്‍ -ചില്‍ ..ചില്‍ ,ചില്‍,ചില്‍ ,ചില്‍”
എന്ന് തുടങ്ങുന്ന മനോഹരഗാനം, ആരാധകര്‍ പാട്ടിനൊപ്പം തുള്ളിച്ചാടി..
പൊതുവേ പരുക്കര്‍ ആയ, കരടിയും, കടുവയും വരെ ഡാന്‍സ് കളിച്ചു തുടങ്ങി.

അണ്ണാറക്കണ്ണന്‍ പാട്ടുപാടി ഉയരത്തില്‍ നിന്നും ഉയരത്തിലേക്ക് ചാടി അപ്രദീക്ഷിതമായി ആ ചാട്ടം വലിയൊരു പരുന്തിന്റെ കാലില്‍ പെട്ടു.
എന്നു പറഞ്ഞാല്‍ പരുന്ത് അണ്ണാറക്കണ്ണനെ റാഞ്ചി പറന്നു അകലേക്ക് പോയി!
മറ്റുള്ളവര്‍ പിന്നാലെ ഓടിയെങ്കിലും രക്ഷിക്കാനായില്ല.

മനംമുട്ടെ ഉയരത്തില്‍ പറക്കുന്ന പരുന്ത് അണ്ണാറക്കണ്ണനെ മുറുക്കെ പിടിച്ചിരിക്കുകയാണു.

അണ്ണാറക്കണ്ണന്‍ കരഞ്ഞു പറഞ്ഞു
”അല്ലയോ പരുന്തമ്മേ ..എന്നെ വേറുതെ വിടണേ ഞാന്‍ ഒരു പാവമാണ്
അമ്മയുടെ ഈ വലിയ കാലുകള്‍ എനിക്ക് ഒരുപാട് വേദനിക്കുന്നു
എന്നെ വേറുതെ വിടണേ!”
അണ്ണാറക്കണ്ണന്‍ കരഞ്ഞു പറഞ്ഞു
പരുന്ത് ഇതൊന്നും കേള്‍ക്കുന്നില്ല
വേഗത്തില്‍ പറക്കുകയാണ്.

അണ്ണാറക്കണ്ണന്‍ വീണ്ടും പറഞ്ഞു
”അല്ലയോ പക്ഷി റാണി ..
ഞാന്‍ എന്റെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം തേടി ഇറങ്ങിയത് ആണ്
എന്നെ കണ്ടില്ലെങ്കില്‍ കുഞ്ഞുങ്ങള്‍ പേടിക്കും എന്നേ വെറുതേ വിടണേ! ‘

ഈത് കേട്ട പരുന്ത് ഗംഭീരമുള്ള ശബ്ദത്തില്‍ പറഞ്ഞു:
”അണ്ണാറക്കണ്ണാ, നീ എന്റെ കുഞ്ഞുങ്ങളുടെ ഭക്ഷണമാണ്
നിന്നെ വേറുതെ വിടുകയാണെങ്കില്‍
എന്റെ കുഞ്ഞുങ്ങള്‍ പട്ടിണി ആവും.”

അങ്ങനെ പരുന്ത് പറന്നു പറന്നു വലിയൊരു മലയുടെ മുകളിലുള്ള ഒരു വലിയ മരത്തിന്റെ മുകളിലെ തന്റെ കൂട്ടിലെത്തി .

അവിടെ പരുന്തിന്റെ കുഞ്ഞുങ്ങള്‍ ഉറക്കെ സന്തോഷത്തില്‍ കൊക്കുകള്‍ നിവര്‍ത്തി ഉറക്കെ അലറി..

പരുന്തിന്റെ റെ ശക്തിയേറിയ കൈയ്യില്‍ കൂടുങ്ങിയ പാവം അണ്ണാറക്കണ്ണന്‍ ബോധരഹിതമായി.
അണ്ണാറക്കണ്ണനെ പൊത്തിന്റെ ഉള്ളില്‍ വച്ചു, എന്നിട്ട്
പരുന്ത് തന്റെ കുഞ്ഞുങ്ങളോട്
”ഭക്ഷിക്കു എന്ന് പറഞ്ഞ്, വീണ്ടും ഭക്ഷണംതേടി പുറപ്പെട്ടു.

ചന്ദമുള്ള അണ്ണാറക്കണ്ണനെ പരുന്തിന്റെ കുഞ്ഞുങ്ങള്‍ക്ക് ഒരുപാട് ഇഷ്ടമായി
അവര്‍ അണ്ണാറക്കണ്ണനെ ഉപദ്രവിച്ചില്ല
മയങ്ങി കിടക്കുന്ന അണ്ണാറക്കണ്ണനെ അവര്‍ താലോടി.

അങ്ങനെ ഏറെ നേരം കഴിഞ്ഞു
സൂര്യന്‍ താണു തുടങ്ങി
ആകാശം നിറയെ ചുവന്ന വെളിച്ചം നിറഞ്ഞു.

അമ്മപ്പരുന്ത് ഇതുവരെ എത്തിയിട്ടില്ല.

പെട്ടെന്ന് എന്തോ വലിയ കറുത്ത നിഴല്‍ വന്നു ആകെ ഇരുട്ട്.
വലിയശബ്ദത്തില്‍ കൂട് ഇളകുന്നു ഭയപ്പെടുത്തുന്ന എന്തോ ഒന്ന്,
കുഞ്ഞുങ്ങള്‍ ഭയന്ന് എന്തെന്നറിയാതെ ഉറക്കെ കരഞ്ഞു.

പെട്ടന്ന് കൂടിനെ ചുറ്റിയ വലിയൊരു പാമ്പിന്റെ തല കണ്ടു

കുഞ്ഞുങ്ങള്‍ ഭയന്നു വിറച്ചു
പാമ്പ് പരുന്തും കുഞ്ഞുങ്ങളെ ഭക്ഷിക്കാന്‍ ഉള്ള ശ്രമത്തില്‍ ആണ്. ക്രൂരനായ പാമ്പ് കൂട് ഇളക്കി വലിയ ശബ്ദമുണ്ടാക്ക്കി കുഞ്ഞുങ്ങളെ പേടിപ്പിച്ചു.

കുഞ്ഞുങ്ങള്‍ ഉറക്കെ കരഞ്ഞു
പാമ്പ് വായ പൊളിച്ചു
നാക്കു നീട്ടി
മുഴുവന്‍ ശക്തിയില്‍ അവരെ ഭക്ഷിക്കാന്‍ മുന്നോട്ട് വന്നു
പെട്ടന്ന് പാമ്പ് മരത്തില്‍ നിന്നും തെറിച്ച് ദൂറെ പോയി.

പൊത്തില്‍ ബോധംവീണ്ടെടുത്ത അണ്ണാറക്കണ്ണന്‍.
പാമ്പുമൊത്ത് താഴേക്ക് ചാടി
പാമ്പ് മരത്തിന് താഴെയുളള മറ്റൊരു മരത്തില്‍ തല തല്ലി ചത്തു.
അണ്ണാറക്കണ്ണന്റെ അപ്രദീക്ഷിതനീക്കം പാമ്പിന് ചെറുക്കാന്‍ സാധിച്ചില്ല.
പക്ഷേ ഒരുപാട് ഉയരത്തില്‍ നിന്നും ചാടി പരിചയമുള്ള അണ്ണാറക്കണ്ണന്‍
വളരേ സാഹസികമായി രക്ഷപ്പെട്ടു.

അണ്ണാറക്കണ്ണന്‍
തിരികെ പരുന്തിന്റെ കൂട്ടില്‍ ചെന്നു
പേടിച്ചു വിറച്ചിരുന്ന
പരുന്തും കുഞ്ഞുങ്ങളെ ആശ്വസിപ്പിച്ചു.
തന്റെ ”ചില്‍-ചില്‍” പാട്ടുപാടി സന്തോഷിപ്പിച്ചു,എന്നിട്ട് കൂട്ടില്‍ പഴയപോലെ കിടന്ന് മയങ്ങി.

ഈ സമയം
ആഹാരവുമായി തിരികെ വന്ന പരുന്തമ്മ
മരത്തിന് താഴെ കിടക്കുന്ന പാമ്പിനെ കണ്ടു ഭയന്നു.

തിരികെ കൂട്ടില്‍ എത്തുമ്പോള്‍
തന്റെ കുഞ്ഞുങ്ങള്‍ സുരക്ഷിതരാണ്
പരുന്തമ്മക്ക് ആശ്വാസമായി.

കുഞ്ഞുങ്ങള്‍ നടന്ന കാര്യങ്ങള്‍
വിശദമായി പറഞ്ഞു.

ഇത് കേട്ട് പരുന്ത് കരഞ്ഞു കൈകൂപ്പി
അണ്ണാറക്കണ്ണനോട് പറഞ്ഞു:

”അല്ലയോ അണ്ണാറാകണ്ണാ..
നിന്നോട് ഞാന്‍ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
സ്വന്തം ജീവന്‍ അപകടത്തില്‍ ആണെന്നറിഞ്ഞിട്ടും
നീ എന്റെ മക്കളെ രക്ഷിച്ചു
നിന്റെ നന്മക്കും ധീരതയ്ക്കും
ഒരു പാട് നന്ദി
നിന്റെ പാട്ടുപോലെ സുന്ദരമാണ് നീയും.”

പരുന്ത് തുടര്‍ന്നു:
”നീ എന്തിനാണ് തിരികെ വന്നത്?
നിനക്ക് രക്ഷപ്പെട്ടു പോകാമായിരുന്നില്ലേ?”

ഇതുകേട്ട് അണ്ണാറക്കണ്ണന്‍ പറഞ്ഞു:
”അല്ലയോ പക്ഷി റാണി
ഞാന്‍ ഒരു അമ്മയാണ്
പാമ്പ് ആക്രമിക്കാന്‍ വന്നപ്പോള്‍
എനിക്ക് എന്റെ കുഞ്ഞോ
അല്ലേല്‍ നിന്റെ കുഞ്ഞോ വ്യത്യാസമൊന്ന്‌നുമില്ല
ഞാന്‍ രക്ഷിച്ചു
എല്ലാ കുഞ്ഞുങ്ങളും
എനിക്ക് എന്റെ മക്കള്‍ പോലെയാണ്. ഇവരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ ആണ് ഞാന്‍ തിരികെ വന്നത്
നിങ്ങള്‍ ഇപ്പോള്‍ എന്നെ ആഹാരമാക്കാം”

ഇത് കേട്ട പരുന്ത് പറഞ്ഞു,
”വലിപ്പം കൊണ്ടു ചെറുതാണെങ്കിലും
നീ വലിയവനാണ് നിന്റെ ഈ പ്രവൃത്തി
ലോകം എന്നും വാഴ്ത്തപ്പെടും
നീയാണ് കാടിന്റെ ധീരന്‍.”
പരുന്ത് തന്റെ ചിറകിലിരുത്തി
അണ്ണാറക്കണ്ണനെ തിരികെ എത്തിച്ചു.

 

അടുത്ത ദിവസം,
കാട് മുഴുവന്‍ വീണ്ടും നിറഞ്ഞു –

‘ചില്‍-ചില്‍… ചില്‍-ചില്‍…’

പരുന്തിന്റെ കുടുംബവുമെത്തി
അന്നാറക്കണ്ണന്റെ പാട്ടിനൊപ്പം.

ചില്‍-ചില്‍… ചില്‍-ചില്‍…

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px