തുറന്നിട്ടിരുന്ന ഗേറ്റിലൂടെ ഒരുകാര്‍ ധൃതഗതിയില്‍ ‘തണല്‍ വീട് ‘എന്ന ജറിയാട്രിക് ആശുപത്രിയിലേക്ക് വന്നു. ഡോക്ടര്‍ ജോണും, ഡോക്ടര്‍ മാത്യുവും മുറിയിലിരുന്നു ചൂടു ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഡോക്ടര്‍ ജോണിന്റെ ഒരേ ഒരു മകനായ ഡോക്ടര്‍ മാത്യു പിതാവിന്റെ കൂടെ ഇന്നാദ്യ മായാണ് ആശുപത്രിയില്‍ ചാര്‍ജ് എടുത്തത്.
ജൂണ്‍ മാസമാണ്. പ്രകൃതിയാകെ തണുത്തുറഞ്ഞിരി ക്കുകയാണ്. മഴ ത്തുള്ളികളുടെ സംഗീതവും, തളിരിലകളുടെ നൃത്തവും തമ്മില്‍ നല്ലതാളം ഉണര്‍ത്തി. തെന്നലും കൂടെ ചേര്‍ന്നുനിന്നു.
പൊടുന്നനെ മണിനാദം മുഴങ്ങി. സ്ട്രെച്ചറില്‍ വല്ലാതെ അവശനായ ഒരു വൃദ്ധനും, നാല്‍പ്പതോളം വയസ്സു തോന്നിക്കുന്ന ഒരാളും നഴ്‌സിനൊപ്പം അകത്തേക്കു കടന്നു. പരിശോധനക്കിടയില്‍ വരണ്ടണങ്ങിയ ചുണ്ടു നനച്ച് വൃദ്ധന്‍ മെല്ലെപ്പറഞ്ഞു. ‘അല്‍പ്പം ചായ ‘
സിസ്റ്റര്‍ മേരി ചായയുമായി ഓടിയെത്തി. സിസ്റ്റര്‍ അയാളെ താങ്ങി ഇരുത്തി ചൂടുചായ അല്പാല്‍പ്പമായി പകര്‍ന്നു കൊടുത്തു. മതി എന്നയാള്‍ ആംഗ്യം കാണിച്ച് വീണ്ടും കട്ടിലിലേക്കു ചാഞ്ഞു മയ ക്കത്തിലാണ്ടു.
രോഗിയുടെ കൂടെ വന്ന ആളോട് ഡോക്ടര്‍ ജോണ്‍ ചോദിച്ചു. ‘നിങ്ങള്‍ ഇയാളുടെ ആരാ ‘?
,’ആരുമല്ല, വഴിയില്‍ അവശനായി കിടക്കുന്നതു കണ്ട് ഇങ്ങോട്ടു കൊണ്ടു വന്നതാ ‘
‘നിങ്ങളുടെ പേരെന്താ ”ബെന്നി ‘കൂടുതല്‍ ചോദ്യങ്ങള്‍ പ്രതീക്ഷിച്ച അയാള്‍ തിടുക്കത്തില്‍ നടന്നകലുമ്പോള്‍ പറഞ്ഞു ‘ഞാനിപ്പോള്‍ വരാം. പേഴ്സ് എടുക്കാന്‍ മറന്നു ‘
അയാള്‍ തിരികെ എത്തേണ്ട സമയം ആയിട്ടും മടങ്ങിവരാ ത്തത്തിനാല്‍ ഡോക്ടര്‍ക്ക് എന്തോ സംശയംതോന്നി.
ഡോക്ടര്‍ മെല്ലെ തലയാട്ടി ക്കൊണ്ട് സിസ്റ്റര്‍ മേരിയോട് പറഞ്ഞു ‘മേരി, ഈ രോഗിയുടെ എല്ലാ ചെലവുകളും എന്റെ പേരില്‍ എഴുതിക്കോളു എന്നിട്ട് ഇയാളെ വാര്‍ഡ് നമ്പര്‍ ഫൈവില്‍ അഡ്മിറ്റ് ചെയ്യൂ ‘
മേരി ആ രോഗിയുടെ സമീപത്തേയ്ക്ക് ചെന്നു.
‘അച്ഛന്റെ പേരെന്താ?’
പ്രതീക്ഷകള്‍ നഷ്ടപ്പെട്ട ആ മനുഷ്യന്‍ നിറകണ്ണുകളോടെ വിറക്കുന്ന സ്വരത്തില്‍ പറഞ്ഞു ‘കുഞ്ഞുവാറീത് എന്നാ പേര്.. സ്‌നേഹമുള്ളവര്‍ വറീച്ചന്‍ എന്ന് വിളിക്കും’
‘അപ്പോള്‍ ഞങ്ങളും വറീച്ചന്‍ എന്ന് വിളിക്കാം.. ഇവിടെ സ്‌നേഹത്തിന് ഒരു കുറവുമുണ്ടാകില്ല’മേരി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോള്‍ ആ വൃദ്ധമനസ്സില്‍ സന്തോഷം നാമ്പിട്ടു.
ഡോക്ടര്‍ ജോണും, ഡോക്ടര്‍ മാത്യുവും കരുണാസമ്പന്നരാണ്. പാവങ്ങളോട് ദയവുള്ളവര്‍. രാവിലെയും, ഉച്ചയ്ക്കും, രാത്രിയും വറീച്ചനു പോഷക സമ്പന്നമായ ആഹാരങ്ങള്‍ കൊടുക്കുന്നതില്‍ സിസ്റ്റര്‍ മേരി അതീവ ശ്രദ്ധ ചെലുത്തി.
നാലു ദിവസങ്ങള്‍ കൂടികൊഴിഞ്ഞു വീണു. വറീച്ചന്‍ പൂര്‍ണ്ണ ആരോഗ്യ വാനായി. മുഖപ്രസാദം തിരികെ വന്നു. അന്നു വൈകുന്നേരം ഉദ്യാനത്തില്‍ നടക്കവേ ഡോക്ടര്‍ ചോദിച്ചു, ‘വറീച്ചന്റെ വീട് എവിടെയാ ‘?
ഒരുപാടു ദൂരെ.. നെയ്യാറ്റിന്‍ കര..
കോട്ടയത്ത് എന്തിനാണ് വന്നത്? ജിജ്ഞാസയോടെ ഡോക്ടര്‍ ചോദിച്ചു.’അത്.. അത്.. വറീച്ചന്‍ അര്‍ദ്ധോക്തി യില്‍ വിരമിച്ചു
‘പറയൂ വറീച്ചാ. ഡോക്ടര്‍ അയാളുടെ ശുഷ്‌ക്കിച്ച വിരലുകള്‍ തന്റെ കൈയ്യി ലൊതുക്കി., അടുത്തുള്ള ചാരുബെഞ്ചില്‍ ഇരുന്നു.
‘ഡോക്ടറെ.. അതെന്റെ മോനാണ്. ബെന്നി യാണ് എന്നെ ഇവിടെ ക്കൊണ്ടു വന്നത് എന്റെ ഒരേയൊരു മകന്‍. അവന്‍ ഉദ്യോഗസ്ഥനാണ്. പക്ഷേ, എനിക്ക് മേലാതായതില്‍ പ്പിന്നെ അവന് എന്നെ വേണ്ടാതെയായി. മരുമകള്‍ ക്കും അവഗണനയാണ്. തിരിഞ്ഞു നോക്കാറില്ല
‘അവിടെ ഞാന്‍ ഒരു അധിക പ്പ റ്റായി. ‘അത്ഭുതംകൂറി നിന്ന ഡോക്ടറോടയാള്‍ തുടര്‍ന്നു ‘ആഹാരം പോലും പലപ്പോഴും നിഷിദ്ധമായി. രോഗം കൂടിയ പ്പോള്‍ കാലിലാകെ നീരുവച്ചു. അതോടെ അവര്‍ തീര്‍ത്തും അകന്നു.
നിറഞ്ഞ കണ്ണുകളോടെ വറീച്ചന്‍ തുടര്‍ന്നു ‘ഒരാഴ്ച മുന്‍പേ കാലിനു വല്ലാതെ വേദന കൂടി ഇവിടെ എത്തിയ ദിവസം രാവിലെ ലാലി പറഞ്ഞു.. ‘വേഗം ഒരുങ്ങിക്കോ.. ഇന്ന് ആശുപത്രിയില്‍ പോകാം.,’ഒരു ചായ പോലും അവള്‍തന്നില്ല. ബെന്നിയുമൊത്ത് ഞാന്‍ ട്രെയിന്‍ കയറി. എന്തിനെന്നോ -എങ്ങോട്ടെന്നോ അറിയാതെ,… ‘ഒരു ദീര്‍ഘ നിശ്വാസത്തോടെ വറീച്ചന്‍ തുടര്‍ന്നു.’നേരമേറെ ക്ക ഴിഞ്ഞപ്പോള്‍ ഞാന്‍ അവനോടു ചോദിച്ചു ‘ഒരു ചായ കിട്ടുമോ മോനെ?’
‘നമ്മള്‍ ഇറങ്ങേണ്ട സ്ഥലം അടുക്കാറായി. അവിടെ ചെന്നിട്ടാകട്ടെ ‘
‘പക്ഷെ ട്രെയിന്‍ ഇറങ്ങി ഞങ്ങള്‍ ഓട്ടോയില്‍ വന്ന വഴിഞാന്‍ ബോധ രഹിതനായി. ‘വറീച്ചന്‍ പറഞ്ഞു നിര്‍ത്തി.
ഡോക്ടര്‍ ജോണ്‍ എഴുന്നേറ്റു. വറീച്ചന്റെ തോളില്‍ ത്തട്ടി സ്‌നേഹത്തോടെ പറഞ്ഞു ‘വറീച്ചന്‍ ഇനി എങ്ങും പോകണ്ട. ഇവിടെ കൂടിക്കോ.’
ദിനങ്ങള്‍ ഓരോന്നായ് വിടര്‍ന്നുകൊഴിഞ്ഞു. വറീച്ചന്‍ ഇപ്പോള്‍ അതീവസന്തോഷവാനാണ്. ഉദ്യാനപരിപാലകനായിട്ടും, അടുക്കള മേല്‍നോട്ടക്കാ രനായിട്ടും വറീച്ചന്‍ ഓടിനടക്കുന്നു.
മുഖം സന്തോഷഭരിതമാണ്. ഒരു പത്തു വയസ്സു കുറഞ്ഞതു പോലെ തോന്നിക്കും. പഴയ ചുറുചുറുക്കും, കാര്യ പ്രാപ്തിയും തിരികെ വന്നിരിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് ചിറകു മുളച്ചു പറന്നു. വീണ്ടും ഒരു തണുത്തപ്രഭാതം ജൂണ്‍മാസമാണ്.പ്രകൃതിയാകെ തണുത്തുറഞ്ഞിരി ക്കുകയാണ്. മഴ ത്തുള്ളികളുടെ സംഗീതവും, തളിരിലകളുടെ നൃത്തവും തമ്മില്‍ നല്ലതാളം ഉണര്‍ത്തി. തെന്നലും കൂടെ ചേര്‍ന്നുനിന്നു.
അതേ മാസം.. അതേ ദിവസം… അതേ അന്തരീക്ഷം!
ഡോക്ടര്‍ ജോണി യും, ഡോക്ടര്‍ മാത്യുവും ഉദ്യാന ത്തില്‍ ഉലാത്തുകയായിരുന്നു. ഗേറ്റ് കടന്നെത്തിയ കാറില്‍ നിന്നും ഒരു മധ്യവയസ്‌ക്കനെ മകനെന്നു തോന്നി പ്പിക്കുന്ന ഒരാള്‍ പിടിച്ചിറക്കി. സ്ട്രെ ച്ചറില്‍ അയാളെ അകത്തേക്കു കൊണ്ടുവന്നു.
ഡോക് ടര്‍ മാത്യു പരിശോധന ക്കുശേഷം പറഞ്ഞു ‘നല്ല ക്ഷീണം ഉണ്ട്. ഡ്രിപ്പിടണം.”
‘, ഡോക്ടര്‍ ‘രോഗി മെല്ലെ ഡോക്ടര്‍ ജോണി യുടെ മുഖത്തേക്കു നോക്കി
‘എന്താ.. പറയൂ ‘,,
‘എന്നെ അറിയുമോ,ഞാന്‍ ബെന്നി.. വറീച്ച ന്റെ മകന്‍. അപ്പനെ ഇവിടാക്കി കടന്നു കളഞ്ഞ ക്രൂരന്‍ ‘, അയാള്‍ മുഖം പൊത്തി തേങ്ങിക്കരഞ്ഞു.
‘മോനെ.. നിന്റെ അപ്പന്‍ ഇവിടെ യുണ്ടടാ..’, വറീച്ചന്‍ ബെന്നിയുടെ കൈത്തലം പിടിച്ചു ചുംബിച്ചു. ചൂടുള്ള രണ്ടിറ്റു കണ്ണീര്‍ ബെന്നി യുടെ കൈത്തലത്തില്‍ വന്നുവീണു.
ബെന്നി ഇടറിയ സ്വരത്തി ല്‍ അപ്പനോടു ചോദിച്ചു.’എന്നെ ആശുപത്രി യിലാക്കി എന്റെ മകന്‍ കടന്നു കളഞ്ഞു അല്ലേ അപ്പാ..’ബെന്നി വിങ്ങി പ്പൊട്ടി
‘ഇയാളെ വാര്‍ഡ് നമ്പര്‍ ഫൈവില്‍ ആക്കൂ. ആഹാരവും, ചികിത്സ യുമെല്ലാം ഫ്രീ ആയി കൊടുത്തേക്കൂ.’: ഡോക്ടര്‍ മാത്യു നഴ്‌സിനോട് പറഞ്ഞു. നേഴ്‌സ് തലയാട്ടി.സ്ട്രെച്ചറിന്റെ ഒരു വശത്ത് കൈയ്യമര്‍ത്തി. കൂടെ വറീ ച്ചനും നടന്നു. വറീ ച്ചന്റെ തപ്ത നിശ്വാശങ്ങള്‍ തണുത്ത കാറ്റിലലിഞ്ഞു ചേര്‍ന്നു!













