LIMA WORLD LIBRARY

യാത്രക്കാരുടെ ശ്രദ്ധക്ക് – പ്രസന്ന നായര്‍ (Prassanna Nair)

 

മൊബൈല്‍ ഓണ്‍ ചെയ്ത് രചന സമയം നോക്കി. പത്തര.ഇപ്പോള്‍ വാച്ചിന്റെ സേവനം കൂടി ചെയ്യുന്നത് മൊബൈലാണല്ലോ
എത്ര നേരമായി ട്രെയിന്‍ ഈ സ്റ്റേഷ നില്‍ പിടിച്ചിട്ടിട്ട്.  വണ്ടിയേക്കാള്‍ വേഗത്തില്‍
മുന്നോട്ടു പറക്കുന്നു മനസാകുന്ന പക്ഷി. അമ്മ ഹോസ്പിറ്റലില്‍ അഡ്മിറ്റാണ്. ഇടക്കു വരാറുള്ള
ശ്വാസം മുട്ടല്‍ രാത്രിയില്‍ കൂടി. തണുപ്പു കാലം തുട ങ്ങിയാല്‍ അമ്മക്ക് ഇതു പതിവാണ്.
അയലത്തെ സുമംഗലി ചേച്ചിയാണമ്മയുടെ കൂട്ടു കിടപ്പു കാരി. എത്ര നിര്‍ബന്ധിച്ചാലും തന്നോടൊപ്പം വന്നു നില്‍ക്കില്ല.ഇത്തവണ
കൂട്ടി കൊണ്ടു പോരണം. അഭിയേട്ടന്‍ കര്‍ശനമായി പറഞ്ഞിരിക്കുകയാണ്. അമ്മ കൂടെ വന്നിരുന്നെങ്കില്‍
തനിക്കൊരു സമാ ധാനമായേനേ. മക്കള്‍ക്കും അമ്മൂമ്മയേ ജീവനാണ്. തന്റെ കൂടെ കൊണ്ടു പോകുന്ന കാര്യം പറയുമ്പോള്‍ നൂറു
ന്യായങ്ങളാണ്.

 

കാവിലെ തീയാട്ട്, സര്‍പ്പത്താന്‍മാര്‍ക്കുള്ള പാലൂട്ട് ഇതെല്ലാം മുടങ്ങു മത്രെ. ഇതിനെല്ലാം
അമ്പലത്തില്‍ ഏര്‍പ്പാടാക്കാമെന്നു ഉറപ്പു കൊടുത്താല്‍ അവസാനത്തെ
തുറുപ്പു ചീട്ടിറക്കും. അച്ഛനുറങ്ങുന്ന മണ്ണില്‍ നിന്നും പോരുന്നത് സങ്കടമാണത്രെ,
അന്തോടെ തന്റെ നാവടങ്ങുമെന്ന് അമ്മക്കറിയാം.

 

കുറച്ചു നാളുകളായി മറ്റൊരു കാരണം കൂടി പറയാറുണ്ട്. എന്റെ രാജി മോന്‍
എങ്ങാനും തിരികെ വന്നാലോ.ആരേയും കാണാതവന്‍ വിഷമിക്കില്ലേ? ആ ഓര്‍മയിലേക്കു പോകാന്‍ തനിക്ക്
താല്‍പര്യമില്ല അതില്‍ നിന്നും ശ്രദ്ധ മാറ്റാന്‍ സ്റ്റേഷനിലെ അനൗണ്‍സ്‌മെന്റ്
ശ്രദ്ധിച്ചു. ‘യാത്രക്കാരുടെ ശ്രദ്ധക്ക്,ഇന്നു രാവിലെ പൂജപ്പുര
ജയിലില്‍ നിന്നും ചാടിയ ഒരു തീവ്രവാദിയെ ഈ സ്റ്റേഷനിലെ സി.സി.ടി.വി.യില്‍
കണ്ടു. അതിനാല്‍ ട്രെയിനുകളെല്ലാം സൂഷ്മ നിരീഷണ ത്തിനു ശേഷമേ
സ്റ്റേഷന്‍ വിടുകയു ള്ളു. യാത്രക്കാര്‍ക്കു ണ്ടായ ബുദ്ധിമുട്ട് ക്ഷമിക്കുക. റയില്‍
വേ പോലീസിന്റെ ഈ ഉദ്യമത്തോട് സഹകരിക്കുക’. അതൊരു മന്ത്രം പോലെ പല ഭാഷകളിലും വിളിച്ചു പറയുന്നു.

 

ഈ ഒരു കാര്യ തന്നെ പറയാന്‍ തുടങ്ങിയിട്ട് ഒരു മണിക്കൂറിലധികമായി. അതും പല ഭാഷകളില്‍. അയാള്‍ക്കു ജയില്‍ ചാടാന്‍ കണ്ട ഒരു നേരം. ഇതിപ്പോള്‍ പൂച്ചക്കു
വിളയാട്ടം, എലിക്കു പ്രാണ വേദന എന്നു പറഞ്ഞതു പോലെയായി. ഇവിടെയിപ്പം പൂച്ചയാര്?
എലിയാര്? തങ്ങളുടെ ട്രെയിനിലെ പരിശോധന കഴിഞ്ഞുവെന്നു തോന്നുന്നു. വണ്ടി മെല്ലെ നീങ്ങി തുട
ങ്ങി. അടുത്ത ഒന്നു രണ്ട് സ്റ്റേഷനില്‍ കൂടി ഇതുപോലെ
പരിശോധന കാണും. എല്ലാം കഴിഞ് താന്‍ എപ്പോള്‍ അമ്മയുടെ അടുത്തെത്തുമോ? ഹോസ്പിറ്റലിലേക്ക് ഒന്നു വിളിച്ചു
നോക്കാം. ഭാഗ്യം. സുമംഗലി ചേച്ചിയെ
വാട്ട്‌സ് ആപ്പില്‍ കിട്ടി. അമ്മ മയക്കമാണ്. കുറച്ചാശ്വാസമുണ്ടെന്നു കേട്ടപ്പോള്‍ സമാധാനം
രണ്ടു മൂന്നു ദിവസം മുന്‍പ് രാജിയെ സ്വപ്നം കണ്ടത്രെ. അവന്‍ തിരിയെ
വരുന്നതായിട്ട്. നല്ല മിടുക്കനായി. സുന്ദരനായി. അന്നു
തുടങ്ങിയതാണ് ശ്വാസം മുട്ടല്‍. ഓര്‍മ്മിക്കേണ്ട എന്നു വിചാരിക്കു
മ്പോള്‍ അതു തന്നെ മനസ്സില്‍ തെളിഞ്ഞു വരുന്നു.\

രാജീവന്‍, തനിക്ക് പതിനഞ്ചു വയസിനിളയതായി
പിറന്ന പൊന്നനുജന്‍. തനിക്കവന്‍ അനുജനല്ല. മകനായിരുന്നു. അവനും തന്നെയങ്ങിനെയാണു കരുതിയത്.
താനവന് ‘ചേച്ചിയമ്മ ‘ യായിരുന്നു. പ്രായ
വ്യത്യാസം കൊണ്ടു മാത്രമല്ല,അങ്ങിനെ
യായത്. അവനേ പ്രസവിച്ചതോടെ
അമ്മയുടെ ആരോഗ്യത്തിനുടവു തട്ടിയിരുന്നു.ഒരമ്മയുടെ
സ്ഥാനത്തു നിന്ന് അവന്റെ കാര്യങ്ങള്‍
നോക്കിയിരുന്നതു താനായിരുന്നു.അവന്റെ
‘ചേച്ചിയമ്മേ ‘യെന്ന വിളി ഇന്നും ചെവിയുടെ ഒരു കോണില്‍ താന്‍ സൂക്ഷിച്ചു
വെച്ചിട്ടുണ്ട്.അവന് എഴു വയസ്സുള്ളപ്പഴാണ്
ജീവിതം നിത്യ ദുഖത്തിലേക്കു വീണുപോയ ആ ദുരന്തം നടന്നത്.

 

അവന്‍ അന്നു രണ്ടാം ക്ലാസില്‍ . താന്‍ പോസ്റ്റു
ഗ്രാജ്വേഷനും. വീടിന്റെ അടുത്തുള്ള മൈതാനിയില്‍ കളിച്ചു കൊണ്ടിരുന്നവനേ അമ്മ വിളിക്കുന്നുവെന്നു
പറഞ്ഞ് ആരോ ഒരാള്‍ കൂട്ടിക്കൊണ്ടു പോയതതാണ്. പിന്നെ ഈ നിമി ഷം വരെയവനെ കണ്ടതേയില്ല .
ഏതെല്ലാം വഴിക്കുള്ള അന്വേഷണണങ്ങള്‍, എത്രയെത്ര വഴിപാടുകള്‍.എല്ലാം ജലത്തിലെഴുതിയ
ചിത്രങ്ങള്‍. പലയിടത്തും കാണാതായ ബാലന്മാരേ പറ്റിയുള്ള വാര്‍ത്തകള്‍ കണ്ട് അച്ഛനും, മാമനും
തേടി പുറപ്പെടും. നിരാശ മാത്രം ഫലം.അങ്ങനെയുള്ള ഒരു യാത്രയില്‍
കുഴഞ്ഞു വീണ അച്ഛന്‍ പിന്നെയുണര്‍ന്നില്ല.

 

അതു കഴിഞ്ഞ് രണ്ടു വര്‍ഷം കഴിഞ്ഞ് താന്‍ വിവാഹിതയായി.
തന്റെ മൂത്ത മകന്‍ രാഹുല്‍,രാജി മോന്റെ തനിപ്പകര്‍
പ്പ് .അവനെ കാണുമ്പോള്‍ സന്തോഷവും സങ്കടവും ഒന്നിച്ചു വരും. ഓര്‍മ്മയില്‍ മുഴുകി
അടുത്ത സ്റ്റേഷന്‍ എത്തിയതറിഞ്ഞില്ല.
അവിടെയും മുഴങ്ങുന്നു, യാത്രക്കാരുടെ ശ്രദ്ധക്ക് എന്നു തുടങ്ങി ജയില്‍ ചാട്ടത്തിന്റെ കാര്യം. റെയില്‍വേ പോലീ സിനോട് സഹകരി
ക്കാന്‍ ഒരഭ്യര്‍ത്ഥനയും.

 

ആ സ്റ്റേഷനില്‍ നിന്നും കയറി ഒരു പറ്റം ആളുകള്‍.
ഏതായാലും ഒന്നു ശ്രദ്ധിക്കാം. ചിലപ്പോള്‍ ജയില്‍പ്പുള്ളി മുന്നില്‍ വന്നു പെട്ടാലോ ? കയറിയ കൂട്ടത്തില്‍
ചെറുപ്പക്കാരും, പ്രായം ചെന്നവരുമെല്ലാ മുണ്ട്.
ആ കൂട്ടത്തില്‍
ഏറ്റവും പിന്നിലെ
സീറ്റില്‍ ഒറ്റക്കിരിക്കുന്ന
ഒരു പയ്യന്‍. ഏതാണ്ടു ഇരുപത്
വയസിനടുത്തു കാണും. തന്റെ രാഹുലിന്റെ മുഖഛായ. ഒരു നിമിഷം. തലച്ചോറി
നുള്ളില്‍ ഒരു മിന്നല്‍പ്പിണര്‍. അത്… അത്…
രാജി മോനാണോ?
ഒരിക്കല്‍ കൂടി ഇടം
കണ്ണിട്ടു നോക്കി.
ടെലി പതിയുടെ പ്രവര്‍ത്തനം പോ
ലെ അവനും ആ
സമയം തന്നെ നോക്കി. നോട്ടങ്ങള്‍
തമ്മില്‍ ഉടക്കി. ഏതോ ജന്മത്തില്‍
നിനച്ചിരിക്കാതെ
പിരിഞ്ഞവരേപ്പോലെ മനസിലൊരു
തേങ്ങല്‍.പല പ്രാവശ്യം നോട്ടങ്ങള്‍ ഉടക്കി.

ഒടുവില്‍ ഒരു
തീരുമാനത്തിലെത്തി.
അവനോട് നേരിട്ടു
സംസാരിക്കാം. അമ്മ കണ്ട സ്വപ്നം ഒരുനിമിത്തമായി
രുന്നെങ്കിലോ ?
രചന സിറ്റില്‍ നിന്നു
മെഴുന്നേറ്റ് അവന്റെ
യരികിലെത്തി.സീറ്റിന്റെ ഒഴിഞ്ഞ
ഭാഗത്തിരുന്നു.അവനൊരെതിര്‍പ്പും പ്രകടിപ്പിച്ചില്ല.
അപ്പോഴാണ് രാഹുല്‍ മോനു മായുള്ള അവന്റെ
സാമ്യം വ്യക്തമായത്.
തന്റെ സാമീപ്യം
അവനാഗ്രഹിക്കു
ന്നതു പോലെ.
കൂട്ടി, നിന്റെ പേര്…
രാജീ…അതേ
രാജീവ് …
രാജീവെന്നാണ്
ചേച്ചിയമ്മേ. കാതുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ചെവിക്കുള്ളില്‍ ഒളിപ്പിച്ചു വെച്ചിരുന്ന ചേച്ചിയമ്മേ യെന്നുള്ള വിളി ആ
നാവില്‍ വീണ്ടും
പുനര്‍ ജനിച്ചു.
രക്തം രക്തത്തെ
തിരിച്ചറിഞ്ഞ
ധന്യ നിമിഷങ്ങള്‍.
അവനോടൊന്നും
ചോദിക്കാന്‍ തോ
ന്നിയില്ല. അവനാ
ണെന്ന് ഉത്തമ
ബോദ്ധ്യമായി.
ബോഗിക്കുള്ളിലെ
യാത്രക്കാരെല്ലാം
കഥയറിയാതെ
പരസ്പരം നോക്കി.

രചന ചുരുക്കത്തില്‍ കാര്യങ്ങള്‍ പറഞ്ഞു. എല്ലാവര്‍ക്കും മനസു
നിറഞ്ഞ സന്തോഷം
സന്തോഷം. ജയിലു
ചാടിയ പുള്ളിയെ
പിടിച്ചുവെന്ന
ശുഭകരമായ വാര്‍
ത്തയും അടുത്ത
സ്റ്റേഷനിലെ, യാത്രക്കാരുടെ
ശ്രദ്ധക്ക് എന്ന അറിയിപ്പില്‍ വന്നു.
ഈ റെററിസ്റ്റ് ജയില്‍ ചാടിയത്
തങ്ങളെ ഒന്നിപ്പിക്കാനാണോ
അതു കൊണ്ടല്ലേ
ചുറ്റുമിരുന്നവരെ
താന്‍ ശ്രദ്ധിച്ചത്.
ഈ ബോഗിയില്‍
തന്നെ അവന്‍
കയറിയത്.എല്ലാം
വിധിയുടെ വിചി
ത്ര കരു നീക്കങ്ങള്‍.
അല്ലെങ്കില്‍ ഈ
വഴി തന്നെ എത്ര
പ്രാവശ്യം യാത
ചെയ്തിരിക്കുന്നു.

ഫോണില്‍ അഭിയേട്ടന്‍. കാര്യ ങ്ങള്‍ ചുരുക്കി പറ
ഞ്ഞു. ഇതുവരെ കാണാത്ത അളിയനെ കാണാ
നുള്ള വെമ്പല്‍ ആ
സ്വരത്തില്‍ കേള്‍ക്കാമായിരുന്നു.

അമ്മയുടെ മുന്നില്‍ അവനെക്കൊണ്ടു
നിര്‍ത്തി കാര്യങ്ങള്‍
പറയാം. ഇനി ട്രെയിന്‍ വൈകില്ലല്ലോ. ഒരു
നനഞ്ഞ കോഴിക്കു
ഞ്ഞിനേപ്പോലെയി
രുന്ന രാജിമോന്റെയരികില്‍ അവള്‍ ചേച്ചിയമ്മയായി.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px