ഹൃദയങ്ങള്‍ കൊണ്ട് മാത്രമാണ് സ്‌നേഹപ്പടര്‍പ്പിന്റെ ചുറ്റളവ് നമ്മള്‍ അളന്നിരുന്നത്… ഞാനും എന്റെ പ്രിയപ്പെട്ട ചേച്ചിയും.
മഴ ചാറ്റലുള്ള സന്ധ്യയിലും, മഞ്ഞു പൊഴിയുന്ന ധനുമാസ പുലരിയിലും, ഉച്ച വെയിലിലുരുകുന്ന ഗ്രീഷ്മത്തിലും എന്നിലേക്ക് ചൊരിഞ്ഞിരുന്ന ആ സ്‌നേഹത്തിന് എപ്പോഴും മഞ്ഞിന്റെ തണുപ്പായിരുന്നു.
ഈ ഭൂമിയെ കാണാനുള്ള ശക്തിക്ക് മേല്‍ തിരശ്ശീല അടര്‍ന്നു വീഴുമെന്നും, നിശബ്ദതയിലേക്ക് ആ ജീവിതം ഒഴുകി മറയുമെന്നും എനിക്കറിയാമായിരുന്നു. എങ്കിലും എന്നെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച, അര്‍ത്ഥശൂന്യമായ എന്റെ മൗനങ്ങളെ പോലും ചുംബിച്ചുണര്‍ത്തിയ എന്റെ പ്രിയപ്പെട്ട…. പദങ്ങള്‍ തിരയേണ്ടി വരുന്നു, അമ്മയോ ചേച്ചിയോ അതോ അതെല്ലാം കൂടിയ ഒരാളോ… ആരായിരുന്നു എനിക്ക്… അറിയില്ല
ഒന്നുമാത്രമറിയാം
അത്രയും ഉദാത്തമായിരുന്നു ആ ജീവിതം.
നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്ന ആകാശവീഥിയിലെ വേറിട്ട ഒറ്റ നക്ഷത്രം.. മറഞ്ഞിട്ടും മായാത്ത ദീപപ്രഭ.
പറന്നകന്ന എന്റെ അമ്മക്കിളീ.. ഞാനിനി ഒറ്റയ്ക്ക് വെയിലേല്‍ക്കുന്ന ഒറ്റമരമോ..?













