ആധുനികതയുടെ സമസ്ത പരിവേഷങ്ങളും അനുഭവിക്കുന്ന ലോകത്താണ് നമ്മുടെ വാസം. എങ്കിലും അസ്വസ്ഥതകളുടെ കൊടുങ്കാറ്റുകള്‍ നമ്മുടെ ജീവിതമാകുന്ന കിളിക്കൂടുകളെ അലോസരപ്പെടുത്തുന്നുണ്ട്. ഇവിടെയൊക്കെ സാന്ത്വനത്തിന്റെ തണുപ്പേകാന്‍ സ്‌നേഹസ്പര്‍ശങ്ങള്‍ക്കാകും.
പുറംലോകത്തേക്ക് നമുക്കു തുറന്നു കിട്ടിയ ആദ്യ കിളിവാതിലും സ്പര്‍ശമായിരുന്നില്ലേ? കണ്ണിമ മുറുകെ പൂട്ടി നിലവിളിച്ച് അമ്മയില്‍ നിന്നും പുറത്തേക്കു വന്ന നമ്മള്‍ ആദ്യമറിഞ്ഞ സാന്ത്വനവും സ്പര്‍ശമായിരുന്നില്ലേ – അഭയമറിഞ്ഞ സ്പര്‍ശം.
അതുകൊണ്ടാണ് ജോണ്‍ കീറ്റ്‌സ് പറഞ്ഞത് :’സ്പര്‍ശം ഓര്‍മകളെ ഉണര്‍ത്തു’മെന്ന് .നമുക്കനുഭവമാകുന്ന സ്പര്‍ശങ്ങളും നാം നല്കുന്ന സ്പര്‍ശങ്ങളും നമ്മുടെയും അപരരുടെയും ഓര്‍മകളെ ഉണര്‍ത്തുന്നതാണോ അതോ കെടുത്തുന്നതാണോ ? നമ്മുടെ സ്പര്‍ശങ്ങള്‍ സ്‌നേഹത്തിന്റെ നനവുള്ള സ്പര്‍ശങ്ങളായിത്തീരട്ടെ .












