LIMA WORLD LIBRARY

ഇങ്ങനെയും ഒരു ഗായകന്‍ നമുക്കിടയില്‍ ഉണ്ടായിരുന്നു.. ഓര്‍മ്മയില്‍ CO ആന്റോ – അഷ്റഫ് വി

‘മധുരിക്കും ഓര്‍മ്മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍’

മലയാളിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത
ഗൃഹാതുര സങ്കല്‍പ്പങ്ങളെ പൊന്നില്‍ ചാലിച്ച
കേരളത്തിന്റെ പ്രിയപ്പെട്ട പാട്ടുകാരന്‍ CO ആന്റോ ഓര്‍മ്മയായിട്ട്
ഇന്ന് 25 വര്‍ഷം.

1936 മെയ് 25 ന് എറണാകുളത്ത് ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ചു.പട്ടിണി മൂലം 7 ആം ക്ലാസില്‍ പഠനം അവസാനിപ്പിച്ചു.
ജന്മനാ..സംഗീതത്തോടുള്ള ആന്റോയുടെ കഴിവ് മനസ്സിലാക്കിയ എറണാകുളം മേനക തീയറ്റേഴ്‌സ്‌ന്റെ മാനേജര്‍ ആന്റോയുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി തിയേറ്ററില്‍ പാട്ടുപുസ്തകം വില്പന നടത്താന്‍ അനുമതി നല്‍കി.
വില്‍പ്പനക്കൊപ്പം
ഓരോ സിനിമയിലെയും പാട്ടുകള്‍ മൂളി പഠിച്ചു. എറണാകുളത്ത് താന്‍സര്‍ മ്യൂസിക് ക്ലബ്ബില്‍ അംഗമായി.
‘ജീവിതം അവസാനിക്കുന്നില്ല’ എന്ന നാടകത്തില്‍ പാടിയും അഭിനയിച്ചും തുടക്കം കുറിച്ചു.
കൊല്ലം കാളിദാസ കേന്ദ്ര, ജ്യോതി തിയേറ്റേഴ്‌സ് എന്നിവരുടെ നാടകങ്ങളിലൂടെ അക്കാലത്ത്..പുറത്തുവന്ന ഗാനങ്ങള്‍ ആന്റോയെ ഏറെ പ്രശസ്തനാക്കി.
മധുരിക്കും ഓര്‍മ്മകളെ,
എന്തിനു പാഴ്ശ്രുതി മീട്ടുവതിനിയും,
മാനത്തെമഴവില്ലിനേഴഴക്, പാപ്പി അപ്പച്ചാ,
ഇനിയൊരു കഥ പറയൂ കണ്മണി എന്നിങ്ങനെ ഒട്ടേറെ ഗാനങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിച്ചു. ഓടയില്‍നിന്ന്, സുരഭിയാമം എണീ സിനിമകളില്‍ ചെറിയവേഷങ്ങളില്‍
അഭിനയിക്കുകയും ചെയ്തു.
PJ ആന്റണി ഫൗണ്ടേഷന്റെ പുരസ്‌കാരം ആന്റോക്ക് ലഭിച്ചു.
2001 ഫെബ്രുവരി 24 ന് കാന്‍സര്‍ രോഗം ബാധിച്ച്
65 ആം വയസ്സില്‍ ആന്റോ ഓര്‍മ്മയായി.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px