കഴുത്തിനു ചുറ്റും കണ്ണുo വേണം.
അതാണ് പെണ്ണിന്റെ കൊച്ചു ബുദ്ധിയുടെ രഹസ്യം ..
എന്റെ വീട്ടിൽ പാവയ്ക്കാപ്പച്ചടി
വേണമെന്നു നിർബന്ധം..
എന്റെ നിഘണ്ടുവിൽ “ഇല്ല”യെന്നുള്ള
ഒരു വാക്കില്ല..
ഞാൻ വേഗം എന്റെ പാവലു വള്ളിയിൽ
പോയിനോക്കി.ഒരു പാവയ്ക്കാ പോലും ഇല്ല..
പെട്ടന്നു എന്റെകൊച്ചുബുദ്ധിയിൽ തെളിഞ്ഞു.ഞാൻ വേഗംഒരു വിളഞ്ഞ
പച്ച ഓമക്കയുടെ തൊലി
കൊത്തി പൊടിച്ചു,
രണ്ടു സ്പൂൺ വള്ളമൊഴിച്ചു പ്രഷർ കുക്കറിലിട്ടു ഒരു നുള്ളു, ഉപ്പ്,
ഒരു പച്ചമുളക് അറിഞ്ഞു ചേർത്തു,
ഒരു വിസിൽ അടിച്ചു ഇറക്കി വെച്ചു.
എന്നിട്ട് ജീരകം, വെളുത്തുള്ളി,
കുഞ്ഞുള്ളി, ഇത്രയും നല്ല പോലെചതച്ചു,
വഴറ്റി.
കറിവേപ്പില ഒടുവിൽ ഇട്ടു .
ഓമയ്ക്ക തൊലി വേവിച്ചത് കൂടി ഇട്ടു വഴറ്റി,
ഒരു ചിരവ പച്ച തേങ്ങ
അരച്ചതും ചേർത്തത് ചൂടാക്കി.
ഇറക്കി വെക്കുക. പകുതി തണുത്തു കഴിയുബോൾ തൈര് ചേർത്തു ചെറുതായി ഇളക്കുക.. പാവയ്ക്കാആണന്നു കരുതി വിളമ്പി.
ആരും അറിഞ്ഞില്ല.. പാവയ്ക്കായെ
കടത്തി വെട്ടി. പച്ചടി റെഡി..” NO” എന്ന വാക്ക് എന്റെ നിഘണ്ടുവിൽ ഇല്ല.. പെണ്ണിന്റ അകക്കണ്ണ് തുറന്നാൽ.. ഏത് നോ യും “യെസ്” . ആകും
ലീലാതോമസ് ബോട്സ്വാന
About The Author
No related posts.