LIMA WORLD LIBRARY

വെളിപ്പെടാത്ത നിഗൂഢതകൾ – ലീലാമ്മ തോമസ് ബോട്സ്വാന

എന്റെ ഗ്രാമം,
വെട്ടിക്കോട്.

ആദിമൂലം വെട്ടിക്കോട്
ഗ്രാമവാസികൾ ഭയഭക്തിയോടു
കാണുന്ന ഗ്രാമം.
എന്നാൽ ഒരുപാടു ഭയപ്പെടുത്തുന്ന കഥകൾ
ഗ്രവാസികൾ പറയും.
യക്ഷിയും ,പ്രേതവും,,പാലയും പനമരവും അങ്ങനെതുടങ്ങി ഒരുപാടു കഥാകൾ.
.

കുട്ടിക്കാലം മുതൽക്കേ ഇത്തരം കഥകൾ മനസ്സിനെ കീഴടക്കിയതുകൊണ്ടാകണം.
ചാത്തൻ പറമ്പും ,സർപ്പക്കാവും പേടിസ്വപ്നമായി എന്നുംനിറഞ്ഞുനിന്നു.
യക്ഷി പാലയിൽ ഇരിക്കാൻ കാരണം

പാലകൾ വിഷം സ്വകരിക്കുന്ന ഒരു മരമാണല്ലോ. സ്വീകരിക്കുന്ന വിഷം സിരകളിൽ കൂടി ഒഴുകി അവയുടെ പുക്കളിലാണ് എത്തിപ്പെടുന്നത്. പൂക്കുന്ന കാലത്ത് വിഷം പൂക്കളിലുടെയാണ് ഏഴിലംപാല പുറത്തു വിടുന്നത്. പൂവ്വിന്റെ മാസ്മരിക ഗന്ധം മനുഷ്യ തലച്ചോറിനെ മത്തു പിടപ്പിക്കുവാൻ പോരുന്നവയാണ്. ഈ മരങ്ങൾ കൂട്ടമയി നിൽക്കുമ്പോൾ അവയെല്ലാം ഒരുമിച്ച് പൂത്തു കഴിഞ്ഞാൽ അവയിൽ നിന്ന് പുറപ്പെടുന്ന രൂക്ഷമായ ഗന്ധം മനുഷ്യർക്ക് ശ്വസിപ്പാൻ കഴിയുന്നതല്ല. ഏതാനും സമയം ഈ ഗന്ധം ശ്വസിക്കാനിടയായാൽ മനുഷ്യൻറെ ബോധം നശിക്കും. കൈകാലുകൾ മരവിച്ച് നിശ്ചലമാകും. ഒടുവിൽ ചലനമറ്റവനെപ്പോലെയാകും. ദീർഘ നേരം ശ്വസിച്ചാൽ മരണത്തിലമരും.പണ്ടു രാത്രി കാലങ്ങളിൽ വേശ്യാ സ്ത്രീകളുമായി സംഭോഗത്തിലേർപ്പെട്ട ശേഷം കാട്ടിലൂടെ നടന്നു വരുമ്പോൾ വിശ്രമത്തിനായി മരച്ചുവട്ടിൽ പുരുഷന്മാർ തങ്ങുന്നു. പാലയുടെ ചുവട്ടിലാണെങ്കിൽ അതിന്റെ മാസ്മരഗന്ധം ആദ്യമാദ്യം ആസ്വദിക്കുന്നു. സമയം അധികരിക്കും തോറും അയാൾ പാല ചുവട്ടിൽ കുഴഞ്ഞു വീഴും. രൂക്ഷ ഗന്ധത്തിൽനിന്നും രക്ഷ നേടുന്നതിയി മൂക്കു് പൊത്തി പിടിക്കും. പിന്നെ മരണ വെപ്രാളം കൊണ്ട് അവിടവിടെ മാന്തി പൊളിക്കും. ഒരിറ്റു ദാഹ ജലം പോലും കിട്ടാതെ മരണത്തിന് കീഴടങ്ങും. അതുകൊണ്ടുണ്ടാകുന്ന മുറാപാടുകളാണ് യക്ഷിയുടെ ആക്രമണമായി ജനങ്ങൾ വിശ്വസിച്ചിരുന്നത്.ഇതാണ് ഏഴിലംപാലയിലെ ഭീകര യക്ഷി. അതു കൊണ്ടാണ് വീട്ടിൽ പാല മരം പാടില്ല എന്ന് പറയുന്നതിൻറെ കാരണവും.ഏഴിലം പാല വളരെ ഉയരത്തിലാണ് വളരുന്നത്. അവയുടെ രൂക്ഷ ഗന്ധം താഴ വരാതിരിക്കുവാനാണ് ഉയരത്തിൽ തന്നെ വളരുന്നത്. വേദങ്ങളിലുടെ സഞ്ചരിച്ചാൽ പല അജ്ഞാതമായ കാര്യങ്ങളും മനസ്സിലാക്കുവാൻ കഴിയും. ഇന്നത്തെ സർവ്വ മതങ്ങളുടേയും, അനുഷ്ഠനങ്ങളുടേയും, വിശ്വാസങ്ങളുടേയും, ജാതികളുടേയും, സവർണ്ണ-അവർണ്ണതയുടേയുമെല്ലാം ഉത്ഭവുംവേദങ്ങളിൽ കാണാം. അവിടെയില്ലാത്തത് എവിടേയും ഇല്ല.എല്ലാ വർഷവും ഹൈന്ദവർ കടക്കിടക്കത്തിലെ കറുത്ത വാവിന് ബലിയടാറുണ്ട്. ഇവിടെ സ്ത്രീ പുരുഷ ഭേദ്യമെന്യേ ബലിയിടുന്നു
[.എന്റെ ഗ്രാമത്തിൽനിന്ന് ഞാൻ കായകുളത്തു എരുവായെന്ന സ്ഥലത്തു താമസിക്കുമ്പോൾ കായംകുളത്തെ തമ്പുരാട്ടിമാരുടെ ചരിത്രം കേൾക്കാൻ ജിജ്ഞാസയായി.

തമ്പുരാട്ടിമാർ വെളിച്ചം കാണാതെയിരുന്നത് എന്തുകൊണ്ടാണ് എന്നൊക്കയുള്ള സംശയങ്ങൾ
മാറ്റാൻ ഞങ്ങൾ എരുവേ
അമ്പലത്തിനടുത്തുള്ള
നാരായണപണിക്കരുടെ വീട്ടിൽ പോയി.(അഡ്വ.ഒ.ഹാരിസ്)
സാറിന്റെ എഴുത്തിലൂടെ ഏറെപഠിക്കാൻ കഴിഞ്ഞു.

നാളിതു വരെ കായംകുളത്തെ രാജപത്നിമാരെ സംബന്ധിച്ച യാതൊരു വിവരവും ഗ്രന്ഥങ്ങളിലൊന്നും രേഖപ്പെടുത്തിയിട്ടില്ല .

., .കണ്ടിയൂർ മറ്റത്ത് നിന്നും ഓടനാട് രാജാവ്
കായംകുളത്തിനടുത്തുള്ള ഏരുവയിലേക്ക്
മാറ്റി അവരെ പാർപ്പിച്ചു.അതിനാൽ എരുവായെന്ന സ്ഥലത്തിനു വളരെ പ്രാധാന്യമുണ്ട്.

പാലമരം
ബ്രഹ്മപുരം കൊട്ടാരവും ഇതിനു വടക്കണ്.

എരുവ “കോയിക്കൽ കൊട്ടാരം” എന്നായിരുന്നു കൊട്ടാരനാമം.

തമ്പുരാട്ടിമാരെയും പരിചാരകരായ സ്ത്രീ ജനങ്ങളെയും ഇവിടെ പാർപ്പിച്ചു കൊണ്ടാണ് രാജാവ് കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചത്.

എരുവ, മാവലേത്ത്, പത്തിയൂർ, കാക്കനാട്, ചക്കാലമുക്ക്, ഇടശ്ശേരി ജംഗ്‌ഷൻ കിഴക്ക് ഭാഗങ്ങൾ തുടങ്ങിയ ഭൂപ്രദേശങ്ങൾ കോയിക്കൽ കൊട്ടാരത്തിന്റെ പൂമുഖ സ്ഥലങ്ങളായിരുന്നു. കൊട്ടാരം സംരക്ഷിക്കുന്നതിനായി കീരിക്കാട്, പത്തിയൂർ, രാമപുരം, ഭാഗവതിപ്പടി പ്രദേശങ്ങൾ സൈനിക അധിനിവേശ സ്ഥലങ്ങളായിരുന്നു.
🌹
[.ലീലാമ്മ തോമസ്
തൈപ്പറമ്പിൽ
[.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px