പഞ്ചവൻ കാട്ടിലെ മന്ത്രിയായിരുന്നുവീരുക്കുറുക്കൻ.വീരുവിന്റെ
മക്കളായിരുന്നുകേശുകുറുക്കനും,കോമുകുറുക്കനും.കോമുവിനെക്കാൾ ശക്‌തൻ
കേശുവാണ്. ഒറ്റച്ചാട്ടത്തിന് മാനുകളെയും,മുയലുകളെയും പിടിക്കുവാൻ കേശു സമർത്ഥനായിരുന്നു.
പക്ഷേ അവന് എടുത്തുചാട്ടവും,അഹങ്കാരവുംഅല്‌പംകൂടുതലാണ്.വരാനിരിക്കുന്നഅപകടങ്ങളെ
പ്പറ്റി ചിന്തിക്കാതെഏതുകാര്യത്തിലും ഉടനടി തീരുമാനമെടുക്കും.ആലോചനയില്ലാത്ത പ്രവർത്തികൾ മൂലം പല അബദ്ധങ്ങളിലും ചെന്നുചാടാറുണ്ട്.എന്നാൽ ആ അബദ്ധങ്ങളിൽ നിന്നുംപാഠം പഠിക്കാതെ വാദിച്ചും,കലഹിച്ചുംകൊണ്ടിരിക്കും. മൃഗങ്ങൾക്കൊന്നുംഇത് ഇഷ്ടപ്പെട്ടില്ല. കാട്ടിലെ വഴക്കാളി എന്ന പേരും
അങ്ങനെ അവന് കിട്ടി.
കോമുവിന് കേശുവിന്റെ അത്ര കഴിവൊന്നുമില്ല.
പക്ഷേ അവൻ ഏതുകാര്യവും ക്ഷമയോടെ ചിന്തിച്ച ശേഷമാണ് തീരുമാനമെടുക്കുന്നത്.എല്ലാവരോടുംസ്നേഹത്തോടെയും,ദയയോടെയുമാണ് പെരുമാറുന്നത്.
അങ്ങനെയിരിക്കേ പെട്ടെന്നൊരു ദിവസം വീരുക്കുറുക്കൻ മരണപ്പെട്ടു. വീരുവിന്റെ മക്കളിലൊരാളെത്തന്നെ മന്ത്രിയായി തെരഞ്ഞെടുക്കണമെന്ന് മൃഗരാജാവായ സിംഹൻ
തീരുമാനിച്ചു.കാട്ടിലെ മൃഗങ്ങളെയെല്ലാം സിംഹൻ
വിളിച്ചു കൂട്ടി.
കേശുവിനെയും,കോമുവിനെയും മുന്നിൽ നിർത്തിയിട്ട് സിംഹൻ മുഴങ്ങുന്ന ശബ്ദത്തിൽ പറഞ്ഞു.
” പഞ്ചവൻ കാട്ടിലെ മന്ത്രിയായിരുന്ന വീരുവിന്റെ
പെട്ടെന്നുള്ള മരണത്തിൽ നാം അനുശോചനം
അറിയിക്കുന്നു.പുതിയ മന്ത്രിയായി വീരുവിന്റെ
മക്കളിൽ ഒരാളെ വോട്ട് ചെയ്തു നിങ്ങൾ തെരഞ്ഞെടുക്കണം”.
“ഓ,അതിന്റെയൊന്നും ആവശ്യമില്ല. കോമുവിനെക്കാൾ ബുദ്ധിയും,സാമർത്ഥ്യവും എനിക്കു തന്നെയാണ്.നിങ്ങൾ എന്നെ മന്ത്രിയാക്കിയാൽ മതി.”കേശു മൃഗരാജാവായ സിംഹനെ നോക്കിപ്പറഞ്ഞു.
കേശുവിന്റെ അഹങ്കാരം നിറഞ്ഞ പെരുമാറ്റം മൃഗങ്ങൾക്കൊന്നും ഇഷ്ടമായില്ല.
കോമുവാകട്ടെ എല്ലാ മൃഗങ്ങളെയും നോക്കി വിനയപൂർവ്വം വണങ്ങിയിട്ട് ഇങ്ങനെ പറഞ്ഞു.
“ഞങ്ങളുടെ അച്‌ഛനോട് എല്ലാവർക്കുമുള്ള സ്നേഹം കൊണ്ട് മാത്രമാണ് ഞങ്ങൾക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചത്..കാട്ടിലെ
പ്രജകളുടെ ക്ഷേമം മാത്രം മനസ്സിൽ കണ്ട് പ്രവർത്തിക്കുന്ന ആളായിരിക്കണം മന്ത്രി എന്നാണ്
അച്ഛൻ പഠിപ്പിച്ചിട്ടുള്ളതും.എന്തു കൊണ്ടും
മന്ത്രിയാകുവാനുള്ള സാമർത്ഥ്യവും,ബുദ്ധിയും
കേശുവിനാണ് .അതിനാൽ കേശുവിനെ മന്ത്രിയായി
തെരഞ്ഞെടുക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.”
കോമുവിന്റെ വാക്കുകൾ കേട്ട രാജഗുരു വേലുക്കുരങ്ങാചാര്യർ മൃഗരാജനോടായി പറഞ്ഞു.
“വഞ്ചനയും,ദുരാഗ്രഹവുമില്ലാത്ത മനസ്സാണ് കോമുവിന്റേത്.തികഞ്ഞ ആത്മാർത്ഥതയോടെ കോമു ചുമതലകൾ ചെയ്യുമെന്നുറപ്പാണ്.”സിംഹനും അത്കേട്ട്
തലയാട്ടി.
തുടർന്ന് നടന്ന വോട്ടെടുപ്പിൽ എല്ലാ മൃഗങ്ങളും കോമുവിന് തന്നെ വോട്ടു ചെയ്തു.
മൃഗരാജൻ കോമുവിനെ പഞ്ചവൻ കാട്ടിലെ പുതിയ മന്ത്രിയായി പ്രഖ്യാപിച്ചു.
“കോമു മന്ത്രി കീ ജയ്,കോമു മന്ത്രി കീ ജയ്” മൃഗങ്ങളെല്ലാവരും ഒന്നിച്ച് ആർത്തുവിളിച്ചു.തന്റെ എടുത്തുചാട്ടവും,അഹങ്കാരം നിറഞ്ഞ വാക്കുകളുമാണ്പരാജയത്തിന്കാരണമായതെന്നുമനസ്സിലാക്കിയ കേശുക്കുറുക്കൻ നിരാശയോടെ തലതാഴ്ത്തി.
About The Author
No related posts.