Category: കവിത

വഴിത്താര-ഷീലാജയന്‍ കടയ്ക്കല്‍

പണ്ടെന്റെ ഉമ്മറത്തിണ്ണയില്‍ ഒറ്റയ്ക്കനങ്ങാകാതെ ഞാനിരിക്കും… ഒട്ടിയവയറുമായി ഓടിക്കളിച്ചന്നു പച്ചവെള്ളം കുടിച്ചങ്ങുറങ്ങും… ഉമ്മറത്തിണ്ണയിലച്ഛന്റെ ഗര്‍ജ്ജനം ഞെട്ടിയുണര്‍ന്നു ഞാന്‍ കേട്ടിടുമ്പോള്‍…. വായ് പൊത്തി അമ്മ മൊഴിഞ്ഞിടും അച്ഛന്റെ രോഗം കടുത്തു…

അംബികേ നമോസ്തുതേ-ഹരിയേറ്റുമാനൂര്‌

കംഹാസുരോപദ്രവങ്ങള്‍ സഹിയാഞ്ഞു ദേവകളൊന്നിച്ചു യാത്രയായി മൂര്‍ത്തികള്‍ മൂന്നോടും സങ്കടം ചൊല്ലവേ സൃഷ്ടിച്ചു ത്രിപുരഭൈരവിയെ ദേവിയെക്കണ്ടു ഭയന്നു കംഹാസുരന്‍ ഋശ്യമൂകാചലം തന്നിലെത്തി ഉഗ്രതപസ്സില്‍ മുഴുകിയിരിക്കുമ്പോള്‍ കാലങ്ങളേറെ കടന്നുപോയി കോലാപുരത്തിലധിവസിച്ചാനപ്പോള്‍…

നീ തന്നരോര്‍മ്മ-കലാ പത്മരാജ്‌

അണയാത്ത ദീപമായ് എന്നുള്ളിലെപ്പോഴും മായാതെ മങ്ങാതെ നിറയുന്നു നീ നിത്യം. നിന്നോര്‍മ്മ പുല്‍കാതെ ഒരു മാത്ര പോലും ഞാന്‍ രാവിന്റെ മാറില്‍ ശയിക്കിലൊരിക്കലും. ഒരു മൗന വീണയായ്…

അവതാരം-ഡോ: ജയദേവന്‍

തല്ലജം വിടര്‍ന്നപോല്‍ പൊന്നണിഞ്ഞുദിക്കുവാന്‍ മെല്ലെയാകാശത്തെത്തും അര്‍ക്കതാരസാരമേ, ഇല്ല മറ്റാരും വിണ്ണില്‍ വെളിച്ചം ചൊരിഞ്ഞെന്നും അല്ലലാമിരുട്ടിനെ അകറ്റിത്തുണയ്ക്കുവാന്‍.. ഉറ്റതോഴിയാം ഭൂമി താരണിഞ്ഞാദിത്യന്റെ ചുറ്റിലും വലംവെയ്‌ക്കേ ദര്‍ശനം നല്കാനായി, വറ്റാത്ത…

നെഞ്ചുരുകുമ്പോള്‍-സിരാജ് ശാരംഗപാണി

നെഞ്ചുരുക്കുന്നോരു- ചിത്രമാകുന്നു നീ, സോദരീ കാന്തന്റെ ചാരെയിരിക്കവേ. താഴെ മരിച്ചു കിടക്കുന്നതെന്നുടെ സോദരനല്ലെന്നു ചൊല്ലുവാനാകുമോ? ഭൂമിയൊരുക്കിയ സ്വര്‍ഗത്തിലല്ലയോ, വെടിയേറ്റു വീണതീ- പാവമാം യാത്രികര്‍. കൊന്നതു മര്‍ത്ത്യ- നാവില്ലതു…

ഞാനില്ലെങ്കിലും-ലാലി രംഗനാഥ്‌

മരണമേ ! നിന്റെ കാലൊച്ച കേള്‍ക്കുന്നു അരികിലായെന്റെ കാതില്‍ മുഴങ്ങുന്നു. ജനലഴിയിലൂടെന്നെ തഴുകീടുമീ കാറ്റിനുമിന്നു മൃത്യുവിന്‍ ഗന്ധമോ? തരളിതഭാവങ്ങള്‍ മായുന്നുവെന്നിലെ, മൃദുലകോശങ്ങളുന്മാദമൊഴിയുന്നു.. ഇനിയൊരുമാത്രകൂടി ജ്വലിച്ചിടൂ, പ്രിയതേ,നീയെന്നുടെ അന്ധകാരത്തിലായ്..…

വിഷു സന്ദേശം-ജയകുമാര്‍ കോന്നി

പകലിരവുകള്‍ സമചേതസ്സായി, പൂവണിമുറ്റത്തു കണിയൊരുക്കവേ, പുഷ്പിണിയാം മേദിനിക്കായി പുത്തനാം വിത്തുകളേകിയമ്മയാക്കി പരിലാളിക്കുമീകൃഷി വലസോദരര്‍ . പാരിന്റെയന്നദാതാക്കളല്ലോ , വിഷു, പ്പക്ഷി പാടും പഴമ്പാട്ടില്‍ത്തെളിയും പതിരിന്‍ കതിര്‍ക്കുല തേടിയെത്തിയ…

വെറുതെ ഒരു ‘ക’കാരം-മേരി അലക്‌സ് (മണിയ)

കാലമേറെയായല്ലോ കണ്ടറിവുമില്ലല്ലൊ കേട്ടറിവുമില്ലല്ലൊ കാണാനാവാതെ ,ഒന്നും കേള്‍ക്കാനാവാതെ കണ്ണു കൊതിച്ചു പോയ് കാവലായ്. കാതു കൂര്‍പ്പിക്കുന്നു കേള്‍വിക്കായ്. കാക്ക വിരുന്നു വിളിച്ചു കണ്ടില്ല,പൂച്ചയിന്ന് മുഖം കഴുകി ,വന്നില്ല…

സ്വപ്നക്കൂട്-സന്ധ്യ

നിന്‍കരള്‍ ചില്ലയില്‍ കൂടൊന്നു കൂട്ടുവാന്‍, നിന്നനുരാഗത്തിന്‍ തേന്‍ മുകരാന്‍ എന്‍മനതാരില്‍ പ്രണയവര്‍ണ്ണത്തൂവല്‍ നീര്‍ത്തീ ചിറകുകള്‍ മോഹപ്പക്ഷി! നീയാം വസന്തത്തിന്‍ പൂമരച്ചില്ലയില്‍ പ്രേമാര്‍ദ്ര രാഗത്തില്‍ പാട്ടുമൂളി, സ്വപ്നങ്ങള്‍ കൊണ്ടൊരു…

പ്രണതി-പ്രമീളാദേവി

ആദ്യമായെഴുതിയ പ്രിയമാം വരികളില്‍ കാവ്യമാനം നിറം ചാര്‍ത്തിയില്ല, ബിംബങ്ങളില്ലാത്ത ചിതറിയ വരികളോ ചൊല്‍ത്താള വൃത്തത്തിലായതില്ല. പിച്ചവച്ചാകൊച്ചു വരികളിന്‍ പൂന്തോപ്പില്‍ തല്പമൊരുക്കി ഞാന്‍ കാത്തിരുന്നു, ഋതുക്കളിലുദ്യാനം തളിര്‍ത്തുപൂവിട്ടിട്ടും കാവ്യഭാവം…