LIMA WORLD LIBRARY

അലിവ് – എം.തങ്കച്ചൻ ജോസഫ്.

“”””””””””””””””
അലിവിലലിയുന്ന മനുഷ്യ ഹൃദയങ്ങൾ
അലയാഴി തീർക്കുന്ന സ്നേഹ ഭാവം
സ്നേഹിക്ക നീയെന്നുംസഹജീവിയേയും
സ്നേഹമാണലിവിന്റെയാദ്യരാഗം
ആർദ്രമാം സ്നേഹത്തിൻ ലോലഭാവങ്ങളെ
എന്നും മനസ്സിലായ് കാത്തിടേണം
അന്യന്റെ അഴലുകൾ മണ്ണിലെ പാപങ്ങൾ
തീർക്കുവാൻ നീയെന്നുമോർത്തിടേണം.
നല്ലതാം നാളെകൾ നമ്മിൽ പുലരുവാൻ
നമ്മളെ നാമൊന്നറിഞ്ഞിടേണം
കന്മദം കാക്കുന്ന കരിമ്പാറക്കെട്ടിലും
നന്മയാം ഭാവങ്ങൾ കണ്ടിടേണം.
കരുണയാം ഭാവങ്ങൾ കാലങ്ങൾ മായ്ക്കുമ്പോൾ
അരുണോദയത്തിന്റെ തിരി തെളിക്കൂ
നന്മയാം നറുമലർ പാരിൽ നിറയ്ക്കുവാൻ
അലിവാർന്ന ഹൃദയം നീ സ്വീകരിക്കൂ.
❤️
എം.തങ്കച്ചൻ ജോസഫ്.
  • Comment (1)
  • കരുണയിൻ കണ്ണാൽ നീ ഉലകത്തെ കണ്ടീടീൽ
    അരുണോദയങ്ങൾ സ്നേഹത്തിൻ എന്നും ഉണ്ടായീടും.

    മനോഹരമായ രചന
    ദേവു

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px