വി.കെ.എൻ
ഒരു പരിചയപ്പെടുത്തൽ
———-
വടക്കെ കൂട്ടാലെ നാരായണൻകുട്ടി നായർ 1932 ഏപ്രിൽ 6 ന് തുശ്ശൂർ ജില്ലയിൽ തിരുവില്വാമലയിൽ ജനിച്ചു. മട്രികലേഷൻ ജയിച്ചശേഷം ഒൻപതു വർഷം മലബാർ ദേവസ്വംബോർഡിൽ ഉദ്യോഗസ്ഥനായിരുന്നു. 1959 മുതൽ 69 വരെ ഡൽഹിയിൽ പത്രപ്രവർത്തകൻ. 1955-ൽ സാഹിത്യ രംഗത്ത് വന്നു. കഥയും നോവലുമായി 59 കൃതികൾ. രണ്ടു നോവലും ഏതാനും കഥകളും ഇംഗ്ലീഷിലും മറ്റ് ഇന്ത്യൻ ഭാഷകളിലും വിവർത്തനം ചെയ്ത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.ആരോഹണം എന്ന നോവലിന് 1969-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.1978-ൽ കഥയ്ക്ക് പൊതുവായി സാഹിത്യ പ്രവർത്തക സഹകരണസംഘം വക പ്രാഫ.എം.പി പോൾ അവാർഡ് .1982ൽ പയ്യൻ കഥകൾക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്. .1981-ൽ മതേതരത്വം മുൻനിർത്തിയുള്ള രചനക്ക് എം.ജെ. അക്ബറോടൊപ്പം ഡൽഹി ആസ്ഥാനമായുള്ള ഓർഗനൈസേഷൻ ഓഫ് അണ്ടർസ്റ്റാൻഡിംഗ് ആൻഡ് ഫ്രറ്റേണിറ്റി എന്ന സ്ഥാപനത്തിന്റെ ഹാർമണി അവാർഡ്. കേരള സാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡന്റായിരുന്നു. കിള്ളിക്കുറിശ്ശിമംഗലത്തെ കുഞ്ചൻ നമ്പ്യാർ സമാരകത്തിന്റെ ചെയർമാനായിരിക്കെ 2004 ജനുവരി 25-ന് അന്തരിച്ചു .
ഭാര്യ: വേദവതി അമ്മ
മക്കൾ: ബാലചന്ദ്രൻ, രഞ്ജന .
About The Author
No related posts.