തട്ടിപ്പുകാരനെ വനിതാ പൊലീസ് ചാറ്റ് ചെയ്തു; വയനാട് സ്വദേശിയായ പ്രതിയെ വലയില്‍ വീഴ്ത്തി പോലീസ്

കല്‍പ്പറ്റ:തവണ വ്യവസ്ഥയില്‍ ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറും വാഗ്ദാനം ചെയ്ത് അഡ്വാന്‍സ് തുക കൈപ്പറ്റി തട്ടിപ്പ് നടത്തിയയാളെ പാലാ പൊലീസ് തന്ത്രപരമായി പിടികൂടി. വയനാട് പേരിയ സ്വദേശി മുക്കത്ത് ബെന്നി (43)യാണ് പിടിയിലായത്. പുരുഷന്മാര്‍ വിളിച്ചാല്‍ സംസാരിക്കാതെ ഫോണ്‍കട്ട് ചെയ്യുന്നയാളെ വനിതാ പൊലീസുകാര്‍ ചാറ്റ് ചെയ്താണ് വലയിലാക്കിയതെന്ന് പാലാ പൊലീസ് പറഞ്ഞു. ആറു മാസമായി പാലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നിരവധി വീടുകളില്‍ നിന്നും ഇയാള്‍ തവണ വ്യവസ്ഥയില്‍ സാധനങ്ങള്‍ നല്‍കാമെന്നു പറഞ്ഞ് അഡ്വാന്‍സ് തുക കൈപ്പറ്റിയിരുന്നു. പിന്നീട് പറഞ്ഞ […]
ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്; പോയന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ഏഴാം ജയം. ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരുഗോളിന് തോല്‍പിച്ചു. ജയത്തോടെ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തെത്തി. ഒരു സീസണില്‍ ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് ഏഴുമല്‍സരങ്ങള്‍ വിജയിക്കുന്നത്. 15 മല്‍സരങ്ങളില്‍ നിന്ന് 26 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ഈസ്റ്റ് ബംഗാളിന്റെ ഒന്‍പതാം തോല്‍വിയാണ്. പ്രതിരോധതാരം എണെസ് സിപോവിച്ച് 49ാം മിനിറ്റില്‍ നേടിയ തകര്‍പ്പന്‍ ഹെഡറിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ കളിച്ച് ബ്ലാസ്‌റ്റേഴ്‌സ് മാറ്റങ്ങള്‍ വരുത്തി. പ്രതിരോധത്തില്‍ ധെനെചന്ദ്ര മീട്ടി, മാര്‍കോ ലെസ്‌കോവിച്ച്, ഹര്‍മന്‍ജോത് ഖബ്ര എന്നിവര്‍ക്ക് […]
കാനഡ ട്രക്ക് സമരം: റോഡ് ഉപരോധം തുടരുന്നു

വിൻസർ ∙ കാനഡയിൽ കോവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ട്രക്ക് ഡ്രൈവർമാർ ആരംഭിച്ച റോഡ് ഉപരോധം തുടരുന്നു. യുഎസിലെ ഡിട്രോയിറ്റിലേക്കുള്ള പ്രധാന അതിർത്തിപാതയിലെ അംബാസഡർ പാലം ഉപരോധിച്ച ട്രക്കുകൾ നീക്കി പൊലീസ് ഗതാഗതം പുനരാരംഭിച്ചെങ്കിലും ഒട്ടേറെ നഗരങ്ങളിൽ പ്രതിഷേധപ്രകടനങ്ങളും റോഡ് ഉപരോധവും തുടർന്നു. തലസ്ഥാന നഗരമായ ഒട്ടാവയിൽ കടുത്ത തണുപ്പിലും ഇന്നലെ നാലായിരത്തോളം പേർ നടത്തിയ പ്രകടനം ഗതാഗതം സ്തംഭിപ്പിച്ചു. ശനിയാഴ്ച വൈകിട്ടു മുതൽ കോൺക്രീറ്റ് സ്ലാബുകളും മറ്റും സ്ഥാപിച്ച് സമരക്കാർ റോഡിൽ തടസ്സമുണ്ടാക്കി. സമരം നേരിടാൻ പ്രവിശ്യാ […]
മൃഗങ്ങളെ പരീക്ഷണവസ്തുവാക്കണോ?; സ്വിറ്റ്സർലൻഡിൽ ഇന്ന് ഹിതപരിശോധന

സൂറിക് ∙ പരീക്ഷണശാലകളിൽ മൃഗങ്ങളെ പരീക്ഷണത്തിനു ഉപയോഗിക്കുന്നതു വിലക്കണമോ എന്നതടക്കം 4 വിഷയങ്ങളിൽ ഇന്നു സ്വിറ്റ്സർലൻഡിൽ ഹിതപരിശോധന നടക്കും. ഹിതപരിശോധനാ വിഷയങ്ങൾ 1. മൃഗപരീക്ഷണത്തിന് വിലക്ക് സ്വിസ് പരീക്ഷണശാലകളിൽ 2020ൽ മാത്രം 50,000 മൃഗങ്ങൾ പരീക്ഷണത്തിനു വിധേയമായി ചത്തുവെന്നാണു കണക്ക്. ഇതു വിലക്കണമെന്നതാണ് ആവശ്യം. അഭിപ്രായ വോട്ടെടുപ്പിൽ വിലക്കിനെതിരാണ് 68% പേർ. 2. സിഗററ്റ് പരസ്യം പിന്തുണയ്ക്കുന്നവർ 63%. പത്രം, തിയറ്റർ, ഇന്റർനെറ്റ് തുടങ്ങി ഒരിടത്തും പരസ്യം പാടില്ലെന്നാണ് ആവശ്യം. 3. ഓഹരി ഇഷ്യുവിന് ഒരു ശതമാനം നികുതി ഇതൊഴിവാക്കണമെന്നതാണ് ആവശ്യം. […]
വെന്റിലേറ്ററിൽ അനക്കമില്ലാതെ റെമോ; ജീവിതത്തിലേക്ക് തിരികെപ്പിടിച്ച് അരുണിമ: പ്രണയ സാക്ഷാത്കാരം

ഇന്ന് ഫെബ്രുവരി 14. ഹൃദയത്തിൽ പ്രണയപ്രതീക്ഷകളുടെ പനിനീർപ്പൂക്കൾ വിരിയുന്ന വാലന്റൈൻസ് ഡേ. പ്രണത്തിന്റെ കരുത്തിൽ ജീവിതത്തിലേക്ക് തിരികെ നടന്ന യുവാവിന്റെയും തന്റെ പ്രിയപ്പെട്ടവന് താങ്ങുംതണലുമായി നിന്ന് ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന പ്രണയിനിയുടെയും കഥ പറയാതെ ഈ ദിവസം പിന്നിടാനാവില്ല. അരുണിമയുടെയും റെമോയുടെയും കഥ ഏതൊരാളെയും ജീവിതത്തിൽ പ്രതീക്ഷകളിലേക്ക് കൈപിടിച്ചുയർത്തുമെന്നത് ഉറപ്പാണ്. കോഴിക്കോട്ടെ പ്രാദേശികചാനലായ കെസിഎൽ ചാനലിന്റെ ക്യാമറാമാനാണ് റെമോ ബഞ്ചമിൻ പീറ്റർ. ചാനലിലേക്ക് ട്രെയിനി റിപ്പോർട്ടറായാണ് കെ.കെ. അരുണിമ എത്തിയത്. ഇരുവരുടെയും സൗഹൃദം പതിയെ പ്രണയത്തിലേക്കു വഴിമാറി. റെമോയുടെ […]
കുഞ്ഞുണ്ടാവില്ല, ഈ കൊച്ച് മതി എനിക്ക്’; പരിമതികൾ തോറ്റ പ്രണയം; ഒന്നായ് സാബുവും സിന്ധുവും

എല്ലാ പൂക്കളെയും നശിപ്പിച്ചാലും, കടന്നുവരുന്ന വസന്തത്തെ തടയാനാകുമോ എന്നു ചോദിച്ചത് ചിലിയന്‍ കവി പാബ്ലോ നെരൂദയാണ്. എതിര്‍പ്പുകളേറെ നേരിട്ട് ഒന്നിച്ച ചിലര്‍ ആ വസന്തം പോലെയാണ്. ജാതി, മത വേലിക്കെട്ടുകള്‍ ഭേദിച്ച് ഒന്നായി, ആലുവയിലെ ഒരു വൃദ്ധസദനത്തില്‍ കഴിയുന്ന സാബുന്റെയും സിന്ധുവിന്റെയും കഥ ഈ പ്രണയദിനത്തില്‍ മാത്രമല്ല, പുതിയകാലത്തും പ്രസക്തമാണ്. കണ്ടുമുട്ടിയ നാളും സ്വന്തമാക്കിയ ദിനവും ഓര്‍മയില്ല. അന്ന് ആ നാളില്‍ തുടങ്ങിയ പ്രണയം ഇന്നും തുടരുകയാണവരില്‍. സിന്ധുവിന് കാലുകള്‍ക്ക് ചലനശേഷിയില്ലാതിരുന്നതും, ഇരുവരും വ്യത്യസ്ഥമതവിഭാഗങ്ങളിലായിരുന്നതിനാലും ഒന്നാകുന്നതിന് എതിര്‍പ്പുകള്‍ […]
സില്‍വര്‍ലൈന്‍ സര്‍വേ തുടരാന്‍ അനുമതി; സര്‍ക്കാരിന് ആശ്വാസം

സില്‍വര്‍ലൈനില്‍ സര്‍വേ നടപടികള്‍ തുടരാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കി. ഡിപിആർ തയ്യാറാക്കിയതിന്റെ വിശദാംശങ്ങള്‍ അറിയിക്കണം എന്ന നിര്‍ദേശവും ഒഴിവാക്കി. ഹര്‍ജിക്കാരുടെ ഭൂമിയിലെ സര്‍വെ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവാണ് റദ്ദാക്കിയത്. ഹര്‍ജിക്കാരുടെ ഭൂമിയിലെ സര്‍വേ നടപടികള്‍ നിര്‍ത്തണം എന്ന ഉത്തരവിനെതിരെയായിരുന്നു സര്‍ക്കാര്‍ അപ്പീല്‍.
ഓപ്പറേഷൻ സൈലൻസ്’; ഒരാഴ്ച ഇരുചക്ര വാഹന പരിശോധന കർശനമാക്കും

സംസ്ഥാനത്ത് ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് ഇരുചക്ര വാഹന പരിശോധന കർശനമാക്കും. ഓപ്പറേഷൻ സൈലൻസ് എന്ന പേരിൽ മോട്ടോർ വാഹന വകുപ്പാണ് പ്രത്യേക പരിശോധന നടത്തുന്നത്. സൈലൻസറുകൾക്ക് രൂപമാറ്റം വരുത്തിയ ബൈക്കുകളും സ്കൂട്ടറുകളും പിടിക്കുകയാണ് മുഖ്യ ലക്ഷ്യം. ഇതിനൊപ്പം അനധികൃത രൂപമാറ്റങ്ങളും പരിശോധിക്കും. പിടിയിലാകുന്നവർക്കെതിരെ കേസെടുക്കുന്നതിനൊപ്പം വാഹനം യഥാർത്ഥ രൂപത്തിലാക്കി കാണിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കാനുമാണ് നിർദേശം.
മയക്കം വിട്ട് ഉണരട്ടെ കലാലയങ്ങള്‍ – അഡ്വ. ചാര്‍ളി പോള്‍

ഒറ്റത്തവണ ഉപയോഗംകൊണ്ടുതന്നെ അടിമപ്പെടാന്‍ സാധ്യതയുള്ളവയാണ് സിന്തറ്റിക് ലഹരികള്‍. കഞ്ചാവിന്‍റെയും കറുപ്പിന്‍റെയും കാലത്ത്നിന്ന് രാസലഹരിയിലേക്ക് നമ്മുടെ കലാലയവിദ്യാര്‍ത്ഥികള്‍ കളം മാറ്റിയിരിക്കുന്നുവെന്ന വളരെ ഭീതിതമായ റിപ്പോര്‍ട്ടുകളാണ് പുറത്ത്വരുന്നത്. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കോളേജ് അധികൃതര്‍ അധിക ജാഗ്രത പുലര്‍ത്തണമെന്ന് സര്‍വകലാശാലകള്‍ക്ക് യു.ജി.സി. നിര്‍ദേശം നല്‍കിക്കഴിഞ്ഞു. പല തട്ടിലുള്ള ആസൂത്രണവും പദ്ധതികളും കൃത്യമായ ഏകോപനവും വഴി ലഹരി വിമുക്ത ക്യാംപസുകള്‍ സൃഷ്ടിച്ചെടുക്കണമെന്നാണ് യു.ജി.സി.സെക്രട്ടറി പ്രൊഫ. രജനീഷ് ജെയിന്‍ വൈസ് ചാന്‍സലര്‍മാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. കോളേജുകളില്‍ ലഹരി ഉപയോഗം തടയാന്‍ څടുബാക്കോ മോണിറ്റേഴ്സ്’ എന്ന […]
നാളെ പ്രണയദിനം… – ഉല്ലാസ് ശ്രീധർ.

പരസ്പരം കാണാൻ തുടങ്ങുന്ന നാളുകളിൽ കടക്കണ്ണ് കൊണ്ടുള്ള കടാക്ഷം പോലും ഹൃദയത്തിൽ കടലിരമ്പം സൃഷ്ടിക്കുന്നതാണ് പ്രണയം… കാണാതിരുന്നാലോ അജ്ഞാതമായൊരു നൊമ്പരം ഹൃദയാന്തർ ഭാഗത്ത് തീക്കനൽ സൃഷ്ടിക്കാൻ തുടങ്ങും… രണ്ടു ദിവസം കാണാതിരുന്നാൽ നെഞ്ചൊരു ചൂളയായി മാറുകയും ഹൃദയം ചൂളയിൽ കിടന്നു വെന്തുരുകുന്നതായി തോന്നുകയും ചെയ്യുന്നതാണ് പ്രണയദിനങ്ങൾ… കാമുകിയുടെ അധരങ്ങൾ മധുശാലയാണെന്നാണ് ഓരോ കാമുകന്റേയും തോന്നൽ… അവളുടെ കവിളുകൾ ചെന്താമര പോലെയാണെന്ന് തോന്നും… നിറമാറ് മുഴുവൻ സ്നേഹം കുഴച്ച തേൻ കുഴമ്പാണെന്ന് തോന്നും… അവളുടെ ചിരിയിൽ വിരിയുന്നത് മധുര […]
അച്ഛനെ കൊന്നവന്‍ – ഹന്ന യാസിര്‍

കവിത: അച്ഛനെ കൊന്നവന്‍ രചന: ഒ.എന്‍.വി ആലാപനം: ഹന്ന യാസിര്‍ അച്ഛനെ കൊന്നവൻ പുണ്യവാളൻ എന്നുമക്കൈകൾ മുത്തി സ്തുതിക്കാം അഛന്റെ ചിത്രത്തിൽ മഷികുടഞ്ഞാലെന്റെ അച്ചെയ്തി പൌരാവകാശം വീടിന്റെ പൂമുഖചുവരിന്മേൽ തൂക്കിയ താതന്റെ ഛായാപടത്തിൽ പൂമാലചാർത്തുന്ന കൈകൂപ്പി നിൽക്കുന്ന ഭാവലിതെന്തൊരാഭാസം ജീവിച്ചിരുന്നെങ്കിൽ ആകണ്ണടമാറ്റാൻ ആവശ്യപ്പെട്ടേനെ നമ്മൾ എന്തെല്ലാം ഭ്രാന്തുകൾ ഹിന്ദുവും മുസ്ലീമും ഒന്നെന്നാ കണ്ണുകൾ കണ്ടു എന്തെല്ലാം ഭ്രാന്തുകൾ – ഈശ്വരൻ അല്ലാഹു ഒന്നെന്നു ചൊല്ലുവാൻ ലേശവും ലജ്ജതോന്നീലാ അഛന്റെ ചിത്രം വലിച്ചെറിയാം ദൂരെ അച്ചെയ്തി പൌരാവകാശം അഛനെന്നിത്രനാളും […]
കണക്കു പറയുന്നവർ – ജോസ് ക്ലെമന്റ്

മാതാപിതാക്കളും മക്കളും പരസ്പരം അറിയാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത്. അതിനാൽ ഇരുകൂട്ടരുടെയും നൊമ്പരങ്ങളും സന്തോഷങ്ങളും പരസ്പരം അറിയാതെ പോകുന്നു. മാതാപിതാക്കൾ അറിയണം മക്കളെ , മക്കളുടെ ഇഷ്ടങ്ങളെ, സങ്കടങ്ങളെ, സന്തോഷങ്ങളെ . കുഞ്ഞു പ്രായത്തിൽ മാത്രമല്ല, വളർന്നു കഴിയുമ്പോഴും അവരുടെ ഇഷ്ടങ്ങളെ തിരിച്ചറിയാൻ കഴിയണം. അവരല്പം നൊമ്പരപ്പെടുത്തുമ്പോൾ 10 മാസം ചുമന്ന് നൊന്തു പ്രസവിച്ചതിന്റെ കണക്കല്ലവരോട് പറയേണ്ടത്. മറിച്ച് ആ സ്നേഹം വീണ്ടും അവർക്ക് അനുഭവവേദ്യമാകണം. മക്കൾ അറിയണം – മാതാപിതാക്കളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും അവർ […]
മുമ്പേ പറന്ന പക്ഷി – സൂസൻ പാലാത്ര

സൗമിനി ഏറെ നേരമായി ബസ് കാത്തുനിൽക്കുകയാണ്. ഈ റൂട്ടിൽ ആകെയുള്ള മൂന്നുബസുകളിൽഒരെണ്ണംഇന്നില്ല. വൈകിയാണ് അറിയുന്നത്, ഏറെനേരമായി കാത്തു നിൽക്കുകയാണ്. നാട്ടിൽ എന്തു വിശേഷമുണ്ടായാലും ഈ ബസ്സുകൾ സ്പെഷ്യൽ ഓട്ടം പോകും. പകരം വണ്ടിയുമില്ല. ഇന്ന് ബസ് ടെസ്റ്റിംഗിന് കയറ്റിയിരിക്കുകയാണ്. കയ്യിൽ കിട്ടുന്ന പെൻഷൻ തുകകൊണ്ട് ചെറിയ ബജറ്റിൽ ഒതുങ്ങി ജീവിക്കുന്നതിനാൽ അവൾ ഓട്ടോ പിടിക്കാനൊന്നും മിനക്കെട്ടില്ല. നടരാജൻ മോട്ടോഴ്സ് തന്നെ ശരണം. നടപ്പിനു വേഗത കൂട്ടി. മുമ്പേ പോകുന്ന രണ്ടു സ്ത്രീകളിൽ ഒരാളെ പലപ്പോഴും കണ്ടിട്ടുണ്ട്. പെൻഷൻ […]
തീപ്പെട്ടി വിളക്ക് – പ്രദീപ് അകത്തേത്തറ

ഓഫീസിലെ ഊണിടവേളയിലെ സംസാരത്തിനിടയിൽ ഗഫൂർ സാർ പെട്ടെന്നൊരു വാക്കു പറഞ്ഞു….. ‘തീപ്പെട്ടി വിളക്ക്’. പെട്ടെന്ന് അത് എനിക്ക് മനസ്സിലാകാത്തതുകൊണ്ട് പറഞ്ഞതെന്താണെന്ന് ചോദിച്ചു…. അപ്പോൾ സാർ എന്തോ അബദ്ധം പറഞ്ഞപോലെ ‘ലെെറ്റർ’ എന്ന് പറഞ്ഞു…. ഞാൻ വിട്ടില്ല ആദ്യം പറഞ്ഞതു തന്നെ പറയാൻ പറഞ്ഞപ്പോൾ മടിയോടുകൂടിയാണ് സാറത് വീണ്ടും പറഞ്ഞത്, വീട്ടിൽ പറയുന്നതാണെന്ന മുൻകൂർ ജാമ്യത്തോടെ… ‘തീപ്പെട്ടി വിളക്ക്’…! എത്ര ലളിതമായ, കേൾക്കുമ്പോഴേ ഇളനീർ രുചിയുള്ള വാക്ക്…! ഇംഗ്ലീഷിലെ ‘cigar lighter ‘ ൻെറ മലയാളമാണത്…. കഴിഞ്ഞ ദിവസം […]
കടം – ദരിദ്രനാണിന്നു ഞാൻ കട ബാധിതനാണ്

ദരിദ്രനാണിന്നു ഞാൻ കട ബാധിതനാണ് വേണ്ടതിനും, വേണ്ടാത്തതിനും കടം വാങ്ങി.. അച്ഛനെ കണ്ടാണ് പഠിച്ചത്.. പക്ഷേ അച്ഛൻ ഒന്നിന് നൂറായവ തിരിച്ച് നൽകി. അതിനാൽ നല്കാനും ഏറേപേർ ഉണ്ടായി. എനിക്കാകട്ടെ ഒന്നും തിരിച്ചു നൽകാനായില്ല.. വരവിൽ കവിഞ്ഞ് ചിലവുണ്ടായോ? ഇല്ല വൻ വില്ല പണിതില്ല വമ്പൻ കാറ് വാങ്ങിയില്ല പൊന്ന് പെട്ടിയിലടുക്കിയില്ല അസുഖങ്ങൾ പിടിപെട്ടില്ല.. ചിലവ് ചെയ്യാതെ സ്വരൂക്കൂട്ടിയതെല്ലാം ചിതലരിച്ചാണ് കടം കയറിയത്….. എല്ലാം കണ്ടില്ലായെന്ന് നടിച്ചാണ് പടുകുഴിയിൽ വീണത്. എല്ലാരും അകന്നു സ്വസ്ഥത കാണാമറയത്തായി.. കടത്തിന്റെ […]



