ജനാധിപത്യ രാഷ്ട്രം – A .S.Indira

അധികാരം ജനങ്ങൾക്ക് എന്ന മുദ്രാവാക്യം സാക്ഷാത്കരിക്കപ്പെടണമെങ്കിൽ ഓരോ പൗരന്റെയും അറിവും കഴിവും തുടർച്ചയായി വർദ്ധിപ്പിച്ചു കൊണ്ടിരിക്കണം . ജനങ്ങൾ ജനാധിപത്യത്തിന്റെതായ കളിക്കളത്തിൽ ഇറങ്ങുക തന്നെ വേണം .സമൂഹത്തിന്റെ പ്രവർത്തനങ്ങളിൽ കൂട്ടുചേർന്ന് പങ്കാളികളാവുക എന്നതാണ് ആദ്യപടി .ഇതിനായി ജനകീയാസൂത്രണത്തിന്റെ അയൽക്കൂട്ട സംവിധാനം . ഗ്രാമ പ്രദേശങ്ങളിൽ അടുത്തടുത്ത ഒരു വിളിപാട് ദൂരത്തിൽ സ്ഥിതി ചെയ്യുന്ന കുടുംബങ്ങൾ ചേർന്ന് അയക്കൂട്ടങ്ങൾ ഉണ്ടാക്കാം .ഓരോ അയൽക്കൂട്ടത്തിനും ബാലസഭ ,യുവസഭ ,വനിതാസഭ ,കുടിനീർ കമ്മിറ്റി ,റോഡ് കമ്മിറ്റി ,വൈദ്യുതി കമ്മിറ്റി ,വിദ്യാഭ്യാസ കമ്മിറ്റി […]
നിണപ്പാടുകൾ – രേഖ സി.ജി

എന്നിലേയ്ക്കൊരു തീമരമടരുന്നു. പൊള്ളിയടർന്ന നോവുകൾ നിണച്ചാലുകളായി പടർന്നിറങ്ങുമ്പോഴും പറിച്ചെടുത്ത പൂവിനുള്ളിൽ കരിവണ്ട് ഒളിച്ചിരിക്കുന്നുണ്ട്. കനവുകളുടെ നോവിടങ്ങളിൽ അധരങ്ങൾ ചുവക്കുന്നു. വൈകിവന്ന ഋതുക്കളിൽ പരിഭവങ്ങളിൽ തീർത്ത കരിമരത്തിലായിരുന്നു പ്രതീക്ഷകൾ മൊട്ടിട്ടത്.. ചികഞ്ഞെടുത്ത മണ്ണടരുകളിൽ നനവു അന്വേഷിച്ചുള്ള യാത്രയിലാണ് ചിതലിളക്കങ്ങളുടെ വൽമീകങ്ങൾ അടർന്നുവീണത്. ഉറവ പ്രതീക്ഷ മാത്രമായിരുന്നുവെന്ന് പറഞ്ഞത് കരിമ്പാറക്കെട്ടുകളായിരുന്നു. അധരങ്ങളിലെ ചുവപ്പ് കറുത്തപാറകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്നുണ്ട്. നാളെയുടെ വാതായനങ്ങളിൽ കറുത്തപ്പൊട്ടായി നിണപ്പാടുകൾ ചക്രവാളത്തിൽ അസ്തമിക്കാതെയിരിക്കുന്നു.
എന്തു ചെയ്താലും പഴി പറച്ചിലും ശകാരമൊഴികളും കിട്ടുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത് – ജോസ് ക്ലെമന്റ്

എന്തു ചെയ്താലും പഴി പറച്ചിലും ശകാരമൊഴികളും കിട്ടുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുമ്പോൾ ഒറ്റപ്പെടുത്തലുകളും ശരമൊഴികളും പതിവായിരിക്കും. അങ്ങനെ മരണത്തെ മുഖാമുഖം കണ്ടെന്നുമിരിക്കും. നമ്മെ നശിപ്പിക്കാൻ ഒരുങ്ങി നിൽക്കുന്ന ചക്രവ്യൂഹത്തിൽ ഒറ്റപ്പെടുമ്പോഴും നമ്മുടെ ആവനാഴിയിൽ അവസാന അമ്പു മാത്രം ശേഷിക്കുമ്പോഴും തലയുയുർത്തി സത്യത്തിനും നീതിക്കും വേണ്ടി ശബ്ദമുയർത്താൻ നമുക്കു കഴിയണം. അനീതിയെ കണ്ടില്ലെന്നു നടിക്കരുത്. നീതിയുടെ ഉത്തരം കിട്ടുവോളം വീഴാതെ പൊരുതണം. അങ്ങനെ നീതി ജലം പോലെ ഒഴുക്കാനാകണം. സത്യം ഒരിക്കലും […]
ഇത് ആശുപത്രി – ഡോ. വേണു തോന്നക്കൽ

ഇത് ആശുപത്രി ഇവിടെ, മരണമൊരു നിലവിളിയായ് കടന്നു പോവുന്നു. ഒരു പിണം അനാഥ വായ് ശവവണ്ടി തേടുന്നു. വെളുത്ത കോട്ടിൽ പ്രാണസ്പന്ദിനികളുമായ് ഒരു പട നടന്നു നീങ്ങുന്നു. ചോര കറുത്ത് നിലത്തുറയുന്ന രൂപം മരണത്തിന് മുഖാമുഖം വിങ്ങുന്നു. ഇത് ആശുപത്രി മരണം വിൽക്കുന്ന വിശുദ്ധ സ്ഥാപനം. ഇത് ആശുപത്രി പ്രേതം പിറക്കുന്ന മഹാ സ്ഥാപനം.
മൃഗങ്ങൾക്കും ഇനി തിരിച്ചറിയൽ കാർഡ്

മനുഷ്യർക്കുള്ള ആധാർ നമ്പർ പോലെ മൃഗങ്ങൾക്കും ഒറ്റത്തവണ തിരിച്ചറിയൽ കാർഡ് നമ്പർ പ്രാബല്യത്തിൽ വന്നു. നിലവിൽ മൃഗങ്ങളുടെ കാതുകളിൽ കമ്മൽ ആയി ഉപയോഗിക്കുന്ന മഞ്ഞ പ്ലാസ്റ്റിക് ടാഗിന് പകരമായുള്ള ശാശ്വതപരിഹാരം ആണ് ഈ മൈക്രോ ചിപ്പ്. മൃഗങ്ങളുടെ തൊലിക്കടിയിൽ ഉപയോഗിക്കുന്ന RFID (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) മൈക്രോ ചിപ്പ് ഓരോ മൃഗങ്ങളുടെയും ജീവിതരേഖകൾ, ആരോഗ്യപുരോഗതി, ഇൻഷുറൻസ് എന്നീ രംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ കാരണമാകും. റീ ബിൽഡ് കേരള’ യിൽ ഉൾപ്പെടുത്തിയ ഇ-സമൃദ്ധ പദ്ധതിയുടെ ഭാഗമായുള്ള […]
പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 12

ഒഴിവുദിവസം നോക്കി തുണിക്കടയിലൊന്നു പോകണമെന്ന് നളിനി പറഞ്ഞിരുന്നു. കൂടെ പോകണമെന്ന് നന്ദിനിയും കരുതിയിരുന്നു. കുറച്ചു ബ്രാകള് വാങ്ങണം. ഇപ്പോള് അച്ഛന് ബാങ്കില് പണം ഇട്ടു തന്നതിനാല് ചെറിയ ആശ്വാസമുണ്ട്. കണക്കൊന്നും ആരും ചോദിക്കാനില്ലേേല്ലാ. പ്രധാനമായും അത് വാങ്ങാനാണ് പട്ടണത്തിലേക്ക് പോയത്. ഓണാവധി വരുകയാണ്. പട്ടണത്തില് നിന്നും നല്ല തുണിത്തരങ്ങള് വാങ്ങിക്കൊണ്ട് വേണം നാട്ടില് പോകാനെന്നാണ് നളിനി പറഞ്ഞത്. അവള് മാത്രമല്ല, രമണിയും, മോളിയും, കവിതയുമൊക്കെ കൂടെ വന്നിട്ടുണ്ട്. മക്കന ധരിക്കുന്ന കമറും കൂടെ വരുന്നത് കണ്ടപ്പോള് നന്ദിനിക്ക് […]
പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 11

മേശപ്പുറത്ത് ‘മാഗസിൻ ‘കിടക്കുന്നു. നന്ദിനി എടുത്ത് മറിച്ചുനോക്കി. നന്നായിട്ടുണ്ട്.നല്ല ചട്ട, ഉള്ളടക്കവും മുൻപത്തേക്കാൾ മെച്ചമാണ്. കഴിഞ്ഞവർഷം ഇതൊന്നും ഒരുക്കി ഇറക്കാൻ എന്ത് പാടുപെട്ടു. അന്നൊക്കെ എത്ര രാവുകൾ പകലാക്കി. അതിനൊക്കെ ഫലം ഉണ്ടായിട്ടുണ്ടെന്ന് കോളേജ് ഡേയ്ക്ക് ഒരു പ്രതി, കലക്ടർക്ക് കൈമാറി പ്രിൻസിപ്പാൾ പറഞ്ഞിരുന്നു. അതിന്റെ ഒക്കെ കാര്യങ്ങൾക്കായി അത്യധ്വാനം ചെയ്ത നന്ദിനിയെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തിരുന്നു. വിശദമായി മാസിക നോക്കി ഒന്നു കൂടെ വിലയിരുത്താൻ ഇപ്പോഴാണ് സാധിച്ചത്. പരീക്ഷ തിരക്കിൽ ഇക്കാര്യത്തിൽ അപ്പുറം ശ്രദ്ധ […]
റഷ്യൻ ഇന്ധനം വിലക്കാൻ ഇയു ഉച്ചകോടി; ലുഹാൻസ്കിൽ റഷ്യൻ പീരങ്കിയാക്രമണം തുടരുന്നു

ബ്രസൽസ് ∙ കിഴക്കൻ യുക്രെയ്നിലെ സീവിയറോഡോണെറ്റ്സ്ക് നഗരാതിർത്തിയെ റഷ്യൻ സേന വലയം ചെയ്തിരിക്കേ, യൂറോപ്യൻ യൂണിയൻ (ഇയു) നേതാക്കളുടെ ദ്വിദിന ഉച്ചകോടി ബ്രസൽസിൽ തുടങ്ങി. യുക്രെയ്ൻ ആക്രമണത്തിന്റെ പേരിൽ റഷ്യയിൽ നിന്ന് ഇന്ധന ഇറക്കുമതിക്കു നിരോധനം അടക്കം അധിക ഉപരോധങ്ങളിൽ അഭിപ്രായ ഐക്യമുണ്ടാക്കാനാണ് 27 അംഗ യൂറോപ്യൻ യൂണിയൻ നേതാക്കളുടെ സമ്മേളനം. റഷ്യൻ ഇന്ധന വിലക്കിനുളള ശുപാർശ ഹംഗറിയാണ് എതിർക്കുന്നത്. ടാങ്കറുകളിലൂടെയുള്ള റഷ്യൻ ക്രൂഡ് ഇറക്കുമതി നിർത്താനും പൈപ്പ് ലൈൻ വഴി അനുവദിക്കാനുമാണ് ആഴ്ചകൾ നീണ്ട ചർച്ചകൾക്കൊടുവിൽ […]
വിമാനദുരന്തം: 21 പേരുടെയും മൃതദേഹം കണ്ടെത്തി

കഠ്‌മണ്ഡു ∙ നേപ്പാളിൽ ചെറുവിമാനം തകർന്ന പർവതച്ചെരുവിൽ ഒരു മൃതദേഹം കൂടി കണ്ടെങ്കിലും കനത്ത മഴ മൂലം വീണ്ടെടുക്കാനായില്ല. കാണാതായ മറ്റൊരാൾക്കുവേണ്ടി തിരച്ചിൽ തുടരുന്നു. വിമാനഭാഗങ്ങളിൽ നിന്ന് 20 മൃതദേഹങ്ങളാണ് ഇതിനകം വീണ്ടെടുത്തത്. 4 ഇന്ത്യക്കാരടക്കം 22 പേരുമായി ഞായറാഴ്ച രാവിലെ 9.55 ന് നേപ്പാളിലെ ടൂറിസ്റ്റ് നഗരമായ പൊഖാറയിൽനിന്ന് ജോംസോമിലേക്കു പറന്ന താര എയറിന്റെ ഇരട്ട എൻജിനുള്ള 9എൻ-എഇടി വിമാനത്തിനു 15 മിനിറ്റിനു ശേഷം കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. മസ്താങ് ജില്ലയിലെ ലാറിക്കോട്ടയിലെ പർവത […]
സംസ്ഥാനത്ത് 1000 റേഷൻ കടകൾ കെ സ്റ്റോറുകളാക്കി മറ്റും: മന്ത്രി ജി ആർ അനിൽ

അവശ്യ സൗകര്യങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനത്തെ തിരഞ്ഞെടുത്ത 1000 റേഷൻ കടകൾ കെ സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലെ ഒറ്റപ്പെട്ടു കിടക്കുന്ന റേഷൻ കടകൾ നവീകരിച്ച് സപ്ലൈകോ ഔട്ട്‌ലെറ്റ്, മിൽമ ബൂത്ത്, സേവന കേന്ദ്രം, മിനി എ ടി എം എന്നിവയുൾപ്പെടുത്തിയാണ് കെ സ്റ്റോറുകൾക്ക് രൂപം നൽകുക. ഇത്തരം സംവിധാനങ്ങൾ പൊതുജനങ്ങൾക്ക് ഏറ്റവും അടുത്ത പ്രദേശത്ത് തന്നെ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഇതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. […]
ഒരൊറ്റ ഫോൺകോളിലൂടെ വാട്സ്ആപ്പ് ഹാക്ക് ചെയ്യും; പുതിയ തട്ടിപ്പുമായി സൈബർ കുറ്റവാളികൾ

ലോകത്ത് ഏറ്റവും കൂടുതൽ യൂസർമാരുള്ള മെസ്സേജിങ് ആപ്പാണ് വാട്സ്ആപ്പ്. അതുകൊണ്ട് തന്നെ തട്ടിപ്പുകാർക്കും സൈബർ കുറ്റവാളികൾക്കും ഏറ്റവും പ്രിയപ്പെട്ട പ്ലാറ്റ്ഫോമും വാട്സ്ആപ്പാണ്. എന്നാൽ, യൂസർമാർ പേടിച്ചിരിക്കേണ്ട പുതിയ വാട്സ്ആപ്പ് സ്കാം കൂടി പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. സൈബർ സെക്യൂരിറ്റി കമ്പനിയായ ക്ലൗഡ്സെകിനെ ഉദ്ധരിച്ചുകൊണ്ട് ഗിസ്ചൈനയാണ് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടത് ഒരൊറ്റ ഫോൺ കോളിലൂടെ യൂസർമാരുടെ വാട്സ്ആപ്പ് അക്കൗണ്ടിന്റെ നിയന്ത്രണം പൂർണ്ണമായും കൈക്കലക്കുന്നതാണ് പുതിയ തട്ടിപ്പ്. പിന്നാലെ തട്ടിപ്പിനിരയായ വ്യക്തിയുടെ സുഹൃത്തുക്കളോടും മറ്റും വാട്സ്ആപ്പിലൂടെ പണമാവശ്യപ്പെടും. അശ്ലീല ചിത്രങ്ങൾ അയക്കുമെന്ന ഭീഷണിപ്പെടുത്തലുകൾക്കും […]
യുഎഇയിൽ പുതിയതായി 3 പേർക്ക് കുരങ്ങുപനി റിപ്പോർട്ട് ചെയ്തു

യുഎഇയിൽ പുതിയതായി മൂന്ന് കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്തു. എല്ലാ സുരക്ഷാ, ആരോഗ്യ പ്രതിരോധ നടപടികളും പാലിക്കാൻ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) കമ്മ്യൂണിറ്റി അംഗങ്ങളോട് ശുപാർശ ചെയ്തിട്ടുണ്ട്.ഒത്തുചേരലുകളിലും യാത്രകളിലും എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കാൻ അധികൃതർ താമസക്കാരോട് അഭ്യർത്ഥിച്ചു. മെയ് 24 നാണ് യുഎഇയിൽ ആദ്യത്തെ കുരങ്ങുപനി കേസ് റിപ്പോർട്ട് ചെയ്തത്. പശ്ചിമാഫ്രിക്കയിൽ നിന്നുള്ള 29 കാരനായ സന്ദർശകനാണ് അണുബാധ കണ്ടെത്തിയത്. എന്നാൽ ഏത് വെല്ലുവിളിയും നേരിടാൻ രാജ്യം പൂർണ സജ്ജമാണെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു. സംശയാസ്പദമായ […]
നിര്‍മ്മാണ സാധനങ്ങള്‍ക്ക് വന്‍ വിലക്കയറ്റം:സാധാരണക്കാർക്ക് വീട് വെക്കണമെങ്കിൽ വരം കിട്ടേണ്ട അവസ്ഥ

കോഴിക്കോട്-:സ്വന്തമായി ഒരു വീട് നിര്‍മ്മിക്കുകയെന്നത് ഒരു ശരാശരി മലയാളിയുടെ ഏറ്റവും വലിയ സ്വപ്‌നമാണ്. ഉള്ളതെല്ലാം വിറ്റു പെറുക്കിയും കിട്ടാവുന്നിടത്തു നിന്നെല്ലാം വായ്പയെടുത്തും ഭാര്യയുടെ കെട്ടു താലി വരെ പണയപ്പെടുത്തിയും വീട് നിര്‍മ്മാണത്തിനായി പണം കണ്ടെത്താന്‍ എന്ത് ത്യാഗവും സഹിക്കാന്‍ ഇടത്തരം വരുമാനക്കാരായ മലയാളികള്‍ തയ്യാറാണ്. മാത്രമല്ല, വലുതായി ഇല്ലെങ്കിലും ചെറിയ ആഡംബരമൊക്കെ വീടിന് വേണമെന്ന് നിര്‍ബന്ധക്കാരാണ് മിക്കവരും. മലയാളികളുടെ ഈ മനോഭാവമാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വീടുകളുടെ എണ്ണം വലിയ തോതില്‍ ഉയരാനുള്ള കാരണം. എന്നാല്‍ […]



