പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 11

Facebook
Twitter
WhatsApp
Email

 

മേശപ്പുറത്ത് ‘മാഗസിൻ ‘കിടക്കുന്നു. നന്ദിനി എടുത്ത് മറിച്ചുനോക്കി. നന്നായിട്ടുണ്ട്.നല്ല ചട്ട, ഉള്ളടക്കവും മുൻപത്തേക്കാൾ മെച്ചമാണ്. കഴിഞ്ഞവർഷം ഇതൊന്നും ഒരുക്കി ഇറക്കാൻ എന്ത് പാടുപെട്ടു. അന്നൊക്കെ എത്ര രാവുകൾ പകലാക്കി. അതിനൊക്കെ ഫലം ഉണ്ടായിട്ടുണ്ടെന്ന് കോളേജ് ഡേയ്ക്ക് ഒരു പ്രതി, കലക്ടർക്ക് കൈമാറി പ്രിൻസിപ്പാൾ പറഞ്ഞിരുന്നു. അതിന്റെ ഒക്കെ കാര്യങ്ങൾക്കായി അത്യധ്വാനം ചെയ്ത നന്ദിനിയെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തിരുന്നു. വിശദമായി മാസിക നോക്കി ഒന്നു കൂടെ വിലയിരുത്താൻ ഇപ്പോഴാണ് സാധിച്ചത്. പരീക്ഷ തിരക്കിൽ ഇക്കാര്യത്തിൽ അപ്പുറം ശ്രദ്ധ കൊടുക്കാൻ ശ്രമിച്ചതുമല്ല. കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും തന്റെ വ്യക്തിമുദ്ര ശരിക്ക് പതിപ്പിക്കാൻ  കഴിഞ്ഞിട്ടുണ്ട് എന്നതിന് ഉദാഹരണമാണ് ഈ പതിപ്പ്.ഒരു ലക്കം എടുത്ത് പുസ്തകത്തിനിടയിൽ തിരുകി നന്ദിനി. നേരത്തെ കിട്ടിയ കോപ്പി തന്റെ പഴയ പുസ്തകങ്ങൾക്കിടയിൽ പെട്ട് പോയി കാണും.

കോമൺ റൂമിൽ നിന്ന് പുറത്ത്   ഇറങ്ങി നേരെ നോക്കിയത് ജയദേവന്റെ മുഖത്താണ്. നാലഞ്ചു കൂട്ടുകാരുമായി ഓടിക്കുന്നതിനിടയിൽ എത്തിപ്പെട്ടതാകാം. ചെറിയൊരമ്പരപ്പു തോന്നിയെങ്കിലും നന്ദിനി മുന്നോട്ടു വെച്ച കാലു നീട്ടി ചവുട്ടി.

‘നിൽക്കെന്റെ ഓമനെ.’

ജയദേവന് രണ്ടു കൈകളും വിരിച്ചുനിന്നൂ. കൂടെ കൂട്ടുകാരും. രണ്ടു പ്രാവശ്യം നന്ദിനി കാല് മുന്നോട്ട് എടുക്കുന്നത് അവര് തടഞ്ഞു. ഒറ്റയ്ക്കാണ് താനെന്ന് ഒരു നിമിഷം അവള് ഓര്ത്തു.

‘ഞങ്ങള് ഉപ്രദവിക്കാനൊന്നും വന്നതല്ല.’ സുഹൃത്തുക്കള്ക്ക് മുന്നിലേക്ക് കയറി നിന്നു ജയദേവന്.

‘മാറി നില്ക്ക്…’ നന്ദിനി തീക്ഷണമായി നോക്കി ഉറക്കെ പറഞ്ഞു. പക്ഷെ ജയദേവന് മുന്നിലേക്ക് തന്നെ ഒരടി വച്ച് കയറി നിന്നു. അവന്റെ കൂട്ടുകാരും അവനെ പിന്തുടര്ന്നു. പെട്ടന്നാണ് ഒരു ബൈക്ക് മുന്നില് വന്നു ബ്രേക്കിട്ട് നിന്നത്. ഇറങ്ങിയ ആള് ഹെൽമറ്റ് ധരിച്ചിരുന്നു. ആളെ തിരിച്ചറിയുന്നതിനു മുന്പ് അടി വീണു കഴിഞ്ഞിരുന്നു. ജയദേവന് തെറിച്ചു പോയി. മുഖമടച്ച് ഒന്ന് കൂടെ കൊടുത്തൂ. പകച്ച നിന്ന കൂട്ടുകാരെ അത്ഭുതപ്പെടുത്തി കൊണ്ട് ബൈക്ക് ഒന്ന് വട്ടമടിച്ചു വന്നവഴിയെ

വേഗത്തില് ഓടിച്ചുപോയി. എല്ലാവരും അന്തം വിട്ടു നിന്നു. ആരാണയാള്! പരസ്പരം നോക്കി കണ്ണ് മിഴിച്ചു എല്ലാവരും. ബൈക്കിന്റെ നമ്പര് നോക്കി നന്ദിനി. അവള്ക്കും ഒന്നും മനസ്സിലായില്ല. ജയദേവന് എന്ന റൗഡിയെ ഒതുക്കാന് തക്കസമയത്ത് പാഞ്ഞുവന്ന അപരിചിതന് ആരായിരിക്കും?

വൈകുന്നേരം മുറിയില് ഇരിക്കുമ്പോള് നന്ദിനിക്ക് ഫോണ് ഉണ്ടെന്നു രമണി വന്നു അറിയിച്ചു. നന്ദിനി അന്ന് മാനസികമായി ആകെ തളര്ന്നാണ് ഇരുന്നത്. രാവിലത്തെ അനുഭവം ഒരു യാദൃശ്ചിക സംഭവം ആയിരുന്നു. ദിനേശന് കോളേജില് നിന്ന് ബാംഗ്ലൂര്ക്ക് വിനോദ യാത്ര പോയിരുന്നു. ജോണ്‌സണെ വിളിച്ചിട്ട് കിട്ടിയുമില്ല. ആകെ അസ്വസ്ഥതയോടെ ഇരുന്നപ്പോഴാണ് രമണി വന്നത്.

‘ഹലോ…’നന്ദിനി ഫോണ് എടുത്തു.

‘എങ്ങനെയുണ്ട് നന്ദിനി പുതിയ ദിവസം?’

‘ഇന്ന് ഒരു സംഭവം ഉണ്ടായി’ നന്ദിനി പറയാന് തുടങ്ങി.

‘അവനു നല്ലത് ഞാന് അപ്പോഴേ കൊടുത്തില്ലേ?’

‘ഹേ ജോണ്‌സേട്ടനോ? എന്താ ഈ പറയുന്നേ?’

‘ആ… ശരിയായ കാര്യം തന്നെ. എന്റെ ആന്റിയുടെ മകന് ഇന്നവിടെ ഇന്റര്വ്യൂ ഉണ്ടായിരുന്നു. അതിന്റെ വിവരം അറിയാന് വന്നതാ ഞാന്. നീ കോമണ്‌റുമിലേക്ക് കയറി പോകുന്നതും ഞാന് കണ്ടിരുന്നു. അവന്റെ കാര്യം കഴിഞ്ഞു നന്ദുവിനേം ഒന്ന് കാണാം എന്ന് കരുതി വന്നപ്പോഴാ ആ കാഴ്ച. അതാണ് ആ ജയദേവന് അല്ലെ?”

‘എന്റെ ജോണ്‌സേട്ടാ… ഞാന് ഒന്ന് പേടിച്ചുനിന്നതാ… ഒരിക്കല് എന്റെ കൈ അവന്റെ മേല് പതിഞ്ഞിട്ടുള്ളതാ… അവന് അത് മതിയായില്ല… ചെകുത്താന്.’

‘ആര്..ഞാനൊ?’

‘പോ ജോണ്‌സേട്ടാ… എന്റെ രക്ഷകനായി അവിടെ വന്നത് ആരാണെന്ന് ആര്ക്കും മനസ്സിലായിട്ടില്ല. അധികം ആരും അവിടെ ഇല്ലായിരുന്നു.’

‘ബൈക്കില് ആയതു കൊണ്ടാ എളുപ്പം ആയത്’

‘സംഭവം കലക്കി! ജോണ്‌സേട്ടന്റെ കസിന്റെ പേര് എന്താ?’

‘ജോബി ജോസ്’

‘ഒക്കെ ‘ജോ’ ആണല്ലോ’

‘ആ… അത് ഭാഗ്യാക്ഷരം ആണ്.’ ‘എനിക്കിപ്പോഴാ സമാധാനമായത്. ആരോട് പറയും എന്റെ ദുഃഖം എന്നോര്ത്തി മിക്കുകയായിരുന്നു. ദിനേശേട്ടനും യാത്രയിലാ..’

‘അതിനു ഞാനില്ലേ… തക്ക സമയത്ത് എന്റെ പെണ്ണിനെ രക്ഷിച്ചില്ലേ? ഇനി ജോബിയും ഉണ്ടവിടെ.’

‘നന്ദി ജോണ്‌സേട്ടാ.’

അതിനുത്തരം നിര്ത്താതെ ചുംബനവര്ഷമായിരുന്നു. എന്തായാലും നന്ദിനിക്ക് ഒരൂ സുരക്ഷിതത്വം തോന്നി. മുറിയില് തിരിച്ചു വന്നപ്പോള് അവള്ക്കു വലിയ ഒരാശ്വാസം അനുഭവപ്പെട്ടു. പിറ്റേന്ന് ജോബിയെ പറ്റി വിശദമായി ജോണ്‌സണ് പറഞ്ഞു കൊടുത്തു. അവനു ക്ലാസ്സ് തുടങ്ങാന് ഇനിയും രണ്ടാഴ്ച ഉണ്ട്.

ഇംഗ്ലീഷ് ക്ലാസുകള് മേലത്തെ നിലയിലായിരുന്നു. ക്ലാസ്സ് കഴിഞ്ഞു കോണിപ്പടികള് ഇറങ്ങി ഒരു കൂട്ടം പെണ്കുട്ടികള്ക്ക് നടുവിലൂടെ നടക്കുകയായിരുന്നൂ നന്ദിനി.

പെട്ടെന്ന് പെണ്കുട്ടികള് അകന്നു മാറി. നോക്കുമ്പോള് പടികള്ക്ക് താഴെ ജയദേവനും കൂട്ടുകാരും. നന്ദിനി കൂസാതെ പടി ഇറങ്ങിവന്നു. അവസാനത്തെ പടിയിലെത്തിയപ്പോള് ജയദേവന് തടഞ്ഞു നിര്ത്തി. മറ്റു പെണ്കുട്ടികളൊക്കെ പടികള്ക്ക് മുമ്പിതു സ്തംഭിച്ചു നില്ക്കുന്നു.

‘ഉം… ഉം… എന്താ?’ നന്ദിനി ചോദിച്ചു.

‘ആരാടി നിന്റെ രക്ഷകന്!’

‘മര്യാദയ്ക്ക് സംസാരിക്കെടാ.. ആരാ നിന്റെ എടീ’നന്ദിനിയും വിട്ടു കൊടുത്തില്ല

പ്രിന്‌സിപ്പാളിന് കംപ്ലെയിന്റ് കൊടുത്തേ പറ്റു. ഇവനെ ഇങ്ങനെ മേയാന് വിട്ടാല് പറ്റില്ല. നന്ദിനിയുടെ ധൈര്യം കണ്ടപ്പോള് പെണ്കുട്ടികളില് ചിലര് ഇറങ്ങി വന്നു നന്ദിനി അവമോരോടൊപ്പം മുന്നോട്ടു നീങ്ങാന് തുടങ്ങിയതും ജയദേവന് വീണ്ടും മുന്നിലെത്തി.

‘എന്റെ സുന്ദരീ… നീ എന്റെയല്ലേ?’

‘ആരാണിനി മറ്റൊരാള്!’

‘മാറടാ എന്റെ മൂന്നില്‌നിന്നും… ഇല്ലെങ്കില്!’

നന്ദിനി കൈ ആഞ്ഞു വിശി. മുഖം അടച്ചു തന്നെ ഒന്ന് കൊടുത്തൂ. നാണം കെട്ടവന്! അവള് ഉറക്കെ ആക്രോശിച്ചു. ജയദേവന് അവളുടെ കരം ഗ്രഹിച്ചു ചുണ്ടോടു ചേര്ത്തു. മധുരചുംബനങ്ങള്!

നന്ദിനി ഇതൊട്ടും പ്രതീക്ഷിച്ചതല്ല. അവള് അല്പം തളര്ന്നപോലെ തോന്നി. പക്ഷെ, അതൊട്ടും ശരിയാവില്ല. പിന്നെ ഒന്നും ആലോചിക്കാതെ അവള് ആഞ്ഞുതുപ്പി അയാളുടെ മുഖത്ത് തന്നെ. തിരിഞ്ഞു നോക്കാതെ നന്ദിനി ഓടിയതും പകച്ചുനിന്ന ഒരു കൂട്ടം പെണ്കുട്ടികള് കൂടെഓടി. പ്രിന്‌സിപ്പാളിന്റെ മുറിക്കു മൂന്നില് കിതച്ചു കൊണ്ട്, വാതിലില് ഇടിച്ചു നില്ക്കുകയായിരുന്നു നന്ദിനി. പ്യൂണ് രാമേട്ടന് വന്ന) വാതില് തുറന്നു കൊടുത്തു. (പ്രിന്‌സിപ്പാള് ഇത്തരം അനുഭവങ്ങളില് മനംമടൂത്തിരുന്നു. ഈ റൗഡി സംഘത്തെ അകറ്റി മാറ്റാന് പറ്റാതെ ശരിക്കും കഷ്ടപ്പെടുകയാണ് അദ്ദേഹം

ഒരു കംപ്ലയിന്റ് എഴുതി വാങ്ങിച്ചു. കുട്ടികളെ ആശ്വസിപ്പിച്ചു വിട്ടു അദ്ദേഹം.ഇതിനൊരവസാനം എന്ത്? എല്ലാ അദ്ധ്യാപകരും ഇത് ചിന്തിക്കുന്നുണ്ടായിരുന്നു. വിവരം അറിഞ്ഞു ജോണ്‌സണ് പൊട്ടിത്തെറിച്ചു.

‘ആണ്പിള്ളേരെ അവന് കണ്ടിട്ടില്ല.’

‘ഒന്നും വേണ്ടാ ജോണ്‌സേട്ടാ.. പ്രിന്‌സിപ്പാള് എന്തെങ്കിലും ചെയ്യട്ടെ. എനിക്ക് പേടിയാണ്. ഈ പുകിലെങ്ങാനും വീട്ടില് അറിഞ്ഞാല്! ഇല മുള്ളില് വീണാലും മുള്ള് ഇലയില് വീണാലും കേട് ഇലയ്ക്കാണ്’.

അന്ന് ഉറങ്ങാന് കിടന്നിട്ടു നന്ദിനിക്ക് ഉറക്കം വന്നില്ല. എഴുന്നേറ്റിരുന്ന് അവള്

തേങ്ങി കരഞ്ഞു. ഒരു തെറ്റും ചെയ്യാത്ത തനിക്കെന്താണീ അനുഭവങ്ങള്?

ഹോസ്റ്റലിലെ പെണ്കുട്ടികള് രണ്ടുമൂന്നു ഗ്രൂപ്പ് ആയി തിരിഞ്ഞു വിഷയം ചര്ച്ച ചെയ്തു. അവസാനം എല്ലാ പെണ്കുട്ടികളെക്കൊണ്ട് ഒപ്പിടീച്ചു, ഒരു കൂട്ട അഭ്യര്ത്ഥന പ്രിന്‌സിപ്പാളിനു കൊടുത്തു. ഒരു പെണ്കുട്ടിയെ പരസ്യമായി അപമാനിച്ചതിൽ ആൺകുട്ടികള്ക്കും പ്രതിഷേധമുണ്ടായിരുന്നു. ഇതൊരു വലിയ സംഭവമായി ചിത്രീകരിക്കപ്പെട്ടു. എന്തായാലും പ്രിന്‌സിപ്പാളും മറ്റു അദ്ധ്യാപകരും ഒരു വലിയ

വിദ്യാര്ത്ഥി സമൂഹവും കൂടെ ഒത്തുപിടിച്ചുനിന്ന് ഒരു റൗഡി സംഘത്തെ പുറത്താക്കി. കോളേജിലേക്ക് ഒറ്റയ്ക്ക് പോകാന് നന്ദിനിയെ ആരും അനുവദിച്ചില്ല. എല്ലാവരുടെ ഉള്ളിലും ഭയം നിറഞ്ഞുനിന്നു. വര്ഷങ്ങളായി കോളേജില് നിറഞ്ഞുനിന്ന വലിയൊരു സംഘത്തെയാണ് നോവിച്ചു വിട്ടിരിക്കുന്നത്. അവന് വെറുതെ ഇരിക്കുമെന്ന് തോന്നുന്നില്ല.

യാത്ര കഴിഞ്ഞ് എത്തിയ ആദ്യ ദിവസം തന്നെ ദിനേശന് കാര്യം അറിഞ്ഞു. ഒരു വലിയ പ്രശ്‌നം തന്നെയാണ് അത്. നന്ദിനിക്ക് അത് ദോഷമായി വരാതിരിക്കാന് നോക്കണം. ജോണ്‌സണും വെറുതെ ഇരുന്നില്ല. ജോബിയെ വിവരങ്ങള് അപ്പപ്പോള് അറിയാന് ചട്ടം കെട്ടി. എന്തായാലും സംഭവം കഴിഞ്ഞു ഒരു മാസം കഴിഞ്ഞിട്ടും വലിയ പ്രതികരണമൊന്നും ഉണ്ടായില്ല. റൗഡി സംഘം പൊതുവേ അടങ്ങിയിരുന്നു. ആദൃത്തെ പേടിയൊക്കെ മാറിയപ്പോള് എല്ലാവര്ക്കും ആശ്വാസമായി. എന്നാലും വെറോനിക്കാമ്മ ആശ്വസിച്ചില്ല.

‘മോളെ അവന് കൊരട്ട് കൊണ്ട് നടക്കുന്നോനാ.. വല്യേടത്തെ  ചെക്കനുമാ… മോള് നന്നായി സൂക്ഷിക്കണം. ഒറ്റയ്ക്ക് നടക്കരുത്.’

‘സാരംല്യ … വെറോനിക്കാമ്മേ.. എനിക്ക് വീട്ടില് അറിയുമോന്നാ പേടി.’

ശനിയാഴ്ച ആയാല് ദിനേശനും, ചിലപ്പോള് കൂടെ ജോണ്‌സണും വരും. പേടിക്കേണ്ട എന്ന് രണ്ടാളും ആശ്വസിപ്പിക്കും. ഒരു ദിവസം ജോബിയെയും കൂടെ കൊണ്ടുവന്നു. ഒരു പാവം കുട്ടി. പെണ്കുട്ടികളെ പോലെ സുന്ദരമായ മുഖം, ചുരുണ്ട മുടി, മീശ കിളിര്ക്കുന്നതെയുള്ളൂ. തന്റെ അമ്മ തനിക്കായി പ്രസവിക്കാതിരുന്ന കൊച്ച് അനിയനാണനതെന്ന് തോന്നി നന്ദിനിക്ക്. അരുണിമയുള്ള തുടുത്ത മുഖത്ത് തടവി നന്ദിനി ആദ്യമായി വിളിച്ചു.

‘ജോബിക്കുട്ടാ..’

ജോബി പ്രതിവചിച്ചു ‘നന്ദിനിയേച്ചി’

‘മതി.. മതി… ഇതാണ് ഞാനും പ്രതീക്ഷിച്ചത്.’ ജോണ്‌സണ് പറഞ്ഞു. ദിനേശനും അത് അംഗീകരിച്ചു. പോകുമ്പോള് മൂത്ത കൂടപ്പിറപ്പുകളില്ലാത്ത ജോബിക്ക് ഒരു ചേച്ചിയെ കിട്ടിയ ആഹ്ലാദം! ജോണ്‌സേട്ടന്റെ കൂട്ടുകാരന്റെ സഹോദരി എന്നെ ജോബി കരുതിയുള്ളൂ. കല്യാണത്തിന് വന്നപ്പോഴോന്നും അത്ര ശ്രദ്ധിച്ചിരുന്നില്ല.

ഇപ്രാവശ്യം വീട്ടില്‌നിന്നും പോരുമ്പോള് അച്ചന് ഒരു ചെക്ക് ഏല്പ്പിച്ചിരുന്നു. കോളേജിനടുത്തു ബാങ്കില് ഒരു അക്കണ്ട് തുടങ്ങിയാല് നന്ദിനിക്ക് പണത്തിനായി വിഷമിക്കണ്ടല്ലോ എന്നാണ് അച്ഛന് പറഞ്ഞത്. പിറ്റേന്നു ജോണ്‌സണ് ജീപ്പില് വന്നു. അന്ന് തിങ്കളാഴ്ച നന്ദിനിക്ക് രാവിലെ ക്ലാസ് ഇല്ലായിരുന്നു. നന്ദിനി മടിച്ചു നിന്നെങ്കിലും പിന്നെ ആലോചിച്ചപ്പോള് അതിന്റെ അത്യാവശ്യം മനസ്സിലായി. കയ്യില് ഉണ്ടായിരുന്ന കാശൊക്കെ തീര്ന്നിരുന്നു. ദിനേശന് ആണെങ്കില് സെമസ്റ്റര് പരീക്ഷ നടക്കുന്നു. എന്തായാലും ബാങ്കില് നല്ലൊരു ഉദ്യോഗസ്ഥന്റെ സഹായം ഇല്ലാതെ അക്കാണ്ട് എടുക്കാനും പറ്റില്ലല്ലോ. അതിനാല് അധികം ആലോചിക്കാന് നില്ക്കാതെ നന്ദിനി ജീപ്പില് കയറി. ഡ്രൈവര് ആണ് ജീപ്പ് ഓടിച്ചത്. ജോണ്‌സണും നന്ദിനിയും പിന്നിലാണ് കയറിയത്. ഡ്രൈവര് കാണാത്ത രീതിയില് നന്ദിനിയുടെ വിരലുകളില് തെരുപ്പിടിച്ചു ജോണ്‌സണ്. കൈത്തലം വല്ലാതെ തണുത്തിരുന്നു. വലിയ പരിചയം ഇല്ലാത്ത, സുഹൃത്തിന്റെ സഹോദരിയെ സഹായിക്കുന്ന പോലെയാണ് ബാങ്കില് ജോണ്‌സണ് പെരുമാറിയത്. അവിടെ നന്ദിനിയെ ഇരുത്തി പുറത്തു വന്നു ജീപ്പ് പറഞ്ഞു വിട്ടു ജോണ്‌സണ്. അക്കാണ്ട് ചേര്ന്ന് നന്ദിനിക്ക് ആവശ്യമുള്ള തുക എടുക്കാന് അധിക സമയം വേണ്ടി വന്നില്ല. പുറത്തിറങ്ങി നോക്കിയപ്പോള് ജീപ്പ് കണ്ടില്ല. ആ സ്ഥാനത്ത് ഒരു ടാക്‌സി കാര് കിടക്കുന്നു. ബ്ലോക്ക് ഓഫീസിലേക്കു പോകും വഴി ഒരു ടാക്‌സി പറഞ്ഞു വിടാന് ഡ്രൈവറെ ജോണ്‌സണ് ചട്ടം കെട്ടിയിരുന്നു.

‘വാ നന്ദൂ… ജീപ്പിന് ഒരു തകരാറ്.. ഒരു ടാക്‌സി ഏര്പ്പാടാക്കി. ജീപ്പ് വര്ക്ക്ഷാപ്പിലേക്ക് കൊണ്ട് പോയി.’

നന്ദിനി കാറില് കയറി. ജോണ്‌സണും പിന്നിലെ സീറ്റില് നന്ദിനിയോട് ചേര്ന്ന് ഇരുന്നു. പരിചയക്കാരനല്ലാത്ത ഡ്രൈവര് അവരെ വിവാഹിതരെന്നെ കരുതു. കാർ നേരെ പട്ടണത്തിലെ ഒരു വലിയ ഹോട്ടലിനു മുന്നിലാണ് നിന്നത്. ജോണ്‌സണ് അത്ര നേരവും നന്ദിനിയെ ഇറുകെ ”പുണര്ന്നാണ് ഇരുന്നത്. വികൃതിത്തരങ്ങള് കാരണം നന്ദിനി പരിഭവിച്ചിരുന്നു. ഹോട്ടലിനു മുന്നില് എന്തിനാണ് ഇറങ്ങുന്നതെന്ന് അവള് സംശയിച്ചു. തനിക്ക് ഇവിടെ പരിചയക്കാര് ആരും ഇല്ലെങ്കിലും ഇതൊക്കെ തെറ്റാണെന്ന് നന്ദിനിക്ക് അറിയാമായിരുന്നു. ജോണ്‌സണ് നിര്ബന്ധിച്ചു ആഹാരം കഴിപ്പിച്ചു. പിന്നെ കാര് ചെന്ന് നിന്നത് നഗരത്തിലെ പ്രശസ്ത സിനിമാ കൊട്ടകയ്ക്ക് മുന്നിലാണ്.

‘എന്താത്… ജോണ്‌സേട്ടാ?.. .എനിക്ക് ഉച്ച മുതല് ക്ലാസ്സ് ഉണ്ട്’ നന്ദിനി പറഞ്ഞു

‘ഒരു ക്ലാസ്സ് പോട്ടെ പെണ്ണെ. ഇനി ഇങ്ങനെ ഒരു അവസരം കിട്ടില്ല… വാ…’

ജോണ്‌സണ് ടിക്കറ്റ് എടുത്തു മേലെ ബാല്ക്കണിയിലേക്ക് നന്ദിനിയുടെ കയ്യും പിടിച്ചു കയറാന് തുടങ്ങി. നന്ദിനി പ്രതിഷേധിച്ചില്ല. പലരും നോക്കുന്നുണ്ട്. ആളുകള്ക്ക് വല്ല സംശയവും തോന്നിയാലോ? അവള് മെല്ലെ വിറയ്ക്കുന്നുണ്ടായിരുന്നു. ജോണ്‌സണ് ഒരു കൂസലുമില്ല.

സിനിമ തുടങ്ങിയിരുന്നു. ശിവജി ഗണേശനും സരോജാ ദേവിയും ചേര്ന്നഭിന യിക്കുന്ന ഒരു പ്രേമ രംഗമാണ് സ്‌ക്രീനില്. ജോണ്‌സണോട് ചേര്ന്നിരുന്നു സിനിമ കാണുമ്പോള് ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു. നന്ദിനിയെ മാറില് ചേര്ത്തുപിടിച്ച ഓമനിച്ചുകൊണ്ടാണ് ജോണ്‌സണ് പടം കണ്ടത്. ഇടയ്ക്കു കൈത്തലം മാറില് വച്ച് ഹൃദയമിടുപ്പ് തൊട്ടറിഞ്ഞു കളിയാക്കി.

‘ഇത്ര പേടിക്കാനെന്തിരിക്കുന്നു?’

നന്ദിനി കൈ എടുത്തു മാറ്റി. ആരെങ്കിലും കാണുമോ എന്നും അരുതാത്തതാണ് ചെയ്യുന്നതെന്നും അവളുടെ അന്തരംഗം മന്ത്രിക്കുന്നുണ്ടായിരുന്നു. സിനിമ കാണുന്നുണ്ടെങ്കിലും ഭയം അവളെ അടക്കി ഭരിച്ചു. ഹോസ്റ്റലില് കൊണ്ട് വന്നാക്കി ജോണ്‌സണ് തിരിച്ചു പോയപ്പോഴാണ് നന്ദിനിക്ക് ശ്വാസം നേരെ വീണത്. അതിനിടക്ക് രണ്ടുമൂന്നു തവണ തന്റെ ചുണ്ടുകള് വായ്ക്കകത്താക്കി മധുരം നുകര്ന്നു കളളന്! മുറിയില് കയറി കതകടച്ച് അവള് കണ്ണാടി നോക്കി. കീഴ്ചുണ്ട് ഒരല്പം കടിച്ചു മുറിച്ചിരുന്നു വിരുതന്.

നന്ദിനി അധരം അടിച്ചമര്ത്തി. വിരല് കൊണ്ട് മുറിപ്പാടില് മെല്ലെ തടവി. ആര്ക്കും മനസ്സിലാവാതിരുന്നാല് മതിയായിരുന്നു. ക്ലാസും പോയി. നളിനി വരുന്നതിനു മുന്പ് നന്ദിനി കട്ടിലില് മൂടിപ്പുതച്ചു കിടന്നു. പനി പോലെ തോന്നിയതിനാലാണ് ക്ലാസ്സു കട്ട് ചെയ്തതെന്ന് ഒരു നുണയും പാസ്സാക്കി. നെറ്റിയില് കൈ വച്ച് നോക്കി നളിനി പറഞ്ഞു

‘ചെറിയ ചൂടുണ്ട്… ഒരു അനാസിന് കഴിച്ചോ…’

‘ഒന്നും വേണ്ടാ.. ചുക്ക് കാപ്പി കുടിച്ചു.’ നന്ദിനി പറഞ്ഞു.

മുളിപാട്ട് പാടി നളിനി കുളിമുറിയില് കയറി. പുതപ്പിന്നടിയില് കിടന്നു ജോണ്‌സന്റെ പ്രേമലാളനകള് ഏറ്റ സ്വന്തം ശരീരഭാഗങ്ങള് നന്ദിനി മെല്ലെ തലോടി. രാവിലെ എഴുന്നേറ്റപ്പോള് വലിയ ആലസ്യം തോന്നി. രാത്രി മുഴുവന് ഏതോ ഒരു സ്വപ്നലോകത്ത് തന്റെ പ്രിയനോടോത്തു കഴിയുകയായിരുന്നു. മനസ്സില് ഒരായിരം തവണ പറഞ്ഞു.

‘കള്ളന്… കള്ളന്…’

എന്തൊരുത്സാഹമാണ് തന്റെ കാര്വര്ണ്ണന്. ആ കുസൃതിത്തരങ്ങള് സത്യത്തില് നന്ദിനി ആസ്വദിക്കുന്നുണ്ടായിരുന്നു. ക്ലാസ്സുകള് വളരെ ശ്രദ്ധിയ്ക്കാന് നോക്കിയിട്ടും ഇടയ്ക്കിടെ കുസൃതിത്തരങ്ങളുമായി ജോണ്‌സണ് മനസ്സിലേക്ക് ഓടി എത്തി. ഉച്ചക്ക് ശേഷം മലയാളം ക്ലാസ്സില് ”ശാകുന്തളം” വിവരിക്കുന്ന പ്രൊഫസറുടെ ചടുലമാര്ന്ന വാക്കുകള് കേട്ടിരുന്നപ്പോള് യഥാര്ത്ഥത്തില് ദുഷ്യന്തനായി ജോണ്‌സണ് നിറഞ്ഞുനിന്നു അവളുടെ ഉള്ളില്. തന്റെ കവിളിലും കഴുത്തിലും ഒക്കെ ചൂടുള്ള ചുംബനങ്ങള് ഒഴുകി നടന്നത് അവളെ കോരിത്തരിപ്പിച്ചു. തലേന്ന് കണ്ട സിനിമയിലെ പാട്ടിന്റെ ഈരടികളും ”ലവ് സീനുമൊക്കെ” മനസ്സില് കുളിര്പാകി. ആദ്യത്തെ അനുഭവമായിരുന്നെങ്കിലും എന്നും മനസ്സിലിട്ടു താലോലിക്കാന് പല നിമിഷങ്ങള് ജോണ്‌സണ് അവള്ക്ക് നല്കി കഴിഞ്ഞു.

വൈകുന്നേരം കോളേജില് നിന്നും വന്നപ്പോള് ജോണ്‌സന്റെ ഫോണ് വന്നു. ഫോണ് എടുത്ത സരളയോട് ദിനേശന്റെ പേരാണ് പറഞ്ഞിരുന്നത്. നന്ദിനി ഫോണ് എടുത്തു വിളിച്ചു. ‘ദിനേശേട്ടാ… പരീക്ഷ എങ്ങനെയിരുന്നു?’

മറുവശത്ത് നിന്നും ശബ്ദമൊന്നും ഇല്ല. അവള് വീണ്ടും ചോദിച്ചൂ. ‘പരീക്ഷ എങ്ങനെയിരുന്നു? എന്താ മിണ്ടാത്തെ?’

‘നല്ല മധുരമായിരുന്നു.’മറുപടി വന്നു. ഇപ്പോഴാണ് അങ്ങേതലയ്ക്കല് ജോണ്‌സണ് ആണെന്ന് മനസ്സിലായത്. ദിനേശന് കൂടെ ഉണ്ടാകുമെന്ന് കരുതി നന്ദിനി പറഞ്ഞു ‘ശ്യെ.. ദിനേശേട്ടൻ കേള്ക്കും.’

‘അതിനു ദിനേശന് എവിടെ?.. ഇവിടില്ലല്ലോ.’

‘സരള പറഞ്ഞത് ദിനേശേട്ടൻ ആണെന്നാണല്ലോ.’

‘അത് എന്റെ സൂത്രമല്ലേ. ഒരു ലൈസന്‌സ് എടുത്തതല്ലേ ‘

‘കള്ളന് ഇതൊക്കെ ആരെങ്കിലും കണ്ടുപിടിക്കും.’

‘ഓ.. പിടിക്കുമ്പോ അല്ലെ? പിന്നെ ഇന്നലെ നന്നായി ഉറങ്ങിയോ? എനിക്കുറങ്ങാനേ കഴിഞ്ഞില്ലാ… നന്ദിനി അടുത്തുണ്ടായിരുന്നെങ്കില് എന്ന് ഓര്ത്തു കിടന്നു.’

‘വേണ്ടാട്ടോ അങ്ങനെയൊന്നും ചിന്തിക്കരുത്. എനിക്ക് പഠിക്കണം… എനിക്ക് പേടി ആയിരുന്നു.’

‘എന്തിന്? ഞാന് ഒന്നും ചെയ്തില്ലല്ലോ.’

‘പോ കള്ളന്… ഇപ്പോഴാ ആളെ മനസ്സിലായത്.’

‘എന്തു മനസ്സിലായി; ഞാന് മനസ്സിലാക്കിത്തരുന്നുണ്ട്. ആരൊക്കെയോ വരുന്നുണ്ട്. ഞാന് ഫോണ് വെക്ക്യാ..’

നിര്ത്തു… നിര്ത്തു.. ഇത് പിടിച്ചോ..’ ശക്തിയായ ഒരു ചുംബനം പറന്നു വന്നു.നന്ദിനി വേഗം ഫോണ് താഴെ വെച്ച് മുറിയില് എത്തിയപ്പോഴാണ് ശ്വാസം നേരെ

വീണത്.

‘കള്ളന്’.

‘എന്താടീ പിറുപിറുക്കുന്നത്? നിന്റെ പനി മാറിയോ?’നളിനി ചോദിച്ചു.

‘ഉം..അതൊക്കെ പോയി. ദിനേശേട്ടൻ ബാങ്കില് പോയോന്ന് അറിയാന് വിളിച്ചതാ.’

ഒരു കടുത്ത നുണ പറഞ്ഞു. ഈയിടെയായി വേണ്ട വിധത്തില് നുണ പറയാന് താനും പഠിച്ചിരിക്കുന്നു.

 

 

 

About The Author

Leave a Reply

Your email address will not be published. Required fields are marked *