കേരളത്തിലെ സ്ത്രീവിമോചന പോരാട്ടങ്ങള്‍-കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

ഐക്യരാഷ്ട്ര സഭ 1975-ലാണ് അന്താരാഷ്ട്രവനിതാ ദിനം ആചരിച്ചത്. നമ്മുടെ സ്ത്രീശാ ക്തീകരണ പ്രക്രിയ നടക്കുമ്പോഴാണ് മലയാളിയായ നബീസുമ്മയുടെ മണാലി യാത്രയെ, സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പാടില്ല ബന്ധുക്കള്‍ ഒപ്പമുണ്ടായിരിക്കണമെന്ന മതപുരോഹി തരുടെ മനോഭാവങ്ങള്‍ താമരപ്പൂവ് വിടരുന്നതുപോലെ വിടര്‍ന്നു് വന്നത്. ഒരു മതത്തില്‍ ജനിച്ചതുകൊണ്ട് ദുഃഖ ദുരിതംപേറി ജീവിക്കേണ്ടവ രാണോ നമ്മുടെ അമ്മമാര്‍, സഹോദരികള്‍, ഭാര്യമാര്‍.ഒരു വിഭാഗം മത പുരോഹിതര്‍ മതത്തെ കോരികുടിക്കുന്ന തിന്റെ ഹൃദയ വ്യഥകള്‍ ഇന്ന് ലോകമെങ്ങുമുള്ള മലയാളികളെ വല്ലാതെ മുറിവേല്‍പ്പിക്കുന്നുണ്ട്. ഈ വിഷയ […]
പ്രഹേളിക-ദീപ ബിബീഷ് നായര്‍

പതിവുപോലെ ലയ ഓഫീസിലേക്ക് കാറില്‍ ചെന്നിറങ്ങി . ഗേറ്റിനടുത്തുള്ള ആല്‍മരച്ചുവട്ടില്‍ പതിവില്ലാതെ അപരിചിതനായ ഒരു വൃദ്ധനെ കണ്ടു.. ‘ആ, എത്രയോ പേരിതുപോലെ ‘അങ്ങനെ മനസിലോര്‍ത്തുകൊണ്ട് അവള്‍ അകത്തേക്കു പോയി. തിരികെവരുമ്പോഴുംഅവളറിയാതെ കണ്ണുകള്‍ ആ വൃദ്ധനിരുന്നടുത്തെത്തി, അയാളും അവളെത്തന്നെ നോക്കുകയായിരുന്നു. കാറിന്റെ ഹോണടി കേട്ടവള്‍ തിരിഞ്ഞു നോക്കി.ആ ശിവേട്ടനെത്തി. കാറിലിരുന്നു കൊണ്ട് അവള്‍ പറഞ്ഞു… ‘ശിവേട്ടാ, നമ്മുടെ ഓഫീസിലേക്ക് കയറുന്ന വഴിയിലെ ആല്‍മരച്ചുവട്ടില്‍ പതിവില്ലാതെ ഒരു വയസന്‍, അയാള്‍ടെ ഒരു നോട്ടം എന്തു പറയാനാ?” അതും പറഞ്ഞ് അവള്‍ […]
She my only home-Drisya

I show my flaws, she embrace it for me The pain i feel, she heals them for me My heart is heavy, she holds it for me I want to walk alone, but she never leaves me. People push me down, she lifts me up She pours me some vodka, when empty is my cup […]
മൃത്യു-മേരി മേലൂട്ട്

പൂഴിയില്‍ നിന്നുരുവായൊരു മര്‍ത്യന്‍ പൂഴിയിലലിയുന്നൊരുനാള്‍ അരു താര്‍ക്കുമിതൊന്നു മാറ്റുവാന്‍ കേമനാം നിര്‍മ്മിത ബുദ്ധിക്കും! കിളിവാതില്‍ കടന്നവന്‍ വന്ന നേരം കുഞ്ഞിപ്പെണ്ണൊന്നു കെഞ്ചി കൊണ്ടുപോകരുതെന്നെ ഞാനമ്മക്കമൃതും അച്ഛന്‍ സുകൃതവും ഞാനില്ലെന്നായാല്‍ പിളരുമ വര്‍തന്‍ നെഞ്ചകം. യുവത്വവും കെഞ്ചിയല്പമായുസ്സിനായി കേള്‍ക്കാതെയവന്‍ കൊണ്ടുപോയി പ്രാണനെ. ദീര്‍ഘനാള്‍ ശയ്യാവലംബരാം വൃദ്ധരോ കേണു ജീവനൊന്നെടുക്കാന്‍ കേട്ടില്ലെന്നു നടിച്ചു രംഗ ബോധമില്ലാത്തോനവന്‍. മഹാനെന്നഹങ്കരിക്കു- മീവിഡ്ഢിക്കു മേലേ പറക്കാന്‍ ചിറകില്ലാത്ത നാം ഭയത്തോടവനെ സ്മരിക്കുന്നു. കൊണ്ടുപോയിടും മൃത്യൂ എല്ലാറ്റിനേയും കൊണ്ടു- പോകാത്തതൊന്നുണ്ടതു നാം അന്യന്റെ മനസ്സില്‍ വിരിയിക്കും […]
വെറും ഒരു മോഷ്ടാവായ എന്നെ കള്ളന്‍ എന്ന് വിളിക്കല്ലേ…മുതുകുളം സുനില്‍

പ്രവാസിയായിരുന്ന ഞാന്‍ കോവിഡ് കാലത്തു നാട്ടില്‍ വന്നു സാമ്പത്തിക ബുദ്ധിമുട്ടില്‍ പെട്ടു. പ്രവാസിയായ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പൈസ എടുക്കേണ്ടി വന്നു. നാട്ടില്‍ ഉടനെ വരുന്ന ഭാര്യ അറിഞ്ഞാല്‍ പ്രശ്‌നം. ഡിവോഴ്‌സ് വരെ എത്തിയേക്കാം. എനിക്ക് എന്റെ കുടുംബം ആണ് വലുത്. ഒരു കൂട്ടുകാരന്റെ കയ്യില്‍ നിന്ന് കുറെ പൈസ കടം വാങ്ങി. അത് കൊടുത്തു എന്റെ സുഹൃത്ത് ബന്ധം കളയാതെ സൂക്ഷിക്കണം. ഇതിനൊക്കെ വേണ്ടിയാണ് ഞാന്‍ ബാങ്കില്‍ നിന്ന് പണം മോഷ്ടിച്ചത്. തോക്കൊ, വാളോ […]
മര്‍മ്മമറിഞ്ഞ് വേണം പ്രസംഗങ്ങള്‍-അഡ്വ. ചാര്‍ളിപോള്‍ MA.LL.B, DSS

”വശീകരണത്തിന്റെ കല”എന്നാണ് പ്രഭാഷണകലയെ അരിസ്റ്റോട്ടില്‍ വിലയിരുത്തുന്നത്. ലോകത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമിച്ചവരെല്ലാം ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയവരാണ്. അതിനാല്‍ പ്രസംഗത്തെ ‘പ്രേരണയുടെ കല’ എന്നും വിശേഷിപ്പിക്കാം. മനുഷ്യന്റെ സാമൂഹിക ജീവിതത്തെ സംബന്ധിച്ചിടത്തോളം പ്രസംഗകല ഒരു പരിവര്‍ത്തനോപാധിയാണ്. മനുഷ്യമനസ്സുകളെ അത് അദ്വീതീമായി സ്വാധീനിക്കുന്നു. ജീവിതത്തിന്റെ സമസ്തമേഖലകളിലും വിജയമുഹൂര്‍ത്തം കുറിക്കാന്‍ സഹായിക്കുന്ന അത്ഭുതസിദ്ധികളുള്ള ആയുധമാണ് പ്രസംഗം. ജനസഹസ്രങ്ങളെ ഇളക്കിമറിക്കാന്‍, ചിന്തിപ്പിക്കാന്‍, ചിരിപ്പിക്കാന്‍, തീരുമാനങ്ങളെടുപ്പിക്കുവാന്‍, കര്‍മ്മ പ്രബുദ്ധരാക്കാന്‍, നന്മയിലേക്ക് നയിക്കാന്‍ എന്നിങ്ങനെ നിരവധി ഗുണങ്ങള്‍ പ്രസംഗകലക്കുണ്ട്. പ്രസംഗകലക്ക് റിഹേഴ്സല്‍ ഇല്ലായെന്ന് […]
പ്രതിഭയുടെ മിന്നലാട്ടം-ഡോ. പി.എന്‍ ഗംഗാധരന്‍ നായര്‍

സാമൂഹിക കാഴ്ചപ്പാടുള്ള എഴുത്തുകാര്‍ ഉണ്ടാകുമ്പോഴാണ് സമൂഹം വളരുന്നത്. അത്തരം കാഴ്ചപ്പാടുകള്‍ മനുഷ്യനെ കേന്ദ്രീകരിച്ചുള്ള ചിന്തകളിലൂടെയും ആശയങ്ങളിലൂടെയും യാന്ത്രിക ജീവിതത്തില്‍ നമുക്ക് നഷ്ടമാകുന്ന മൂല്യങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. അത്തരത്തിലുള്ള ഒരു നോവലാണ് പ്രശസ്തഅമേരിക്കന്‍ സാഹിത്യകാരനായ ഏണസ്റ്റ് ഹെമിഗ്വെ 1952 ല്‍ രചിച്ച ‘കിഴവനും കടലും’ (The old man and the Sea). ലളിതമായ ഇതിവൃത്തവും, രചനാശൈലിയും, ആഖ്യാനരീതിയും കൊണ്ട് ഈ കൃതിക്ക് വമ്പിച്ച സ്വീകരണമാണ് ലോകമാസകലം ലഭിച്ചത്. 1953 ല്‍ അമേരിക്കയിലെ ഏറ്റവും മികച്ച സാഹിത്യ ബഹുമതിയായപുലിറ്റ്‌സര്‍ സമ്മാനം […]
വേദന-ജോസ് ക്ലെമന്റ്

ശത്രുക്കള്‍ എറിയുന്ന കല്ലുകളാെന്നും നമ്മെ വേദനിപ്പിച്ചെന്നു വരില്ല.എന്നാല്‍ പുഷ്പവൃഷ്ടിയെന്ന ഭാവേന നമ്മുടെ മിത്രങ്ങളെറിയുന്ന സൂര്യകാന്തിപ്പൂക്കളായിരിക്കും നമ്മെ ഏറെ വേദനിപ്പിക്കുക.അത് ചരിത്രത്തിലാണെങ്കിലും വര്‍ത്തമാന കാലത്തിലാണെങ്കിലും .അതല്ലേ പടയാളികളുടെ ചാട്ടവാറടിയേക്കാളും കരചരണങ്ങളില്‍ അടിച്ചു കയറ്റിയ ഇരുമ്പാണികളേക്കാളും സ്‌നേഹിതന്റെ ചുംബനവും ശിഷ്യ പ്രധാനിയുടെ നിഷേധവും നസ്രായനെ കൂടുതല്‍ വേദനിപ്പിച്ചത്. ഇത് ചരിത്രം. വര്‍ത്തമാന കാലത്തില്‍ നമുക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നില്ലേ ? ഇന്നേവരെ നാം മുറിവേറ്റിട്ടില്ലെങ്കില്‍ ഉറപ്പിക്കുക, നാം ഇന്നേവരെ സത്യം പറഞ്ഞിട്ടില്ലെന്ന്. നാം സത്യം പറഞ്ഞിട്ടുണ്ടെങ്കില്‍ നമ്മില്‍ മുറിപ്പാടുകള്‍ ശേഷിക്കും. […]
ആല്‍മരത്തിന്റെ കണ്ണുകള്‍ (മിനിക്കഥ-സാബു ശങ്കര്‍)

പണ്ടൊരിക്കല്‍ ഒരിടത്ത് ഒരു ആല്‍മരം തണല്‍ വിരിച്ചുനിന്നിരുന്നു. തണല്‍ തേടി അവിടെ ഒന്നൊന്നായി അഞ്ച് വനിതകള്‍ എത്തി. തണലിന്റെ ശീതളിമയില്‍ അവര്‍ പരസ്പരം ഒറ്റയ്ക്കും തെറ്റയ്ക്കും കുറവുകളും കുറ്റങ്ങളും ആരോപിച്ചു കലഹിച്ചു കൊണ്ടിരുന്നു. ആല്‍മരം പാകിയ തണല്‍ മെല്ലെ സൂര്യായണം അനുസരിച്ച് മാറാന്‍ തുടങ്ങിയപ്പോള്‍ അവര്‍ ഒറ്റക്കെട്ടായി ആല്‍മരത്തെ കുറ്റം പറഞ്ഞു . ചെളിക്കട്ട വാരിയെറിഞ്ഞ് ആല്‍മരത്തെ ശപിച്ചുകൊണ്ട് പരിഹസിച്ച് പിരിഞ്ഞു. ആല്‍മരം കാരണം പലതായി വന്നവര്‍ ഒന്നുചേര്‍ന്നതാണെന്ന കാര്യം മറന്ന് അവര്‍ അവിടെ നിന്നും മറ്റൊരു […]
ആലങ്കാരികതയുടെ മനുഷ്യാകാരം-ആര്‍വി പുരം സെബാസ്റ്റ്യന്‍

(കവിതാവിഷയം-ചില്ലുകൂട്ടിലെ അലങ്കാരമത്സ്യങ്ങള്‍) കണ്ണിലുടക്കിയ സൗന്ദര്യത്തെ വാണിജ്യവത്കരിച്ചവര്‍ അഭിരമിക്കുന്ന ഒരു ലോകം നമുക്കുണ്ട്. ആലങ്കാരികതയുടെപേരില്‍ കൂട്ടിലടയ്ക്കപ്പെട്ടവരുടെ ജീവിതം അതില്‍ തുടരുന്നു. തുടക്കവും ഒടുക്കവും അന്യനുവേണ്ടിമാത്രം സമര്‍പ്പിച്ച ജീവിതങ്ങള്‍ പലപ്പോഴും ചില്ലുകൂട്ടിലടയ്ക്കപ്പെടുന്നു. പ്രതീകാത്മകമായ ചില്ലുകൂടുകള്‍ ഉടനീളം പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ അലങ്കാരമത്സ്യങ്ങളെപ്പോലെ പലരും ചെറിയൊരു ലോകത്തില്‍ ഒറ്റപ്പെടുന്നു. കൂട്ടുനില്ക്കുവാന്‍ ഓളങ്ങള്‍മാത്രമുള്ള വെള്ളക്കെട്ടില്‍ മോഹഭംഗങ്ങള്‍ അലിയാതെയും അലയാതെയും കിടക്കുന്നു. നിസ്തുലമായ ജീവിതത്തെ പലതിനോടുമുപമിച്ചുപമിച്ച് മനുഷ്യന്‍ ജീവിതം അവസാനിപ്പിക്കുന്നു വെള്ളത്തിലകപ്പെട്ടുപോയ മത്സ്യങ്ങള്‍ പ്രാണവായുതേടി പൊന്തിവരുമ്പോഴും കാഴ്ചകള്‍ കണ്ട് പരിഭ്രാന്തരാകുന്നു മുങ്ങിയാല്‍ ഇനിയൊരിക്കലും പൊങ്ങരുതെന്ന ചിന്തയാലവ ജലനെഞ്ചിലേക്ക് […]
സമയം അവസാനിക്കുന്നില്ല; അത് ഒന്നിനും വേണ്ടി കാത്തിരിക്കുന്നുമില്ല-ആര്‍.വി ആചാരി, ബാഗ്ലൂര്‍ (2025 ഇതാ ഇവിടെ: ഭാഗം 2)

ജീവിതം നാം സ്വയം ചെയ്യേണ്ട ഒരു കര്‍ത്തവ്യവും കടമയുമാണ്. അതില്‍ നിന്ന് ഒരു വിടുതല്‍ സാധ്യവുമല്ല. വേണമെങ്കിലും ഇല്ലെങ്കിലും. നമ്മള്‍ കളിക്കാര്‍. സ്റ്റേജില്‍ നിറഞ്ഞ് ആടുക തന്നെ. അതാണ് ജീവിതം, സന്തോഷങ്ങളുടെയും വിലാപങ്ങളുടെയും മഹത്തായ ചാക്രിക പ്രക്രിയ; ആനന്ദവും സന്താപവും മാറി മറിയുന്ന ജീവിതം; ദാരിദ്രത്തിലും സമൃദ്ധിയിലും; ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നടുവില്‍; ഉയര്‍ച്ചയിലും താഴ്ചയിലും… നമ്മള്‍ ജീവിച്ചതും സഹിച്ചതും തിമര്‍ത്തതുമാണ് ആ ജീവിതം. ഒന്നു തിരിഞ്ഞു നോക്കേണ്ട സമയമായില്ലേ? അങ്ങനെ ഒന്നൂ നോക്കണ്ടെ? തിരിഞ്ഞു നോക്കുമ്പോള്‍, നമ്മള്‍ […]
Author Karoor Soman Romania Traveloge – Carppathiyan Mountains/Dracula Castle.
നീലിമ-ലാലി രംഗനാഥ് (നോവല്‍: ഭാഗം-5)

അരിച്ചിറങ്ങുന്ന തണുപ്പിലും കുളിച്ച്,വസ്ത്രം മാറി മുറിയിലേക്കുവന്ന ശാരി , ആകാശനീലിമ ഉമ്മവച്ചുറക്കുന്ന മലനിരകളിലേക്ക് കണ്ണുനട്ട്, ജനലഴിയില്‍ പിടിച്ചുനില്‍ക്കുന്ന നീലുവിന്റെ കണ്ണുകളിലൂടെയൊഴുകുന്ന കണ്ണുനീരിന്റെ അര്‍ത്ഥം വളരെ വേഗത്തില്‍ തിരിച്ചറിഞ്ഞു. കാരണം ശാരിക്കറിയാമായിരുന്നു അത്രമേല്‍ ആഴത്തില്‍ കൂട്ടുകാരിയുടെ മനസ്സിന്റെ ചിന്തകളെ. ഒന്നായലിഞ്ഞുചേരാന്‍ കൊതിക്കേ അടര്‍ത്തിമാറ്റപ്പെട്ട ഇണ സര്‍പ്പങ്ങളുടെ ഉള്ളുരുക്കത്തിലമരുകയാണ് അവളുടെ ചിന്തകളെന്ന് കണ്ണുനീരൊഴുകുന്ന നീലുവിന്റെ കണ്ണുകള്‍ പറയുന്നതുപോലെ.. ശാരി കുറച്ചുനേരമായി തന്റെയടുത്ത് വന്ന് നില്‍ക്കുന്നത് നീലു അറിയുന്നതുപോലുമു ണ്ടായിരുന്നില്ല. ബംഗ്ലാവിലെ ആ വലിയ മുറിയിലെ നിശബ്ദതയെ മുറിച്ചുകൊണ്ടപ്പോഴേക്കും സരളമ്മ മുറിയിലേക്ക് […]
കാലാന്തരങ്ങള്‍-കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 18)

ഇടര്‍ച്ചകള്‍ അപ്പന്റെ ചാരുകസേരയില്‍ കഴിഞ്ഞുപോയ സംഭവങ്ങളുടെ തീഷ്ണതയില്‍ വെന്തുരുകി കിടക്കുകയാണ് മോഹന്‍. ബിന്ദുവിന് ഒരു സംശയത്തിനും ഇടനല്‍കാതെയായിരുന്നു താനും സരളയും പെരുമാറിയിരുന്നത്. സരളയുമായുള്ള തന്റെ അടുപ്പം ബിന്ദു അറിഞ്ഞുവോ എന്ന വിദൂരമായ സംശയം ഉള്ളിലുദിച്ചതുകൊണ്ടാണ് വളരെ ശ്രദ്ധയോടെ എല്ലാ ചുവടുകളും മുന്നോട്ടുവച്ചത്. പക്ഷെ ഒരു ചെറിയ നിമിഷത്തിന്റെ പിഴവില്‍ പിടിക്കപ്പെട്ടിരിക്കുന്നു. അയാള്‍ ചുറ്റും നോക്കി. എന്തൊരു നിശബ്ദത. അപ്പന്‍ മരിച്ചപ്പോള്‍പോലും ഇങ്ങനെയൊരു മൂകത ഈ വീട്ടില്‍ ഉണ്ടായിട്ടില്ല. സരളയും ആകെ തളര്‍ന്നുപോയിരിക്കുന്നു. ഇങ്ങനെയൊന്ന് ഉണ്ടാകുമെന്നു അവളും കരുതിയതല്ല. […]
THE ARC (Novel) Chapter 8 – Dr. Aniamma Joseph

Prasad asked me the very next night after his arrival: “Chechy, Shall I move to some hotel rooms?” “Why should you do that, dear? Why can’t you stay here?” “I mean…” Prasad hesitated to complete it. Then he added: “It will be inconvenient for Roychayan…” “No, no. Not at all.” I hastily put in.“What do […]



