പ്രവാസിയായിരുന്ന ഞാന്‍ കോവിഡ് കാലത്തു നാട്ടില്‍ വന്നു സാമ്പത്തിക ബുദ്ധിമുട്ടില്‍ പെട്ടു. പ്രവാസിയായ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പൈസ എടുക്കേണ്ടി വന്നു. നാട്ടില്‍ ഉടനെ വരുന്ന ഭാര്യ അറിഞ്ഞാല്‍ പ്രശ്‌നം.
ഡിവോഴ്‌സ് വരെ എത്തിയേക്കാം. എനിക്ക് എന്റെ കുടുംബം ആണ് വലുത്. ഒരു കൂട്ടുകാരന്റെ കയ്യില്‍ നിന്ന് കുറെ പൈസ കടം വാങ്ങി. അത് കൊടുത്തു എന്റെ സുഹൃത്ത് ബന്ധം കളയാതെ സൂക്ഷിക്കണം.
ഇതിനൊക്കെ വേണ്ടിയാണ് ഞാന്‍ ബാങ്കില്‍ നിന്ന് പണം മോഷ്ടിച്ചത്.
തോക്കൊ, വാളോ ഒന്നും എടുക്കാതെ രാവിലെ ലെമണ്‍ ടീ ഉണ്ടാക്കാന്‍ നാരങ്ങ മുറിച്ച കത്തിയുമായി ഒരു പഴയ സ്‌കൂട്ടറില്‍ ആണ് പോയത്. കെട്ട് കണക്കിന് നോട്ട് കെട്ടുകള്‍ ഉണ്ടായിട്ടും വെറും 15 ലക്ഷം രൂപ മാത്രമേ എടുത്തുള്ളൂ. എനിക്ക് ആര്‍ത്തി ഒന്നും ഇല്ല.
ഞാന്‍ വെറും ഒരു മോഷ്ടാവാണ്. ബാങ്കില്‍ നിന്ന് കുറച്ചു പണം എടുത്തു. പോലീസ് വന്നപ്പോള്‍ എല്ലാം… കടം വീട്ടിയ പൈസ ഉള്‍പ്പടെ തിരികെ ഏല്‍പ്പിച്ചു. പകുതി വിലയ്ക്ക് സ്‌കൂട്ടറും മറ്റും തരാമെന്ന് പറഞ്ഞു പാവപ്പെട്ടവനെ വഞ്ചിച്ചില്ല.
(മോഷ്ടാവിന്റെ മനസ്സില്‍ ഉള്ളത് മോഷ്ടിച്ചതാണ് ഇത്)
About The Author
No related posts.