തുന്നിക്കെട്ടിയ പുസ്തകം-ആനന്ദവല്ലി ചന്ദ്രന്‍

ഒരു മഴക്കാലം. . . അന്ന് നല്ല കാറ്റും വീശിയിരുന്നു. കുട്ടികള്‍ സ്‌കൂള്‍ വിട്ട് മടങ്ങുന്ന നേരം. നൈന സ്‌കൂള്‍ ബാഗ് നനയാതിരിക്കാന്‍ കുട അല്പം ചെരിച്ചു പിടിച്ചിട്ടുണ്ട്. അപ്പോഴാണ് വിനീഷ് നൈനയുടെ സയന്‍സ് നോട്ട്ബുക്ക് ചോദിക്കുന്നത്. കൊടുത്തില്ലെങ്കില്‍ വിനീഷ് പിന്നെ അവളോട് മിണ്ടില്ല. അതവള്‍ക്ക് സഹിക്കാനാവില്ല. രണ്ടുപേരും ആറാംക്ലാസ്സില്‍. ഒരേ ഡിവിഷനല്ലെങ്കിലും വളരെയടുത്ത കൂട്ടുകാര്‍ . ‘ നിനക്ക് നോട്ട്ബുക്ക് ഞാന്‍ നാളെത്തരാം. ‘ നൈന. ‘ എനിക്കിപ്പോത്തന്നെ വേണം.” എന്ന് പറഞ്ഞ് വിനീഷ് അവളുടെ […]
നഗര പ്രദക്ഷിണം-രാജന്‍ കിണറ്റിങ്കര

ചിത്തത്തിലെപ്പൊഴും കുത്തിക്കുറിക്കുന്ന അക്ഷരത്താളില്‍ തെളിയുന്ന നക്ഷത്രം തൊഴുകൈയുമായൊന്ന് സങ്കടം ചൊല്ലുകില്‍ ചേര്‍ത്തുപിടിക്കുന്ന കരുതലിന്‍ സ്പര്‍ശനം ഉമ്മറ മുറ്റത്തെ തുളസിത്തറയിലും ചെമ്പകച്ചോട്ടിലെ പൂഴിമണലിലും പതിയുന്ന നിന്നുടെ കാലടിപ്പാടുകള്‍ മായാതെ മായ്ക്കാതെ കൂട്ടിരിക്കുന്നു ഞാന്‍ ചന്ദനക്കാറ്റിലും ആമ്പല്‍ക്കുളത്തിലും തെളിയുന്ന നിന്‍ മുഖം നെഞ്ചോട് ചേര്‍ത്തു ഞാന്‍ ഓടക്കുഴലിലെ ഉതിരുന്ന ഗാനത്തില്‍ മയിലാട്ടമാടുന്നു മനസ്സിന്‍ നറുപീലികള്‍ ലക്ഷ്യമില്ലാത്തൊരു നഗര പ്രയാണത്തില്‍ വഴികളില്‍ വിനതീര്‍ക്കും ദുര്‍ഘട യാത്രയില്‍ പകലിന്റെ ചൂടേറ്റു തളരും മനസ്സിന് തെളിനീരു പകരുന്ന സാന്ത്വന സാമീപ്യം ഏതോ വിജനമാം ലോകത്തു […]
നാളികേരത്തിന്റെ നാട്-ജോസ്‌കുമാര്‍ ചോലങ്കേരി

‘കുട്ടിക്കൊലയാളി കാട്ടാളന്മാരുടെ നാട്’ എന്ന ശ്രീര്‍ഷകത്തില്‍ ശ്രീ കാരൂര്‍ സോമന്‍ എഴുതിയ ഒരു ലേഖനം വായിക്കുവാനിടയായി. ഇത് ഏതുനാടാണാവോ എന്ന ജിജ്ഞാസയില്‍ വായന തുടര്‍ന്നു. കാരണം ഈ കാലഘട്ടത്തില്‍ പല നാടുകളിലും, വീടുകളിലും, സമൂഹങ്ങളിലും കണ്ടുവരുന്ന ഭയാനകമായ ഒരു പ്രതിഭാസമാണ് കുട്ടിക്കൊലയാളിക്കാട്ടാളന്മാരുടെ വിളയാട്ടം. ഈ ലേഖനം ഒരു സമൂഹത്തിന്റെ വികാരവിചാരങ്ങളെ അതിന്റെ എല്ലാ ഹൃദയത്തുടിപ്പകളോടുംകൂടി ഒപ്പിയെടുത്ത്, സമൂഹമനസ്സിക്ഷിക്കുമുമ്പില്‍, വിചിന്തനത്തിന് വിഷയമാക്കി, കറുത്ത മഷിയില്‍ രേഖപ്പെടുത്തിയിരിക്കുകയാണ്. ലേഖനം മനസ്സിരിത്തി വായിച്ചാല്‍ മലയാളികളായ എല്ലാ മലയാളികളും മൂക്കത്ത് വിരല്‍ വെച്ച് […]
അന്തര്‍ലീനം (വാസന)-ജയകുമാര്‍ കോന്നി

സംസാരമാം മഹാവി പിനമിതില്‍ സിംഹരാജനായി മരുവുന്നു, ഗൃഹനാഥനെങ്കിലും സദാ പേടി തന്‍ വലക്കണ്ണികള്‍ ചുറ്റും. സാധുവാംമേഷത്തെ കൊന്നുതിന്നാന്‍, സ്വാദൂറിനില്ക്കും കുറുനരി കണക്കെ, സന്തതികളും മറ്റുബന്ധുമിത്രാദികളും സാരസ്യ വാക്കുകള്‍ ച്ചൊല്ലി ചൂഴ്ന്നുനില്പൂ. സമ്പത്താം രക്തമൂറ്റി കുടിക്കാനായി, സമയം പാര്‍ത്തു കാത്തിരിക്കുന്നിവര്‍. സക്തി തന്‍ശക്തിയാല്‍ വാസനകള്‍, സടകുടഞ്ഞെഴുന്നേറ്റിടുന്നു. സ്വയം രക്ഷനേടാന്‍ ശ്രമിക്കുകിലും, സുഖദമാം ജന്മവാസനകള്‍ സാത്താന്‍ കണക്കെ വിജ്യംഭിച്ചിടുന്നു. സാരവത്താം വിത്തുകള്‍ പാകാന്‍, സരളമാം മണ്ണിനെപ്പാകപ്പെടുത്തവേ, സജ്ജമാം വിതയ്‌ക്കൊപ്പം വളരുന്നു, സാരമല്ലാത്തതാം കളകള്‍ നിര്‍ബാധം. സാഹചര്യം സംജാതമാകവെയെത്തുന്നു… സകല കര്‍മ്മഫലങ്ങളുമൊന്നായി […]
ക്യൂറിമാരുടെ കഥ-സന്തോഷ് പല്ലശ്ശന

റേഡിയവും പൊളോണിയവുമൊക്കെ കണ്ടുപിടിച്ച മാഡം മേരി ക്യൂറിയെക്കുറിച്ച് ഉപരിപ്ലവമായ അറിവുകള്‍ മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. വിപ്ലവകരമായ കണ്ടുപിടിത്തങ്ങള്‍ക്കിടയില്‍ ദോഷകരമായ വികിരണങ്ങള്‍ ഏറ്റുവാങ്ങി ആധുനിക ലോകത്തിനുവേണ്ടി രക്തസാക്ഷികളായി മാറിയ ക്യൂറിമാരുടെ ജീവിതം ഇതിഹാസ തുല്യമായിരുന്നു. ശാസ്ത്ര പരീക്ഷണവും ഭര്‍ത്താവ് പിയറി ക്യൂറിമായുള്ള പ്രണയവും സമര്‍പ്പണവും എത്രമാത്രം ത്യാഗനിര്‍ഭരമായിരുവെന്നത് ശ്രീപ്രസാദ് വടക്കേപ്പാട്ടിന്റെ ”ക്യൂറിമാരുടെ കഥ” എന്ന പുസ്തകം വായിച്ചപ്പോഴാണ് ശരിക്കും ഉള്‍ക്കൊള്ളാനായത്! കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് ശ്രീപ്രസാദ് വളരെ സ്‌നേഹത്തോടെ തന്ന ഈ ചെറിയ പുസ്തകം വളരെ നിര്‍വികാരമായാണ് വായിച്ചു […]
ഞാനിങ്ങനാണ് ഭായ്-മിനി സുരേഷ്

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐ.പി .സി സെക്ഷന്‍498 A ) പ്രകാരം ഭര്‍ത്താവോ, ബന്ധുക്കളോ ബോഡി ഷെയ്മിംഗ് നടത്തുന്നത് ക്രൂരതയാണെന്ന് കേരള ഹൈക്കോടതിവിധിച്ചു. അടുത്തയിടെ ശ്രദ്ധേയമായ വാര്‍ത്തയാണ്. ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുന്ന സഹോദരങ്ങളുടെ ഇണകളെ കൂടി ഉള്‍പ്പെടുത്തി ജസ്റ്റീസ് എ.ബദറുദ്ദീന്‍ പ്രസ്താവിച്ച വിധിയുടെ വ്യാപ്തി ഗുരുതരമായ വൈകാരിക പീഡനങ്ങള്‍ അനുഭവിച്ച് മുറിവേറ്റവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. സുന്ദരനും,സുന്ദരിയുമായിരിക്കുകയെന്നത് എല്ലാവ്യക്തികളും ഇഷ്ടപ്പെടുന്ന കാര്യമാണ്.ഓരോ വ്യക്തിയും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാണ്. സൗന്ദര്യമെന്നത് ഒരു വ്യക്തിയുടെ വീക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. എല്ലാ മനുഷ്യര്‍ക്കും ശാരീരികമായപ്രത്യേകതകളുണ്ട് […]
ദൈവത്തിന്റെ സ്വന്തം നാടോ..?-ജോസ് ക്ലെമന്റ്

എന്റെ നാടിന് ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരുണ്ടായതില്‍ ഞാന്‍ ഏറെ സന്തോഷിച്ചു. പക്ഷേ, ദിനങ്ങള്‍ കൊഴിയുന്തോറും ആ പേരിട്ടവരോട് സഹതാപം തോന്നുകയാണ്. God’s own country ആയി കൊണ്ടിരിക്കുന്ന ഈ നാടിനെ Devil’s own Country എന്നു വിളിക്കാന്‍ ലജ്ജ തോന്നുന്നു. അത് എന്റെ ചിന്തയുടെ ശുഷ്‌കതയാണോ എന്ന് എനിക്ക് നിശ്ചയമില്ല. ഈ നാട്ടിലെ ജനങ്ങളുടെ സ്വപ്നങ്ങളില്‍ ഇന്ന് തേങ്ങലിന്റെ ശബ്ദമല്ലേ ? കണി കണ്ടുണരുന്നത് രക്ത പുഴകളും ചേതനയറ്റ മനുഷ്യ ശരീരങ്ങളുമാണ്. ഓരോ പ്രഭാതവും […]
പൊന്‍പുലരി-കലാപത്മരാജ്

ഉന്നതമായ സംസ്‌ക്കാര ശിക്ഷണത്തിലേക്ക് ചുവട് വയ്‌ക്കേണ്ടത് കുടുംബത്തിന്റെ അടിത്തട്ടില്‍ നിന്നാണ്. പ്രകടമാകാത്ത സ്‌നേഹവും, കരുതലില്ലായ്മ, അനാദരവ് ഇവയാണ് പ്രശ്‌നങ്ങളുടെ കാവലാളന്മാര്‍. നിങ്ങള്‍ക്കൊപ്പം ജീവിക്കുന്നവരെയും നിങ്ങളുടെ ബന്ധങ്ങളെയും സ്‌നേഹിക്കാനും, ആദരിക്കാനും സാധിക്കുന്നില്ലെങ്കില്‍ കേവലം ഒരു കെട്ടിടം മാത്രമായി നമ്മുടെ കുടുംബം മാറിയേക്കും… പകരം ആദരവിന്റെയും സ്‌നേഹത്തിന്റെയും നറുമണവും നിലാവുമുണ്ടെങ്കില്‍ നിങ്ങള്‍ക്കതൊരു ആനന്ദകേന്ദ്രമായി തീരും. ഒരിക്കലും പിരിയാന്‍ സാധിക്കാത്ത വിധത്തില്‍ വിസ്മയ സുഖമായി വീടും കുടുംബവും അനുഭവപ്പെടും. കുടുംബം ഒരു മഹത്തായ പാഠശാലയാണ്. അത് നന്മയിലധിഷ്ഠിതമായാല്‍ ലോകം കൂരിരുട്ടിന്റെ ശക്തികളില്‍ […]
എന്റെ ആത്മഗീതകം-മൂല കവിത: വിഷ്ണു പി.ആര്‍, മൊഴിമാറ്റം: സന്ധ്യ അരുണ്‍

കാടകം, ഞാന്‍ പിറന്നു വീണ വീടകം പൂകുവാനേകനായ് കാനന ഗേഹമണഞ്ഞു ഞാന്‍, ഗാനമൊന്നു കാതോര്‍ത്തു. കാറ്റു കിന്നരം മീട്ടും കാട്ടുമുളംതണ്ടു മുരളിയൂതും കാട്ടാറ് പാട്ട് മൂളും, കാണാ- ക്കുയിലുകളേറ്റു പാടും കാനനരാഗസദസ്സിലെന്‍ ഭാവനാചിത്രമെഴുതി വെച്ചു. ജീവിത നാടകമാദ്യമായ് ആടിയ വേദിയിലെന്‍ നിശ്വാസവേഗമടക്കി ഞാനെന്റെയാത്മാവിന്‍ നിശ്ശബ്ദസംഗീതമാസ്വദിപ്പൂ. ആരാരും കേള്‍ക്കാത്തൊരാ അനശ്വരഗാനത്തിലെന്നിലെ യെന്നെ ഞാന്‍ തേടി,ആയിരം ചിറകുകള്‍ നേടിയാത്മാവതിന്‍ അതിരുകള്‍ മറന്നു പാറി. ശരത്കാലമിലകള്‍ പൊഴിച്ചിട്ട ശയ്യയില്‍ ശലഭക്കുഞ്ഞുറങ്ങും താരാട്ടില്‍ ശാന്തമായ് വീണുറങ്ങി. നക്ഷത്രക്കൊലുസ്സിട്ട രാത്രി യലസം നൃത്തമാടുമരങ്ങില്‍, മാലിനിയില്‍, […]
MESMERIZING MADRID-Karoor Soman, Charummood

“Journeys bestow both information and amusement, enriching life with threads of knowledge and of joy. This voyage, I move in the company of my kin, is bound for the Kingdom of Spain, a realm steeped in history, culture, and a vibrant spirit that dances to the tunes of its storied past.” “Just as reading moulds […]
Our trip to Prayagraj & the shahi dip at Kumbh- Sreekumar Menon

Kumbh is held when Jupiter enters Aquarius and the Sun enters Aries. This planetary alignment occurs once in every 12 years and is deeply rooted to Hindu mythology. Maha Kumbh is celebrated once in 144 years and demonstrates part of its rich heritage, fostering a sense of community and devotion. The idea to visit this […]
ശാക്തീകരിക്കാം, ഉയര്‍ത്താം, ത്വരിതപ്പെടുത്താം-ഡോ. ഡിന്നി മാത്യു

2025 മാര്‍ച്ച് അഞ്ചിന് പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്തയുണ്ട് . ‘ജയിച്ചത് സ്ത്രീകള്‍; പ്രതിജ്ഞ ചെയ്തത് ഭര്‍ത്താക്കന്മാര്‍’ ഛത്തീസ്ഗഡിലെ കബീര്‍ധാം ജില്ലയിലെ പരാശ്വരാ ഗ്രാമപഞ്ചായത്തിലാണ് സംഭവം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ പ്രതിജ്ഞ മാര്‍ച്ച് മൂന്നിന് നടന്നു .സത്യപ്രതിജ്ഞാ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ പ്രചരിച്ചതോടെ യാണ് ജില്ലാ അധികൃതര്‍ കാര്യം അറിഞ്ഞത്. ഭാര്യമാര്‍ക്ക് പകരം ഭര്‍ത്താക്കന്മാരാണ് പ്രതിജ്ഞയെടുത്ത് അധികാരമേറ്റത്.ഉടന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പരാശ്വരയില്‍ ജയിച്ച 11 പേരില്‍ 6 പേര്‍ സ്ത്രീകളായിരുന്നു .എന്നാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് മുന്നില്‍ […]
സ്വപ്ന സുന്ദരി-ദീപ ബിബീഷ് നായര്‍

ഹന്ത! ചാരുതയാര്‍ന്നു നില്‍ക്കുന്നിതാ ചന്തമേറുമൊരു പൂവിന്നിതള്‍ പോലെ മന്ദഹാസിനീ സുന്ദരീ നിന്‍ മലര്‍ ചുണ്ടിലുണ്ടോ മധുവിന്‍ ചഷകവും കോമളാംഗീ തവ തനുവര്‍ണ്ണമോ കാണ്മതിന്നൊരു കാഞ്ചന രൂപമായ് കണ്ടൊരാ കാര്‍കൂന്തലിന്നോളങ്ങള്‍ കണ്ണിനിമ്പമായരയിളക്കം വരെ നല്ല വീതിക്കസവിന്‍ ഞൊറികളില്‍ തെല്ലുടക്കി നില്‍ക്കുന്നൊരാ നാഭിയും ചെന്താമരപ്പൂമൊട്ടിന്‍ കലശവും ചന്തമേറ്റുന്നു നിന്നിലെ യൗവനം വജ്രമായ് തിളങ്ങുന്നൊരക്ഷികള്‍ കാന്തശക്തിപോലെന്നെ വിളിക്കുന്നു കാമദേവന്‍ വരം തന്ന നീയൊരു കാമിനിയാകും ഗാന്ധര്‍വ്വ സുന്ദരീ മെല്ലെ വന്നു കടന്നു പോം കാറ്റിലും ഗന്ധമേറുന്നു മുല്ലമൊട്ടെന്ന പോല്‍ അരികിലണയും പദനിസ്വനത്തിലോ […]
മറക്കാനാവാത്ത മനുഷ്യ ബന്ധങ്ങള്‍-ജയന്‍ വര്‍ഗീസ്

പ്ലിമത് മില്‍സ് ബിസിനസ് അവസാനിപ്പിക്കുകയാണെന്ന് എല്ലാ ജോലിക്കാരെയും അറിയിച്ചു. അണ്‍എംപ്ലോയ്മെന്റ് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനുള്ള നടപടികളുടെ ഭാഗമായി എല്ലാവരുടെയും വ്യക്തിഗതവിവരങ്ങള്‍ കമ്പനി ശേഖരിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ കമ്പനി പൂട്ടി. ഒന്‍പതു വര്‍ഷക്കാലം അന്നം മുട്ടാതെതൊഴില്‍ തന്ന ഒരു സ്ഥാപനം, നാലേകാല്‍ ഡോളറിന്റെ സ്വീപ്പര്‍ പദവിയില്‍ നിന്ന്, ഒന്‍പതു ഡോളറിന്റെ കട്ടര്‍പദവിയില്‍ വരെ എത്തിച്ച സ്ഥാപനം, ഓവര്‍ ടൈമിന്റെ ഒത്തിരി സാധ്യതകളിലൂടെ കൈ നിറയെ കാശ് തന്നസ്ഥാപനം, അതിന്റെ അടഞ്ഞ വാതിലില്‍ നിന്ന് തിരിഞ്ഞു നടക്കുമ്പോള്‍, ആത്മ വേദനകളുടെ അജ്ഞാതമായഒരു […]
കാവല്‍ക്കാരന്‍-നൈന മണ്ണഞ്ചേരി

ഓഫീസില്‍ എല്ലാവരും എത്തിത്തുടങ്ങുന്നതേയുള്ളൂ. ഞാന്‍ വന്നപ്പോള്‍ കുറുപ്പ് ചേട്ടന്‍ പതിവ് പോലെ അമ്പലത്തിലൊക്കെ പോയി വന്ന് ഓഫീസ് വൃത്തിയാക്കി കൊണ്ടിരിക്കുകയാണ്.ഇടയ്ക്ക് എന്തോ പിറുപിറുക്കുന്നുമുണ്ട്. ” വേസ്റ്റ് ഇടാന്‍ ബാസ്‌ക്കറ്റ് വെച്ചിട്ടുണ്ട്, എന്നാലും താഴെ ഇട്ടാലേ ചിലര്‍ക്ക് സമാധാനമാകൂ..” ആരോ ഓഫീസിലെ വേസ്റ്റ് താഴേക്കിട്ടതിനുള്ള ശകാരമാണ്. എപ്പോഴും കാണും കുറുപ്പ് ചേട്ടന് ആരെപ്പറ്റിയെങ്കിലും പരാതി. പലപ്പോഴും എന്നോടായിരിക്കും പരാതിയുടെ കെട്ടഴിക്കുക. ”ങ്ഹും..” എന്ന് മൂളുക മാത്രമേ ഞാന്‍ ചെയ്യൂ…. കേള്‍ക്കാതിരുന്നിട്ടാണോ ഒരു മൂളലില്‍ ഒതുക്കിയതെന്ന് കുറുപ്പ് ചേട്ടന് സംശയം.. […]



