ഉന്നതമായ സംസ്‌ക്കാര ശിക്ഷണത്തിലേക്ക് ചുവട് വയ്‌ക്കേണ്ടത് കുടുംബത്തിന്റെ അടിത്തട്ടില്‍ നിന്നാണ്. പ്രകടമാകാത്ത സ്‌നേഹവും, കരുതലില്ലായ്മ, അനാദരവ് ഇവയാണ് പ്രശ്‌നങ്ങളുടെ കാവലാളന്മാര്‍. നിങ്ങള്‍ക്കൊപ്പം ജീവിക്കുന്നവരെയും നിങ്ങളുടെ ബന്ധങ്ങളെയും സ്‌നേഹിക്കാനും, ആദരിക്കാനും സാധിക്കുന്നില്ലെങ്കില്‍ കേവലം ഒരു കെട്ടിടം മാത്രമായി നമ്മുടെ കുടുംബം മാറിയേക്കും…
പകരം ആദരവിന്റെയും സ്‌നേഹത്തിന്റെയും നറുമണവും നിലാവുമുണ്ടെങ്കില്‍ നിങ്ങള്‍ക്കതൊരു ആനന്ദകേന്ദ്രമായി തീരും. ഒരിക്കലും പിരിയാന്‍ സാധിക്കാത്ത വിധത്തില്‍ വിസ്മയ സുഖമായി വീടും കുടുംബവും അനുഭവപ്പെടും. കുടുംബം ഒരു മഹത്തായ പാഠശാലയാണ്. അത് നന്മയിലധിഷ്ഠിതമായാല്‍ ലോകം കൂരിരുട്ടിന്റെ ശക്തികളില്‍ നിന്ന് രക്ഷ നേടും തീര്‍ച്ച.
ഒത്തിരി ഇഷ്ടത്തോടെ…
ശുഭദിനം നേര്‍ന്നുകൊണ്ട്…
കലാപത്മരാജ്