ദൈവത്തിന്റെ സ്വന്തം നാടോ..?-ജോസ് ക്ലെമന്റ്‌

Facebook
Twitter
WhatsApp
Email

എന്റെ നാടിന് ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരുണ്ടായതില്‍ ഞാന്‍ ഏറെ സന്തോഷിച്ചു. പക്ഷേ, ദിനങ്ങള്‍ കൊഴിയുന്തോറും ആ പേരിട്ടവരോട് സഹതാപം തോന്നുകയാണ്. God’s own country ആയി കൊണ്ടിരിക്കുന്ന ഈ നാടിനെ Devil’s own Country എന്നു വിളിക്കാന്‍ ലജ്ജ തോന്നുന്നു. അത് എന്റെ ചിന്തയുടെ ശുഷ്‌കതയാണോ എന്ന് എനിക്ക് നിശ്ചയമില്ല. ഈ നാട്ടിലെ ജനങ്ങളുടെ സ്വപ്നങ്ങളില്‍ ഇന്ന് തേങ്ങലിന്റെ ശബ്ദമല്ലേ ?

കണി കണ്ടുണരുന്നത് രക്ത പുഴകളും ചേതനയറ്റ മനുഷ്യ ശരീരങ്ങളുമാണ്. ഓരോ പ്രഭാതവും നമ്മെ വിളിച്ചുണര്‍ത്തുന്നത് വേദനയുടെ നിലവിളികളാണ്. നമ്മുടെ നാടിന്റെ ഹരിത ഭംഗിയുടെ നിറക്കൂട്ടിനു മുകളില്‍ ചോരപ്പൂക്കള്‍ കൊണ്ട് കളം വരയ്ക്കുകയാണ്. ജീവിതത്തിന്റെ ഓരോ ദിവസവും നിറഞ്ഞു നില്ക്കുന്നത് വേദനയുടെ , സങ്കടങ്ങളുടെ , ഉറ്റവരുടെയും ഉടയവരുടെയും വേര്‍പാടിന്റെ സങ്കടം നിറഞ്ഞ തീ മഴ പെയ്ത്തുകളാണ്.

ഈ നാടിനെ നോക്കി പൊട്ടിക്കരയാനെ കഴിയുന്നുള്ളൂ. പീഢകരുടെയും കാപാലികരുടെയും നാടായി മാറുന്ന ഈ നാട് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കിനി ഉയരുമോ ? പ്രതീക്ഷകള്‍ അസ്തമിച്ചു കൊണ്ടിരിക്കുന്ന ഓരോ പുലരിയിലും പ്രതീക്ഷ ഇനി ഇതു മാത്രം.

About The Author

Leave a Reply

Your email address will not be published. Required fields are marked *