നവീന്‍ ബാബു- ആര്‍.വി ആചാരി

(വര്‍ഗ്ഗസമര ആശയം ഓര്‍മയിലുണ്ടോ? എങ്കില്‍ ഇത് വായിച്ച് സമയം പാഴാക്കരുത്) ഏഡിയെം നവീന്‍ബാബു നോവുന്നൊരോര്‍മ്മയായി, കേരനാടാകെ ശോക മൂകമായി. ജീവിതസഖിയും പെണ്‍മക്കളും വിതുമ്പി നിന്നൂ, മന്ത്രിമാരുറ്റവരുടയോരുകള്‍ സഹയോഗികള്‍ നാട്ടുകാര്‍ ഏവരും സാക്ഷിയായി, ഭൗതികശേഷിപ്പഗ്‌നിജ്വാലയില്‍ ചാമ്പലായി. പ്രളയദുരന്തത്തില്‍, മാരക കൊറോണയില്‍ അവിശ്രമരക്ഷകന്‍ കര്‍മ്മയോഗി തളര്‍ന്നുപോയെന്നോ ഉയിര്‍ വെടിയാന്‍ വിധം തെളിവേകാതുള്ളൊരഴിമതിയാക്രോശത്തില്‍! ആകുന്നില്ലതുഗ്രഹിക്കുവാന്‍ ഹാ, എന്തുവിചിത്രമീ മര്‍ത്യമനസ്സിന്‍ചാഞ്ചാട്ടവുംവൈകൃതചിന്തയും? സംസ്‌കാരകേരളം മാപ്പുചോദിക്കുന്നൂ സഹ ന്യായാധിപാ, ജീവനെക്കാള്‍ വിലപ്പെട്ടതാണാത്മാഭിമാനം, അതറിയുന്നിന്നു കൈരളി! മൂന്നുപന്തീരാണ്ട് നീളുന്ന സേവനം പൗരസമൂഹത്തില്‍, കുറ്റമോ ആക്ഷേപമോ തീണ്ടാത്ത സ്തുത്യര്‍ഹ […]
കൂടല്‍മാണിക്യത്തിലെ ‘കൂത്ത്’-ജയരാജ് പുതുമഠം

നിയമവും ധാര്‍മ്മികതയും ഞങ്ങള്‍ക്ക് പുല്ല് എന്ന രീതിയിലാണ് കൂടല്‍മാണിക്യ ക്ഷേത്ര ഭരണാധികാരികളുടെ നിലപാട്. ഏത് കാലഘട്ടത്തിലാണ് ഇവറ്റകള്‍ ജീവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. സവര്‍ണ്ണന്‍ അവര്‍ണ്ണന്‍ എന്ന തികച്ചും വികലമായ ചേരിതിരിവുകളെ ഈ ആധുനിക കാലത്തും തോളിലേറ്റുന്നവരുടെ ഉള്ളിലെ മാറാലകള്‍ തുടച്ചുനീക്കന്‍ തദ്ദേശവാസികള്‍തന്നെ മുണ്ട് മുറുക്കിയുടുത്ത് മുന്നോട്ട് വരേണ്ടതായ സമയം അതിക്രമിച്ചിരിക്കുകയാണ്. 1936 ല്‍ തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശന വിളംബരം നിലവില്‍ വന്നിട്ടും അയിത്തം ആരോപിച്ച് ചിലവിഭാഗം ജനങ്ങളെ ക്ഷേത്രാങ്കണത്തിലേക്കും, ക്ഷേത്രപരിസര വീഥികളിലേക്കും പ്രവേശിക്കുന്നത് വിലക്കിയിരുന്ന അധികാരികള്‍ക്കെതിരെയുള്ള ശക്തമായ സമരമുന്നേറ്റമായിരുന്നു 1942 […]
അളവുകോലുകള്‍-ജോസ് ക്ലെമന്റ്

നമ്മുടെ ഒരു പിഴവുകൊണ്ട് എത്രയോ പേരുടെ ജീവിതങ്ങള്‍ക്ക് നാം ഇടര്‍ച്ചയായിട്ടുണ്ട്. ചിലപ്പോള്‍ അവരെ മൃതപ്രായര്‍ വരെയാക്കിക്കളഞ്ഞിട്ടുണ്ടാകും. നമ്മുടെ തെറ്റുകളുടെ കാഠിന്യം നാം മനസ്സിലാക്കുന്നില്ലെങ്കിലും അപരജീവിതങ്ങളുടെ നോവും നൊമ്പരവും ചിന്തകള്‍ക്കുമുപരിയായിരിക്കും. നമ്മുടെ തിന്മയുടെ തീക്കാറ്റില്‍ എത്രയോ പേരെ അനുദിനം നാം പാറ്റിക്കൊഴിക്കുന്നുണ്ട്. അത് മനസ്സിലാക്കാന്‍ നമുക്കു കഴിയണം. അതായിരിക്കണം നമ്മുടെ മനസ്താപത്തിന്റെ അളവു കോല്‍ . അപരജീവിതത്തില്‍ നാം കൊളുത്തുന്ന നന്മകളും അനുഭാവവുമായിരിക്കും നമ്മിലെ നന്മയെ തിരിച്ചറിയിക്കുന്നത്. ജീവിതത്തില്‍ ഒരു നക്ഷത്രമായി തെളിഞ്ഞു നില്ക്കണം. ഒരിക്കലും ഒരു കരിന്തിരിയായി […]
‘കാലാന്തരങ്ങളിലെ മോഹന്‍’, ഈ കാലത്തിന്റെ കഥാപാത്രം-ശ്രീ മിഥില

പ്രമുഖ പ്രവാസസാഹിത്യകാരന്‍ ശ്രീ. കാരൂര്‍ സോമന്റെ ‘കാലാന്തരങ്ങള്‍’ നോവല്‍ ജീവിതത്തിലെ ദുഃഖസാന്ദ്രവും സുഖകരവുീ ദുഷ്ടലാക്കുകളും നിറഞ്ഞ അനുഭവങ്ങള്‍ ഒരു പൂവ് വിടരുന്നതുപോലെ മുള്ളുകളില്‍ ഇതളുകളായി വികാസം പ്രാപിക്കുന്നത് തെല്ലു കൗതുകത്തോടെയാണ് വായിച്ചത്. ഇതിലെ കഥാപാത്രങ്ങളെല്ലാം തന്നെ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നവരുമാണ്. എന്നാല്‍ കാലാന്തരങ്ങളിലെ മോഹന്‍ എന്ന നായകന്‍ എന്നെ വേട്ടയാടുന്ന കഥാപാത്രമാണ്. മോഹന്‍ എന്ന കഥാപാത്രം ജീവിതം കരുപ്പിടിക്കാന്‍ സോഫിയ എന്ന സ്ത്രീയെ സമര്‍ത്ഥമായി ഉപയോഗിക്കുന്നു. ഒപ്പം തന്നെ മാറാരോഗിയായ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുന്നു. ബിന്ദു […]
Author Karoor Soman Story Oru Kody Rupa youtube.com
അവള്‍-ജോസു കുട്ടി

ലക്ഷ്മി, പേര് പോലെ മഹാലക്ഷ്മി ആയിരുന്നു. രണ്ട് പെണ്‍ മക്കള്‍, ഭര്‍ത്താവ്. ഗിരികുടുംബത്തിന് വേണ്ടി എന്തും ചെയ്യും, മാര്‍ക്കറ്റില്‍ ചുമടെടുക്കും, പറമ്പില്‍ കിളയ്ക്കാന്‍ പോകും , മരം വെട്ടും, ജോലിയില്‍ തീണ്ടലും തൊടീലും ഒട്ടു മില്ലാതെ പകലന്തിയോളം പണി എടുക്കും. ഗിരി കൊണ്ടു വരുന്നത് വെച്ചനത്തി കുട്ടികള്‍ക്കും ഭര്‍ത്താവിനും വിളമ്പുക , മുറ്റമടിക്കുക, കുട്ടികളുടെ മുടി വകുന്നു കെട്ടി പൊട്ട് തൊടീയിച്ച് സ്‌കൂളില്‍ വിടുക, തുടങ്ങിയ ഗൃഹ വ്യത്തിയില്‍ സ്വര്‍ഗ്ഗം കണ്ടു അവള്‍. ഇഷ്ട മല്ലാത്തത് ഒന്ന് […]
എന്ത് ലോകം-ഷിലജയന്‍ കടയ്ക്കല്‍

എവിടെയും സ്വന്തമായ നിലപാടും വിലയും ആലോചിക്കാതെ എന്തേലുമെല്ലാവര്‍ക്കും പെട്ടെന്ന് ചെയ്ത് കാണിക്കണം അതിനു വേണ്ടി പെട്ടെന്നുള്ള തീരുമാനങ്ങള്‍….?? അതുമൂലമുണ്ടാകുന്ന ആഗോള പ്രശ്‌നം, മനുഷ്യരാലുളവാക്കുന്ന ബഹളം, ഒന്നുമാലോച്ചിക്കില്ല ആരും…. നമ്മുടെ മക്കള്‍ അവരിപ്പോള്‍ എല്ലാമറിയുന്നവര്‍, ബോള്‍ഡ്,സ്വന്തം കാലില്‍ നില്‍ക്കുന്നവര്‍, പഠിപ്പുള്ളവര്‍,എന്ന് പുകഴ്ത്തുന്നവര്‍ ഒന്നാലോചിക്കണം ഇപ്പോഴത്തെ അവസ്ഥയില്‍ അവരില്‍ എത്രപേര്‍ നമ്മുടെയൊക്കെ വീട്ടില്‍ നല്ലവരായുണ്ടെന്നു ??… ഉത്സവപ്പറമ്പില്‍ നോക്കിയാലും,റോഡ് വക്കത്തു നോക്കിയാലും, വീട്ടിനുള്ളില്‍ നോക്കിയാലും ബോധം നഷ്ട്ടപ്പെട്ടവര്‍മാത്രം. കണ്ടു നിന്ന് കണ്ണീര്‍ വിഴ്ത്തുവാന്‍ മാത്രമറിയുന്ന മാതാപിതാക്കള്‍.എല്ലാം നാശത്തിന്റെ വക്കില്‍ ജീര്‍ണ്ണിച്ചു […]
അരളിപ്പൂങ്കുലകള്‍ക്കരുകില്‍ ഒരു ശംഖ്പുഷപം-ഡോ. മായാ ഗോപിനാഥ്

ഓഫീസില്‍ നിന്ന് വീട്ടിലേയ്ക്ക് ഒരു ഓട്ടോയില്‍ പോകാമെന്നു കരുതി. രണ്ടാം നിലയിലേക്കുള്ള പടിക്കെട്ട് കയറുമ്പോള്‍ കാലൊന്നു തിരിഞ്ഞു. സ്വല്പം നീരുണ്ട്. ബസ്റ്റോപ്പില്‍ നിന്ന് വേദന കൂട്ടേണ്ടല്ലോ ഓട്ടോക്കാരന് വഴി പറഞ്ഞു കൊടുത്തു. വണ്ടിയുടെ സീറ്റ് ഒക്കെ ടവല്‍ ഇട്ടു വൃത്തിയാക്കി വച്ചിരുന്നു. കാലത്ത് ചാര്‍ത്തി തെല്ലുവാടിയ മുല്ലപൂമാലയും സാമ്പ്രാണിത്തിരിയുടെ മണവും എല്ലാം വണ്ടിക്കു ഒരു പ്രത്യേക കുളിര്‍മ്മ നല്കി വണ്ടി ഓവര്‍ബ്രിഡ്ജ് കഴിഞ്ഞു തമ്പാനൂരിലേക്ക് തിരിഞ്ഞപ്പോള്‍ കവിത പറഞ്ഞു ശാസ്താം കോവില്‍ റോഡ് വഴി പോകാം. അല്പം […]
DREAMS IN HER EYES-Gopan Ambat

In the gentle summer breeze, I see her lovely face A vision of ravishing beauty, a sweet flower with grace Tresses like golden streams drifting freely in the wind Smile blooms like delicate rose petals unfurling slowly As she glances cheerfully with sparkling eyes shining Soft sunlight beams glow warmly on her skin Sneaking into […]
Author Karoor Soman Poem Pranayaravu youtube.com
പ്രണയക്കെടുതിയില്‍ കരയുന്ന മനുഷ്യര്‍-കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

ഭൂമിയില്‍ ഏറ്റവും ആകര്‍ഷകമായ സംഭവം എന്തെന്ന് ചോദിച്ചാല്‍ അത് പ്രണയമാണ്. അത് അമൃതും അനശ്വരവും വിശുദ്ധവുമാണ്. ആ പ്രണയത്തെ ചില സ്വാര്‍ത്ഥന്മാര്‍ എത്തിച്ചിരി ക്കുന്നത് ശ്മശാനത്തിലാണ്. അവിടെ നിന്നുയരുന്നത് ദുഃഖാര്‍ത്തരുടെ നാവുകളാണ്. ആ കുഴിമാ ടത്തിലേക്ക് നോക്കി ധാരാളം മാതാപിതാക്കള്‍ കണ്ണീര്‍വാര്‍ക്കുന്നു. ഇന്ന് കേരളത്തില്‍ വിമര്‍ശ നത്തിന് വിധേയമാക്കപ്പെടുന്ന ഒരു വിഷയമാണ് ലൗജിഹാദ് എന്ന ഭൂതം. ഈ ഭൂതത്തിന്റെ മുന്നില്‍ പെണ്‍കുട്ടികള്‍ തളര്‍ന്നുവീഴുന്നു. ഹൃദയം പൊട്ടിക്കരയുന്നു അതിനെ കടപുഴക്കി എറിയാന്‍ സാധിക്കാതെ നിസ്സഹായവസ്ഥയില്‍ നില്‍ക്കുന്ന മാതാപിതാക്കള്‍. ചിലരാ […]
ഒരു പഴയ തീവണ്ടി യാത്ര-ശ്രീപ്രസാദ് വടക്കേപ്പാട്ട്

ഇത് കഥയൊന്നുമല്ല. ഈയുള്ളവന്റെ പണ്ടത്തെ ഒരു അനുഭവമാണ്. അല്ലെങ്കിലും, ആരുടെയെങ്കിലുമൊക്കെ നടന്നതോ നടക്കുന്നതോ ഇനി നടക്കാന്‍ സാധ്യത ഉള്ളതോ ആയ അനുഭവങ്ങളുടെ പരിണതികളാണല്ലോ ഒരുവിധം കഥകളെല്ലാം! ഒരാള്‍ ഓടിവന്ന് കമിഴ്ന്നടിച്ച് വീണശേഷം കൊട്ടിപ്പിടഞ്ഞെഴുന്നേറ്റ് ഓടുന്ന ശബ്ദം കേട്ടാണ് അന്ന് ഞാന്‍ ഉണര്‍ന്നത്. സ്ഥലകാല ബോധത്തിലേക്ക് ഏത്താന്‍ ഏതാനും നിമിഷങ്ങള്‍ എടുത്തു. സമയം രാത്രിയാണെന്നും, ഞാന്‍ ഒരു ട്രെയിനിലെ അപ്പര്‍ ബര്‍ത്തില്‍ കിടക്കുകയാണെന്നുമുള്ള ബോധം വന്നപ്പോഴേക്കും,’കള്ളന്‍…..കള്ളന്‍…..’ എന്ന് ആര്‍ത്തുവിളിച്ചുകൊണ്ട് അഞ്ചാറുപേര്‍ കംപാര്‍ട്ട്‌മെന്റിലൂടെ ഓടുന്നു. ആ കോച്ചിലുണ്ടായിരുന്ന കുറേ പേര്‍ […]
തുഷാര ബിന്ദുക്കള്‍!-ജയന്‍ വര്‍ഗീസ്

സ്വര്‍ഗ്ഗസ്ഥനായ പിതാവേ, പ്രപഞ്ചത്തിന്‍ സര്‍ഗ്ഗ ചൈതന്യ പ്രഭാ പൂരമേ , വസ്തുവാം സ്ഥൂല പ്രപഞ്ച ഭാവത്തിലെ മുഗ്ദ ചൈതന്യമാം യാഥാര്‍ഥ്യമേ, ഞാനായ തന്മാത്രാ ഖണ്ഡത്തിലുള്‍ച്ചേര്‍ന്ന ജ്ഞാനോദത്തിന്റെ വിശ്വ രൂപം ചൂടി നില്‍ക്കുന്നു ചലനമായ് സത്യമാം ബോധം സസൂക്ഷ്മം പ്രപഞ്ചമെങ്ങും ! ഇല്ലായിരുന്നെങ്കിലീ ബോധ സംഗീത സംഗമ താള സജീവ സത്യം, ശബ്ദ ചലനങ്ങളൊന്നുമേയില്ലാത്ത ശപ്ത നിര്‍ജ്ജീവ പദാര്‍ത്ഥ പിണ്ഡം ആദിയന്തങ്ങള്‍ക്കതീത നിരാമയ താള പ്രവാഹമായീ പ്രപഞ്ചം ഭൂമിയാം തൊട്ടിലിലെന്നെ തലോടുന്ന താരാട്ടു പാട്ടിന്റെ […]
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ കലാ-സാംസ്‌കാരിക സമ്മേളനവും ലഹരിവിരുദ്ധ സെമിനാറും മാര്‍ച്ച് 29-ന്

ലണ്ടന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ കലാസാംസ്‌കാരിക വേദിയുടെ പത്തൊമ്പതാം സമ്മേളനവും ലഹരി വിരുദ്ധ സെമിനാറും മാര്‍ച്ച് 29ന് രാത്രി 8.30 ന് വെര്‍ച്ചല്‍ പ്ലാറ്റ്‌ഫോമിലൂടെ ബെന്നി ബഹനാന്‍ എം. പി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ‘കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വിപത്തായ രാസ ലഹരിയുടെ പിടിയില്‍ നിന്ന് എങ്ങനെ യുവതലമുറയെ രക്ഷിക്കാം’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സെമിനാറിന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയും അഭിഭാഷകനും മിനിസ്ട്രി ഓഫ് […]
നീലിമ-ലാലി രംഗനാഥ് (നോവല്‍: ഭാഗം 8)

തലേദിവസത്തെ ഉറക്കം ഉറക്കമില്ലായ്മ കൊണ്ട് ക്ഷീണം കൊണ്ടോ ഒക്കെ ആവാം നീലു വളരെ പെട്ടെന്ന് ഉറങ്ങി. നേരത്തെ സാരിയുടെ ഭര്‍ത്താവ് അവളോട് പറഞ്ഞു ഉറപ്പിച്ചിരുന്നത് പോലെ ഏകദേശം 11 മണിയോടുകൂടി അവളെ വിളിച്ചു. ‘ എന്തായി വിവേക്?ഡോക്ടറുടെ അഡ്രസ്സ് കിട്ടിയോ? ‘ കിട്ടി.കൂനൂരാണ് ആ ഡോക്ടറുടെ മാനസികാരോഗ്യ ആശുപത്രി. തപസ്യ എന്നാണ് പേര്. എന്റെ ഫ്രണ്ട് ദീപക്കിന്റെ വൈഫിന്റെ ബ്രദര്‍ ആണ് ഡോക്ടര്‍ പരിമളയുടെ ഭര്‍ത്താവ്. അവന്‍ എല്ലാം പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. മറ്റന്നാള്‍ രാവിലെ തന്നെ നിങ്ങള്‍ […]



