നമ്മുടെ ഒരു പിഴവുകൊണ്ട് എത്രയോ പേരുടെ ജീവിതങ്ങള്‍ക്ക് നാം ഇടര്‍ച്ചയായിട്ടുണ്ട്. ചിലപ്പോള്‍ അവരെ മൃതപ്രായര്‍ വരെയാക്കിക്കളഞ്ഞിട്ടുണ്ടാകും. നമ്മുടെ തെറ്റുകളുടെ കാഠിന്യം നാം മനസ്സിലാക്കുന്നില്ലെങ്കിലും അപരജീവിതങ്ങളുടെ നോവും നൊമ്പരവും ചിന്തകള്‍ക്കുമുപരിയായിരിക്കും. നമ്മുടെ തിന്മയുടെ തീക്കാറ്റില്‍ എത്രയോ പേരെ അനുദിനം നാം പാറ്റിക്കൊഴിക്കുന്നുണ്ട്.
അത് മനസ്സിലാക്കാന്‍ നമുക്കു കഴിയണം. അതായിരിക്കണം നമ്മുടെ മനസ്താപത്തിന്റെ അളവു കോല്‍ . അപരജീവിതത്തില്‍ നാം കൊളുത്തുന്ന നന്മകളും അനുഭാവവുമായിരിക്കും നമ്മിലെ നന്മയെ തിരിച്ചറിയിക്കുന്നത്. ജീവിതത്തില്‍ ഒരു നക്ഷത്രമായി തെളിഞ്ഞു നില്ക്കണം. ഒരിക്കലും ഒരു കരിന്തിരിയായി കത്തിയമരരുത്.













തെളിഞ്ഞ ചിന്ത…
വെളിച്ചവും നീതി ബോധവും പ്രദാനം ചെയ്യുന്നത് 🙏🏻🙏🏻🙏🏻🥰🥰🥰