LIMA WORLD LIBRARY

മിഖായേലെന്ന പത്താമത്തെ പുരുഷന്‍-വി.ജി.എം ലേഖ

‘മിഖായേല്‍… ഒരു മറുപടി പറയൂ… ഈ മൗനം എനിക്ക് സഹിക്കാനാകുന്നില്ല.’ മൗനത്തിന്റെ കൂടുതുറന്ന് അവന്‍ വാനിലേക്കുയരാന്‍ ശ്രമിച്ചു. ‘അരുത് മിഖായേല്‍… എന്നെ കണ്ടില്ലെന്ന് നടിക്കരുത്…’ മിഖായേലിന്റെ കൈകളില്‍ പിടിച്ച് അവള്‍ തടഞ്ഞു. അവന്‍ അവളുടെ കണ്ണുകളില്‍ ദയനീയമായി നോക്കി. ഇവള്‍ ‘ദിയാബാനു’… ദിയാബാനുവിനെ അവന് ഇഷ്ടമാണ്. പക്ഷേ, അവളുടെ സമ്പത്ത്, അവളുടെ മതം-ഇവയെ മറികടക്കാന്‍ ആദര്‍ശങ്ങളില്ലാത്തവന് എങ്ങനെ കഴിയും. എല്ലാവരും മന്ദബുദ്ധിയെന്ന് വിളിച്ച് ആക്ഷേപിക്കുന്ന, മസ്തിഷ്‌കത്തിന് മന്തുപിടിച്ചവന്‍ എന്ന് കളിയാക്കുന്ന ഈ ഏകാകിക്ക് ദിയാബാനുവിനെപ്പോലൊരു പെണ്ണിനെ രജിസ്റ്റര്‍ […]

മനുഷ്യ വേഷമണിഞ്ഞ രാക്ഷസമാനസര്‍ തിരുത്താന്‍ തയ്യാറാവണം-ജയരാജ് പുതുമഠം

പരിണാമപ്രക്രിയയുടെ ഭാഗമായി മനസ്സില്‍നിന്ന് രാക്ഷസീയമായ ഭാവങ്ങള്‍ പൂര്‍ണ്ണമായി ഒഴിഞ്ഞുപോയിട്ടില്ലാത്തവരുടെ വിനോദപ്രക്രിയയുടെ ഭാഗമാണ് മൃഗപീഡനം. ഈ വികാരസായൂജ്യം പലതരത്തില്‍ അനുഭവിച്ചുപോരുന്നവരാണ് നമ്മുടെ ചുറ്റുമുള്ള രാഷ്ട്രീയ- സാംസ്‌കാരിക-മത-വര്‍ഗ്ഗീയ-ലഹരി ലോബികളില്‍ മിക്കവാറും. ആനദ്രോഹമാണ് ഇവരുടെ ഏറ്റവും ലളിതലഭ്യമായ കലാപരിപാടി. അതിനുവേണ്ടി ആവിഷ്‌കരിക്കുന്ന കാപാലമായ ഒരു എടപാടാണ് ഇപ്പോള്‍ നടന്നുവരുന്ന കേരളത്തിലെ പൂരങ്ങള്‍. പൂരങ്ങളുടെ ഐതിഹ്യങ്ങള്‍ക്കും, ആവിഷ്‌കാരങ്ങള്‍ക്കും എതിരെയല്ല ഈ അഭിപ്രായം. ആനയുടെ ജീവശാസ്ത്രമനുസരിച്ച് ഒട്ടും അനുയോജ്യമല്ലാത്ത സാഹചര്യങ്ങളില്‍ അതിനെ ചങ്ങലയില്‍ തറച്ച് വീര്‍പ്പുമുട്ടിക്കുന്ന പൂരാഘോഷം സാംസ്‌കാരിക കേരളം ഇനിയും തുടരണമോ? തൃശ്ശൂര്‍പ്പൂര […]

ഇന്നല്ലോ കഴുതയുടെ ഓര്‍മ്മ ദിവസം-ലീലാമ്മ തോമസ്, ബോട്‌സ്വാന

കഴുത (ബുറോ), ആ പാവങ്ങളെ ആരുംഓര്‍ക്കില്ല. ലോകത്തില്‍, ഉന്നതരായവര്‍ ഈ അവഗണയുടെ മൃഗത്തെ അവരുടെ അത്യാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടങ്കിലും, കഴുത ഇപ്പോഴുംകഴുത തന്നെ. കഴുതയെപ്പോലെ അല്ലെ നീ? ഇങ്ങനെ ചോദിച്ചാല്‍.. മുഖത്തു.. അടി കൊണ്ടവരുണ്ട്. മുഖത്തു സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ കഴുതപ്പാല്‍ തന്നെ വേണം. 700 കഴുതപ്പാലില്‍ കുളിച്ചഅതിസുന്ദരി അതിഭയങ്കരിശരീരസൗന്ദര്യം വര്‍ദ്ധപ്പിക്കാന്‍,ചുളുവുമാറ്റാന്‍ മുതലക്കാഷ്ടത്തില്‍ കഴുതപ്പാല്‍ ചാലിച്ചുപുരട്ടിയതു .. ഓര്‍മ്മകള്‍. സൗന്ദര്യസംവര്‍ദ്ധന പ്രോഡക്ട്കള്‍ ഉപയോഗിച്ച് വശംകെട്ടശേഷമാണ് ക്ലിയോയുടെ മുഖത്തു കഴുതപ്പാലില്‍ മുതലകഷ്ടംചാലിച്ചു പുരട്ടിയതു. . അതിനു ശേഷം ഉണ്ടായ മുഖകാന്തികണ്ടു മോഹിച്ച […]

വേറിട്ടൊരു ചിന്ത-സിസ്റ്റര്‍ ഉഷാ ജോര്‍ജ്‌

കവിയും ഫുട്‌ബോള്‍ കളിക്കാരനും വ്യത്യസ്ത ലക്ഷ്യങ്ങളും കഴിവുകളുമുള്ള രണ്ട് വ്യത്യസ്ത തൊഴിലുകളാണ്. ‘കവി’ : – വികാരങ്ങള്‍, ചിന്തകള്‍, ആശയങ്ങള്‍, എന്നിവ പ്രകടിപ്പിക്കുന്ന സാഹിത്യകൃതികള്‍ സൃഷ്ടിക്കാന്‍ വാക്കുകള്‍ ഉപയോഗിക്കുന്നു. – ഭാഷാപരമായ സര്‍ഗ്ഗാത്മകതയും വാക്കുകളിലൂടെ വികാരങ്ങള്‍ ഉണര്‍ത്താനുള്ള കഴിവുമാണ് അവരുടെ പ്രധാന കഴിവ്. – അവരുടെ ജോലി പലപ്പോഴും ഒറ്റയ്ക്കാണ്, എഴുതുന്ന കാര്യത്തിലും രൂപത്തിലും വലിയ ശ്രദ്ധ ആവശ്യമാണ്. ‘ഫുട്‌ബോള്‍ കളിക്കാരന്‍’ : – ഗോളുകള്‍ നേടുന്നതിനും മത്സരങ്ങള്‍ വിജയിപ്പിക്കുന്നതിനും അവരുടെ ശാരീരികവും സാങ്കേതികവുമായ കഴിവുകള്‍ ഉപയോഗിക്കുന്നു. […]

ശത്രുവിന് നല്കാവുന്ന ഏറ്റവും വലിയ സമ്മാനം ക്ഷമ-ജോസ് ക്ലെമന്റ്

മറ്റുള്ളവരോട് ക്ഷമിക്കാന്‍ പറയാന്‍ നമുക്കൊക്കെ ആയിരം നാവാണ്. എന്നാല്‍ നമുക്കൊന്ന് ക്ഷമിക്കേണ്ടിവരുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ടനുഭവപ്പെടുന്നത്. ക്ഷമ ഉന്നത മനസ്സിന്റെ സ്വഭാവ വിശേഷണമാണെന്ന തിരിച്ചറിവു നമുക്കില്ലാതെ പോകുന്നതാണ് ക്ഷമിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നത്. ചിലപ്പോള്‍ നാം പറയും ഞാന്‍ ക്ഷമിക്കാം. പക്ഷേ, എനിക്ക് മറക്കാനാവില്ലെന്ന്. ആ ക്ഷമ ശത്രുവിനോടു പോലും പാടില്ല. അതുകൊണ്ടായിരിക്കാം ബെന്‍ ഫ്രാങ്ക്‌ളിന്‍ പറഞ്ഞത് : ‘ ശത്രുവിന് നല്കാവുന്ന ഏറ്റവും വലിയ സമ്മാനം ക്ഷമ’യാണെന്ന്. ക്ഷമ ആദ്യം കയ്ക്കുമെങ്കിലും അത് നെല്ലിക്ക സമാനമാണ്. അതിന്റെ അനന്തരഫലം മധുരമാണ്. […]

ഉണ്ണിക്കുട്ടന്റെ ലോകം-ജോസ് കുട്ടി

ഉണ്ണിക്കുട്ടന്‍ അമ്മയോട് പിണങ്ങി മുറ്റത്തേയ്ക്ക് ഓടി … ഓട്ടത്തില്‍ മുറ്റത്ത് മറിഞ്ഞ് വീണ് മുട്ടുപൊട്ടിയത് ആരും കണ്ടില്ല എന്ന് ഉറപ്പ് വരുത്തി കിഴക്കേ മൂലയിലെ ചെമ്പക മരത്തിന്റെ ചോട്ടിലേയ്ക്ക് . നിറയെ പൂത്ത് നില്‍ക്കുന്ന ചെമ്പക മരം. അവന്റെ ചെങ്ങാതിമാര്‍ എല്ലാം അവിടെയാണ്. ചെമ്പക മരത്തിന്റെ അടുത്ത് നില്‍ക്കുന്ന തെങ്ങിന്‍ പൊത്തില്‍ താമസമാക്കിയ അണ്ണാറക്കണ്ണന് മണിയന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. തെങ്ങിന്റെ ഓലയില്‍ തൂക്കണാം കുരുവികള്‍ കൈ ഏറിയിരിക്കുകയാണ്. മണിയന്റെ പൊത്തിന് കുറച്ച് മുകളിലായി ഒരു പച്ച തത്തയും […]

ഔഷധച്ചെടികള്‍-മേരി അലക്‌സ് (മണിയ)

ഔഷധസസ്യങ്ങള്‍ ഏറെയാണ്, ഓരില, ഈരില, മൂവിലകള്‍ പുല്ലില്‍ത്തുടങ്ങി പൂമരം വരെ പര്‍പ്പടകം,പാച്ചോറ്റി,പൊന്‍കൊരണ്ടി, കൈയ്യന്യം,കീഴാനെല്ലി,കുറുന്തോട്ടിയും കുടങ്ങല്‍, കച്ചോലം, കറുകപ്പുല്ലും നറുനീണ്ടി, നന്നാറി, നീരമൃതും നീര്‍മാതളം, നീര്‍ബ്രഹ്‌മി, നീലാംബരി, വയമ്പ്,വള്ളിപ്പാല,വേലിപ്പരുത്തി, വേതിനു വേപ്പ്, മറ്റിലകള്‍ വേറെ, മഞ്ഞള്‍, മുരിങ്ങ, മരമഞ്ഞളും മാതളം,മഞ്ഞക്കൂവ, മുത്തങ്ങയും. കൂവളം, കരളകം, കരിംകുറിഞ്ഞി, കൊളിഞ്ഞി, കരിംതുമ്പ, കരിങ്ങാലിയും, തൊട്ടാവാടി,തിരുതാളി,തുമ്പച്ചെടി, തുളസി,താമര, കുട്ടിത്തക്കാളിയും കടമ്പ്, കര്‍ത്തൊട്ടി, കൈപ്പന്‍പടവലം കരിനൊച്ചി,കടുക്ക,പനിക്കൂര്‍ക്ക, അരൂത,അശോകം,ആടലോടകം. ആ വിധം എണ്ണിയാല്‍ തീരാത്തത്ര ഔഷധസസ്യങ്ങള്‍ നമുക്കു ചുറ്റും ഓരോന്നു കാണുവാന്‍ തൊടികള്‍ തോറും കയറിയിറങ്ങണം, […]

സിനിമകളിലെ വയലന്‍സ്; യുവതലമുറയെ സ്വാധീനിക്കുന്നുവോ?-അഡ്വ. ചാര്‍ളി പോള്‍

സിനിമ കല എന്നതിനോടൊപ്പം ഒരു സാംസ്‌ക്കാരികോല്‍പ്പന്നമാണ്. എന്തും പച്ചയായി പ്രദര്‍ശിപ്പിക്കരുത്. പരിധിയില്ലാതെ അക്രമ കാഴ്ചകള്‍ കടത്തിവിടരുത്. വയലന്‍സ് ആഘോഷിക്കുന്ന ,ന്യായീകരിക്ക പ്പെടുന്ന സിനിമകള്‍ അരുത്. സിനിമകളില്‍ അക്രമങ്ങളെ മഹത്വവത്ക്കരിക്കുന്നത് സമൂഹത്തെ തെറ്റായി സ്വാധീനിക്കുന്നുണ്ടെന്നും അക്രമവാസനകളെ ഇത് പ്രോത്സാഹിപ്പിക്കുകയാണെന്നും കേരള ഹൈക്കോടതി അഭിപ്രായപ്പെട്ടു. സിനിമയിലെ അക്രമരംഗങ്ങള്‍ ഒഴിവാക്കാന്‍ പുതിയ സിനിമാ നയത്തില്‍ വ്യവസ്ഥകളുണ്ടാകണമെന്ന ആവശ്യം ഉന്നയിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍ നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 2004 റിലീസ് ചെയ്ത സൂപ്പര്‍ ഹിറ്റ് ചലച്ചിത്രമാണ് ദൃശ്യം […]

നിലാവ്, ഹൃദയത്തിലെ പ്രണയസംഗീതം-മോഹന്‍ ദാസ്‌

നിലാവ് ഹൃദയത്തിലെ പ്രണയസംഗീതത്തെ തട്ടിയുണര്‍ത്തുന്നുവെന്നെഴുതിയത് ബീഥോവനാണ്. മിഴികളില്‍ വിടരുന്ന കാഴ്ചയുടെ സിംഫണിയാണ് കവിയുടെ ഹൃദയജാലകത്തിലൂടെ ഒഴുകി വരുന്നത്. കുശലം പറയുന്ന കിളിയൊച്ചകളില്‍ എന്തേ മറന്നത് എന്ന ആകുലതയുമുണ്ട്. നൃത്തം വയ്ക്കുന്ന ശലഭങ്ങളും, ചുംബിച്ച പൂക്കളും കവി മനസ്സില്‍ നനവാകുന്നു…. ഗിരിഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ ശരിക്കും കവിതകളാണ്. കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം എന്ന വരിയില്‍ ഒരാലിലക്കണ്ണന്റെ ഓടക്കുഴല്‍ നാദമുണ്ട്. പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന ആ പദനിസ്വനങ്ങളാണ് ഇന്ന് ഇവിടെ വിടരുന്നത്. ഗിരിഷ് […]

LONGING FOR HER RETURN-Gopan Ambat

Summer’s warmth fades away I cherish scarce-lit days visit at summer’s end Dark, wild, and tempting Bleak light shivers Gray skies weep tears of rain Mystery’s scent in every drop A silent promise of monsoon My courtyard lies dry Heart longs for a bubble dance Will Love’s sweet rainfall pour? Reviving my barren land Fierce […]

വായനോന്മാദത്തിന്റെ പെരുംചിലമ്പാട്ടം-ഗിരിജ വാര്യര്‍

വിശപ്പ്, പ്രണയം, വായന, ഉന്മാദം മൂന്നക്ഷരങ്ങള്‍ ചേരുന്ന ഈ വാക്കുകളുടെയെല്ലാം സ്വത്വം ഒന്നാണെന്ന് പഠിപ്പിച്ച ഒരു എഴുത്തുകാരന്‍! മുഹമ്മദ് അബ്ബാസ് എന്നാണ് അദ്ദേഹത്തിന്റെ പേര്! സാധാരണയില്‍ സാധാരണക്കാരനായ ഒരു പെയിന്റ് പണിക്കാരന്‍! എട്ടാം ക്ലാസ്സുവരെ തമിഴ് വിദ്യാഭ്യാസംമാത്രം വശമാക്കിയ അദ്ദേഹം, മലയാളം എഴുതാനും വായിക്കാനും തനിയെ പഠിച്ച്, ഇന്ന് ഡിസിയുടെയും മാതൃഭൂമിയുടെയും എണ്ണംപറഞ്ഞഎഴുത്തുകാരനായി മാറിയിട്ടുണ്ടെങ്കില്‍, ആ മാറ്റത്തിന് കാരണം അദ്ദേഹത്തിന്റെ വായന തന്നെയാണ്! പ്രശസ്തരായ എഴുത്തുകാരുടെ പല കഥാപാത്രങ്ങളും കഥയില്‍ നിന്നിറങ്ങി,അശാന്തമായ അദ്ദേഹത്തിന്റെ രാത്രികളെ മോചനമില്ലാത്ത ഒരു […]

നമുക്കായി രൂപപ്പെട്ട ഫൈന്‍ ട്യൂണിങ്ങുകള്‍-ജയന്‍ വര്‍ഗീസ്‌

ലോകം കണ്ട ഏറ്റവും വലിയ പ്രതിഭാ ശാലിയായി അറിയപ്പെടുന്ന ആല്‍ബര്‍ട് ഐന്‍സ്‌റ്റൈന്‍ മരണപ്പെട്ട ശേഷവും അദ്ദേഹത്തിന്റെ തലച്ചോര്‍ വേര്‍പെടുത്തിയെടുത്തു പരീക്ഷണങ്ങള്‍ നടത്തിയവരാണ് ശാസ്ത്രജ്ഞന്മാര്‍. ഇത്രമേല്‍ പ്രതിഭാ ശാലിയായ അദ്ദേഹത്തിന്റെ തലച്ചോറിന് മറ്റുള്ളവരുടേതിനേക്കാള്‍ എന്തെങ്കിലുംപ്രത്യേകതകള്‍ കണ്ടെത്താനാവും എന്നായിരുന്നു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. എന്നാല്‍ മറ്റുള്ളവരുടേതില്‍ നിന്ന്വിഭിന്നമായി യാതൊരു പ്രത്യേകതയും അദ്ദേഹത്തിന്റെ തലച്ചോറിനും ഉണ്ടായിരുന്നില്ല എന്ന നഗ്‌ന സത്യം തന്നെകണ്ടെത്തിക്കൊണ്ടാണ് വിഖ്യാതമായ ആ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കപ്പെട്ടത്. ഇതിനര്‍ത്ഥം നാം കാണുന്നതും കാണാത്തതും അറിയുന്നതും അറിയാത്തതുമായ ഏതൊരു പ്രപഞ്ചവസ്തുവിലും അതിന്റെ ദൃശ്യമോ സ്പര്‍ശ്യമോ […]

ഞങ്ങള്‍ ഫിനിക്‌സ് പക്ഷികള്‍-ശ്രീ മിഥില

കനലില്‍ എരിഞ്ഞൊരു ചിറകിന്റെ പുകയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവര്‍ എരിഞ്ഞു തീരുമെന്നാശിച്ചവര്‍ക്ക് തെറ്റിപ്പോയി കാലം തന്ന കനവുകള്‍ കൂട്ടിനുള്ളപ്പോള്‍ ഞങ്ങളെന്തിന് എരിഞ്ഞു തീരണം ഇനിയും മാറാത്ത ചട്ടങ്ങള്‍ മാറട്ടെ എരിഞ്ഞു തീരില്ല ഞങ്ങള്‍ ഞങ്ങള്‍ ഫിനിക്‌സ് പക്ഷികള്‍

കാലത്തിന്റെ എഴുത്തകങ്ങള്‍-ഡോ. മുഞ്ഞിനാട് പത്മകുമാര്‍-5

എഴുത്തിന്റെ സാംസ്‌കാരിക സാക്ഷ്യങ്ങള്‍ സാമൂഹ്യപരമായ മാനവിക സാംസ്‌കാരികബോധ്യം അതിന്റെ ഉദാത്തതയില്‍ ദര്‍ശിക്കാന്‍ കഴിയുന്നിടത്താണ് എഴുത്തുകാരന്റെ എക്കാലത്തെയും മികച്ച സാംസ്‌കാരിക സദസ്സ് രൂപം കൊള്ളുന്നതെന്ന് ഡി.എച്ച്. ലോറന്‍സ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ലോറന്‍സിന്റെ അഭിപ്രായത്തെ ശരിവച്ചും നിരാകരിച്ചും മുന്നേറുന്ന എഴുത്തു മാതൃകകള്‍ ഇന്ന് പാശ്ചാത്യ സാഹിത്യത്തിലും ലാറ്റിനമേരിക്കാന്‍ സാഹിത്യത്തിലും കാണാം. എന്നാല്‍ ലോറന്‍സിന്റെ അഭിപ്രായത്തെ തിരസ്‌ക്കരിച്ചുകൊണ്ട് തന്നെ, തന്റെ അഭിപ്രായത്തെ പുനര്‍ജ്ജീവിപ്പിക്കാനുള്ള ധൈര്യപ്പെടലാണ് ഓസ്ട്രിയന്‍ ജീവചരിത്രകാരനും കവിയും നോവലിസ്റ്റുമായ ഷ്‌ടെഫാന്റ്റ് സൈ്വക് (ടലേളമി ദംലശഴ) രേഖപ്പെടുത്തിയിട്ടുള്ളത്. സൈ്വകിന്റെ അഭിപ്രായമനുസരിച്ച് സാമൂഹ്യപരമായ മാനവിക […]

കാലയവനിക-കാരൂര്‍ സോമന്‍ (നോവല്‍: അധ്യായം 6)

മകനിപ്പോള്‍ പ്ലസ് ടു പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. മാതാപിതാക്കളുടെ പരിചരണം, സ്‌നേഹം, വാത്സല്യം, കരുതല്‍ ല്ലാം ലഭിക്കേണ്ട സമയം. ഒരമ്മയുടെ സ്‌നേഹവാത്സല്യങ്ങള്‍ അവന് ലഭിക്കാത്തതുകൊണ്ടല്ലേ മിഠായി പാത്രം അവന്‍ വലിച്ചെറിഞ്ഞത്. ഒരമ്മയുടെ സ്‌നേഹപരിചരണങ്ങള്‍ ലഭിക്കാനാണ് കന്യാസ്ത്രീകളുടെ ബോര്‍ഡിംഗില്‍ ചേര്‍ത്തത്. അവര്‍ വേണ്ടുന്ന സ്‌നേഹവും പരിചരണങ്ങളും കൊടുക്കുന്നില്ലേ? ഇതിന് മുന്‍പ് വന്നപ്പോള്‍ കന്യാസ്ത്രീകള്‍ പറഞ്ഞിരുന്നു. ആരുമായും വലിയ കൂട്ടൊന്നുമില്ല. ഒറ്റതിരിഞ്ഞാണ് നടപ്പും ഇരിപ്പും എല്ലാം. പന്തുകളിക്കാന്‍ മാത്രം കൂട്ടുകാര്‍ക്കൊപ്പം പോകും. വഴക്കൊന്നും പറയാതെ അവരും താലോലിച്ച് വളര്‍ത്തുന്നു. ഈയിടെയായി അവനില്‍ […]