മറ്റുള്ളവരോട് ക്ഷമിക്കാന്‍ പറയാന്‍ നമുക്കൊക്കെ ആയിരം നാവാണ്. എന്നാല്‍ നമുക്കൊന്ന് ക്ഷമിക്കേണ്ടിവരുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ടനുഭവപ്പെടുന്നത്. ക്ഷമ ഉന്നത മനസ്സിന്റെ സ്വഭാവ വിശേഷണമാണെന്ന തിരിച്ചറിവു നമുക്കില്ലാതെ പോകുന്നതാണ് ക്ഷമിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നത്. ചിലപ്പോള്‍ നാം പറയും ഞാന്‍ ക്ഷമിക്കാം. പക്ഷേ, എനിക്ക് മറക്കാനാവില്ലെന്ന്.
ആ ക്ഷമ ശത്രുവിനോടു പോലും പാടില്ല. അതുകൊണ്ടായിരിക്കാം ബെന്‍ ഫ്രാങ്ക്‌ളിന്‍ പറഞ്ഞത് : ‘ ശത്രുവിന് നല്കാവുന്ന ഏറ്റവും വലിയ സമ്മാനം ക്ഷമ’യാണെന്ന്. ക്ഷമ ആദ്യം കയ്ക്കുമെങ്കിലും അത് നെല്ലിക്ക സമാനമാണ്. അതിന്റെ അനന്തരഫലം മധുരമാണ്. അതിനാലാണ് അലക്‌സാണ്ടര്‍ പോപ്പ് പറഞ്ഞത് :To Err is human. To Forgive is Divine.
നമുക്ക് ക്ഷമിക്കാം, മറക്കാം, പൊറുക്കാം.
About The Author
No related posts.