കയ്പ്പും മധുരവും-വിജയ് ശാന്തം കോമളപുരം

അത്താഴം കഴിച്ചതിനു ശേഷം കൊച്ചുമക്കളുമായി അല്പനേരം കളിയും തമാശ പറച്ചിലും മൊക്കെ സുശീലാമ്മ ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ അങ്ങനെയുള്ള മോഹങ്ങളൊന്നുമില്ല. കിടപ്പുമുറിയിലേക്ക് പോയ സുശീലാമ്മയോട് മുത്തശ്ശി വിളിച്ചു പറഞ്ഞു: ‘ആ പൂച്ച മ്യാവൂ .. മ്യാവൂന്നു കരയുന്നുണ്ടല്ലോ മക്കളെ .. അതിന് എന്തെങ്കിലും കൊടുക്ക്.എന്നിട്ട് വാ കിടക്കാന്‍ . അനന്തുവും ഭാമയും കുട്ടികളും കിടന്നില്ലേ ‘ ? ‘ അവര്‍ കിടന്നമ്മേ. അവര്‍ക്ക് ജോലിക്ക് പോകേണ്ടതല്ലേ . കൊറോണക്കാലമൊക്കെ കഴിഞ്ഞ് സ്‌ക്കൂളും തുറന്നില്ലേ. കുഞ്ഞുങ്ങള്‍ക്ക് പഠിക്കാന്‍ പിടിപ്പതുണ്ട്. അമ്മ […]
മഞ്ഞച്ചേരയുടെ പകലിലൂടെ… ഇ. സന്തോഷ് കുമാറിന്റെ ഒരു ചെറുകഥയുടെ ആസ്വാദനം-ലാലിമ

മഴയത്ത് വായനക്കാരെ കൊണ്ട് നിര്‍ത്തുന്ന ഒരു നോവല്‍.. എന്ന ചേര്‍ത്തുവയ്ക്കലോടെ പ്രസിദ്ധമായ ‘ തപോമയിയുടെ അച്ഛന്‍’ എന്ന പുസ്തകത്തിന്റെ സൃഷ്ടാവ് ഇ. സന്തോഷ് കുമാറിന്റെ ‘പാവകളുടെ വീട്’ എന്ന കഥാസമാഹാരത്തിലെ ‘മഞ്ഞച്ചേരയുടെ പകല്‍’.. എന്ന കഥയുടെ വായനയിലൂടെ… കഥയുടെ വിത്ത് ഉള്ളില്‍ കുടുങ്ങിയ ഒരാള്‍ താന്‍ ജീവിക്കുന്ന ലോകവുമായി നടത്തുന്ന പലതരം വിനിമയങ്ങളാണ് ഇ. സന്തോഷ് കുമാറിന്റെ രചനാലോകം. മനുഷ്യരില്‍,പ്രകൃതിയില്‍,മൃഗങ്ങളിലെല്ലാം കഥകള്‍ കാണുന്ന മനസ്സ്. ചുറ്റുപാടും ഗൂഢമായി കിടക്കുന്ന കഥകളെ ഒരു ശില്പിയുടെ ചാതുരിയോടെ അദ്ദേഹം കൊത്തിയെടുക്കുന്നു. […]
മനസ്സിലെ ശൂന്യമണ്ഡപം-പ്രൊഫ. കവിതാ സംഗീത്

കതകടച്ചു, തിരശ്ശീല വീഴുന്നു പതുക്കെ, ഈ ധൃതിയില്ലാത്തിടവുമായി നിശ്ശബ്ദ ഉടമ്പടി ഒക്കെ. നഗരത്തിന്‍ ആരവം അകലെ, താണു, മെലിഞ്ഞു, രാത്രിയെ മാത്രം വരിക്കുന്നവര്‍ക്കായ് തിളങ്ങുന്ന ഒരു താരത്തിന്‍ താഴെ അകലെയൊരു ഇടിമുഴക്കം. ഞാനോടിയൊളിക്കുന്നില്ല; വരയ്ക്കുന്നു അതിര്‍വരമ്പ്, അവരുടെ ക്ലോക്കിനും എന്റെ മാത്രമാം സമയത്തിന്റെ അലമ്പി. ഏകാകിയുടെ മനസ്സ് ഒഴിഞ്ഞ അറയല്ല പാടേ, അത് ഇരുളോടു പൊരുതുന്നൊരു വിശാലമാം കാന്‍വാസാണേ. ഭയത്താലോ നാണത്താലോ അല്ല ഭിത്തികള്‍ കെട്ടുന്നത്, സ്വന്തം പേര് അറിയാനൊരു നിതാന്തമാം ആവശ്യത്താല്‍ തിളങ്ങുന്നത്. ചിന്തതന്‍ ലോകം […]
സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 23)

അവര്‍ യുവത്വത്തിന്റെ ആഘോഷ ലഹരിയില്‍ കൈയ്യിലെ മദ്യ ഗ്ലാസ്സുകള്‍ പരസ്പരം കൂട്ടിമുട്ടിച്ചു. അവരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ടായിരുന്നു. അവര്‍ പരസ്പരം ചുംബിക്കുകയും ആലിംഗനം ചെയ്യുന്നതും കണ്ടു. പുതുതലമുറയുടെ സ്വാതന്ത്യ്രബോധം അവരില്‍ ഉണര്‍ന്നിരുന്നു. തന്നെപ്പോലുള്ള പഴയ തലമുറ മുറുകെപ്പിടിച്ചിരുന്ന പല മൂല്യങ്ങളും ഇന്നവര്‍ കാറ്റില്‍ പറത്തി തുടങ്ങിയിരിക്കുന്നു. പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ കടന്നുകയറ്റം അവരുടെ പെരുമാറ്റ രീതികളിലും പ്രതിഫലിച്ചു തുടങ്ങുന്നത് പലതും കണ്ടില്ലെന്നു നടിക്കേണ്ടി വരുന്നു. മറിച്ചായാല്‍ ഞങ്ങള്‍ പഴയ തലമുറയില്‍പ്പെട്ടവരെല്ലാം അവരുടെ ശത്രുക്കളായി മാറും. മാത്രമല്ല കാലഹരണപ്പെട്ട വസ്തുക്കള്‍ പോലെ […]
നാടക വേദിയിലെ നായക നായ് – കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

ലോകത്തെങ്ങും ഏറ്റവും പ്രാമുഖ്യമുള്ള കലയാണ് നാടകം. എല്ലാം വര്‍ഷവും നാടക വാരവും നാടകോത്സവ മത്സരങ്ങളും നടക്കാറുണ്ട്. മയ്യിലെ കണ്ടകൈ കൃഷ്ണപിള്ള വായന ശാലയില്‍ നടന്ന നാടകാ വതരണത്തിനിടെ ഒരു തെരുവ് നായ് വേദിയിലേക്ക് ഇരച്ചു കയറി നാടക നടനെ കടിച്ചു് പരിക്കേല്‍പ്പിക്കു കയും ഒടുവില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടുകയും ചെയ്ത കാഴ്ചയാണ് മലയാള നാടകവേദിയില്‍ ആദ്യമായി കണ്ടത്. നാട്യ ശാസ്ത്രത്തില്‍ നിന്നാരംഭിച്ച നമ്മുടെ നാടകത്തില്‍ തെരുവ് നായും കഥാപാത്രമായിരിക്കുന്നു. കാളിദാസന്റെ ‘അഭിജ്ഞാന ശാകുന്തളം’ സംസ്‌കൃതത്തില്‍ […]
അര്‍ച്ചനപ്പൂക്കള്‍-പ്രസന്ന നായര്‍

പ്രദക്ഷിണ വീഥിയില്‍ പ്രണവ മന്ത്രം ചൊല്ലി പ്രിയതേ നീ വലം വെച്ചിടുമ്പോള്‍ മിഴികോണില്‍ വിടരുന്ന അര്‍ച്ചന പൂക്കളിന്‍ ഇതളില്‍ എന്‍ രൂപം തെളിയുന്നുവോ ? അരയാല്‍ ചുറ്റി സൂര്യഗായത്രി പാടി അര്‍ദ്ധനിമീലിതയായ് നിന്നീടുമ്പോള്‍ ചൊടികള്‍ ഉരുവിടും ദേവനാമങ്ങളില്‍ അറിയാതെന്‍ പേര്‍ തുളുമ്പുന്നുവോ ? കളഭക്കുറി ചാര്‍ത്തി തുളസിക്കതിര്‍ ചൂടി നിന്‍ പാദം മണ്‍തരി ചുംബിക്കുമ്പോള്‍ കാലടിയെഴുതുന്ന വര്‍ണ്ണച്ചിത്രങ്ങളില്‍ ഒരു വര്‍ണ്ണം ഞാനായ് വിടരുന്നുവോ? അമ്പലച്ചുവരിലെ ശൃംഗാര ശില്പത്തിന്‍ അംഗോപാംഗ വടിവണിയും നിന്‍ പൂവുടല്‍ തഴുകും തെന്നലിന്റെ കൈകള്‍ […]
I DON’T KNOW HOW TO UNKNOW IT-Vedavathy Venu Thonnakkal

The world isn’t fair. Not in the ways we expect. It’s unfair in the quieter ways— in how something can make you feel alive and still leave you wrecked. Fairness isn’t balance. It’s a borrowed scale, tilted by the weight of what we can’t have, and the heaviness of what we do. And I’ve learned […]
മൊഞ്ചുള്ളൊരുമ്മ-ശ്രീകല മോഹന്‍ദാസ്

കാണാന്‍ മൊഞ്ചുള്ളൊരുമ്മയെ കണ്ടുവോ.. ഉമ്മയല്ല ഇതുമ്മുമ്മയാണു.. മക്കളും പേരമക്കളുമായി സന്തതി പരമ്പര ധാരാളമുള്ള വലിയൊരു തറവാട്ടിന്‍ അധിപ യാണെന്നു ഒറ്റ നോട്ടത്തില്‍ത്തില്‍ മനസ്സി ലാകും.. കാച്ചിയും തട്ടനും കുപ്പായവുമിട്ടു കഴുത്തില്‍ ചങ്കേലസ്സും കൊരലാരവും കെട്ടി കാതില്‍ തോഡയും ചിറ്റും അലുക്ക ത്തും ചാര്‍ത്തി കൈകളില്‍ കാപ്പും കാച്ചിക്കു മേലേ അരഞ്ഞാണവും പോരാഞ്ഞു പട്ടകവും താലിച്ചെപ്പു മായ് ആഢ്യത്വമുള്ളൊരു ഉമ്മുമ്മയങ്ങനെ മെത്തമേലേറി പുഞ്ചിരിയോടെയിരിക്കുകയാണു… എത്രയോ പേരെ പരിപാലിച്ചും വരുന്നോരെയൊക്കെ സല്‍ക്കരിച്ചും നല്ല അന്തസ്സിലിങ്ങനെ കുടുംബഭരണം നടത്തിപ്പോരുന്നയാളാണെന്നു നമുക്കൂ ഹിക്കാവുന്നതല്ലെയുള്ളു.. […]
ഉദര പ്രശ്‌നങ്ങള്‍ക്കും ഉറക്കത്തിനും കൈതച്ചക്ക-ഡോ. വേണു തോന്നയ്ക്കല്‍

നാട്ടിന്‍പുറങ്ങളില്‍ പറമ്പുകളില്‍ ആരാലും പരിരക്ഷയ്ക്കപ്പെടാതെ പൈനാപ്പിള്‍ (pine apple) ധാരാളമായി കണ്ടിരുന്നു. പറമ്പിന് വേലിയായും പൈന്‍ ആപ്പിള്‍ വളര്‍ത്തിയിരുന്നു. ഇന്ന് പൈനാപ്പിള്‍ ഫാമുകള്‍ തന്നെ അനവധി. കൃഷിക്ക് വേണ്ടത്ര പറമ്പില്ലാത്തവര്‍ ചെടിച്ചട്ടികളില്‍ പൈനാപ്പിള്‍ കൃഷി ചെയ്യുന്നു. ഒരു പഴം എന്ന നിലയ്ക്ക് പൈനാപ്പിളിന്റെ പ്രസക്തി ഏറെ ശ്രദ്ധയാണ്. പഴം എന്നതിനൊപ്പം ഇത് ഒരു മലക്കറി കൂടിയാണ്. പൈന്‍ മരത്തിന്റെ കോണിനോട് സാദൃശ്യമുള്ള ആകൃതി കാരണമാണ് ഇതിന് പൈനാപ്പിള്‍ എന്ന പേരു സിദ്ധിച്ചതത്രേ. പൈന്‍ ആപ്പിള്‍ എന്ന പേരിന് […]
എം. ആര്‍. ബി. തെളിയിച്ച നവോത്ഥാന വഴികളില്‍ ഇരുളിന്റെ പുഴുക്കള്‍ പുളയുന്നു-ജയരാജ് പുതുമഠം

ഒക്ടോബര്‍ 8. എം. ആര്‍. ബി. എന്ന ദിവ്യതേജസ്സ് ഭൂമിയില്‍നിന്ന് മറഞ്ഞുപോയിട്ട് 24 വര്‍ഷം തികയുന്നു. ആധുനിക കേരളം സൃഷ്ടിച്ച മഹാരഥന്മാരുടെ ഉന്നത ശ്രേണിയില്‍ ഉദിച്ചു നില്‍ക്കുന്ന വിശിഷ്ട നാമമാണ് മുല്ലമംഗലത്ത് രാമന്‍ ഭട്ടതിരിപ്പാട് എന്ന എം. ആര്‍. ബി. യുടേത്. പൊന്നാനി താലൂക്കിലെ വന്നേരി ദേശത്ത് മുല്ലമംഗലം കേരളന്‍ ഭട്ടതിരിപ്പാടിന്റെയും, വാഴപ്പിള്ളി മഹളിലെ ആര്യ അന്തര്‍ജനത്തിന്റെയും മകനായി ജനനം. സ്വ സമുദായത്തിന്റെ മേനിമുഴുവന്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളുടെയും, ദുരാചാരങ്ങളുടെയും മാറാല നീക്കി അവിടെ മാനവിക മൂല്യങ്ങളുടെ പ്രകാശം […]
The Bridge between Frames & Fomentation-Gopan Ambat

As symphony of the dusk began to vane A bridge is seen in soft, forgiving light. Its arches gleam where hope and art are made, Between the heart’s farewell and love’s twilight. She writes of souls the world forgets to see, Her words like rain that soothes the weary land. I chase the light through […]
പ്രവാസ സാഹിത്യത്തിലെ സത്യാന്വേഷണങ്ങള്‍-യു ട്യൂബ്
കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 17)

ഈസ്റ്റ് ഹാമിലെ മുരുകന്‍ അമ്പലത്തിന് മുന്നില്‍ ആളുകളുടെ എണ്ണം കൂടിവന്നു. മിക്കവരും ഉച്ചയൂണിന് വരുന്ന സ്ഥിരാഗംങ്ങളാണ്. ആ കൂട്ടത്തില്‍ മാണി ഇവിടെവെച്ച് പരിചയപ്പെട്ട സാബുവും ശ്യാമുവേലുമുണ്ട്. സാബു നാട്ടിലെ എം.ബി.ബി.എസ് പാസ്സായിട്ട് ലണ്ടനില്‍ ഉപരിപഠനം നടത്താനും ഒരു നല്ല ജോലിക്കുമാണ് വന്നത്. ഇവിടുത്തെ പരീക്ഷകള്‍ പാസ്സാകാതെ ആ രംഗത്ത് പ്രവേശിക്കാനാവില്ല. അതിനുള്ള തയ്യാറെടുപ്പിലാണ്. നാട്ടില്‍ നിന്ന് വന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ആദ്യത്തെ ജനറല്‍ മെഡിക്കല്‍ പരീക്ഷയെഴുതി പരാജയപ്പെട്ടു. വീണ്ടും എഴുതണം അതിനുള്ള തയ്യാറെടുപ്പാണ്. സമ്പന്നരുടെ മക്കള്‍ […]
Symphonies over hills and dales – Dr. Aniamma Joseph (memories-17)

Que…Sera…Sera… In my childhood, I remember, my elder sisters Mollychechy and Omanachechy used to sing the song “Que Sera, Sera…,” When I was just a little girl I asked my mother, what will I be Will I be pretty, will I be rich? Here’s what she said to me Que sera, sera Whatever will be, […]
കാലം ചുംബിച്ച മാസിഡോണിയ ഉടന്‍ വരുന്നു – മിനി സുരേഷ്

പ്രമുഖ സാഹിത്യകാരനും ലോക റെക്കോര്‍ഡ് ജേതാവുമായ (യൂആര്‍എഫ്) ശ്രീ. കാരൂര്‍ സോമന്റെ ‘കാലം ചുംബിച്ച മാസിഡോണിയ’ (യാത്രവിവരണം) ഉടന്‍ പുറത്തുവരുന്നു. കാരൂരിന്റെ മലയാളം ഇംഗ്ലീഷ് എഴുപത് പുസ്തകങ്ങളില്‍ പതിനൊന്ന് കൃതികള്‍ വിദേശ രാജ്യങ്ങളുടെ ചരിത്ര സംസ്‌കാരങ്ങളെ സൂക്ഷ്മമായി ചിത്രീകരിക്കുന്ന ഉള്‍ക്കനമാര്‍ന്ന യാത്രാവിവരണങ്ങളാണ്. പ്രശസ്ത സാഹിത്യകാരന്‍ ശ്രീ. സി. രാധാകൃഷ്ണന്‍ അവതാരികയില്‍ പറയുന്നത് ‘എഴുത്തു് ലോകത്തു് തന്റേതായ സ്ഥാനമുറപ്പിച്ച ശ്രീ. കാരൂരിന്റെ യാത്രാവിവരണ ഗ്രന്ഥം മലയാള ഭാഷയ്ക്ക് ഹൃദ്യമായ ഒരു മുതല്‍ക്കൂട്ടാണ്’. പ്രഭാത് ബുക്ക്സ് പ്രസിദ്ധികരിക്കുന്ന ഈ യാത്രാവിവരണത്തില്‍ […]



