LIMA WORLD LIBRARY

ശ്രീകല മോഹന്‍ദാസിന്റെ പുസ്തക പ്രകാശനം

സാഹിത്യകാരി ശ്രീകല മോഹന്‍ദാസിന്റെ ഒമ്പതാമത്തെ പുസ്തകം ‘ പുംകൃതി കാമന്‍ ‘ (കഥാസമാഹാരം ) എറണാകുളം പബ്ലിക് ലൈബ്രറിയില്‍ വെച്ച് പ്രശസ്ത സാഹിത്യകാരന്‍ ശ്രീ. സി. രാധാ കൃഷ്ണന്‍ പ്രകാശനം ചെയ്തു… പ്രശസ്ത സൗണ്ട് എഞ്ചിനീയര്‍ശ്രീ. M. R. രാജാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള സാഹിത്യവേദി പ്രസിഡന്റ് ശ്രീ. ജി. കെ. പിള്ള തെക്കെടത്ത് പുസ്തകം സ്വീകരിച്ചു.. കണ്ണന്‍ നായര്‍ സാംസ്‌കാരിക കേന്ദ്രം സെക്രട്ടറി ശ്രീ. സി. എ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, കൊച്ചി അന്തരാഷ്ട്ര […]

വഴിതെറ്റുന്ന ജീവിതങ്ങള്‍-ഡോ. പി.എന്‍. ഗംഗാധരന്‍ നായര്‍

അതിര്‍ത്തിയില്ലാത്ത അമിതാഗ്രഹം അവസാനത്തില്‍ ദുരന്തത്തിലേക്കാണ് നമ്മെ നയിക്കുന്നത് എന്ന മുന്നറിയിപ്പ് നല്‍കുകയാണ് റഷ്യന്‍ കവി അലക്‌സാണ്ടര്‍ പുഷ്‌കിന്റെ പ്രശസ്തമായ നാടോടി കഥാകാവ്യം’മത്സ്യക്കാരനും ചെറു സ്വര്‍ണ്ണ മത്സ്യവും'(‘The tale of the Fisherman and the Golden fish’—1833). ഒരു മുക്കുവനും ഭാര്യയും ഒരു കടലിന്റെ തീരത്ത് പാര്‍ത്തിരുന്നു. 33 കൊല്ലമായി അവര്‍ അവിടെ താമസിക്കുന്നു. ഒരു ദിവസം മൂന്നുതവണ വല വീശിയപ്പോള്‍ അതില്‍ വന്നു വീണത് ഒരു മത്സ്യം മാത്രം— സ്വര്‍ണ്ണമത്സ്യം. മത്സ്യം പറഞ്ഞു, ‘എന്നെ കടലിലേക്ക് […]

സഞ്ചയികയും ഉള്ളി വടയും കരച്ചിലും-ഉല്ലാസ് ശ്രീധര്‍

എന്റെ കുട്ടിക്കാലത്ത് വെട്ടുറോഡ് റയില്‍വേ ഗേറ്റിന് കിഴക്ക് വശത്താണ് പൊടിയണ്ണന്റെ ചായക്കട… പള്ളിക്കൂടത്തില്‍ പോകുമ്പോഴും വരുമ്പോഴും ചായക്കടയിലെ ഉള്ളി വടയുടെ മണം വല്ലാതെ കൊതിപ്പിക്കും… വലിയേട്ടനെ പേടിച്ച് ഉള്ളി വട തിന്നണമെന്ന ആഗ്രഹം വീട്ടില്‍ പറയില്ല… ഓരോ ദിവസം കഴിയുന്തോറും ഉള്ളി വടയുടെ മണം എന്നെ കൊതിപ്പിച്ച് വേദനിപ്പിച്ച് കൊണ്ടേയിരുന്നു… സ്‌കൂളിലെ സഞ്ചയിക സമ്പാദ്യ പദ്ധതിയില്‍ ആഴ്ചയില്‍ 50 പൈസ വീതം നിക്ഷേപിച്ച് നിക്ഷേപിച്ച് 10 രൂപയായി… 10 രൂപയായപ്പോള്‍ സന്തോഷം കൊണ്ട് നൃത്തമാടിയ എന്നോട് എസ് […]

ഞാനറിഞ്ഞ നേരുകള്‍-ദീപ ബിബീഷ് നായര്‍

ഒരു ദിവസം നമ്മളീ ഭൂമിയില്‍ പിറന്നു വീഴുന്നു. ചിലര്‍ സുഖസൗകര്യങ്ങളുടെ നടുവിലേയ്ക്കാണെങ്കില്‍ മറ്റു ചിലര്‍ ദുരിതങ്ങളുടെ ഇടയിലേയ്ക്കാകും, എങ്കിലും ഒന്നറിവ് ആകുന്നതുവരെ നാമെല്ലാം ഒരു പോലെ തന്നെയാണ്. കാശുള്ളവനെന്നോ ഇല്ലാത്തവനെന്നോ ഉള്ള വ്യത്യാസമില്ലാതെ അമ്മിഞ്ഞപ്പാല്‍ നുണഞ്ഞ്, എന്തൊക്കെയോ കാഴ്ചകള്‍ കണ്ട് മോണകാട്ടി ചിരിച്ചും, ചുണ്ട് കോട്ടി കരഞ്ഞും ജീവിതം തുടങ്ങുന്നു. ഇതിനിടയില്‍ പിച്ചവച്ചതും കുഞ്ഞുവായില്‍ സംസാരം തുടങ്ങിയതുമെല്ലാം പെട്ടെന്നായിരുന്നു. അക്ഷരങ്ങള്‍ ,നിറങ്ങള്‍, ചിത്രങ്ങള്‍ അങ്ങനെ പുതിയ കാഴ്ചകള്‍ കണ്ടുതുടങ്ങിയതിന് ശേഷമാണ് സ്‌കൂളിലെത്തിയത്. അച്ഛനെയും അമ്മയേയും പിരിഞ്ഞ് ക്ലാസിലെത്തിയപ്പോഴാണ് […]

അവാര്‍ഡുകളല്ല , സൃഷ്ടിയാണ് വലുത്- സാബു ശങ്കര്‍/09 ഒക്ടോബര്‍ 

സാഹിത്യം , ചിത്രകല , സംഗീതം , ചലച്ചിത്രം എന്നീ സുകുമാര കലകള്‍ ഒരു സമൂഹത്തിന്റെ സാംസ്‌കാരിക പ്രതിഫലനങ്ങള്‍ ആണ്. മനുഷ്യ ചരിത്രത്തില്‍ സംസ്‌കാരവും നാഗരികതയും പഠിച്ച് വന്നവരാണ് ഇപ്പോഴത്തെ തലമുറ. സമൂഹത്തിന്റെ അന്തസും ബോധവും കലയില്‍ പ്രതിഫലിക്കുന്നു. ചലച്ചിത്ര കല പഠിക്കുന്നത് തന്നെ യൂറോപ്യന്‍ സിനിമകളില്‍ നിന്നാണ്. പതിറ്റാണ്ടുകളായി വികസിച്ചു വരുന്ന കലയുടെ ദര്‍ശനവും മൂല്യവും തിരിച്ചറിയാന്‍ സാധാരണക്കാരായ എല്ലാവര്‍ക്കും സാധിച്ചെന്ന് വരില്ല. ബോധനിലവാരത്തിന്റെ പ്രശ്‌നമാണിത്. പോസ്റ്റ് ഗ്രാജ്വേറ്റ് സിലബസില്‍ ഉളള ഗണിതശാസ്ത്രം ഒരു സ്‌കൂള്‍ […]

കയ്പ്പും മധുരവും-വിജയ് ശാന്തം കോമളപുരം

|

അത്താഴം കഴിച്ചതിനു ശേഷം കൊച്ചുമക്കളുമായി അല്പനേരം കളിയും തമാശ പറച്ചിലും മൊക്കെ സുശീലാമ്മ ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ അങ്ങനെയുള്ള മോഹങ്ങളൊന്നുമില്ല. കിടപ്പുമുറിയിലേക്ക് പോയ സുശീലാമ്മയോട് മുത്തശ്ശി വിളിച്ചു പറഞ്ഞു: ‘ആ പൂച്ച മ്യാവൂ .. മ്യാവൂന്നു കരയുന്നുണ്ടല്ലോ മക്കളെ .. അതിന് എന്തെങ്കിലും കൊടുക്ക്.എന്നിട്ട് വാ കിടക്കാന്‍ . അനന്തുവും ഭാമയും കുട്ടികളും കിടന്നില്ലേ ‘ ? ‘ അവര്‍ കിടന്നമ്മേ. അവര്‍ക്ക് ജോലിക്ക് പോകേണ്ടതല്ലേ . കൊറോണക്കാലമൊക്കെ കഴിഞ്ഞ് സ്‌ക്കൂളും തുറന്നില്ലേ. കുഞ്ഞുങ്ങള്‍ക്ക് പഠിക്കാന്‍ പിടിപ്പതുണ്ട്. അമ്മ […]

മഞ്ഞച്ചേരയുടെ പകലിലൂടെ… ഇ. സന്തോഷ് കുമാറിന്റെ ഒരു ചെറുകഥയുടെ ആസ്വാദനം-ലാലിമ

മഴയത്ത് വായനക്കാരെ കൊണ്ട് നിര്‍ത്തുന്ന ഒരു നോവല്‍.. എന്ന ചേര്‍ത്തുവയ്ക്കലോടെ പ്രസിദ്ധമായ ‘ തപോമയിയുടെ അച്ഛന്‍’ എന്ന പുസ്തകത്തിന്റെ സൃഷ്ടാവ് ഇ. സന്തോഷ് കുമാറിന്റെ ‘പാവകളുടെ വീട്’ എന്ന കഥാസമാഹാരത്തിലെ ‘മഞ്ഞച്ചേരയുടെ പകല്‍’.. എന്ന കഥയുടെ വായനയിലൂടെ… കഥയുടെ വിത്ത് ഉള്ളില്‍ കുടുങ്ങിയ ഒരാള്‍ താന്‍ ജീവിക്കുന്ന ലോകവുമായി നടത്തുന്ന പലതരം വിനിമയങ്ങളാണ് ഇ. സന്തോഷ് കുമാറിന്റെ രചനാലോകം. മനുഷ്യരില്‍,പ്രകൃതിയില്‍,മൃഗങ്ങളിലെല്ലാം കഥകള്‍ കാണുന്ന മനസ്സ്. ചുറ്റുപാടും ഗൂഢമായി കിടക്കുന്ന കഥകളെ ഒരു ശില്പിയുടെ ചാതുരിയോടെ അദ്ദേഹം കൊത്തിയെടുക്കുന്നു. […]

മനസ്സിലെ ശൂന്യമണ്ഡപം-പ്രൊഫ. കവിതാ സംഗീത്

കതകടച്ചു, തിരശ്ശീല വീഴുന്നു പതുക്കെ, ഈ ധൃതിയില്ലാത്തിടവുമായി നിശ്ശബ്ദ ഉടമ്പടി ഒക്കെ. നഗരത്തിന്‍ ആരവം അകലെ, താണു, മെലിഞ്ഞു, രാത്രിയെ മാത്രം വരിക്കുന്നവര്‍ക്കായ് തിളങ്ങുന്ന ഒരു താരത്തിന്‍ താഴെ അകലെയൊരു ഇടിമുഴക്കം. ഞാനോടിയൊളിക്കുന്നില്ല; വരയ്ക്കുന്നു അതിര്‍വരമ്പ്, അവരുടെ ക്ലോക്കിനും എന്റെ മാത്രമാം സമയത്തിന്റെ അലമ്പി. ഏകാകിയുടെ മനസ്സ് ഒഴിഞ്ഞ അറയല്ല പാടേ, അത് ഇരുളോടു പൊരുതുന്നൊരു വിശാലമാം കാന്‍വാസാണേ. ഭയത്താലോ നാണത്താലോ അല്ല ഭിത്തികള്‍ കെട്ടുന്നത്, സ്വന്തം പേര് അറിയാനൊരു നിതാന്തമാം ആവശ്യത്താല്‍ തിളങ്ങുന്നത്. ചിന്തതന്‍ ലോകം […]

സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 23)

അവര്‍ യുവത്വത്തിന്റെ ആഘോഷ ലഹരിയില്‍ കൈയ്യിലെ മദ്യ ഗ്ലാസ്സുകള്‍ പരസ്പരം കൂട്ടിമുട്ടിച്ചു. അവരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ടായിരുന്നു. അവര്‍ പരസ്പരം ചുംബിക്കുകയും ആലിംഗനം ചെയ്യുന്നതും കണ്ടു. പുതുതലമുറയുടെ സ്വാതന്ത്യ്രബോധം അവരില്‍ ഉണര്‍ന്നിരുന്നു. തന്നെപ്പോലുള്ള പഴയ തലമുറ മുറുകെപ്പിടിച്ചിരുന്ന പല മൂല്യങ്ങളും ഇന്നവര്‍ കാറ്റില്‍ പറത്തി തുടങ്ങിയിരിക്കുന്നു. പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ കടന്നുകയറ്റം അവരുടെ പെരുമാറ്റ രീതികളിലും പ്രതിഫലിച്ചു തുടങ്ങുന്നത് പലതും കണ്ടില്ലെന്നു നടിക്കേണ്ടി വരുന്നു. മറിച്ചായാല്‍ ഞങ്ങള്‍ പഴയ തലമുറയില്‍പ്പെട്ടവരെല്ലാം അവരുടെ ശത്രുക്കളായി മാറും. മാത്രമല്ല കാലഹരണപ്പെട്ട വസ്തുക്കള്‍ പോലെ […]

നാടക വേദിയിലെ നായക നായ് –  കാരൂര്‍ സോമന്‍ (ചാരുംമൂടന്‍) 

ലോകത്തെങ്ങും ഏറ്റവും പ്രാമുഖ്യമുള്ള കലയാണ് നാടകം. എല്ലാം വര്‍ഷവും നാടക വാരവും നാടകോത്സവ മത്സരങ്ങളും നടക്കാറുണ്ട്. മയ്യിലെ കണ്ടകൈ കൃഷ്ണപിള്ള വായന ശാലയില്‍ നടന്ന നാടകാ വതരണത്തിനിടെ ഒരു തെരുവ് നായ് വേദിയിലേക്ക് ഇരച്ചു കയറി നാടക നടനെ കടിച്ചു് പരിക്കേല്‍പ്പിക്കു കയും ഒടുവില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടുകയും ചെയ്ത കാഴ്ചയാണ് മലയാള നാടകവേദിയില്‍ ആദ്യമായി കണ്ടത്. നാട്യ ശാസ്ത്രത്തില്‍ നിന്നാരംഭിച്ച നമ്മുടെ നാടകത്തില്‍ തെരുവ് നായും കഥാപാത്രമായിരിക്കുന്നു. കാളിദാസന്റെ ‘അഭിജ്ഞാന ശാകുന്തളം’ സംസ്‌കൃതത്തില്‍ […]

അര്‍ച്ചനപ്പൂക്കള്‍-പ്രസന്ന നായര്‍

പ്രദക്ഷിണ വീഥിയില്‍ പ്രണവ മന്ത്രം ചൊല്ലി പ്രിയതേ നീ വലം വെച്ചിടുമ്പോള്‍ മിഴികോണില്‍ വിടരുന്ന അര്‍ച്ചന പൂക്കളിന്‍ ഇതളില്‍ എന്‍ രൂപം തെളിയുന്നുവോ ? അരയാല്‍ ചുറ്റി സൂര്യഗായത്രി പാടി അര്‍ദ്ധനിമീലിതയായ് നിന്നീടുമ്പോള്‍ ചൊടികള്‍ ഉരുവിടും ദേവനാമങ്ങളില്‍ അറിയാതെന്‍ പേര്‍ തുളുമ്പുന്നുവോ ? കളഭക്കുറി ചാര്‍ത്തി തുളസിക്കതിര്‍ ചൂടി നിന്‍ പാദം മണ്‍തരി ചുംബിക്കുമ്പോള്‍ കാലടിയെഴുതുന്ന വര്‍ണ്ണച്ചിത്രങ്ങളില്‍ ഒരു വര്‍ണ്ണം ഞാനായ് വിടരുന്നുവോ? അമ്പലച്ചുവരിലെ ശൃംഗാര ശില്പത്തിന്‍ അംഗോപാംഗ വടിവണിയും നിന്‍ പൂവുടല്‍ തഴുകും തെന്നലിന്റെ കൈകള്‍ […]

I DON’T KNOW HOW TO UNKNOW IT-Vedavathy Venu Thonnakkal

The world isn’t fair. Not in the ways we expect. It’s unfair in the quieter ways— in how something can make you feel alive and still leave you wrecked. Fairness isn’t balance. It’s a borrowed scale, tilted by the weight of what we can’t have, and the heaviness of what we do. And I’ve learned […]

മൊഞ്ചുള്ളൊരുമ്മ-ശ്രീകല മോഹന്‍ദാസ്

കാണാന്‍ മൊഞ്ചുള്ളൊരുമ്മയെ കണ്ടുവോ.. ഉമ്മയല്ല ഇതുമ്മുമ്മയാണു.. മക്കളും പേരമക്കളുമായി സന്തതി പരമ്പര ധാരാളമുള്ള വലിയൊരു തറവാട്ടിന്‍ അധിപ യാണെന്നു ഒറ്റ നോട്ടത്തില്‍ത്തില്‍ മനസ്സി ലാകും.. കാച്ചിയും തട്ടനും കുപ്പായവുമിട്ടു കഴുത്തില്‍ ചങ്കേലസ്സും കൊരലാരവും കെട്ടി കാതില്‍ തോഡയും ചിറ്റും അലുക്ക ത്തും ചാര്‍ത്തി കൈകളില്‍ കാപ്പും കാച്ചിക്കു മേലേ അരഞ്ഞാണവും പോരാഞ്ഞു പട്ടകവും താലിച്ചെപ്പു മായ് ആഢ്യത്വമുള്ളൊരു ഉമ്മുമ്മയങ്ങനെ മെത്തമേലേറി പുഞ്ചിരിയോടെയിരിക്കുകയാണു… എത്രയോ പേരെ പരിപാലിച്ചും വരുന്നോരെയൊക്കെ സല്‍ക്കരിച്ചും നല്ല അന്തസ്സിലിങ്ങനെ കുടുംബഭരണം നടത്തിപ്പോരുന്നയാളാണെന്നു നമുക്കൂ ഹിക്കാവുന്നതല്ലെയുള്ളു.. […]

ഉദര പ്രശ്‌നങ്ങള്‍ക്കും ഉറക്കത്തിനും കൈതച്ചക്ക-ഡോ. വേണു തോന്നയ്ക്കല്‍

നാട്ടിന്‍പുറങ്ങളില്‍ പറമ്പുകളില്‍ ആരാലും പരിരക്ഷയ്ക്കപ്പെടാതെ പൈനാപ്പിള്‍ (pine apple) ധാരാളമായി കണ്ടിരുന്നു. പറമ്പിന് വേലിയായും പൈന്‍ ആപ്പിള്‍ വളര്‍ത്തിയിരുന്നു. ഇന്ന് പൈനാപ്പിള്‍ ഫാമുകള്‍ തന്നെ അനവധി. കൃഷിക്ക് വേണ്ടത്ര പറമ്പില്ലാത്തവര്‍ ചെടിച്ചട്ടികളില്‍ പൈനാപ്പിള്‍ കൃഷി ചെയ്യുന്നു. ഒരു പഴം എന്ന നിലയ്ക്ക് പൈനാപ്പിളിന്റെ പ്രസക്തി ഏറെ ശ്രദ്ധയാണ്. പഴം എന്നതിനൊപ്പം ഇത് ഒരു മലക്കറി കൂടിയാണ്. പൈന്‍ മരത്തിന്റെ കോണിനോട് സാദൃശ്യമുള്ള ആകൃതി കാരണമാണ് ഇതിന് പൈനാപ്പിള്‍ എന്ന പേരു സിദ്ധിച്ചതത്രേ. പൈന്‍ ആപ്പിള്‍ എന്ന പേരിന് […]

എം. ആര്‍. ബി. തെളിയിച്ച നവോത്ഥാന വഴികളില്‍ ഇരുളിന്റെ പുഴുക്കള്‍ പുളയുന്നു-ജയരാജ് പുതുമഠം

ഒക്ടോബര്‍ 8. എം. ആര്‍. ബി. എന്ന ദിവ്യതേജസ്സ് ഭൂമിയില്‍നിന്ന് മറഞ്ഞുപോയിട്ട് 24 വര്‍ഷം തികയുന്നു. ആധുനിക കേരളം സൃഷ്ടിച്ച മഹാരഥന്മാരുടെ ഉന്നത ശ്രേണിയില്‍ ഉദിച്ചു നില്‍ക്കുന്ന വിശിഷ്ട നാമമാണ് മുല്ലമംഗലത്ത് രാമന്‍ ഭട്ടതിരിപ്പാട് എന്ന എം. ആര്‍. ബി. യുടേത്. പൊന്നാനി താലൂക്കിലെ വന്നേരി ദേശത്ത് മുല്ലമംഗലം കേരളന്‍ ഭട്ടതിരിപ്പാടിന്റെയും, വാഴപ്പിള്ളി മഹളിലെ ആര്യ അന്തര്‍ജനത്തിന്റെയും മകനായി ജനനം. സ്വ സമുദായത്തിന്റെ മേനിമുഴുവന്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളുടെയും, ദുരാചാരങ്ങളുടെയും മാറാല നീക്കി അവിടെ മാനവിക മൂല്യങ്ങളുടെ പ്രകാശം […]