ലിംഗസ്വത്വം-രാജാംബിക

അവഗണനയല്ലിന്നെനിക്കു വേണ്ടത് പരിഗണനയെന്നു ലോകമേ തിരിച്ചറിയുക കൂ4ത്തമുനകളേറ്റു പിടയുകയാണെന്നും കണ്ണിലെ സൂര്യന്റെ തിരി താഴ്ത്തുക അപരാധമൊന്നും ചെയ്തതല്ല അനന്യ, ഓര്‍മ്മകള്‍ നൊമ്പരത്തീയില്‍ വിതുമ്പിടുന്നൂ.. ഗര്‍ഭഗൃഹത്തിന്റെ വാതില്‍ക്കലാ വാര്‍ത്ത ലി0ഗസ്വത്വം തേടി, അന്നു ശിരസ്സുകള്‍ താണു….. ആരൊക്കെയോ, നീണ്ടു സഹായവാഗ്ദാനങ്ങള്‍ പാഴ് വാക്കായിമാത്രം ഒടുങ്ങീടവേ തൊഴിലു തേടാനിടമില്ല, ഒരുനാള്‍ വിദ്യയും ശിക്ഷണവും തട്ടിക്കളഞ്ഞതും സുഹൃത്തുക്കള്‍ എന്നും അകലമിട്ടതു0 കളിക്കളത്തില്‍ ഒറ്റപ്പെട്ടതും.. മരണം ഒരായുസ്സിലൊരിക്കല്‍ മാത്രം, പക്ഷേ; ഞങ്ങളാണെങ്കിലോ അതൊന്നിലേറെ വിശപ്പിന്റെ മുറവിളിയേറിടും നേരം തട്ടിയെടുത്തിട്ടുണ്ടാവാ0 പൊറുത്തീടുക അതിജീവനത്തിന്റെ ശരശയ്യയിലാണെങ്കിലും […]
മരണമാര്‍ഗ്ഗം സുഗമമാക്കുന്ന മരുന്ന് വാണിഭക്കാര്‍-ജയരാജ് പുതുമഠം

‘കുറുന്തോട്ടിക്ക് വാതം’ എന്നത് പ്രശസ്തമായ ഒരു നാടന്‍ ചൊല്ലാണ്. കുറുന്തോട്ടി എന്ന സസ്യം വാതരോഗശമനത്തിനുള്ള മികച്ച ആയുര്‍വേദ ഔഷധമാണെന്നാണ് നാട്ടറിവിലൂടെ കേട്ടറിവുള്ളത്. അങ്ങനെയുള്ള ഈ ഔഷധത്തിന്‌പോലും വാതരോഗം പിടിപ്പെട്ടാല്‍ കാര്യങ്ങളുടെ സ്ഥിതി ചിന്തകള്‍ക്കപ്പുറം വളര്‍ന്ന് വലുതായിരിക്കുന്നു എന്ന് അനുമാനിക്കാവുന്നതേയുള്ളൂ എന്നാണ് ഈ പഴമൊഴിയിലെ തത്വം. ജീവശരീരങ്ങള്‍ക്ക് നിലവാരം കുറയുമ്പോള്‍ പുനര്‍നിര്‍മ്മിക്കാനായി ഉപയോഗിക്കുന്ന പദാര്‍ഥങ്ങളെയാണ് മരുന്നുകള്‍ എന്ന സംജ്ഞയിലൂടെ ഭാഷാ പിതാക്കള്‍ പൊതുവെ ഉപയോഗിച്ചുവരുന്നത്. എന്നാല്‍ ഔഷധംതന്നെ നിലവാരം കുറഞ്ഞ് വിഷവാഹിനിയായി രൂപാന്തരപ്പെടുന്ന ഒരവസ്ഥയെക്കുറിച്ച് ജനാധിപത്യരാജ്യത്തെ ഇരകള്‍ക്ക് ആലോചിക്കാനേ […]
അനില്‍കുമാര്‍ PC (എന്റെ ഹൃദയം സൂക്ഷിപ്പ് കാരന്‍)-ജോസുകുട്ടി.

ഇന്ന് പരിചയമില്ലാത്ത നമ്പറില്‍ നിന്ന് ഒരു മെസേജ് . ഇത് വാളകം Rvhs ല്‍ പഠിച്ച ജോസ് ആണോ. ആണെങ്കില്‍ ഈ നമ്പറില്‍ വിളിക്കണം. ഞാന്‍ ഉദ്ദേശിച്ച ആളല്ലെങ്കില്‍ സാര്‍ ക്ഷമിക്കണം. വ്യക്തിപരമായി വരുന്ന എല്ലാ മെസേജുകള്‍ക്കും മറുപടി കൊടുക്കണം എന്ന നിര്‍ബന്ധമുള്ള ഞാന്‍ : ഞാന്‍ തന്നെയാണ് ആരാണ് മനസ്സിലായില്ല. ഡാ പൊട്ടാ ഇത് ഞാനാട ബിന്ദു , അല്പം പരിങ്ങലില്‍ ഞാന്‍ ഏത് ബിന്ദു …… ഡാ ഏഴാം ക്ലാസ്സ് വരെ നമ്മള്‍ ഒന്നിച്ച് […]
കുട്ടികള്‍ക്കും ആഘോഷമുണ്ട്-ശ്രീകല മോഹന്‍ദാസ്

മുതിര്‍ന്നവര്‍ക്കു മാത്രമല്ല കുട്ടികള്‍ക്കും ആഘോഷമുണ്ടു… കല്യാണ വീട്ടില്‍ കുഞ്ഞു കൂട്ടുകാരികള്‍ ഒത്തു കൂടിയ രംഗമാണിതു… ഉടുപ്പൊക്കെ എന്താ ഒരു സ്‌റ്റൈലെന്നു നോക്കൂ.. മൂന്നു പേരും കാര്യമായ്ത്തന്നെ ഒരുങ്ങി യിട്ടുണ്ടു.. നല്ല ഭംഗിയില്‍ മുടിയൊക്കെ ചീകി ക്കെട്ടി രണ്ടു പേര്‍ മുടിയേക്കാള്‍ നീളത്തില്‍ മുല്ലപ്പൂ ചൂടി കൂട്ടത്തില്‍ ചെറിയയാള്‍ മുടിയില്‍ ഷോ സ്ലെയിഡ് കുത്തി… പിന്നെ കഴുത്തിലും കാതിലും കയ്യിലു മൊക്കെ കുപ്പായത്തിനു ചേരുന്ന മാലയും കമ്മലും വളകളുമിട്ടു നല്ല മിടുമിടുക്കികളായിട്ടാണു മൂന്നു പേരും ഇരിക്കുന്നതു… അതില്‍ കൂട്ടത്തില്‍ […]
അധ്യാപകര്‍ ജോലി വിട്ട് പോകുന്നു; ഒരു കഠിന സത്യം-സന്ധ്യ

”The Teacher is Walking Away’ – എന്ന ലേഖനം മുന്‍ NCERT ഡയറക്ടര്‍ കൃഷ്ണകുമാര്‍ എഴുതിയത് The Indian Express പത്രത്തിലാണ് പ്രസിദ്ധീകരിച്ചത്. ഇതിന്റെ മലയാളം സംഗ്രഹം ചുവടെ: *** ഇന്നത്തെ ഇന്ത്യയിലെ സ്‌കൂളുകളില്‍ ഒരു ശാന്തമായെങ്കിലും അതീവ ആശങ്കാജനകമായ വിപ്ലവം നടക്കുന്നു – അധ്യാപകരുടെ മനസ്സില്‍ വളരുന്ന തളര്‍ച്ച, അസഹായത, നിരാശ. അധ്യാപകര്‍ ജോലി വിട്ട് പോകുന്നു – ചിലര്‍ നിശ്ബ്ദമായി, ചിലര്‍ അകത്തായി തകര്‍ന്നുകൊണ്ട്. അതേസമയം, യുവതലമുറ അധ്യാപകരാകാന്‍ പോലും താല്‍പ്പര്യമില്ലാതായി. എന്താണ് […]
പിന്നിട്ട കനല്‍വഴികള്‍-മാലൂര്‍ മുരളി

സോദരേ ….! മര്‍ത്യരാംനമ്മുടെ കനല്‍ജീവിതപ്പാത – യൊന്നുതിരിഞ്ഞുനോക്കീടാം അക്ഷരത്തീണ്ടലാലായിരം വര്‍ഷ- മടിമകളായിക്കഴിഞ്ഞവര്‍ നാം. നായ്ക്കള്‍ നളരികളുരഗങ്ങളല്ലേതുമെഥേഷ്ടം വിഹരിക്കും വഴിത്താരപോലുമേ…… ബ്രാഹ്‌മണ വിലക്കിന്‍കരാളഹസ്തങ്ങളാല്‍. . അവര്‍ണ്ണര്‍ക്കയിത്തമായ്മാറ്റി…..! നവോത്ഥാനകാലപോരാട്ടവീര്യത്തിന്‍ പാതയില്‍ വിപ്‌ളവക്കൊടിയതു ശക്തിപ്രാപിച്ചതും നന്മയ്ക്കുവളമായ് കരുത്തു പ്രാപിച്ചതു – മോര്‍മ്മയിലൂടെച്ചികഞ്ഞെടുക്കുംന്നേരം കാലം നമുക്കുനല്കുന്ന നല്ലോര്‍മ്മകള്‍…….. ഒന്നിച്ചുകൂടിപഠിച്ചിടാന്‍ ഭക്ഷണ- മൊന്നിച്ചിരുന്നുകഴിക്കാന്‍ വസ്ത്രമെഥേഷ്ടംധരിക്കാന്‍ പേരും തൊഴിലുമെന്നല്ല നമ്മള്‍ – — ക്കെല്ലാംസ്വതന്ത്രമായ് ചെയ്യാന്‍ അവസരമേകിയദീപശിഖകളാം മഹാത്മാക്കള്‍ഗമിച്ചകാലടികളെ പിന്തുടര്‍ന്നൂര്‍ജ്ജരായ് മുന്നോട്ടു പോയിടാം… സമത്വമുണ്ടാകുന്നകാലം വരെ . ഭരണഘടനവിഭാവന ചെയ്യുന്നു തുല്യതയ്ക്കായുള്ള നിയമം നേടണം നേടിയെടുക്കണമാരുടേം […]
ഉസ്മാനും ബീവീം-ദീപ ബിബീഷ് നായര്‍

‘ആമിനാ, ജ്ജ് അറിഞ്ഞാ ബീവാത്തുന്റെ കെട്ടിയോന് ജൊരം വന്ന് കെടപ്പാ’. ഞമ്മള് ഓളോട് പറഞ്ഞ് .’ ‘ അള്ളാ ഓനാ . ഓന്‍ നല്ല ബെടിപ്പത്തിരി പോലിരുന്ന ആളാണല്ലാ, ന്താ ങ്ങനെ ? ന്തോരം ഏനക്കേടുകളാ. മനുസമ്മാര് ങ്ങനെ ദെവ്‌സോം ഓരോന്ന് ബന്ന് ഠിം ന്ന് തീര്ന്ന്‌പോണ് ‘ ങ്ങന പറഞ്ഞ് ഓള് നെടുവീര്‍പ്പെട്ട്. ഓന് കാശിമ്മിണി തീരുംന്നാ ഞമ്മള ഗ്രൂപ്പീന്ന് അറിഞ്ഞത്. ന്താ പ്പ ങ്ങനെ? ആമിനാ, ജ്ജ് ആ ടീവി ഒന്ന് ഓണാക്ക് ന്റ […]
പ്രമേഹ രോഗികള്‍ക്ക് യവം കഞ്ഞി-ഡോ. വേണു തോന്നയ്ക്കല്‍

കര്‍ക്കിടക കഞ്ഞി എന്ന് കേട്ടിരിക്കും. ഇനി മേല്‍ ഇതും കൂടി മന:പാഠമാക്കുക. യവം കഞ്ഞി. യവം എന്ന് കേള്‍ക്കുമ്പോള്‍ കൗതുകപ്പെടേണ്ടതില്ല. നമുക്ക് മിക്കവര്‍ക്കും പരിചയമുള്ളത് തന്നെ. കുറേ പഴയ കഥ. പനിച്ചു പൊരിയുമ്പോള്‍ രോഗിക്ക് ബാര്‍ലി വെള്ളവും കരിപ്പുവട്ടി കാപ്പിയും കൊടുക്കുന്ന ഒരു കാലം. ബാര്‍ലി വെള്ളം ഏറെക്കുറെ കഞ്ഞി വെള്ളം പോലിരിക്കും. ബാര്‍ലി കഞ്ഞിയുണ്ടാക്കി അതില്‍ നിന്നും വെള്ളം ശേഖരിക്കുന്നതാണ് ബാര്‍ലി വെള്ളം. ബാര്‍ലി ചോറ് സാധാരണയായി ഭക്ഷണത്തിനുപയോഗിക്കാറില്ല. ബാര്‍ലി വെള്ളം കുടിക്കുന്ന മാത്രയില്‍ പനിക്കാരന്റെ […]
ലോകത്തിലെ ഏറ്റവും സെക്സിയായ ഭാഷ – മലയാളം, ഒരു ഭാഷാപ്രണയത്തിന്റെ മൊഴികള്‍-ലീലാമ്മ തോമസ്, ബോട്‌സ്വാന

ഭാഷകള്‍ അനവധി – ചിലത് വാക്കുകളുടെ കലാപമാണ്, ചിലത് ശബ്ദങ്ങളുടെ മൃദുസംഗീതം. എന്നാല്‍ മനുഷ്യഹൃദയത്തിന്റെ താളത്തിന് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന ഭാഷ മലയാളം തന്നെയാണ്. അതില്‍ ഉണ്ട് മണമുള്ള മണ്ണിന്റെ ഗന്ധം, കടലിന്റെ ആഴം, മിണ്ടാത്ത കവിതയുടെ നനുത്ത പച്ചപ്പും. ചില മലയാള വാക്കുകള്‍ ഇംഗ്ലീഷില്‍ പറഞ്ഞാല്‍ രസം തീരും; പക്ഷേ അതേ വാക്ക് മലയാളത്തില്‍ പറഞ്ഞാല്‍ – ‘എലിപുന്നെല്ല് കാണുന്ന” പോലെ ഒരു അജ്ഞാതമധുരം ഉണരും. മലയാളം വെറും ആശയവിനിമയമല്ല; അത് ഹൃദയത്തിന്റെ നാഡിയിലൊഴുകുന്ന പ്രണയധാരയാണ്. മലയാളത്തില്‍ […]
ക്രിസ്റ്റല്‍ സ്വീറ്റ്‌നെസ്സ് അഥവാ സ്‌നേഹത്തിന്റെ ദിവ്യഫലം-മിനി സുരേഷ്

നിര്‍മ്മലമായ മനസ്സോടെയാണ് കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. അവര്‍ക്ക് ഈ ലോകത്തിന്റെ ഇരുളുംവെളിച്ചവുംപരിചയപ്പെടുത്തിക്കൊടുക്കുവാന്‍ കഥകളെക്കാള്‍ നല്ലൊരുപാധി വേറെയില്ല. മനുഷ്യ ജീവിതത്തിന്റെ അടിത്തറ തന്നെ സ്‌നേഹവും കരുണയുമാണ്. ഈ മൂല്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിപ്പോറ്റേണ്ടത് മുതിര്‍ന്നവരുടെധര്‍മ്മമാണ്. ഭാവിപൗരന്മാരായ കുട്ടികള്‍ക്കുള്ള നന്മ നിറഞ്ഞ നിക്ഷേപം കൂടിയാണത്. വീട്ടിലും സ്‌കൂളിലും സമൂഹത്തിലും സ്‌നേഹത്തിന്റെ ഭാഷയാണ് അവര്‍ കേള്‍ക്കേണ്ടത്. സഹജീവികളെ മനസ്സിലാക്കാനും സഹായിക്കാനും പഠിക്കുമ്പോഴാണ് കരുണയുടെ വിത്തുകള്‍ അവരുടെ ഹൃദയത്തില്‍ മുളയ്ക്കുന്നത്. ലോകം എത്ര വേഗത്തില്‍ മുന്നോട്ട് പോയാലും കരുണയില്ലാത്ത തലമുറയുടെ മുന്നേറ്റം ഇരുളിലേക്കുള്ള യാത്രയാണ്. കരുണയും […]
ബ്ലോഗിംഗ് …. മലയാളസാഹിത്യം വളര്‍ന്നോ, മുരടിച്ചോ-സ്വപ്ന അനു ബി ജോര്‍ജ്

ബ്ലോഗ് എന്ന സംരംഭം തുടങ്ങിയിട്ട് ഏതാണ്ട് 20 വര്‍ഷം ആയെങ്കിലും , ഇന്നും ബ്ലോഗ് മലയാളത്തിന്റെ ശൈശവാവസ്ഥയിലാണെന്നാണ്, ബ്ലോഗിന്റെ പിതാമഹന്മാര്‍ ഇന്നും വിശ്വസിക്കുന്നത്.ആര്‍ക്കും ഒരു ഇമെയില്‍ ഉണ്ടെങ്കില്‍ ബ്ലോഗ് തുടങ്ങാം.അതു മലയാളത്തില്‍ വേണം എന്നു നിര്‍ബന്ധം ഇല്ല. ഇന്‍ഡ്യയിലെ ഏതു ഭാഷയിലും ഇന്ന് ബ്ലോഗുകള്‍ എഴുതാന്‍ സാദ്ധ്യമാണ്. മലയാളത്തില്‍ ബ്ലോഗ് തുടങ്ങിയിട്ടു വര്‍ഷങ്ങളായി. നമ്മുടെ പേരും മറ്റുവിവരങ്ങളും ,പിന്നെ പേജിന്റെ പല രീതിയിലുള്ള ചിത്രങ്ങള്‍ എല്ലാം തന്നെ ബ്ലോഗ് തുടങ്ങുന്ന അവസരത്തില്‍ തന്നെ നമുക്ക് തീരുമാനിക്കാം.ഇതിനു ശേഷം […]
പഴമയും പുതുമയും-ജോസ് ക്ലെമന്റ്

പുഴു പൂമ്പാറ്റയാകുന്നതിനു മുമ്പ് കുറേനാള്‍ ഒരു സുരക്ഷിത കൂടിനകത്തായിരിക്കും. ഒരു നിശ്ചേഷ്ടനെപ്പോലെ അതില്‍ കഴിയണം. ആ സംരക്ഷണ വലയത്തിലായിരിക്കുമ്പോള്‍ ശത്രുഭയം വേണ്ട. സുരക്ഷ ഉറപ്പ് , ഭക്ഷണത്തിന് അലയണ്ട .പക്ഷേ, എന്നെന്നും കൂടിനുള്ളിലെ സുരക്ഷിതത്വത്തില്‍ കഴിയാനാവില്ല. ഒരു ദിവസം കൂടുവിട്ട് പൂമ്പാറ്റയായി പുറത്തു വരണം. ഇതേപോലെ നമ്മളുമൊക്കെ ഒരു വേള സുരക്ഷിത കൂടുകളിലായിരുന്നു. ഒരു ദിവസം പുറത്തു വരേണ്ടി വന്നു. അത് അനുപേക്ഷണീയമായിരുന്നു. അപ്പോള്‍ പഴമയെ പുല്കി പുതുമയിലേക്കു വരാന്‍ മടിച്ചിരിക്കാനായില്ല. പുറത്തു വന്നിട്ടും ചില പഴമകളില്‍ […]
മത വിദ്യാഭ്യാസം ക്ലാസ് മുറിയിലേക്ക്- കാരൂര്‍ സോമന്‍, (ചാരുംമൂടന്‍)

കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന മതപരവും വിഭാഗീയവുമായ സങ്കുചിത സ്വാര്‍ത്ഥ വീക്ഷണങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ സീമകളെ ലംഘിക്കുക മാത്രമല്ല ലോക മലയാളികളുടെ സമത്വ സംസ്‌കാരത്തെ ദുഷിപ്പിക്കയും ചെയ്യുന്നു. ഇത് നമ്മുടെ പൊതുവിദ്യാഭ്യാസത്തെ അസ്വസ്ഥമാക്കുന്നുണ്ട്. മുന്‍വിദ്യാഭ്യാസ മന്ത്രിമാരായിരുന്ന ജോസഫ് മുണ്ടശേരി, സി.എച്ച്.മുഹമ്മദ് കോയ, എം.എ. ബേബി, രവീന്ദ്രനാഥ് തുടങ്ങിയവരൊക്കെ വിദ്യാ രംഗത്തു് പുത്തന്‍ ആശയങ്ങളുണര്‍ത്തി കുട്ടികളെ മൂല്യബോധമുള്ളവരാക്കിയവരാണ്. ഇന്ന് വിദ്യാലയങ്ങളില്‍ എങ്ങനെ ഹിജാബ് (ശിരോവസ്ത്രം) മത വിശ്വാസ പരിഷ്‌കരണം പ്രായോഗിക മാക്കാമെന്നുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് […]
ശശാങ്കന്‍സ് നഴ്‌സറി-ഷജിബുദീന്‍. ബി

കലണ്ടറിലെ കള്ളി അന്ന് ചുവപ്പായിരുന്നു. പതിവിലും നേരത്തേ ഉണര്‍ന്നു. പല്ലുതേച്ച് മുഖം കഴുകി ഉമ്മറത്ത് വന്നു. അവധി ദിനങ്ങളില്‍ കുറച്ചധികം സമയം ഉറങ്ങാത്തതില്‍ ഭാര്യയ്ക്ക് എപ്പോഴും പരാതിയാണ്.എനിക്ക് പ്രഭാതം പൊട്ടി വിരിയുന്നത് കാണണം.കോഴി കൂകുന്നത് കേള്‍ക്കണം.പൂക്കള്‍ ചെറുകാറ്റിലുലയുന്നതും പക്ഷികള്‍ ചിലച്ചുകൊണ്ട് അന്നം തേടി പറക്കുന്നതും കാണണം. കര്‍ക്കിടകമാണെങ്കില്‍ മാനം കറുക്കുന്നതും മഴ മിഴി തുറക്കുന്നതും അറിയണം. ”എന്നും കാണാനെന്താ ഒരേ സൂര്യനല്ലേ എന്നും ഉദിക്കുന്നത്. ഒരേ മഴയല്ലേ പെയ്യുന്നത് …. അല്ലാതെ വല്ല ആസിഡ് മഴയും പെയ്യാറുണ്ടോ?”എന്റെ […]
പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം-അഡ്വ. അനില്‍ പള്ളന്‍ എറണാകുളം

വലിയ ശരീരമൊന്നുമില്ല അവന്. പക്ഷേ, ഒരു പ്രത്യേക നിറമാണ്. അതു കൊണ്ട് തന്നെ സഹജീവികളില്‍ നിന്ന് അവന്‍ വ്യത്യസ്തനാകുന്നു. എന്നാല്‍ അവനെ ഭീകരനാക്കുന്നത് അതൊന്നുമല്ല. അത് അവന്റെ കുരയാണ്.ഒരു ഒന്നൊന്നര രണ്ടു രണ്ടര കുര. ദിഗന്തങ്ങള്‍ പൊട്ടുമാറ് അവനുറക്കെ കുരയ്ക്കും. വളരെ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ കടിച്ചിട്ടുമുണ്ട് എന്റെ കളിക്കൂട്ടുകാരന്‍, ഞാന്‍ സില്‍വി എന്നു വിളിക്കുന്ന സില്‍വസ്റ്ററിന്റെ പട്ടിയാണവന്‍. അവനൊരു സങ്കരജീവിയാണ്. ഡാഷ് ഹണ്ടും ഇന്ത്യന്‍ പരിയയും തമ്മിലുണ്ടായ അനാശാസ്യത്തില്‍ പിറന്നവനാണ്. പട്ടി വളര്‍ത്തി വില്‍ക്കുന്നവരുടെ അഭിപ്രായത്തില്‍ ,ക്രോസ് […]



