മുതിര്‍ന്നവര്‍ക്കു മാത്രമല്ല കുട്ടികള്‍ക്കും
ആഘോഷമുണ്ടു…
കല്യാണ വീട്ടില്‍ കുഞ്ഞു കൂട്ടുകാരികള്‍
ഒത്തു കൂടിയ രംഗമാണിതു…
ഉടുപ്പൊക്കെ എന്താ ഒരു സ്‌റ്റൈലെന്നു നോക്കൂ..
മൂന്നു പേരും കാര്യമായ്ത്തന്നെ ഒരുങ്ങി യിട്ടുണ്ടു..
നല്ല ഭംഗിയില്‍ മുടിയൊക്കെ ചീകി ക്കെട്ടി
രണ്ടു പേര്‍ മുടിയേക്കാള്‍ നീളത്തില്‍ മുല്ലപ്പൂ ചൂടി
കൂട്ടത്തില്‍ ചെറിയയാള്‍ മുടിയില്‍ ഷോ സ്ലെയിഡ് കുത്തി…
പിന്നെ കഴുത്തിലും കാതിലും കയ്യിലു മൊക്കെ
കുപ്പായത്തിനു ചേരുന്ന മാലയും കമ്മലും വളകളുമിട്ടു
നല്ല മിടുമിടുക്കികളായിട്ടാണു മൂന്നു
പേരും ഇരിക്കുന്നതു…
അതില്‍ കൂട്ടത്തില്‍ മുതിര്‍ന്ന
പൂ വെച്ച പെണ്‍കുട്ടി
കാര്യമായ് എന്തോ പറയുന്ന കേട്ടു,
തമാശയാവണം,
മറ്റു രണ്ടാളും ചിരിക്കുന്നുണ്ടു..
ഒപ്പം ഏറ്റവും ചെറിയ പെണ്‍കുട്ടി
തന്റെ പുരികം വരച്ചതു തൊട്ടു കാണിക്കുന്നു..
അതിനെ മഞ്ഞ ഉടുപ്പിട്ട കുട്ടി ചിരിയോ ടെ ഏറു കണ്ണിട്ടു നോക്കുന്നുണ്ടു.
ചിലപ്പോള്‍ ആ പുരികം വരയാവാം അവരുടെ സംസാര വിഷയം..
മൂന്നു പേരെയും കാണുവാന്‍ നല്ല ചന്ത മുണ്ടു…
മൂവരും മൂന്നു വീട്ടിലെ കുട്ടികളാണെന്നു
അവരുടെ ഇടപെടല്‍ കണ്ടാല്‍ മനസ്സി ലാകും..
അല്ലെങ്കില്‍ ഇത്ര സൗമ്യതയോടെ ഇരിക്കയില്ലല്ലോ..
കൂടപ്പിറപ്പുകളാണെങ്കില്‍ ഇതിനകം
പിച്ചും മാന്തും കരച്ചിലും കഴിഞ്ഞേ
നേ.. ??
ഇതിപ്പോ ചിരിയും കളിയും പറച്ചിലു മായി
ഉല്ലാസമോടവര്‍ അവരുടെ ലോകത്തു
വിഹരിക്കയാണു…
നല്ല പ്രസരിപ്പാര്‍ന്ന ഈ കുഞ്ഞുങ്ങളെയും
അവരുടെ കൗതുകമുള്ള ചേഷ്ടകളും
വെറുതെയങ്ങനെ നോക്കിയിരിക്കു വാന്‍ തോന്നുന്നതോടൊപ്പം
അവരിലൊരാളായ് ചെന്നിരിക്കാനും
പൊയ്പ്പോയ ബാല്യത്തെ ചേര്‍ത്തു പിടിക്കാനും
ഒരു കുഞ്ഞു മോഹം എന്നുള്ളില്‍ മുള പൊട്ടുന്നുണ്ടേ…??












