LIMA WORLD LIBRARY

ക്രിസ്റ്റല്‍ സ്വീറ്റ്‌നെസ്സ് അഥവാ സ്‌നേഹത്തിന്റെ ദിവ്യഫലം-മിനി സുരേഷ്

നിര്‍മ്മലമായ മനസ്സോടെയാണ് കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. അവര്‍ക്ക് ഈ ലോകത്തിന്റെ ഇരുളുംവെളിച്ചവുംപരിചയപ്പെടുത്തിക്കൊടുക്കുവാന്‍ കഥകളെക്കാള്‍ നല്ലൊരുപാധി വേറെയില്ല.

മനുഷ്യ ജീവിതത്തിന്റെ അടിത്തറ തന്നെ സ്‌നേഹവും കരുണയുമാണ്. ഈ മൂല്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിപ്പോറ്റേണ്ടത്
മുതിര്‍ന്നവരുടെധര്‍മ്മമാണ്. ഭാവിപൗരന്മാരായ കുട്ടികള്‍ക്കുള്ള നന്മ നിറഞ്ഞ നിക്ഷേപം കൂടിയാണത്. വീട്ടിലും സ്‌കൂളിലും സമൂഹത്തിലും
സ്‌നേഹത്തിന്റെ ഭാഷയാണ് അവര്‍ കേള്‍ക്കേണ്ടത്. സഹജീവികളെ മനസ്സിലാക്കാനും
സഹായിക്കാനും പഠിക്കുമ്പോഴാണ് കരുണയുടെ
വിത്തുകള്‍ അവരുടെ ഹൃദയത്തില്‍ മുളയ്ക്കുന്നത്. ലോകം എത്ര വേഗത്തില്‍ മുന്നോട്ട് പോയാലും കരുണയില്ലാത്ത തലമുറയുടെ മുന്നേറ്റം ഇരുളിലേക്കുള്ള യാത്രയാണ്. കരുണയും സ്‌നേഹവുമുള്ളവരായി വളരുന്ന കുഞ്ഞുങ്ങള്‍ ലോകത്തെ പ്രകാശിപ്പിക്കുന്ന തിളക്കമുള്ള സ്ഫടികങ്ങള്‍ ആയിരിക്കും.

കുഞ്ഞുങ്ങളില്‍ ഈ ‘ഹൃദയപാഠങ്ങളുടെ’ മഹത്വം പ്രോജ്ജ്വലിപ്പിക്കണമെന്ന ലക്ഷ്യത്തില്‍ ശ്രീ. പ്രശാന്ത് പഴയിടം ആമസോണിലൂടെ പ്രസിദ്ധീകരിച്ച
പുസ്തകമാണ് ‘Crystal Sweetness” .
നന്മയും സ്‌നേഹവും കരുണയും അടങ്ങിയ മധുരത്തിന്റെ ദിവ്യമായ പ്രതീകം തന്നെയാണ്.

ലണ്ടനില്‍ ജോലി ചെയ്യുന്ന പ്രശാന്ത് പഴയിടം കേരളത്തിന്റെ പ്രകൃതിഭംഗിയും ബാലഹൃദയങ്ങളുടെ ഓമനത്തവും
ഉള്‍ക്കൊണ്ടു തന്നെ എഴുതിയിട്ടുണ്ട്.
ലളിതമായ ഇംഗ്ലീഷിലുള്ള ആഖ്യാനശൈലി
കുട്ടികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ ഗ്രഹിച്ചെടുക്കുവാന്‍ സാധിക്കുന്നതാണ്.
ഗൃഹാതുരത്വത്തിന്റെ പച്ചപ്പുകളിലേക്ക് സഞ്ചരിക്കുവാന്‍ പുസ്തകം വായിച്ചു കൊടുക്കുന്ന രക്ഷകര്‍ത്താക്കള്‍ക്കും കഴിയുന്നു.

മുത്തശ്ശിയുടെ വാത്സല്യവും മാധുര്യവും
നിറഞ്ഞ കഥാനേരത്തിലൂടെയാണ് സഹോദരന്മാരായ അശോകും , വിനുവും
മലമുകളില്‍ താമസിക്കുന്ന അതിമാനുഷ ശക്തിയുള്ള ദിവ്യസന്യാസിയെക്കുറിച്ച് അറിയുന്നത്. ആ സന്യാസി വേദനയും , രോഗവും ഭേദമാക്കുവാന്‍ കഴിവുള്ള കരുണാമൂര്‍ത്തിയാണെന്ന് കൂടി മുത്തശ്ശി പറഞ്ഞപ്പോള്‍ അദ്ദേഹത്തെ കാണാനുള്ള അവരുടെ ആഗ്രഹം തീവ്രമായി .

അടുത്ത ദിവസം അവര്‍ ചങ്ങാതിയായ മനു കടുത്ത രോഗാവസ്ഥയിലായ വിവരം അറിയുന്നു.
സുഹൃത്തിനെ രക്ഷിക്കണമെന്ന
നിശ്ചയദാര്‍ഡ്യത്തില്‍ സന്യാസിയെ തേടി
അവര്‍ യാത്ര പുറപ്പെടുന്നു. കുട്ടികളില്‍ ആത്മവിശ്വാസവും ധൈര്യവും
സാഹസികതയും ആഴത്തില്‍ വേരു പിടിപ്പിക്കുവാനുള്ള കഥാകൃത്തിന്റെ ഉദ്യമം ഇവിടെ അത്ഭുതാവഹമായി ദര്‍ശിക്കാം. ഓരോ രൂപകല്‍പ്പനകളും നിരീക്ഷിച്ചാല്‍ അവ കുട്ടികളുടെ മനസ്സിലെ ഭാവനയെയും അന്വേഷണാത്മകതയെയും ചൈതന്യവത്താക്കുവാന്‍ ഉതകുന്നതാണെന്ന്
നിസ്സംശയം പറയാം.

സന്യാസി കുട്ടികളോട് കൂട്ടുകാരന്റെ ജീവന്‍ രക്ഷിക്കുവാന്‍’ക്രിസ്റ്റല്‍ സ്വീറ്റ്‌നെസ്സ്, എന്ന
ദിവ്യഫലം എത്തിച്ചു കൊടുക്കണം. എന്നാവശ്യപ്പെടുന്നത് ഒരു പരീക്ഷയായിരുന്നു.
അവരുടെ ഹൃദയത്തിലെ കരുണയുടെയും ആത്മാര്‍ത്ഥതയുടെയും ആഴം പരിശോധിക്കുന്ന
പരീക്ഷ. ദിവ്യഫലം തേടി പലയിടങ്ങളിലും കുട്ടികള്‍ അലഞ്ഞെങ്കിലും നിരാശയായിരുന്നു
ഫലം.
നിങ്ങളുടെ ഉത്സാഹവും ശ്രമവുമാണ്
മഹത്തായത് ‘അതിന് തീര്‍ച്ചയായും ഫലം ലഭിക്കും. മാതാവിന്റെ വാക്കുകള്‍ അവര്‍ക്ക് ഊര്‍ജ്ജം പകരുന്നു.

ജീവിതനാണയത്തിന്റെ ഒരു വശം
മാത്രമാണ് പരാജയമെന്ന തിരിച്ചറിവ് കുഞ്ഞുമനസ്സുകളെ ബോധ്യപ്പെടുത്തേണ്ടത്
കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്. ലഹരി
പോലെയുള്ള ചിലന്തിവലകളില്‍ കുടുങ്ങാതിരിക്കുവാന്‍ മാതാപിതാക്കളുടെ
പിന്‍ബലം തീര്‍ച്ചയായും കരുത്തു പകരുമെന്ന
സന്ദേശവും കഥാകൃത്ത് ചൂണ്ടിക്കാണിക്കുന്നുണ്ട്.

മികവുറ്റ കാഴ്ചകളിലും , ആധുനിക
സാങ്കേതിക വിദ്യയിലൂടെ മെനഞ്ഞെടുത്ത ജീവന്‍ തുളുമ്പുന്ന വര്‍ണ്ണചിത്രങ്ങളിലുമായി
ഈ സന്ദര്‍ഭങ്ങളെല്ലാം പ്രശാന്ത് പഴയിടം
ഉജ്ജ്വലമാക്കുന്നുണ്ട്.

മനുവിന്റെ രോഗം മാറിയതായി അശോകും വിനുവും അറിയുന്ന സന്ദര്‍ഭത്തെ ലളിതമായ
ഭാഷയില്‍ കഥാകൃത്ത് വിവരിക്കുമ്പോള്‍ വായനക്കാരുടെ ഹൃദയവും നിഷ്‌കളങ്ക സ്‌നേഹ
ത്തിന്റെ സ്വര്‍ഗീയ തലത്തെ സ്പര്‍ശിക്കുന്നു.
സന്യാസി മനുവിന്റെ വീട്ടിലെത്തിയാണ്
ഔഷധം നല്‍കിയതെന്ന് അശോകും , വിനുവും മനസ്സിലാക്കുന്നു. അവര്‍ക്ക് നല്‍കുവാന്‍
സന്യാസി ഒരു കത്ത് മനുവിനെ ഏല്‍പ്പിക്കുന്നുണ്ട്. ഇതില്‍ കുഞ്ഞുങ്ങളറിയേണ്ട ഗുണപാഠങ്ങളും മനോഹരമായി ആലേഖനം
ചെയ്തിരിക്കുന്നു.

ക്രിസ്റ്റല്‍ സ്വീറ്റ്‌നെസ്സ് , തേടി നടന്നു നേടേണ്ട ഭൗതിക വസ്തുവല്ല . മനുഷ്യ ഹൃദയത്തില്‍ തിളങ്ങുന്ന നന്മയുടെ ദിവ്യദീപ്തി തന്നെയാണ്.

സ്ഫടികം പോലെയത് തിളങ്ങുന്നത് മറ്റുള്ളവരുടെ വേദന മനസ്സിലാക്കുമ്പോളാണ്. മിഴിവോടെ ശോഭിക്കുന്നത് സ്‌നേഹം പങ്കു വയ്ക്കുമ്പോളാണ് . സഹാനുഭൂതിയാണ് ക്രിസ്റ്റല്‍
സ്വീറ്റ്‌നെസ്സിന് മധുരം പകരുന്നത്.

സമൂഹ മാധ്യമങ്ങളിലൂടെ സൗഹൃദങ്ങള്‍ നില നില്‍ക്കുന്ന കാലമാണ്. ഹൃദയത്തില്‍ നിന്നുള്ള
സൗഹൃദമാണ് വരുംതലമുറകള്‍ തേടേണ്ടത്.

സൗഹൃദമില്ലാത്ത ജീവിതം പൂക്കളില്ലാത്ത
പൂന്തോട്ടം പോലെയാണ്. സൗഹൃദത്തിന്റെ ശ്രേഷ്ഠത ബാലമനസ്സുകളില്‍ സംഗീതം പോലെ നിറയ്ക്കുവാന്‍ ഈ പുസ്തകത്തിന് സാധിക്കുന്നുണ്ട്.
സ്‌നേഹത്തിന്റെ തേന്‍ തുള്ളികളും
കരുണയുടെ കാന്തിയും സൗഹൃദത്തിന്റെ പുഞ്ചിരിയും ബാലമനസ്സുകളില്‍ വെളിച്ചം വിതറുവാനുള്ള പ്രശാന്ത് പഴയിടത്തിന്റെ ശ്രമം
പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്. നന്മയുടെ മധുരഫലമായി ഈ പുസ്തകം ധാരാളം വായിക്കപ്പെടട്ടെ. ആശംസകള്‍

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px