സാന്താ ക്ലോസിനെ തേടി ഫിന്‍ലന്‍ഡിലേക്ക് – കാരൂര്‍ സോമന്‍ (ചാരുംമൂടന്‍) Karoor Soman

ഫിന്‍ലന്‍ഡ് സന്ദര്‍ശനത്തില്‍ സാന്താക്ലോസ് ഇല്ലെങ്കില്‍ ആ യാത്ര പൂര്‍ണ്ണമാകില്ല. ക്രിസ്മസ് നാളുക ളില്‍ ഇവിടേക്കുള്ള യാത്രകള്‍ നടത്തേണ്ടത് കുട്ടികളുമായിട്ടാണ്.എന്റെ ആദ്യ ഫിന്‍ലന്‍ഡ് യാത്രയില്‍ അവിടെ പോകാന്‍ സാധിച്ചിരുന്നില്ല. എത്രയോ നാളുകളായി ആഗ്രഹിച്ച ഒരു യാത്രയാണിത്. ക്രിസ്മസ് കാലം ലാപ് ലാന്‍ഡ് കെട്ടിടങ്ങളുടെ വാസ്തുശില്പ ഭംഗി മഞ്ഞുമലകളിലൂടെയും താഴ്‌വാരങ്ങളിലൂടെയും പശ്ചാത്തല ത്തില്‍ അതിമനോഹരമാകും. മൂടല്‍മഞ്ഞില്‍ മുതിര്‍ന്നവരുടെ സാഹസിക കളികള്‍ മാത്രമല്ല കുട്ടികളുടെ കളികളുമുണ്ട്. മഞ്ഞിന്റെ കുളിരും കുളിര്‍മയും കുടാരങ്ങളുമുള്ള സാന്താക്ലോസിന്റെ മണ്ണിലേക്ക് കൊച്ചുകു ട്ടികള്‍ ഇല്ലാത്തതുകൊണ്ടാണ്. ലണ്ടനില്‍ നിന്ന് […]
വാക്ക് – ശുഭ (Subha)

വാക്കുകളുടെ പ്രയോഗം ഒരു കലയാണ് അവസരോചിതമായ വാക്കുകള്‍ ഊഷ്മളമാം ബന്ധങ്ങളുടെ കടിഞ്ഞാണ്‍ പോലെ വര്‍ത്തിക്കുന്നു കളങ്കരഹിതമായ മനസ്സില്‍ നിന്നും ഉയര്‍ന്ന വാക്കുകള്‍ ചിലപ്പോള്‍ ദ്വയാര്‍ത്ഥങ്ങള്‍ കണ്ടെത്തി ചാരുതയര്‍ന്ന ബന്ധങ്ങളുടെ അന്ത്യമാകാം ആറ്റു വഞ്ചി ആറിന്റെ മാറില്‍ നിപതിക്കും പോലെയാണത് ചിലര്‍ നിഷ്‌കളങ്ക ഭാവം പൂണ്ടു രണ്ട് അര്‍ത്ഥങ്ങളില്‍ പറയുന്ന വാക്കുകള്‍ ഒരുവനെ തകര്‍ക്കുന്ന ആയുധമാകാം സൂക്ഷ്മമായി വാക്കുകളുടെയാന്തരിക അര്‍ത്ഥമറിഞ്ഞു പറയുന്ന നിപുണന്‍ ബന്ധങ്ങളുടെ കാവല്‍ക്കാരനാണ് എവിടെയേത് വാക്കിന്‍ പ്രയോഗം എന്നറിയുന്നവന്‍ ചിന്തകളെ വാക്കുകളെ കൃത്യമായ് വേര്‍തിരിച്ചു പറയുന്നു […]
നിനവ് – ലീല രവി (Leela Ravi)

മിഥുനമാസം കുളിരണിഞ്ഞ് ഇടയ്ക്കിടക്ക് മഴ പെയ്ത നേരം. സ്വപ്നം നിറയും മാനസ മലര്‍വാടിയി ലോര്‍മ്മ നിറച്ചിടും ഓരോ തുള്ളിയാല്‍. നനവ് പടര്‍ന്ന നനുത്ത കാറ്റിന്റെ പുണര്‍ന്ന കുളിരാല്‍ മരം ഇലയടര്‍ത്തവെ. ഓരോ തുള്ളിയാ ലോര്‍മ്മ പെയ്തിടും മഴ നനഞ്ഞ ബാല്യമെന്നുടെ യരികില്‍ തളിര്‍ത്ത പോലെ. മുറ്റം നിറച്ചയാ മിഥുന മഴയിലെ നീര്‍ക്കുമിളകള്‍ മൃതിയടയവെ മിഴികളില്‍ നനവ് പറ്റി പടര്‍ന്ന നേരം. കടലാസ് തോണിയാല്‍ കളിവഞ്ചിയൊഴുക്കി വിട്ട കുളിര്‍ തെന്നലില്‍ തഴുകിയ മധുരനൊമ്പരം ഓര്‍ക്കുമീ വേളയില്‍. കാറ്റിനൊപ്പമാ മഴ […]
മലയാള സിനിമയുടെ പാവം പാവം ശ്രീനിവാസന്‍ – ജയരാജ് പുതുമഠം (Jayaraj Puthumadhom)

2025 ല്‍ കേരളീയര്‍ക്ക് നഷ്ടപ്പെട്ട വൈവിധ്യങ്ങളായ വ്യക്തിശ്രേഷ്ഠരില്‍ മനസ്സിനെ ഏറെ നൊമ്പരപ്പെടുത്തിയ ജനകീയ കലാകാരനായിരുന്നു ശ്രീനിവാസന്‍. മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെ 45 വര്‍ഷത്തോളം പലപാട് ഇടപഴകിയ അസാമാന്യനായ ഒരു കലാകാരനായിരുന്നു നമ്മെ പിരിഞ്ഞുപോയ നടനും, തിരക്കഥാകൃത്തും, സംവിധായകനുമായ ശ്രീനിവാസന്‍. മലയാളസിനിമയുടെ ആരംഭകാലം മുതല്‍ നിലനിന്നിരുന്ന നായക സങ്കല്പത്തെ തട്ടിയുടച്ച് സമൂഹത്തിന്റെ താഴെക്കിടയിലുള്ള മനുഷ്യരുടെ മോഹങ്ങളും, മോഹനിരാസങ്ങളും വികാരവായ്പ്പോടെ ഹൃദയത്തിലേക്കേറിഞ്ഞുതന്ന അനശ്വരമായ സര്‍ഗ്ഗനിലാവ് കൂടിയായിരുന്നു അണഞ്ഞുപോയ ഈ സ്‌നേഹ’ശ്രീ’. താന്‍ നെയ്‌തെടുക്കുന്ന കഥയിലെ ഉള്ളടക്കത്തില്‍ […]
നവവത്സരാശംസ – ജയകുമാര്‍ കോന്നി

ആംഗലേയത്തിന്‍ പുത്തനാണ്ടുണര്‍ന്നേ , ആരതിയുഴിഞ്ഞെതിരേറ്റീടാമൊന്നായി. ആശാമലരുകള്‍ വാരി നിറച്ചോ – രായിരം മണിമഞ്ജുഷകളേന്തി ആരാലണയും ജനുവരീ മനോഹരീ . അല്ലലെഴാത്തതാമൊരു വത്സരം കല്പകവാടിയായി നിത്യം തളിര്‍ക്കട്ടെ. പോയ കാലത്തിന്‍ മുറിപ്പാടുകള്‍, മായികമാം നിന്‍ സ്‌നേഹ സ്പര്‍ശത്താല്‍, പോയി മറഞ്ഞീടട്ടെ, പകരം തരു, പാലൊളി വിതറും പ്രതീക്ഷാനിര്‍ഭരമൊരു പുതുയുഗത്തിന്‍ പുലരൊളി. ദുരിതങ്ങള്‍ തിടമ്പേറ്റാത്തതാം പരിപൂര്‍ണ മോദവാസരങ്ങള്‍ വ്യാധിയുംവ്യഥയുമരങ്ങു വാഴാത്ത , ആധിരഹിതമാമൊരു വര്‍ഷവസന്തം’ കോവിഡുകൊറോണ ബുറേലിയും കേറിക്കളിക്കാത്തതാമൊരുയുഗം പുത്രമിത്രധനാദികളത്ര യോഗവും മാതൃ പിതൃ സന്താന ബന്ധങ്ങളും പവിത്രമാം പാതയില്‍ […]
ഓണാട്ടുകരയിലെ പച്ചയായ മനുഷ്യ ജീവിതം വരച്ചുകാട്ടിയ പാറപ്പുറത്ത്

പാറപ്പുറത്ത് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന കെ. ഈശോ മത്തായി നമ്മോട് വിട പറഞ്ഞിട്ട് 44 വര്‍ഷങ്ങള്‍ ആയി. മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തും ആയിരുന്ന പാറപ്പുറത്ത് ഓണാട്ടുകരയിലെ സാധാരണ മനുഷ്യരുടെ ജീവിതവും അവരുടെ സാമൂഹികപ്രശ്‌നങ്ങളും പച്ചയായി വരച്ചുകാട്ടിയ കഥാകാരനായിരുന്നു. മാവേലിക്കര താലൂക്കിലെ കുന്നം ഗ്രാമത്തില്‍ 1924 നവംബര്‍ 14-ന് കിഴക്കേ പൈനുംമൂട്ടില്‍ കുഞ്ഞുനൈനാ ഈശോയുടെയും ശോശാമ്മയുടെയും മകനായാണ് കെ.ഇ. മത്തായിയുടെ ജനനം. കുന്നം സി.എം.എസ്. എല്‍.പി. സ്‌കൂള്‍, ഗവണ്മെന്റ് മിഡില്‍ സ്‌കൂള്‍, ചെട്ടികുളങ്ങര ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു […]
ദയാപരന്‍ – ഡോ: ജയദേവന്‍ (Dr. Jayadevan)

അചലയഴകൊഴുകിയതിമോദേന വാഴുവാന്‍ ആദിത്യനന്‍പിനാലേകുന്ന വെട്ടവും, അലഞൊറിയുമതിരുചിരമൂറുന്നൊരൂര്‍ജ്ജവും ആലോലമാടിവന്നാശംസനേരണം. അഭയമനുദിനമരുളി ഉണ്മതന്‍ദീപമായ് ആളിത്തെളിഞ്ഞംബുജം പൂത്തുലഞ്ഞപോല്‍, അനുരണനസ്വരശ്രുതിയിലംശുവങ്ങോളവും ആലോലമാടിവന്നാശംസനേരണം. അരിയഗുണനിപുണഗുരുവായുദിച്ചേറിടും ആനന്ദരൂപന്‍ ദയാപരന്‍ തൂകിടും, അതുലശുഭസുകൃതവരമേകുന്ന പൊന്നൊളി ആലോലമാടിവന്നാശംസനേരണം. അശരണരിലൊരുമയുടെ മുഗ്ദ്ധസംഗീതമായ് ആദിതൊട്ടിന്നും കനല്‍പൂത്ത താരമായ്, അമരപദനിലയനൃപനായ് തരും സര്‍വ്വതും ആലോലമാടിവന്നാശംസനേരണം. അലിവിലകമെരിയുമഭിരാമചൈതന്യമേ ആര്‍ദ്രനക്ഷത്രവേദാന്തസര്‍വ്വസ്വമേ, അതിസുഭഗനറുകിരണമീവിധം ഭൂമിയില്‍ ആലോലമാടിവന്നാശംസനേരണം.
തക്കാളിയ്ക്കയും കാന്‍സറും പിന്നെ ചര്‍മാരോഗ്യവും – ഡോ. വേണു തോന്നയ്ക്കല്‍

തക്കാളിക്ക പോഷക സമൃദ്ധമാകയാല്‍ അവയ്ക്ക് അനവധി രോഗങ്ങളെ അകറ്റാനാവുന്നു. കാന്‍സറിനെ അഥവ അര്‍ബുദത്തെ ഒരു വാര്‍ദ്ധക്യകാല രോഗമായിട്ടാണ് കരുതുന്നതെങ്കിലും ഏതുകാലത്തും പിടിപെടാവുന്നതാണ്. ഒരു സാധാരണ കുടുംബത്തിന് താങ്ങാനാവുന്നതിലും പുറത്താണ് കാന്‍സര്‍ ചികിത്സാ ചെലവ്. അതിനാല്‍ രോഗം വരാതെ സൂക്ഷിക്കുന്നതാണ് നന്ന്. പഴുത്ത തക്കാളിയ്ക്ക അഥവ തക്കാളിപ്പഴം അര്‍ബുദ രോഗങ്ങളുടെ ഒരു പൊതു ശത്രുവാണ്. പഴുത്ത തക്കാളിയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ലൈകൊപിന്‍ (lycopene) എന്ന തന്മാത്രയാണ് ക്യാന്‍സറിനെ പ്രധാനമായും ആമാശ ക്യാന്‍സറിനെ തടയുന്നത്. തക്കാളിപ്പഴത്തിന്റെ നിറത്തിന് കാരണമായ […]
പ്രവാസികള്‍ക്ക് ഭാരത് പുതുവര്‍ഷ സമ്മാനം – കാരൂര്‍ സോമന്‍, (ചാരുംമൂടന്‍) Karoor Soman

പ്രാചീന കാലം മുതല്‍ ആഘോഷങ്ങളും ഉത്സവങ്ങളും ലോകമെങ്ങും നടക്കാറുണ്ട്. നമ്മുടെ നാട്ടില്‍ നിളയുടെ തീരത്തു് ബി.സി മുതല്‍ നിലനിന്നിരുന്ന ഉത്സവമാണ് മാമാങ്കം. സാമൂഹ്യനീതി നഷ്ടപ്പെടുമ്പോള്‍ മനുഷ്യര്‍ വിപ്ലവകാരികളായി അല്ലെങ്കില്‍ ചാവേറുകളായി മാറുന്നതുപോലെ ആദിമകാലങ്ങളില്‍ നമ്പുതിരിമാരുടെ ഭരണം ദുഷിച്ചുതുടങ്ങിയപ്പോള്‍ നാട്ടുരാജാക്കന്മാര്‍ പരസ്പരം ഏറ്റുമുട്ടാന്‍ തുടങ്ങി. അന്ന് ചാവേര്‍ഭടന്മാരാണ് പരസ്പരം ഏറ്റുമുട്ടി വീരമൃത്യു വരിച്ചത്. വില്യം ലോഗന്റെ ‘മലബാര്‍ മാന്വലില്‍’ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും പറഞ്ഞത് വിദേശ രാജ്യങ്ങളില്‍ നിന്ന് പുറത്തു വന്ന ലോക പ്രശസ്ത മാധ്യമങ്ങളായ അമേ രിക്കയിലെ […]
പുതുവത്സര പ്രതിജ്ഞകളും മാറ്റത്തിന്റെ നാഡീയ-ജൈവശാസ്ത്രവും – ആന്റണി പുത്തന്‍പുരയ്ക്കല്‍ (Antony Puthenpurackal)

പ്രതിജ്ഞയില്‍ നിന്ന് ഉദ്ദേശ്യത്തിലേക്ക് പ്രതിജ്ഞകളില്‍ നിന്നല്ല യഥാര്‍ത്ഥമായ പരിവര്‍ത്തനവും സര്‍ഗാത്മകതയും സമഗ്രമായ വ്യക്തിഗത വളര്‍ച്ചയും ആരംഭിക്കുന്നത്. ഇത് ആരംഭിക്കുവാന്‍ മറ്റൊരു വഴിയുണ്ട്. നമുക്ക് ലഭിക്കുവാന്‍ പോകുന്ന ഫലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കര്‍ക്കശമായ തീരുമാനങ്ങള്‍ക്കും പ്രതിജ്ഞകള്‍ക്കും പകരം അവധാനപൂര്‍വ്വ ഉദ്ദേശ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കാര്യങ്ങള്‍ തീരുമാനിച്ചുറപ്പിക്കണം. വഴക്കമുള്ളതും, സമഗ്രപ്രക്രിയയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും, ശരീരത്തെക്കുറിച്ചറിവുള്ളതും, അനുകമ്പയുള്ളതുമായിരിക്കണം ഈ ഉദ്ദേശങ്ങള്‍. ‘ഞാന്‍ എന്ത് നേടണം?’ എന്ന ചോദ്യം ചോദിക്കുന്നതിനു പകരം, ‘ഈ വര്‍ഷം ഞാന്‍ എങ്ങനെ ജീവിക്കുവാന്‍ ആഗ്രഹിക്കുന്നു?’ എന്ന ഉദ്ദേശ്യത്തോടെ […]
ഒരു ഇടവേള – ശ്രീ മിഥില

അത് ഒരു ഇടവേള ആയിരുന്നു – ശബ്ദങ്ങള്‍ക്കിടയിലെ നിശ്ശബ്ദതയുടെ ചെറിയ വിരാമം പോലെ. ആകാശത്തെ തൊടുന്ന ഗ്ലാസ് കെട്ടിടങ്ങള്‍ക്കിടയില്‍, ഓരോ മുഖവും ഒരു യാത്ര; ഓരോ ചുവടും പ്രതീക്ഷയുടെ ഒളിഞ്ഞ ശബ്ദം. അതിനിടയില്‍, അവള്‍ അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു – ഒരിക്കലും അവസാനിക്കാത്ത ഒരു വാക്യത്തിന്റെ നടുവിലെ അര്‍ദ്ധവിരാമം പോലെ. അവള്‍ ആയിരുന്നു. പക്ഷേ പഴയ അവളല്ല. അവന്‍ ആയിരുന്നു. പഴയ അവന്‍ അല്ല. അവര്‍ പരസ്പരം നോക്കി. അത് തിരിച്ചറിവല്ല – ഓര്‍മ്മയുടെ പുനര്‍ജന്മം മാത്രമായിരുന്നു. […]
സഖാവ് വി.എസ്സ് : വിപ്ലവത്തിന്റെ ഇതിഹാസം – അഡ്വ. പാവുമ്പ സഹദേവന്‍ (Adv. Pavumba Sahadevan)

(‘മാനവികത’ മാസിക – 2025 ഡിസംബര്‍ ലക്കം – പ്രസിദ്ധീകരിച്ച ലേഖനം) നമ്മുടെ അവസാനത്തെ കമ്മ്യൂണിസ്റ്റുകാരനും നാടുനീങ്ങി. കെ. വേണുവിനെപ്പോലുള്ള അപൂര്‍വ്വം ചില ത്യാഗസമ്പന്നരായ കമ്മ്യൂണിസ്റ്റുകാരാണ് ഈ ജനുസില്‍പ്പെട്ടതില്‍ ഇനി അവശേഷിക്കുന്നത്. കേരളത്തെ ഒരു ഭൂതം പിടികൂടുകയായിരുന്നു. അച്ച്യുതാനന്ദന്‍ എന്നകമ്മ്യൂണിസ്റ്റ് ഭൂതം. കോര്‍പ്പറേറ്റുകള്‍ക്കും അഴിമതിക്കാര്‍ക്കും കപടകമ്മ്യൂണിസ്റ്റുകള്‍ക്കും വി. എസ്സ് എന്ന് കേട്ടാല്‍ ഭയമായിരുന്നു. കമ്യൂണിസ്റ്റ് വിപ്ലവത്തിന്റെ ശംഖനാദമായിരുന്നു വി.എസ്സ്. ഭൂമിയുടെ ഗര്‍ഭഗൃഹത്തില്‍ നിന്നാണ് അച്ച്യുതാനന്ദന്‍ പിറവിയെടുത്തത്. കമ്മ്യൂണിസത്തെപ്പറ്റി ഒരുപാട് മതികെട്ടാന്‍ മലകള്‍ ആ മഹാമനീഷി സ്വപ്നം കണ്ടു. […]
പുലരട്ടെ സൗഖ്യം ഉലകിതിലെങ്ങും – ശ്രീകല മോഹന്‍ദാസ് (Sreekala Mohandas)

പുതു വര്‍ഷമൊന്നു പിറക്കുന്നു വീണ്ടും പുത്തന്‍ പ്രതീക്ഷകള്‍ നെഞ്ചിലേറ്റി.. അണയാതെ നില്‍ക്കട്ടെ ആശാ മരാളങ്ങള്‍ തെളിയട്ടെയുള്ളില്‍ പ്രകാശ നാളങ്ങള്‍ പുതിയൊരു വര്‍ഷത്തെ വരവേല്‍ ക്കുവാനായ് ഈ വിശ്വമാകെ ഒരുങ്ങിക്കഴിഞ്ഞു. ഭൂലോകത്തിന്റെ ഒരറ്റത്തു നിന്നും പുത്തനുഷസ്സുദിച്ചുയര്‍ന്നതിന്‍ ആരവങ്ങള്‍ കേട്ടു തുടങ്ങി.. ജനങ്ങളൊക്കെയും ഹര്‍ഷോന്മാദത്താല്‍ ഇരിക്കുന്നിടം വിട്ടു പുറത്തിറങ്ങി കൂട്ടം കൂടി ആട്ടവും പാട്ടും മേളവുമായിമതി മറന്നങ്ങനെ പുതുവര്‍ഷത്തെ വരവേല്‍ക്കയാണു… എവിടെ തിരിഞ്ഞാലും കണ്ണഞ്ചും മട്ടില്‍ ദീപാലങ്കാരവും വര്‍ണ്ണ പ്രപഞ്ചവും മാത്രമേ കാണുവാനുള്ളു.. എത്ര കണ്ടാലും മതി വരാതെ അവിടം […]
ദിവസങ്ങളുടെ സംഗീതം – ജോസ് ക്ലെമന്റ്

കഴിഞ്ഞു പോയ 364 ദിനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഗീതാത്മകവും സന്തോഷ – സമാധാന – സംതൃപ്തവുമായിരുന്നോ ? ഈ 365-ാം ദിനത്തിന്റെ അന്ത്യ ചിന്ത ഇതായിരിക്കണം. 2025 ന്റെ സമാപന ചവിട്ടുപടിയില്‍ പാദമൂന്നി നില്ക്കുകയാണ് നമ്മള്‍. നിരവധി കാര്യങ്ങളും വ്യക്തികളും നമുക്ക് ഉത്തേജനം നല്കിയിട്ടുണ്ടാകാം. ഒരു പക്ഷേ,അതിലേറെ കാര്യങ്ങളും വ്യക്തികളും നമുക്ക് അസംതൃപ്തിയും നല്കിയിട്ടുണ്ടാകാം. എങ്കിലും 2025 എന്ന മാരത്തണ്‍ ഓട്ടം നമുക്ക് പൂര്‍ത്തിയാക്കാനായില്ലേ ? നമുക്കൊപ്പം ഓട്ടമാരംഭിച്ച എത്ര പേര്‍ ഇന്ന് നമുക്കൊപ്പം ജീവിത ട്രാക്കിലുണ്ട് […]
പാളിപ്പോയ രണ്ടാമൂഴം – മേരി അലക്‌സ് (മണിയ) Mary Alex

ഇന്ന് എന്റെ ബുധ പൂര്‍ണിമ ദിനം ഒപ്പം രണ്ടായിരത്തിരുപത്തഞ്ചാം ആണ്ടിന്റെ കലാശക്കൊട്ടും. ബുധ പൂര്‍ണിമയുടെ കലാശക്കൊട്ടു കൂടി ആക്കിയാലോ എന്നു ഞാന്‍ ചിന്തിക്കാതിരുന്നില്ല.എന്നാല്‍ ഒരു യാത്ര തുടങ്ങി വച്ചത് പൂര്‍ത്തീകരിക്കാതെ നിര്‍ത്തുന്നത് ശരിയല്ലല്ലോ എന്ന ചിന്തയില്‍ തുടരുന്നു. ചുരിദാറിന് പകരം കിട്ടിയ ടോപ്പും അതിന്റെ ബോട്ടവും ധരിച്ചിറങ്ങിയപ്പോള്‍ എനിക്കു തന്നെ ഒരു ധൈര്യമൊക്കെ തോന്നി. കണ്ണാടിയില്‍ നോക്കി പ്രായം അല്പം കുറഞ്ഞെന്നും. ഉടമസ്ഥ പറഞ്ഞു ഈ ഡ്രസ്സ് ആന്റിക്ക് നന്നായി ചേരുന്നു, ഇണങ്ങുന്നുണ്ടെന്നു.മകളും. അങ്ങനെയും കൂടി കേട്ടപ്പോള്‍ […]



