LIMA WORLD LIBRARY

യാത്രയിലെ സമ്പാദ്യം – മേരി അലക്‌സ് (Maniya)

ഇന്ന് എന്റെ ബുധ പൂര്‍ണിമ ദിനം. ഞങ്ങള്‍ സസന്തോഷം ആഷയുടെ പിന്നാലെ ഔട്ട് ലെറ്റി നുള്ളിലേക്ക് പ്രവേശിച്ചു. പുന്നെല്ലു കണ്ട പെരുച്ചാഴിയെപ്പോലെ ഓരോരുത്തരും നാലുപാടും ചിതറി മദാമ്മയും മോളും അങ്കിളും ഷാജിയും അവരവര്‍ക്കാവശ്യമുള്ളത് കയ്യിലെടുത്തു കൊണ്ടിരുന്നു. അവരാണല്ലോ ക്യാഷ് ഹോള്‍ഡേഴ്സ്. ഞാനും കൊച്ചു മോളും മോനും വെറുതെ ഒന്നു ചുറ്റിക്കണ്ടു നടന്നു. ആഷയാവട്ടെ എല്ലാവര്‍ക്കും സ്‌പെഷ്യല്‍ ചായ റെഡിയാക്കുന്ന തിരക്കിലുമായി. വീടല്ലെങ്കിലും ഞങ്ങള്‍ ആഷയുടെ ഔട്ട് ലെറ്റിലെ അതിഥികളാണല്ലോ. എവിടെയാണെങ്കിലും ആതിഥ്യമര്യാദ പാലിക്കാന്‍ കടപ്പെട്ടവരായി ഷിബുവും ആഷയും […]

SH O O L – Leelamma Thomas, Botswana

Everyone wants to be a writer. Few want to learn to swim. A school of fish knows something you don’t: survival is not solo brilliance. No fish asks, “Where is my individuality?” when the current turns violent. They move. Together. Instinct sharp as hunger. And then comes your school, walls, words, awards. Ideas floating separately, […]

ഉള്‍ തുരുത്തുകള്‍ – മനോജ് ചാരുംമൂട് (Manoj Charummood)

ചീന്തിയെറിഞ്ഞ നോവുകടലാസ്സുകള്‍ ഒരൊറ്റത്തുരുത്താകുന്നു ഭൂപടത്തിലില്ലാത്ത തുരുത്തിനു ചുറ്റും ചിന്തകള്‍ കാടുനെയ്യുന്നു ഉള്‍വനങ്ങളില്‍ പേരു കൊത്തിവെച്ചവന്‍ പിന്നെയും നടക്കുന്നു ആ തുരുത്തിലേ മഴയ്ക്കവന്റെ പേര് കാട്ടുതീയ്ക്കവന്റെ പേര് മഞ്ഞിനു പൂവിനു മരത്തിനു കിളിക്കു എല്ലാമൊരേ പേരുകള്‍ മദത്തിന്റെ ചൂരടിക്കും ഭൂമിക്കുമപ്പുറം അലിവില്ലാത്ത കാലത്തിനപ്പുറം ചോരമണക്കാത്ത ഒരു തുരുത്ത് പ്രതീക്ഷയുടെ ആശയുടെ ചിന്തയുടെ നൂല്‍ വരമ്പ് അതിനു ഞാന്‍ എന്റെ പേരിടും ചീന്തിയെറിയുന്ന ഓരോ നോവിലും ഓരോ തുരുത്തുകള്‍ മുളയ്ക്കുന്നു കൊത്തിവെച്ച പേരുകള്‍ നോക്കി ആരൊക്കെയോ.    

വെയിലോര്‍മ്മകള്‍ – ഉല്ലാസ് ശ്രീധര്‍ (Ullas Sreedhar)

ഞങ്ങളുടെ തലമുറയിലെ കുട്ടികള്‍ക്ക് മഴയോര്‍മ്മകളും വെയിലോര്‍മ്മകളും ഒരുപോലെ സന്തോഷം തരുന്നതാണ്… ഓരോ മണല്‍ത്തരിയിലും ആനന്ദം കണ്ടെത്തിയ എന്റെ തലമുറ അവധി ദിവസങ്ങളെല്ലാം ആഘോഷമാക്കി മാറ്റിയിരുന്നു… പകല്‍ വെളിച്ചത്തിന് ചൂട് കൂടിത്തുടങ്ങിയപ്പോള്‍ പഴയ സിനിമ കാണലും കാണിക്കലുമാണ് ഓര്‍മ്മയില്‍ ഓടി വരുന്നത്… എന്റെ വീടിനടുത്തുള്ള ശ്രീകല തീയേറ്ററിലെ ഓപ്പറേറ്ററുടെ സഹായി മോഹനയണ്ണനാണ്… മാറ്റിനി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ ഫിലിം ചുറ്റലും ചുരുട്ടലും ഒട്ടിക്കലുമായി മോഹനയണ്ണന്‍ തീയേറ്ററില്‍ കാണും… പള്ളിക്കൂടം ഇല്ലാത്ത ദിവസങ്ങളില്‍ ഞങ്ങള്‍ തീയേറ്ററില്‍ ചെന്ന് മോഹനയണ്ണനോട് […]

സംതൃപ്തി – ജോസ് ക്ലെമന്റ് (Jose Clement)

സംതൃപ്തി എന്നത് പുറത്തു നിന്ന് ഉള്ളിലേക്ക് ഒഴുകുന്ന ഒന്നല്ല. പ്രത്യുത ഉള്ളില്‍ നിന്നു പുറത്തേക്കൊഴുകുന്നതായിരിക്കണം. നമ്മുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നു പൊങ്ങി വരുന്ന നീരുറവകളാണ് സംതൃപ്തിയും സന്തോഷവും. അതിനാല്‍ ഇല്ലായ്മയിലും സമൃദ്ധിയിലും പതറാത്ത ആത്മവിശ്വാസത്തില്‍ പിടി മുറുക്കിയിരിക്കുന്ന ഹൃദയത്തിന്റെ ആഴത്തില്‍ നിന്നു മാത്രമേ സംതൃപ്തിയും സന്തോഷവും പതഞ്ഞു നുരഞ്ഞുയരുകയുള്ളൂ. പാരവശ്യ പ്രകൃതം നമ്മില്‍ പലരുടെയും കൂടപ്പിറപ്പാണ്. നിസ്സാര കാര്യങ്ങള്‍ മതി പരവശരാകാന്‍ . ഇവരില്‍ നിന്നും സംതൃപ്തിയും സന്തോഷവും ഒഴിഞ്ഞു പോകും. അതിനാല്‍ ഒന്നിനെക്കുറിച്ചോര്‍ത്തും പരവശരാകാതെ നാമായിരിക്കുന്ന […]

പ്രണയിക്കാം ഊന്നുവടികളെ – ബാലചന്ദ്രന്‍ അമ്പലപ്പാട്ട്

അവര്‍ തിരക്കിലായാപ്പോള്‍ വാക്കുകള്‍ ദൂരെ ആയപ്പോള്‍ കാലം കൈവിട്ടുതു ടങ്ങിയപ്പോള്‍ പരാതിയില്ലാതെ ഓരോഅടിയും അളന്നുതന്നത് നീ പടികയറു മ്പോഴത്തെ പാതിശ്വാസം നീ പഴിചാരി പടി തള്ളുമ്പോള്‍ ഭാരം താങ്ങിയത് നീ. മൗനത്തിന്റ ഉറക്കത്തില്‍ പോലും ഞാന്‍ ഒറ്റയ്ക്കല്ലെന്നു വിശ്വസിപ്പിച്ച നിശബ്ദ സാന്നിധ്യം നീ സൗന്ദര്യം കുറഞ്ഞിട്ടും സ്മരണകള്‍ മങ്ങിയിട്ടും കത്തുന്ന മോഹമൊ കൂമ്പരമാകുന്ന അവേശമൊ ഇല്ലാതെ നിസ്സംഗമായ ആശ്രയ മഹത്വം. കാലം നിശബ്ദമായി ചുരുങ്ങുമ്പോള്‍ വാക്കുകള്‍ മൗനമാ കുമ്പോള്‍ ഒരുകൈ മാത്രം തേടിയ എന്റെ പ്രണയം. അറപ്പില്ലാത്ത […]

മധുര താരാട്ടില്‍ മനുഷ്യ പരിണാമം – ജയന്‍ വര്‍ഗീസ്

ആദി ചിന്തയുടെ ആത്മാവ് ശരീരം ധരിച്ചതാണ് പ്രപഞ്ചം എന്നത് എന്റെ കണ്ടെത്തല്‍. ദ്രവ്യവും ഊര്‍ജ്ജവും കാലവും ഒത്തു ചേര്‍ന്നയിടത്തു പ്രപഞ്ചമുണ്ടാവാന്‍ . ഒരു ദൈവത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്ന് സ്റ്റീഫന്‍ ഹോക്കിങ്‌സ് . വസ്തുവിന്റെ ആദി രൂപം ചിന്തയാകുന്നു എന്നതിനാല്‍ ആദി ഭാവമായ ആ ചിന്തയിലാണ് ബിഗ്ബാംഗിന്റെ ആദ്യാവസ്ഥയായ ‘ പ്ലാന്‍ക് എറാ ‘ യില്‍ സര്‍വത്ര ഭൗതിക നിയമങ്ങളും നിര്‍ജ്ജീവമായിരുന്നിട്ടു പോലും വികാസ ചോദനമായി സംഭവിച്ച് പ്രപഞ്ചവും പ്രപഞ്ച ഭാഗമായ സ്റ്റീഫന്‍ ഹോക്കിങ്സായും ഞാനായും രൂപപ്പെട്ടത് എന്നാണ് […]

സൂക്ഷിക്കുക – മാലൂര്‍ മുരളി

അകം വെളുക്കാതെ പുറം വെളുത്തോര്‍ – ക്കമേദ്യതുല്യേന യശുദ്ധിയുള്ളില്‍ അടുത്തുകൂടിത്തഴുകാന്‍ ശ്രമിച്ചാ- ലസഹ്യമാം ഗന്ധമ തേല്ക്കുമപ്പോല്‍…: അശുദ്ധമായുള്ള പഴങ്കിണര്‍ വായ് — ക്കഴകേറെനല്കുന്ന സുമങ്ങളെപ്പോല്‍! ആകാംഷമൂത്തുള്ളു തെളിഞ്ഞു ചെന്നാ- ലാഴത്തിലേക്കങ്ങു പതിയ്ക്കു മോര്‍ക്ക….. സല്‍ഭാഷണത്താല്‍ മികവുറ്റതാക്കും സാരാംശമില്ലത്ത പഴങ്കഥയാല്‍ ! സാധിക്കവേണം പലതും പഴഞ്ചന്‍ സീമാബലം നല്‍കി പുന:ര്‍പ്രതിഷ്ഠ… ലക്ഷ്യം പലര്‍ക്കും പഴമയ്ക്കു കാംക്ഷ ലഭിക്കുകില്‍ കാമ്യമതേറെയെന്നും! ലഭിക്കുവാനുള്‍ക്കൊതിയാലെ നിത്യം കപടലീലാവിലാസക്രിയചെയ്തിടുന്നോര്‍… സമൂഹമേലങ്കിയണിഞ്ഞു വാഴാന്‍ സമര്‍ത്ഥമായിട്ടു പണിപ്പെടുന്നോര്‍ ! സഹിക്കുകില്ലാ മറവായകാലം സാധിച്ചെടുത്താലതിലെത്ര പുണ്യം….. പലേവഴിക്കിന്നു ശ്രമിച്ചിടുന്നു […]

നോമ്പ് ചില ചിന്തകള്‍ – സാക്കിര്‍, സാക്കി നിലമ്പൂര്‍

ശരിക്കും എന്താണ് നോമ്പ്? എന്തിനാണ് നോമ്പ് .? ദുര്‍മേദസ്സ് നിറഞ്ഞ ശരീരത്തെയും ദുര്‍വിചാരങ്ങള്‍ നിറഞ്ഞ മനസ്സിനെയും ഒരുപോലെ സംസ്‌കരിച്ച് ശുദ്ധീകരിച്ച് ആത്മീയതയിലേക്കടുക്കുവാന്‍. ദൈവത്തിലേക്കടുക്കുവാന്‍. മനസ്സില്‍ സഹജീവികളോട് കാരുണ്യം തോന്നാന്‍. കഷ്ടപ്പെടുന്നവരോട് ഐക്യദാര്‍ഢ്യപ്പെടാന്‍. ശരിക്കും ഒരു ശുദ്ധീകരണ പ്രക്രിയ തന്നെയാണ് നോമ്പ് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതില്‍ പ്രധാനം ആത്മീയമായ സംസ്‌കരണം തന്നെ. തന്റെ കര്‍മങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്ന സൃഷ്ടാവിലേക്കടുക്കുവാന്‍ സൃഷ്ടികള്‍ക്ക് കൈവരുന്ന സുവര്‍ണാവസരമാണ് നോമ്പ്. നിങ്ങള്‍ എന്നിലേക്ക് ഒരു ചാണ്‍ അടുത്താല്‍ ഞാന്‍ നിങ്ങളിലേക്ക് ഒരു മുഴം അടുക്കും […]

സമാധാനത്തിനായുള്ള നടത്തം – ആന്റണി പുത്തന്‍പുരക്കല്‍ (Antony Puthenpurackal)

അവര്‍ ഒരുമിച്ചുകൂടി, ഒരു ശരീരം പോലെ നിശബ്ദതയിലേക്ക് കാലെടുത്തുവച്ചു. സമാധാന നടത്തം ഉച്ചത്തിലോ, നാടകീയമായോ ആയിരുന്നില്ല. അത് ലളിതമായിരുന്നു: ശ്വാസം, ചുവടുവെപ്പ്, ശ്വാസം, ചുവടുവെപ്പ്. പാദരക്ഷകള്‍ ശ്രദ്ധയോടെ നിലത്തു തൊട്ടു. മരങ്ങള്‍ക്കിടയിലൂടെ കാറ്റ് നീങ്ങി. അവരുടെ നിശബ്ദത ഏതൊരു മന്ത്രത്തേക്കാളും വ്യക്തമായി സംസാരിച്ചു. ഒരുമിച്ച് നടക്കുമ്പോള്‍, സമാധാനം ലോകത്തില്‍ നിന്ന് നമ്മള്‍ ആവശ്യപ്പെടുന്ന ഒന്നല്ല – അത് അതിനുള്ളില്‍ നമ്മള്‍ പരിശീലിക്കുന്ന ഒന്നാണ് എന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. ഓരോ ചുവടും ഒരു ചെറിയ വഴിപാടായിരുന്നു: ഭൂമിയോട് ഒരു […]

കാപ്പിരി കുറമ്പന്‍ – ജോണ്‍സണ്‍ ഇരിങ്ങോള്‍ (johnson Iringol)

വിമാനം താഴ്ന്നിറങ്ങി. കത്തിയുരുകുന്ന ടയറുകള്‍. പുറത്തേക്കുള്ള വഴി. ആറടിപൊക്കം വൃത്തിയായിധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍. അകത്തും പുറത്തും ഏതോ വിചിത്ര ജീവിയെപ്പോലെ വീക്ഷിക്കുന്ന ആളുകള്‍. അടുത്തിരുന്ന ആ വെളുത്തുതുടുത്ത സ്ത്രീ വെള്ളമോ ഭക്ഷണമോ കഴിച്ച് കണ്ടില്ലാ. പൊരുള്‍ തിരിച്ചറിഞ്ഞതുകൊണ്ട് അയാള്‍ ഗൗനിച്ചില്ലാ. റോക്കറ്റില്‍ യാത്ര പോകുന്നവന്റെ മുന്നില്‍ ലക്ഷ്യം മാത്രം. പലതും സഹിക്കേണ്ടിവരും എന്ന് ബോദ്ധ്യം ഉണ്ട്. എമിഗ്രേഷന്‍ കഴിഞ്ഞ് ട്രോളിയുമായി വെളിയിലെത്തി. മനോഹര കാഴ്ചകളാണെങ്കിലും തിമിരം ബാധിച്ചവന്റെ കണ്ണില്‍ എന്ത്കാഴ്ച. കണ്ണിനല്ല കാഴ്ച വേണ്ടത് മനസ്സിനാണ്. മുന്‍കൂട്ടി ബുക്ക് […]