രബീന്ദ്രനാഥ ടാഗോറിന്റെ ഏറ്റവും മികച്ച കൃതി ‘ഗോറ’

രബീന്ദ്രനാഥ ടാഗോറിന്റെ ഏറ്റവും മികച്ച കൃതി ഏതാണ് ? ഒരു സംശയവുമില്ല ഗോറ ! തീവ്രഹിന്ദുത്വവും പുരോഗമനാശയങ്ങളുമായി ഏറ്റുമുട്ടി പുതിയ കാലത്തിന് കുടപിടിക്കുന്നൊരു കൃതി. ശിപായി ലഹളക്കാലത്ത് ഒരു ഇംഗ്ലീഷുകാരന് ഒരു ഭാരത സ്ത്രീയിലുണ്ടായ ഗോറ ഇന്ത്യന്‍ നവോത്ഥാനത്തിന്റെ നായകസ്ഥാനം ഏറ്റെടുത്ത് മുന്നേറുന്ന കാഴ്ച വായനക്കാരെ അമ്പരപ്പിക്കും. ഇതിലെ രണ്ടു സ്ത്രീ കഥാപാത്രങ്ങള്‍; സുചരിതയെയും ലളിതയേയും മറികടക്കാര്‍ കൊല്പുള്ള ഒരു നായികയെ മുങ്ങിത്തപ്പിയാലും മലയാളത്തില്‍ കിട്ടില്ല! ബംഗാളിയില്‍ നിന്ന് മലയാളത്തിലേക്ക് ലീലാ സര്‍ക്കാര്‍ നേരിട്ടു ഒരു വരി […]
ഉള്ളില്‍ ഒളിഞ്ഞ പ്രണയം – ജെസ്സി ജോണ്‍ (Jessy John)

അവള്‍ ഗായത്രി ദേവദത്തന്‍, ഇഷ്ടമുള്ളവര്‍ അവളെ ഗായു എന്ന് വിളിക്കാറുണ്ട്, അവളുടെ ജീവിതത്തിന്റെ 5 പതിറ്റാണ്ട് അവള്‍ ജീവിച്ചു, തുടര്‍ന്നുള്ള ജീവിതം ഒരു ബോണസ് പോലെ കൊണ്ടുപോകുന്നു, , ഗായു എന്ന് കേട്ടാല്‍ അവളെ സ്‌നേഹിക്കുന്ന ജനഹൃദയം ഒരു ആരാധനയോടെ നോക്കി കാണാറുണ്ട്, പ്രത്യേകിച്ച് പുരുഷന്മാര്‍. സ്ത്രീകള്‍ക്ക് ചെറിയൊരു കുശുമ്പും. കാരണം അത്രമേല്‍ സ്ത്രീത്വം തുളുമ്പി നിന്നിരുന്നു ഗായത്രി ദേവദത്തന്‍ എന്ന ഗായുവിന്, അവളുടെ മുഖം ശാന്തവും സമാധാനവും നിറഞ്ഞതായിരുന്നു, എള്ളിന്‍പൂവ് പോലെ മനോഹാരിതയുള്ള മൂക്ക്, നീണ്ടു […]
കവിതയുടെ വഴി – ഉണ്ണിക്കൃഷ്ണന്‍ അരിക്കത്ത്

നറുനിലാവിന്റെ മൃദുരേണുവെന്ന പോല്‍, ഒരു കുളിര്‍കാറ്റിലുതിരും സുമങ്ങള്‍ പോല്‍, പുലരിയില്‍ പെയ്ത മഞ്ഞിന്‍ കണങ്ങള്‍ പോല്‍, കരളിലൂറുന്നു കവിതക്കുരുന്നുകള്‍. അറിയുകില്ലേത് നിമിഷമാണുള്ളിലെ കറുകനാമ്പുകള്‍ കുനുകുനെ പൊങ്ങിയെന്‍ ഹരിതസ്വപ്നിലതീരങ്ങള്‍ നീളെയും ഭ്രമിതഭാവനയ്ക്കയവെട്ടി മേയുവാന്‍ അരിയ മേച്ചില്‍പ്പുറങ്ങളാവുന്നതും, കവിതയെന്നില്‍ ചുരത്തുന്നതെന്നതും. അറിയുകില്ലെത്ര നാളായ് മനസ്സിന്റെ ഗരിമയാര്‍ന്നൊരാ തീരങ്ങളേതിലോ ഒരു വലംപിരിശംഖിലീ മുത്തിന്റെ ഘനസുഷുപ്തി തുടങ്ങിയിട്ടെന്നതും; ലിപിയിലേതക്ഷരങ്ങളാണെന്നുടെ എളിയ തൂലികയില്‍ വന്നണഞ്ഞങ്ങനെ കലിതകല്പനയ്ക്കുയിരേകിയെന്നുടെ കവിതയായ് വന്നുചേരുന്നതെന്നതും. ഒരു മഴക്കാറില്‍ മിന്നല്‍പിണര്‍ പാഞ്ഞ് ചെവിയടക്കുന്നൊരിടിവെട്ട് പോലെയും, ഒരു മുളങ്കാട്ടിലൊരു മന്ദമാരുതന്‍ തഴുകിമീട്ടുന്ന മൃദുരവം […]
The Bird That Listens to the Earth – Leelamma Thomas, Botswana

In Africa’s old stories, I have another name, the bird that listens to the earth. When villages fall asleep, when the ground awakens, we are the ones who know the hour. When a snake moves beneath the soil, when the wind mixes with the footsteps of the dead, that sound arrives first in my bones. […]
മയിലാഞ്ചി മൊഞ്ച് – പ്രസന്ന നായര്‍ (Prassanna Nair)

മഴവില്ലിന്‍ തട്ടമിട്ട് കാര്‍മുകില്‍ മുടി മറച്ച് വെണ്‍മേഘച്ചിറകിലേറും പൂ നിലാ ചന്തമെഴും ഹൂറിയല്ലേ നീ മൊഞ്ചുള്ള മിഴിയിണയില്‍ സ്വപ്നത്തിന്‍ സുറുമയണിഞ്ഞ് ഗസലിന്റെയീണവുമായ് അരികില്‍ നില്‍പ്പവളേ തളിരിളം പൂവുടലില്‍ അത്തറിന്‍ സുഗന്ധവുമായ് പ്രണയത്തിന്‍ തേര്‍ തെളിച്ച് ഖല്‍ബിലണഞ്ഞവളേ മയിലാഞ്ചി കാലുകളാല്‍ ഒപ്പനപ്പാട്ടിന്റെ താളത്തില്‍ച്ചുവടു വെച്ച് നീയലിഞ്ഞാടവേ ആയിരം റംസാന്റെ ചന്ദ്രികപ്പൊന്‍ വെട്ടം ആത്മാവിന്‍ കുളിരായ് നിറഞ്ഞിടുന്നു…
കാല്‍നടക്കാരുടെ ശ്രദ്ധക്ക് – മിനി സുരേഷ്

വാഹനം ഓടിക്കുന്നവര്‍ക്കും കാല്‍നടക്കാര്‍ക്കും ഒരു പോലെ പ്രധാനമാണ് റോഡുകള്‍. ഓരോ ദിവസവും നിരവധി ആളുകള്‍ കാല്‍ നടയായി റോഡിലൂടെ നടക്കുകയും റോഡ് കുറുകെ കടക്കുകയും ചെയ്യുന്നു. അശ്രദ്ധയും , റോഡ് നിയമങ്ങള്‍ പാലിക്കാത്തതും പലപ്പോഴും അപകടങ്ങള്‍ക്ക് വഴി തെളിക്കുന്നു. അതിനാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ കാല്‍ നടക്കാരും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പലപ്പോഴും അലക്ഷ്യമായി റോഡ് കടക്കാറുള്ള ആളായിരുന്നു ഞാന്‍. ഡ്രൈവിംഗ് പഠിച്ച അവസരത്തിലാണ് ഇക്കാര്യങ്ങളുടെയെല്ലാം പ്രാധാന്യം ബോധ്യപ്പെട്ടത്. ഞങ്ങളുടെ വീടിനു മുന്‍പിലുള്ള റോഡ് നാഷണല്‍ ഹൈവേയാണ്. […]
ദൈവം – മാലൂര്‍ മുരളി (Maloor Murali)

ദൈവമെന്നാലെന്താണെന്നു ചിന്തിച്ചീടു സഹോദരേ സര്‍വ്വതിലുമടങ്ങിയ നിശബ്ദ ശക്തി.! രൂപമില്ല നിറമില്ല ദ്രവ്യമേതുമല്ലാശക്തി അനുനിമിഷവും നമ്മില്‍ കുടി കൊള്ളുന്നു. സൂര്യ,ചന്ദ്ര,നക്ഷത്രങ്ങള്‍ ഭൂമിയുമതില്‍പ്പെടുന്ന പ്രകൃതിചൈതന്യത്തിന്റെ സമൂര്‍ത്തഭാവം.! കാണുന്നോരോ രൂപങ്ങളും തഴുകുന്ന കാറ്റുപോലും ദൈവത്തിന്റെ സ്പര്‍ശമെന്നു നിനയ്ക്കുകാരും. ഇങ്ങനെയുള്ളീശനു നാ – മെങ്ങനെ രൂപങ്ങള്‍ നല്‍കും? മനുഷ്യസ്വാര്‍ത്ഥതയിലായ് പിറന്നതല്ലോ…..? മാനവചിന്താമൂശയില്‍ പിറന്ന രൂപദൈവങ്ങള്‍! മനുഷ്യകരങ്ങളാലേ ജനിച്ചവകള്‍ . ആണും പെണ്ണുമാക്കി പിന്നെ നപുംസക ദൈവങ്ങളും ഉരഗം, പക്ഷി, മൃഗങ്ങള്‍ ദൈവങ്ങളായി… അറിവില്ലാമനുഷ്യരെ ചൂഷണം ചെയ്തു ജീവിക്കാന്‍ അധര്‍മ്മികള്‍ നിര്‍മ്മിച്ചതീ- ദൈവരൂപങ്ങള്‍ .. […]
കനവു കൊയ്യുന്നവര്‍ – സുധ അജിത്

അതിരാവിലെ വീട്ടില്‍ നിന്നുമിറങ്ങുമ്പോള്‍ മിനി ഒരിക്കല്‍ക്കൂടി തിരിഞ്ഞു നോക്കി ,വാതില്‍പൂട്ടിയിട്ടുണ്ട് എന്ന് ഉറപ്പു വരുത്തി. അതിനകത്ത് ഒരു മനുഷ്യ ജീവി ഉണ്ടെന്ന് ഇപ്പോള്‍ ആരും അറിയുകയില്ല. വേണുവേട്ടന്‍ ഉറങ്ങിക്കിടക്കുന്നത് കണ്ടിട്ടാണ് പുറത്തേക്കിറങ്ങിയത്. പക്ഷെ ഉണര്‍ന്നു കഴിഞ്ഞാല്‍ തന്നെ കണ്ടില്ലെങ്കില്‍ ആകെ ബഹളമാകും. ഈയിടെയായി കൊച്ചു പിള്ളേരെപ്പോലെയാണ് ആള് . തൊട്ടതിനുoപിടിച്ചതിനുമൊക്കെ കുറ്റം പറച്ചിലും വാശിയും . എല്ലാം സഹിച്ചല്ലേ തീരൂ. ഭര്‍ത്താവായിപ്പോയില്ലേ?. പോരാത്തതിന് വയ്യായ്കയും . ഇന്ന് തന്നെ മൂന്നുപേര്‍ക്കുള്ളആഹാരം പാകം ചെയ്ത്, വേണുവേട്ടന് വേണ്ടആഹാരം എടുത്തു […]
ചാമുണ്ഡിത്തെയ്യം സമ്മിശ്രവികാരങ്ങളുടെ മുത്തുമാല – ശ്രീ മിഥില

ശ്രീമതി സുധ അജിത്തിന്റെ കഥാസമാഹാരം (ചാമുണ്ഡിത്തെയ്യം ) വായിച്ചു, ആസ്വദിച്ചു. കഥാകാരിയുടെ, ആഴങ്ങളില്‍ ഖനി തേടിയുള്ള യാത്ര തുടരട്ടെ. കഥകളുടെ മുത്തും ചിപ്പിയും വാരിയെടുത്ത പ്രതീതിയാണ് എനിക്ക് കഥകള്‍ വായിച്ചുകഴിഞ്ഞപ്പോള്‍. കാസര്‍ഗോഡുള്ള ആദിവാസിഗോത്രത്തോട് ബന്ധപ്പെടുത്തി എഴുതിയതാണ് ആദ്യ കഥ ചാമുണ്ഡിത്തെയ്യം. പരലോകത്തുനിന്നും ഇറങ്ങിവന്നു തന്റെ മരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പൊന്നുമകള്‍. അവിശ്വസനീയതയോടെ ചെമ്മരത്തിയുടെ കണ്ണുകള്‍ വിടര്‍ന്നു. തെയ്യംകെട്ടിയാടിയ പ്രതികാരദാഹം അമ്മമനസ്സ് എന്ന കഥയിലെ ക്യാന്‍സര്‍ രോഗിയായ മകന്‍ അമ്മയെ വൃദ്ധസദനത്തിലാക്കി തിരിച്ചുപോകുന്നതിന്മുന്‍പ് മരണപ്പെടുന്ന അമ്മ. രണ്ടുപേരും തമ്മിലുള്ള ആത്മബന്ധം […]
മടക്കയാത്രയില്‍ രണ്ടത്ഭുതങ്ങള്‍ – മേരി അലക്‌സ് (Maniya)

ഫാക്ടറി ഇന്‍ചാര്‍ജിനോട് യാത്ര പറഞ്ഞ് ഷിബു അവരുടെ വിസിറ്റേഴ്‌സ് രജിസ്റ്ററില്‍ റിമാര്‍ക്ക് എഴുതി ഒപ്പുമിട്ട് എല്ലാവരുമായി പുറത്തേക്കിറങ്ങി താഴേക്ക് നടന്നു. ഞങ്ങളോട് മുന്നോട്ടു പൊയ്‌ക്കൊള്ളാന്‍ പറഞ്ഞ് ഷിബുവും കൂട്ടരും അടങ്ങുന്ന കാര്‍ പിന്നാലെയാണ് പുറപ്പെട്ടത്. ഞങ്ങള്‍ക്ക് അത് ഉപകാരമായി. അന്നു കൂടിയേ അവിടെ താമസം ഉള്ളു. മുറികളില്‍ നിരന്നു കിടക്കുന്ന സാധനങ്ങളും പുറത്ത് വാഷ് ചെയ്തിട്ടിരിക്കുന്നവയും അടുക്കിപ്പെറുക്കി ബാഗുകളില്‍ വയ്ക്കണം. താമസിച്ച മുറികള്‍ വൃത്തിയായി ഇട്ടിട്ടുവേണം പുറപ്പെടാന്‍. അതു അത്ര അനിവാര്യമല്ല എങ്കിലും മോശമായി ഇട്ടാല്‍ ഷിബുവിനാണ് […]
അമ്യൂസ്‌മെന്റ് പാര്‍ക്ക് – ഡോ വേണു തോന്നയ്ക്കല്‍

കാഴ്ചകള്‍ക്ക് പഞ്ഞമില്ലാത്ത ഒരിടമാണ് ഊട്ടി. തണുപ്പും പ്രകൃതി ദൃശ്യങ്ങളും മാത്രമല്ല ശാസ്ത്രവും ഊട്ടിക്കാഴ്ചകള്‍ക്കിണങ്ങും. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ഫേണ്‍ ഗാര്‍ഡന്‍, തുടങ്ങി ഊട്ടിയുടെ ഹൃദയ കാഴ്ചകള്‍ കണ്ട് ഊട്ടി തടാകത്തിലേക്കുള്ള യാത്രാ മധ്യേയാണ് തണ്ടര്‍ വേള്‍ഡ് (thunder world) എന്ന ടൈറ്റിലില്‍ തെളിയുന്ന ശാസ്ത്ര ദൃശ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. ഊട്ടിയിലെ പ്രമുഖ തീം അമ്യൂസ്മെന്റ് പാര്‍ക്കാണ് തണ്ടര്‍ വേള്‍ഡ്’. തണ്ടര്‍ വേള്‍ഡ് സന്ദര്‍ശിക്കാതെ പോയാല്‍ അത് വലിയൊരു നഷ്ടം തന്നെയാണ്. അവിടെ വിവിധ തരം വീഡിയോകള്‍, ഡൈനോസര്‍ […]
വിലപിക്കുന്നതിന്റെ പൊരുള്‍ – ജോസ് ക്ലെമന്റ്

ജീവിതത്തെ നിഷേധാത്മകമായി സമീപിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഇതു മൂലം തന്നെത്തന്നെയും മറ്റുള്ളവരെയും ഇവര്‍ നശിപ്പിക്കുകയാണെന്നു ചിന്തിക്കുന്നില്ല. ജീവിതത്തെ ക്രിയാത്മകമായി സമീപിക്കുന്നവര്‍ തന്നെത്തന്നെയും മറ്റുള്ളവരെയും ഉദ്ധരിക്കുന്നവരായിരിക്കും. നമ്മുടെ ജീവിതത്തില്‍ നിനച്ചിരിക്കാത്ത വേളകളില്‍ പല സംഭവങ്ങളും പരിത:സ്ഥികളും ഉണ്ടായേക്കാം. അവയെ നിഷേധാത്മകമായി സമീപിക്കാതെ ക്രിയാത്മകമായ മനോഭാവത്തോടെ സ്വീകരിക്കാന്‍ തയ്യാറായാല്‍ ജീവിതം സൗഭാഗ്യകരമായിത്തീരും. നമുക്ക് ലഭിക്കേണ്ടതായ സൗഭാഗ്യങ്ങളും അനുഗ്രഹങ്ങളുമൊക്കെ വൈകിയാണെങ്കിലും നമ്മെ തേടിയെത്തും. അതല്ല നമുക്കര്‍ഹമല്ലാത്തതാണെങ്കില്‍ നമ്മെ വട്ടമിട്ടു പറന്നാല്‍ പോലും നമുക്ക് ലഭ്യമാകില്ല. അതാണ് ചുണ്ടിനും കപ്പിനുമിടയില്‍ […]
എന്റെ കൂട് – സന്ധ്യ (Sandhya)

എനിക്ക് ചുറ്റും ഞാനൊരു മായാജാല വല നെയ്യുന്നു. നിമിഷാര്‍ദ്ധത്തില്‍ ഞാന്‍ എന്നെ അദൃശ്യമാക്കുന്നു. ചിലപ്പോള്‍ ഞാനൊരു ചിലന്തിയായ്, ചിലപ്പോള്‍ പട്ടുനൂല്‍ പുഴുവായ്, വല നെയ്തു കൊണ്ടിരിക്കുന്നു. ഞാന്‍ തേനീച്ചയായി പറന്ന്, ഇളം പൂമൊട്ടുകള്‍ തുറന്ന്, വസന്തങ്ങളുടെ സത്തിനാല്‍, മനസ്സിന്റെ തേനറ നിറക്കുന്നു. തേന്‍ കുടിച്ച് മത്തു പിടിച്ച മനസ്സ്, നക്ഷത്രങ്ങളിലേക്ക് ഊയലാടുന്നു, വെളിച്ചപ്പെട്ട്, മിന്നാമിനുങ്ങായി മാറുന്നു. ചിത്രശലഭങ്ങളെഴുതിയ കവിത വായിക്കുന്ന ഞാന്‍ അദൃശ്യ വലയ്ക്കുള്ളിലൊരു അക്ഷരലോകം മെനയുന്നു. നീല താമരയിതളിലെ തുഷാരബിന്ദുക്കളുടെ നക്ഷത്രലിപികള്‍ ഞാന്‍ മൊഴിമാറ്റം ചെയ്യുന്നു […]
ബാല്യത്തിലേക്കൊരു പിന്‍ നടത്തം – ശ്രീകല മോഹന്‍ദാസ്

കുഞ്ഞോമനകള്‍.. വന്നു ചുറ്റും നിരക്കവേ കൊഞ്ചിച്ചിരികളും കുഞ്ഞു വര്‍ത്താനങ്ങളും കിലു കിലാന്നരികില്‍ മുഴങ്ങാന്‍ തുടങ്ങവേ, കളി ചിരികളുടെ ഒരു കുഞ്ഞു പൂക്കാലം ചുറ്റിനും വന്നു നിറയുന്ന പോലലൊരു അനുഭൂതിയുള്ളില്‍ തുള്ളിത്തുളു മ്പുന്നു.. ബാല്യത്തിലേക്കൊരു പിന്‍ നടത്തത്തിനു വെറുതെയെങ്കിലും മനസു വെമ്പുന്നു.. മടിയിലിരിക്കുന്ന കുഞ്ഞു പൈതലും അരികിലിരിക്കും മറ്റു പൈതങ്ങളും അവരുടെ അണിയിലേക്കെന്നെയും ചേര്‍ത്തു പിടിച്ചതു അവരെ പോലൊരു പൈതലാണെന്നു കരുതിയിട്ടോ എന്തോ കുഞ്ഞുങ്ങളെല്ലാം നല്ല സന്തോഷ ഭാവത്തിലാണു.. കുട്ടിയും മുത്തിയും ഒരു പോലെയെ ന്നല്ലോ പഴയ പ്രമാണം.. […]
ലോക കവിതാ ദിനം – അഷ്റഫ്. വി

1999 ല്‍ പാരീസില്‍ നടന്ന യുനെസ്‌കോ സമ്മേളനത്തിലാണ് മാര്‍ച്ച് 21 ന് കവിതാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. മനുഷ്യന്റെ സര്‍ഗാത്മകതയെ പരിപോഷിപ്പിക്കാനും സാഹിത്യ അഭിരുചി പ്രകാശിത മാക്കനും കവിതക്ക് കഴിയുന്നു എന്നതിരിച്ചറിവാണ് യുനെസ്‌കോ നിരീക്ഷിച്ചത്. ഭാഷകളിലെ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കാനും ഭാഷയെ വേണ്ട വിധത്തില്‍ സംരക്ഷിക്കാനും ഈ ദിനം ..ഓര്‍മ്മപെടുത്തുന്നു. കവിത മനോഹരമായ ഒരു ആവിഷ്‌കാര രൂപമാണ്. കവിതയുടെ അമൂര്‍ത്തീകരണം പോലെ വികാരങ്ങളുടെയും വിചാരങ്ങളുടെയും ഒരു ബാഹുല്യം മറ്റൊരു സാഹിത്യരൂപവും സൃഷ്ടിക്കുന്നില്ല. സാക്ഷരതയുടെ വ്യാപനത്തിന് മുമ്പുതന്നെ കവിത നിലനിന്നിരുന്നു. […]



