നാമൊക്കെ ഇന്ന് തിരക്കേറിയ മനുഷ്യരായി മാറിക്കൊണ്ടിരിക്കുകയാണ്. ആരെയെങ്കിലും ഒന്നു കേൾക്കാൻ, ആരോടെങ്കിലും എന്തെങ്കിലും പറയാൻ, ആർക്കെങ്കിലും ഒരു പ്രതീക്ഷ നൽകാൻ, ഒരാശ്വാസം നൽകാൻ, ബലം നൽകാൻ, ഒന്നു പുഞ്ചിരിക്കാൻ പണച്ചെലവില്ലെങ്കിൽ കൂടി നമുക്ക് സമയമില്ല.
നാം നഷ്ടപ്പെടുത്തുന്ന പുഞ്ചിരിയിൽ, കേൾവിയിൽ, വാക്കുകളിൽ ഒരു പക്ഷേ നാം നഷ്ടപ്പെടുത്തുന്നത് നമ്മുടെ ജീവിതത്തിലെ അത്ഭുതങ്ങളായിരിക്കും.
നമ്മുടെ പുഞ്ചിരിക്കും വാക്കുകൾക്കും കേൾവിക്കുമെല്ലാം അദൃശ്യമായ ഒരു ശക്തിയുണ്ടെന്ന് വിസ്മരിക്കരുത്. നഷ്ടമായേക്കാവുന്ന പലതും പലർക്കും നേടിയെടുക്കാനും നിലനിർത്താനും ഇതുകൊണ്ടാകും.
അതിനാൽ കേൾക്കാൻ മടിക്കരുത്. പറയാൻ മറക്കരുത്. പുഞ്ചിരിക്കാൻ മനസ്സുണ്ടാകണം.
ധനുമാസപ്പിറവി യിൽ പുതുപുലരിയിലേക്ക് സുപ്രഭാതം!












