LIMA WORLD LIBRARY

ഇംഗ്ലീഷ് ജോർജ് ഓർവെൽ – ബിന്ദു ദിലീപ്

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒരു പ്രവാചകനായി ജോർജ്ജ് ഓർവെൽ വിശേഷിപ്പിച്ച ……
സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്ന ആദ്യത്തെയും ,
ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഇന്നും കണക്കാക്കുന്ന
ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെയിൽ ജനിച്ച
എഴുത്തുകാരനും കവിയുമായ ജോസഫ് റുഡ്യാർഡ് കിപ്ലിംഗ് എന്ന
താരതമ്യങ്ങളില്ലാത്ത കലാകാരൻ …..
പുതിയതും വ്യത്യസ്തവുമായ ഒരു ലോകത്തെക്കുറിച്ചുള്ള മനോഹരമായ കഥകൾ വായനക്കാരന് സമ്മാനിച്ച അദ്ദേഹത്തിന്റെ അസാധാരണമായ ആഖ്യാനചാതുരിയും
നിരീക്ഷണപാടവവും
ഉജ്ജ്വലമായ ഭാവനയും, ആശയങ്ങളുടെ പക്വതയും , ആഖ്യാതാവിന്റെ അതിവിശേഷമായ
മികച്ച കഴിവുകൾ കൊണ്ടുമാവാം അദ്ദേഹത്തെ
“സെക്കൻഡ് ഡിക്കൻസ്” എന്ന് വിളിച്ചിരുന്നത് .
.
കുട്ടികൾക്കായി അത്ഭുതകരമായ സൃഷ്ടികൾ നടത്തിയ കിപ്ലിംഗ്,
മദ്ധ്യപ്രദേശിലെ കൻഹ എന്ന ദേശീയോദ്യാനത്തിലെ സാലവൃക്ഷങ്ങളും മുളങ്കാടുകളും ഇടകലർന്ന് വളരുന്ന മനോഹരമായ ഭൂപ്രകൃതിയും , പെഞ്ച് ദേശീയോദ്യാനവും പശ്ചാത്തലമാക്കി.
ഭാഷയുടെയും ദൃശ്യങ്ങളുടേയും മാസ്മരിക സ്പര്‍ശമുള്ള ജംഗിള്‍ ബുക്ക് എന്ന പുസ്തകം രചിച്ചു.
കുട്ടികള്‍ക്ക് ഏറ്റവും പ്രിയങ്കരരായ കഥാപാത്രങ്ങളായ മൗഗ്ലിയും ബാലുക്കരടിയും ബഗീരനും അകേലയും കായുമൊക്കെ. പ്രധാന കഥാപാത്രങ്ങളാക്കി കുട്ടികള്‍ക്കായി രചിച്ച ഈ ക്ലാസിക് കൃതിയുടെ
മൂലകൃതിയിലെ ചിത്രങ്ങള്‍ വരച്ചത്
ബോംബെയിലെ ആർട്ട് സ്കൂളിൽ
വാസ്തുവിദ്യാ ശില്പകലയുടെ പ്രൊഫസറും സെറാമിക് ശില്പകലയുടെ മികച്ച ഡിസൈനറുമായിരുന്ന
പിതാവ്
ജോണ്‍ ലോക്ക്‌വുഡ് കിപ്ലിങ്ങായിരുന്നു.
:
കറുത്ത മഷിയിൽ മാത്രമായിരുന്നു. കിപ്ലിംഗ്
പുസ്തകങ്ങൾ എഴുതിയിരുന്നത്. ഈ “ഉത്കേന്ദ്രത” യുടെ കാരണം എഴുത്തുകാരന്റെ കാഴ്ചക്കുറവ് എന്നായിരുന്നു നിരൂപകരുടെ അഭിപ്രായം.

ജർമ്മനിയുമായി ആസന്നമായ യുദ്ധം “പ്രവചിക്കാനുള്ള ”
ബുദ്ധികൂർമ്മതയുള്ള ഒരു വിശകലന മനസ്സ്
രാഷ്ട്രീയത്തിൽ സജീവ താൽപ്പര്യമുണ്ടായിരുന്ന അദ്ദേഹത്തിനുണ്ടായിരുന്നു ഫെമിനിസത്തിന്റെ വർദ്ധിച്ചുവരുന്ന ശക്തിയ്ക്കെതിരെ ആവർത്തിച്ചു സംസാരിച്ചിരുന്ന അദ്ദേഹം,
യാഥാസ്ഥിതിക വീക്ഷണങ്ങളുടെ പിന്തുണക്കാരനായിരുന്നു.
ബ്രിട്ടീഷ് സംസ്കാരത്തിന്റെ ഭണ്ഡാരത്തിൽ ഈ എഴുത്തുകാരൻ വലിയ സംഭാവന നൽകി എന്ന് വിമർശകർ അഭിപ്രായപ്പെടുന്ന
കിപ്ലിംഗിനെ
ജീവിതാവസാനംവരെ ഉറക്കമില്ലായ്മ വേട്ടയാടിയിരുന്നു.
ജനുവരി. 18 ന് അന്തരിച്ച ആ ഭാവനാവൈഭവത്തിന്റെ ദീപ്ത സ്മരണയ്ക്കു മുന്നിൽ
കൂപ്പുകൈ.🙏

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px