എവിടയോ മറഞ്ഞു കളഞ്ഞ കാമുകനെ ഓര്‍ത്ത് ഏകാന്ത രാവുകളില്‍ പാടുന്ന ഭാര്‍ഗ്ഗവിക്കുട്ടിയുടെ രാഗാര്‍ദ്ര സ്വപ്നങ്ങള്‍ ഇന്നും ആകാശ താരത്തിന്‍ നീല വെളിച്ചത്തില്‍ തങ്ങി നില്ക്കൂന്നു.
പി .ഭാസ്‌ക്കരന്‍ മാഷിന്റെ രചനകള്‍ നോക്കിയാല്‍ കവിളത്തെ കണ്ണുനീര്‍ കണ്ട് മണിമുത്താണെന്ന് കരുതിയ വഴിയാത്രക്കാരുണ്ട്, കടവത്ത് തോണി അടുക്കുമ്പോള്‍ കവിളത്ത് മഴവില്ല് വിരിഞ്ഞ കാമിനിമാരുണ്ട്, സംഗീതത്തിനായ് സര്‍വ്വവും തുജിച്ച ഗായകരുണ്ട്. ഗര്‍ജ്ജിക്കുന്ന വയലാറും ഒറ്റക്കമ്പിയുള്ള തംബുരുവുമുണ്ട്.
എങ്കിലും ഭാസ്‌ക്കരന്‍ മാസ്റ്ററുടെ ‘കാച്ചിക്കുറുക്കിയ മോഹത്തിന്‍ പാലി’ നേക്കാളും എന്നും ഇഷ്ടപ്പെട്ടത് സ്വന്തമെന്ന് കരുതപ്പെടുന്ന ആളെ കാത്തിരിക്കുന്ന നിത്യകാമുകിമാരെയാണ് .
‘ വാസന്തപഞ്ചമി* നാളില്‍
വരുമെന്നൊരു കിനാവു കണ്ടു
വരുമെന്നൊരു കിനാവ് കണ്ടു
കിളിവാതിലില്‍ മിഴിയും നട്ടു
കാത്തിരുന്നു ഞാന്‍’
2007 ഫെബ്രുവരി 25ന് ഏകാന്തയുടെ അപാര തീരത്തേക്ക് യാത്രയായ കവിയെ ഓര്‍മ്മിക്കുന്നു.
‘ വാളല്ലെന്‍ സമരായുധം, കരവാളു വിറ്റൊരു മണി പൊന്‍ വീണ വാങ്ങിച്ചു ഞാന്‍ ! ‘
എന്ന് വയലാര്‍ പാടിയപ്പോള്‍ പി ഭാസ്‌ക്കരന്‍ എഴുതിയത് –
‘ വില്ലാളിയാണു ഞാന്‍ ജീവിത സൗന്ദര്യ വല്ലകി മീട്ടലല്ലെന്റെ ലക്ഷ്യം.. ‘ എന്നായിരുന്നു. മാത്രമല്ല ,
‘ ഉയരും ഞാന്‍ നാടാകെപ്പടരും ഞാന്‍ ഒരു പുത്തന്‍ ഉയിര്‍ നാട്ടിന്നേകിക്കൊണ്ടുണരും വീണ്ടും…’ എന്നും പ്രവാചകനെ പോലെ എഴുതി.
എന്തായാലും ‘ ഓര്‍ക്കുക വല്ലപ്പോഴും ‘ എന്ന അദ്ദേഹത്തിന്റെ വരികളില്‍ സൗന്ദര്യം കണ്ടെത്തി അദ്ദേഹത്തെ ഇന്നും എന്നും നമുക്ക് ഓര്‍മ്മിക്കാം.
പി.ഭാസ്‌ക്കരന്‍ മാഷിന് സ്മരണയുടെ ഒരായിരം പൊന്‍പൂക്കള്‍ അര്‍പ്പിക്കുന്നു..














Excellent dear vrinda🌹🌹🌹🌹
ഭാസ്കരൻ മാഷ് പദ്യത്തിലൂടെയാണ് മലയാളക്കരയെ വിസ്മയിപ്പിച്ചതെങ്കിൽ വൃന്ദ ഗദ്യത്തിലൂടെ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. .അഭിനന്ദനങ്ങൾ
ഭാസ്കരൻ മാഷ് പദ്യത്തിലൂടെയാണ് മലയാളക്കരയെ വിസ്മയിപ്പിച്ചതെങ്കിൽ വൃന്ദ ഗദ്യത്തിലൂടെ ഞങ്ങളെ അത്ഭതപ്പെടുത്തുന്നു. .അഭിനന്ദനങ്ങൾ
സമയതീരത്തിൽ ബന്ധനമില്ലാതെ മരണസാഗരം പൂകുന്ന നാൾ വരെ’ എന്ന് ഒരു പാട്ടിൽ എഴുതി വെച്ച് അദ്ദേഹം പാട്ടിലൂടെ ഇന്നും ജീവിക്കുന്നു. ‘പരിചിതമേതോ ഗാനം പാടി അരികത്തായ് ഞാൻ നിന്നല്ലോ’ എന്ന ഭാവത്തിൽ. പി.ഭാസ്കരൻ എഴുതിയ ഒരു പാട്ടെങ്കിലും കേൾക്കാതെ, മൂളാതെ ഒരു മലയാളിയുടേയും ഒരു ദിവസവും കടന്നുപോവുന്നില്ല. ദീപ്തമായ ഓർമ്മകളുടെ തീരത്ത് ചുവന്ന ഹൃദയമുള്ള റോസാപ്പൂവുമായി എത്തിയ വൃന്ദ പാലാട്ടിന് ഒരായിരം അഭിനന്ദനങ്ങൾ 💐💐💐
ആരെയും ഭാവഗായകനാക്കുന്ന ആത്മ സൗന്ദര്യങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട് , എന്നാൽ ഹൃദയത്തിൻ മണിവീണയിൽ സ്വരരാഗ ഗംഗയായി തീരുന്ന കാവ്യാനുഭൂതി ഇതാ വൃന്ദ പാലാട്ടിൻ്റെ തരളിത രചനയിൽ അനുഭവമായി. വീണ്ടും വീണ്ടും എഴുതൂ , അഭിനന്ദനത്തിൻ്റെ തേൻമാരി ഏറ്റുവാങ്ങൂ !
വളരെ മനോഹരം 🌹ആശംസകൾ