സ്വർണയുടെ സ്കൂട്ടി പടി കടന്നു വന്നപ്പോൾ
സമയം ആറര.
“വൈകുമ്പോൾ ഒന്നു വിളിച്ചു പറഞ്ഞൂടേ കുട്ടീ”
“സോറി.അച്ഛാ ശ്വാസം വിടാൻ പറ്റാത്ത തിരക്കായിരുന്നു ഓഫീസിൽ.ഇയർ എൻഡിംഗ്
ആകാറായില്ലേ” സ്വർണ മകളുടെ നേരെ തിരിഞ്ഞു.
” മാളൂട്ടി കളി മതി.ഹോംവർക്ക് ചെയ്യാൻ തുടങ്ങ്.അമ്മ വേഗം ഫ്രഷ് ആയി വരാം.
സ്വർണയെ കണ്ടിട്ട് ആകെ അലങ്കോലപ്പെട്ട മട്ട്.പൊട്ടെന്നുമില്ലാതെ?സാധാരണ രാവിലെ പോയ
അതേ ഫ്രഷ്നസ്സിലാണ് വൈകിട്ടും കാണുക. വേഷമൊന്നും ഉടയാതെ.വേനലല്ലേ.അയാൾ ശ്രദ്ധ
ടി.വിയിലേക്കാക്കി.
” മോളേ അമ്മ വടി എടുക്കണോ”
അങ്കം തുടങ്ങുകയായി മാളൂട്ടിയും,സ്വർണയും പാഠ
പുസ്തകങ്ങളുമാ യി പടവെട്ടി കഴിയുമ്പോൾ
രാത്രി എട്ടരയെങ്കിലും ആകും.
“ഒന്നു ബഹളം വയ്ക്കാതെ മുറിയിൽ പോയിരുന്ന്
പഠിക്ക് കൊച്ചേ”
സീരിയലിൽ ലയിച്ചിരിക്കുന്ന കല്യാണിയും ശല്യപ്പെടുത്തിയ കുട്ടിയെ ശാസിക്കുന്നു. ആരുടെയും പക്ഷം പിടിച്ചെന്നു വേണ്ട.രാമൻ കുട്ടി നായർ ഉമമറത്തേക്ക് നീങ്ങി.
നിലവിളക്ക് കൊളുത്തി വച്ചിട്ടുണ്ട്.
സന്ധ്യക്കു കൊച്ചിനേം കൂട്ടി പത്തു നാമം ജപിക്കാൻ
കല്യാണിയോടു പറഞ്ഞാൽ കറുത്ത മുഖവും കണ്ടു
വേണം അത്താഴം കഴിക്കാൻ.
“മല പോലെയാണച്ഛാ പഠിക്കാനുള്ളത്.വെറുതെ നേരം കളഞ്ഞാൽ മാളൂട്ടി ഇത്തിരി കഴിയുമ്പം
ഉറക്കം തൂങ്ങാൻ തുടങ്ങും” എന്നു സ്വർണയും
വാദിക്കും.
ഉമ്മറത്തു കൊതുകുശല്യം കൂടി വന്നപ്പോൾ
അയാൾ മുൻവാതിലടച്ച് അകത്തേക്ക് കയറി.സീരിയൽ മഴ തോർന്നിരിക്കുന്നു.
മുറിയിൽ അനക്കമൊന്നുമില്ലല്ലോ എന്തു പറ്റി.
അയാളെ കണ്ടതും ഫോണിൽ കുത്തി ക്കൊണ്ടിരിക്കുന്ന സ്വർണ പെട്ടെന്നു പകച്ചതു പോലെ. മാളൂട്ടി എന്തോ എഴുതുകയാണ്.
“കൊച്ചിനെ പഠിപ്പിച്ചു കഴിഞ്ഞ് ഉണ്ണിമായിട്ട് സല്ലപിച്ചാൽ പോരേ. ചെയ്യുന്ന കാര്യത്തിൽ
ശ്രദ്ധയും,സമർപ്പണവും വേണം.അതിനിടയിൽ
വേറെ പണിക്കു പോവല്ലേ”അയാൾക്കു ദേഷ്യം വന്നു.
“അയ്യോ അച്ഛാ ഓഫീസിലെ ഒരു കാര്യത്തിന്
പ്രെറ്റിയായിരുന്നു. മറുപടി പറയാതിരിക്കുന്നതു
മര്യാദയല്ലല്ലോ എന്നോർത്താ ഇപ്പം തന്നെ ചെയ്തത്.
താനൊന്നു മുഖം കറുപ്പിച്ചാൽ സ്വർണയ്ക്കു പേടിയാണ്.
About The Author
No related posts.