LIMA WORLD LIBRARY

ജനുവരി 30 – മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം

സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തിൽ ആഴത്തിലേറ്റ ,ഇന്നുമുണങ്ങാത്ത മുറിവിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം .
മഹാത്മഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ എന്ന വർഗീയ ഭ്രാന്തൻ വെടിവെച്ചു കൊന്ന ദിവസം .
‘ ആധുനിക ജനാധിപത്യ ഇന്ത്യ ‘ഏതൊക്കെ ആശയങ്ങളുടെ മുകളിലാണോ പടുത്തുയർത്തപ്പെടേണ്ടത് അവ സംരക്ഷിക്കാൻ ഗാന്ധിജി ജീവൻ ബലി കൊടുക്കുകയായിരുന്നു .
സാഹോദര്യവും സമാധാനവും പരസ്പര സ്നേഹവും മുറുകെപ്പിടിച്ചു കൊണ്ട് ജനതയെ ചേർത്തു നിർത്താനാണ് അദ്ദേഹം അവസാന നിമിഷം വരേയും ശ്രമിച്ചത് .

ഗാന്ധിജിയുടെ രക്തസാക്ഷിത്വം നമ്മെ ഓർമ്മിപ്പിക്കുന്നത് ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്വത്തെക്കുറിച്ചാണ് .
ജനാധിപത്യ വിരുദ്ധ ശക്തികളെ പരാജയപ്പെടുത്തുക ;വർഗീയ ചിന്താഗതികളെ സമൂഹത്തിൽ നിന്ന് വേരോടെ പിഴുതെറിഞ്ഞു സ്നേഹവും സാഹോദര്യവും നിറഞ്ഞ സമൂഹത്തെ വാർത്തെടുക്കുക എന്ന ഉത്തരവാദിത്തം കൂടിയാണത് .

ഗാന്ധിജിയുടെ ഓർമ്മകൾ ,അദ്ദേഹത്തിന്റെ സമരഗാഥകൾ ,ജീവിത സന്ദേശം എല്ലാം നമുക്ക് പ്രചോദനം ആകട്ടെ .
ഈ നാട്ടിലെ ഏറ്റവും ദരിദ്രനായ മനുഷ്യന്റെ വിമോചനമെന്ന ഗാന്ധിയൻ സ്വപ്നം സാക്ഷാൽക്കരിക്കാൻ ആ ഓർമ്മകൾ നമുക്ക് ഊർജ്ജം പകരട്ടെ .

സാമൂഹ്യ നീതിയിൽ അധിഷ്ഠിതവും സർവ്വതല സ്പർശിയുമായ വികസന മുന്നേറ്റത്തിനും ജനാധിപത്യ സംരക്ഷണത്തിനും സാഹോദര്യത്തോടെ കൈകൾ കോർത്തുപിടിച്ചു നമുക്കും പങ്കാളികളാകാം .

ഗാന്ധിജിയെക്കുറിച്ച്
ആൽബർട്ട് ഐൻസ്റ്റീൻ
അഭിപ്രായപ്പെട്ടത്

” രക്ത മാംസങ്ങളോടെ ഇതു പോലൊരു മനുഷ്യൻ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകൾക്ക് വിശ്വസിക്കാൻ കഴിഞ്ഞെന്നു വരില്ല .”

ഗാന്ധിജിയെ സ്മരിക്കുകയെന്നാൽ അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ സ്മരിക്കുകയെന്നതാണ്‌ .നമ്മുടെ നാടിന്റെ ചരിത്രം ഓർക്കുകയെന്നതാണ്‌ .നമ്മുടെ നാടിനെ സ്മരിക്കുകയെന്നതാണ്‌ .
മനുഷ്യസ്‌നേഹികളാവുക എന്നതാണ്‌ .

A S INDIRA

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px