ഒരു നുള്ള് ഉപ്പ് ഭക്ഷ്യവസ്തുക്കളുടെ രുചി വർധിപ്പിക്കുന്നതു പോലെ നമ്മുടെ സാന്നിധ്യം കൊണ്ട് അപര ജീവിതങ്ങൾക്ക് രുചി പകരാനാകുന്നുണ്ടോയെന്ന് ആത്മശോധന ചെയ്യണം.ഒ.എൻ.വിയുടെ ” ഉപ്പ് ” എന്ന കവിതയിൽ “നിന്നിലെ ഉപ്പായിരിക്കും ഈ മുത്തശ്ശി എപ്പോഴും” എന്നു പറയുമ്പോൾ മുത്തശ്ശിയും കൊച്ചുമകനും തമ്മിലുള്ള ഹൃദയബന്ധത്തിൻ്റെ സൂചന നൽകുകയാണ്.ഇത് ഉപ്പിന് നാം കൽപ്പിക്കുന്ന അർഥതലങ്ങളെപ്പോലും ഭേദിക്കുകയാണ്.”നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു” എന്ന ക്രിസ്തു മൊഴികളും ഒരു സ്നേഹ സംസ്കാരത്തിൻ്റെ സന്ദേശവാഹകരാകാനുള്ള ക്ഷണമാണ്. കഞ്ഞിയിൽ ഒരു തുള്ളി ഉപ്പു പോലെ ചില ജീവിതങ്ങൾ അലിഞ്ഞു തീരുന്നു.ഉപ്പിൻ്റെ സാന്നിധ്യം രുചിയേറ്റുന്നതു പോലെ നമ്മുടെ സാന്നിധ്യം ചുറ്റുമുള്ള കാലത്തെ മെച്ചപ്പെടുത്തണം. വേറിട്ടു നിൽക്കുമ്പോൾ അല്ല;അലിയാൻ സാധിക്കുമ്പോഴാണ് ഉപ്പ് അതിൻ്റെ ദൗത്യം നിർവഹിക്കുന്നത്.തൻ കാര്യത്തിൻ്റെ ലവലേശമില്ലാതെ മറ്റുള്ളവർക്കു വേണ്ടി നമുക്കും അലിഞ്ഞില്ലാതാകാം. സുപ്രഭാതം! ജോസ് ക്ലെമൻ്റ്












