കള്ളൻ പവിത്രൻ – ബിജു കൈവേലി

അയാൾ കള്ളനായി
രുന്നില്ല പക്ഷേ എല്ലാരും കള്ള
നാക്കിയതാണ് കട്ടവനെ കിട്ടി
യില്ലെങ്കിലും കിട്ടിയവനെ കള്ളനാക്കുക എന്നൊരു പഴമൊഴി എത്ര അർത്ഥവത്താണ്

നാട്ടിൽ എന്ത് മോഷ
ണം നടന്നാലും ചിലര് പറയു
മായിരുന്നു ആ …. അത് നമ്മ
ളെ കള്ളൻ പവിത്രനായിരിക്കും അവനേ
അത് ചെയ്യൂ…

ശരിയാണ് പവിത്രൻ
ചെറിയ കാലത്ത് അല്ലറ ചില്ല
റ മോഷണമൊക്കെ നടത്തിയിരുന്നു എട്ടും പൊട്ടും
തിരിയാത്ത പ്രായമായിരുന്നു
അന്ന്….

പക്ഷേ നാട്ടുകാര്
ഇന്നും അവനെ കള്ളനെന്ന്
മുദ്രകുത്തുന്നു പക്ഷേ അതിൽ മനം നോവുന്നുണ്ടെ
ങ്കിലും പവിത്രൻ പറയുമായി
രുന്നു അവർ വിളിച്ചോട്ടെ
ഏതെങ്കിലും ഒരു കാലം
അവര് തന്നെ തിരിച്ചു പറയും
എത്ര നല്ലവനായിരുന്നെണ്
കാലം അവരെ കൊണ്ട്
പറയിപ്പിക്കും..

പവിത്രൻ അവിവാഹി
ത നാണ് പക്ഷേ പരോപകാരി
യായിരുന്നു നാട്ടിൽ എവിടെ
കല്യാണമുണ്ടെങ്കിലും പവിത്ര
ൻ മെയ്യനങ്ങി എന്തും ചെയ്ത്
കൊടുക്കുമായിരുന്നു…

ഒരു നാൾ രസകരമാ
യ സംഭവമുണ്ടായി കല്യാണ
വീട്ടിലെ സദ്യ വിളമ്പുന്നതിനി
sയിൽ ആരോ പവിത്രന് മദ്യം
കൊടുത്തു കുറച്ച് അധികം
കഴിച്ചതിനാലാവാം അവൻ
ഇത്തിരി ഓവറായിരുന്നു

തമാശക്ക് ചിലര്
ഒപ്പിച്ച പണിയായിരുന്നു
ഇത്തിരി കുടിച്ചാൽ വല്ലാതെ
വർത്തമാനം പറയുമായിരു
ന്നു. ഒരു വിശിഷ്ട വ്യക്തി
വിവാഹത്തിന് എത്തിയിരു
ന്നു നാട്ടിലെ ഒരു പൗരപ്രമുഖ
നായിരുന്നു അയാൾ

അയാൾ ഭക്ഷണം
വിളമ്പുന്നതിനിടയിൽ ആ…
ഇതാരാ മ്മളെ കള്ളൻ പവിത്ര
നോ തമാശക്കാണെങ്കിലും
പവിത്രൻ നല്ലോണം ഒന്ന്
അയാളുടെ മുഖത്തേക്ക്
നോക്കി ദേര്യം നന്നായി
അവൻ്റെ മുഖത്ത് പ്രകടമാ
യിരുന്നെങ്കിലും

അതേ കള്ളൻ പവി
ത്രനാ ങ്ങള് കഴിഞ്ഞ ദിവസം
ഞാൻ ശാന്ത ചേച്ചിയുടെ
പിന്നാമ്പുറ വാതിലിലൂടെ
അകത്തു കേറിയപ്പോൾ
ശാന്ത ചേച്ചിയോട് കുശലം
പറയുന്നത് കേട്ടല്ലോ

ഇത് കേട്ടതും എല്ലാരും ചിരിയോട് ചിരി
തന്നെ കള്ളനെന്ന് വിളിച്ച
ഇയാൾക്ക് എടിൻ്റെ പണിയാ
യിരുന്നു കൊടുത്തത് ഇത്
കേട്ടതും എങ്ങിനെയെങ്കിലും
തടി തപ്പിയാൽ മതിയെന്നാ
യി അയാൾ മുഖത്ത് മുണ്ടി
ട്ട് പോകേണ്ട ഗതികേട്
വന്നല്ലോ ഈശ്വരാ വടി കൊ
ടുത്ത് അടി വാങ്ങേണ്ടായി
രുന്നു ന്നാലും ൻ്റ കള്ളാ
നിനക്ക് ഞാൻ വച്ചിട്ടുണ്ട്
എന്ന് അയാൾ മനസ്സിൽ
പിറു പിറുത്തു

പെട്ടെന്ന് നാടു
കാരുടെ ഇടയിൽ നിന്നും
തടി തപ്പി തന്നെ കള്ളനെ
ന്ന് വിളിക്കുന്ന പലർക്കും
ഉരുളയ്ക്കുപ്പേരി എന്ന രീതി
യിൽ പവിത്രൻ മറുപടി കൊ
ടുക്കുമായിരുന്നു

അതിനു ശേഷം
നാട്ടിൽ പലരും പേടിച്ച്
പവിത്രനൊട് പറയുമ്പോൾ
ശ്രദ്ധിച്ചേ പറയാറുള്ളൂ
അയാൾ കള്ളനാണെങ്കിലും
നല്ലവനുമായിരുന്നു. പക്ഷേ
ചിലര് ജീവിക്കാൻ സമ്മതിക്കു
ന്നില്ല

തുമ്പിയെ കൊണ്ട്
കല്ലെടുക്കുന്ന മാതിരി
അയാളെ വെറുപ്പിച്ച് കൊ
ണ്ടേയിരിക്കും എന്നിരുന്നാ
ലും അവന് ആരെയും പേടി
യുമില്ലായിരുന്നു. എല്ലാം വെട്ടി
ത്തുറന്ന് പറയുമായിരുന്നു

ഒരു ദിവസം പഞ്ചായ
ത്തിൻ്റെ അധീനതയിലുള്ള ഒരു നാളീകേര ഉൽപന്നങ്ങളു
ടെ സ്ഥാപനത്തിൽ ജോലി
ചെയ്യുന്ന കുറേ സ്ത്രീകൾ
ഉണ്ടായിരുന്നു നല്ല ഒരു ബിസി
നസ്സ് സംരഭമായിരുന്നു അത്
തകൃതിയായ കച്ചവടം നാക്കുന്നതിനിടയിൽ കള്ളൻ
പവിത്രൻ ആ വഴി പോയതാ
യിരുന്നു

പോകുന്നതിനിടയിൽ
അവിടെയൊന്ന് കേറീട്ട് പോകാമെന്ന് കരുതി വീട്ടിലേ
ക്ക് ഒരു പാക്കറ്റ് വെളിച്ചെണ്ണ
വാങ്ങി കാശെത്രയെന്ന് ചോ
ദിച്ച് ഒരു സ്ത്രീയുടെ കയ്യിൽ
അഞ്ഞൂറിൻ്റെ നോട്ട് കൊടുത്ത് പറഞ്ഞു ചില്ലറയി
ല്ല ബാക്കി കുറച്ച് കഴിഞ്
തരാമെന്ന് പറഞ്ഞു.

തൽക്കാലം അഞ്ഞൂറ് രൂപയ്ക്ക് ബാക്കി
കൊടുക്കാൻ ചില്ലറയൊക്കെ
അവിടെ ഉണ്ടായിരുന്നു പക്ഷേ
അവള് പവിത്രനെ ഒന്ന് പറ്റിക്കാമെന്ന് കരുതി എല്ലാമ
റിയുന്ന ഒരാളാണ് പവിത്രൻ

അയാൾ പറഞ്ഞു ൻ്റ
ബാക്കി തരീന്ന് എനക്ക് പോണം അവൾ പറഞ്ഞു
കുറച്ച് കഴിയടെ തരാം ഇത്
കേട്ടതും അയാൾക്ക് അരിശം
മൂത്തു തെറി പറയാൻ തുടങ്ങി

ഇത് തന്നെ കിട്ടിയ
തക്കമെന്ന് അവളും വിചാരി
ച്ചു.കാരണം ഇത്തിരി വശപെ
ശകായിരുന്നു പവിത്രൻ അമ്പ്
കോർത്തിരിക്കാൻ തുടങ്ങി
എൻ്റെ ബാക്കി പൈസ എന്ന്
പറഞ്ഞ് ബഹളം വെച്ചു ….

ബാക്കി തന്നതല്ലേ
ഇവൾ ഒച്ച വെക്കാൻ തുടങ്ങി
ദേ.. ഇയാൾ ഒരു പാക്കറ്റ് വെളിച്ചെണ്ണ വാങ്ങീട് ഞാർ
ബാക്കി കൊടുത്തു എന്നിട്ട്
ഇയാൾ തന്നില്ലാന്ന് പറഞ്ഞ്
ബഹളം കൂട്ടുന്നു ….

അപ്പോൾ അവിടെ
യെത്തിയ നാട്ടിലറിയപ്പെടുന്ന
ഒരാളുണ്ടായിരുന്നു അയാൾ
സ്ത്രീയുടെ പക്ഷം ചേർന്നു
അയാൾ ആളാവാൻ തുടങ്ങി
ആ … നീയെന്താ ഇവിടെ
നാട്ടിലെ മോഷണക്കേസിലെ
പ്രതികൾക്കെന്താ ഇവിടെ
കാര്യം എനൊക്കെ ഉച്ചത്തിൽ
വിളിച്ചു കൂവാൻ തുടങ്ങി.

പക്ഷേ ഇയാളുടെ
രഹസ്യക്കാരിയാണ് ഇവളെന്ന്
പവിത്രന്ന് നേരത്തേ അറിയാമായിരുന്നു ആ മുഖം
മൂടി അഴിച്ചുമാറ്റാൻ ഇത്
തന്നെ കിട്ടിയ തക്കമെന്ന്
പവിത്രൻ വിചാരിച്ചു

എൻ്റെ കാശ് തന്നി
ട്ടുണ്ട് ഞാൻ പണ്ടേ കള്ളനാ
ണല്ലോ പേര് ദോഷം വരുത്തി
യവൻ ഇവിടെയൊരു പാട്
ആളുകൾ കൂടിയിട്ടുണ്ടല്ലോ
എല്ലാവരോടുമായി ഞാനൊ
രു ശുഭകാര്യം പറയുകയാണ്
ശ്രദ്ധിച്ച് കേക്കണം

എനിക്കെതിരെ ഇന്ന്
ജാമ്യം പറയാൻ വന്ന ഈ
വെള്ളക്കുപ്പായം ധരിച്ച ഉള്ളിൽ അഴുക്കു പുരണ്ട
ഈ മാന്യനുണ്ടല്ലോ കഴിഞ്ഞ
ദിവസം അർദ്ധരാത്രിയിൽ
ഞാനിതിലെ പോകുമ്പോൾ
കോംപ്ലക്സിനുള്ളിലെ ചെറി
യ അനക്കം കേട്ട് ഞാൻ
കേറി നോക്കിയപ്പോൾ എന്താ
അവസ്ഥ

ഇവര് രണ്ട് പേരും
ഒരുമിച്ചിരുന്ന് രഹസ്യസംഭാ
ഷണം ഞാൻ ചോദിച്ചു എന്താ
പാതിരാത്രി ഇവിടെ ആ … നീ
വരുമെന്ന് ഞങ്ങൾക്കറിയാ
മായിരുന്നു. അതിന് തക്കം
പാർത്ത് നിന്നതാ…

പവിത്രൻ ചിരിച്ചു
കൊണ്ട് പറഞ്ഞു ഹ..ഹ..ഹ
നല്ല തമാശ പവിത്രൻ രഹസ്യ
സംഭാഷണങ്ങളുടെ കെട്ടുക
ളോരോന്നായി പൊളിച്ചടുക്കാൻ തുടങ്ങിയ
പ്പോൾ അയാൾ നാണം കെട്ട്
അവിടെ നിന്നും ഇറങ്ങിയോടി

അതോടെ സഹികെട്ട്
അവൾ പവിത്രൻ്റെ കാശും
തിരികെ കൊടുത്ത് അവിടു
ത്തെ ജോലിയും മതിയാക്കി
സ്ഥലം വിട്ടു പവിത്രനോട്
കളിച്ചാൽ ഇതാണ് അവസ്ഥ
അപ്പപ്പോൾ പണി കൊടുക്കും

വളരെ നല്ലവനുമാണ്
പക്ഷേ നാട്ടിൽ എന്ത് രഹസ്യ
ങ്ങളുണ്ടെങ്കിലും അത് ആദ്യം
അറിയുന്നത് പവിത്രനായിരിക്കും അത് കൊണ്ട് പവിത്രനെ പേടിച്ച്
പലരും ഇപ്പോൾ കള്ളൻ
പവിത്രനെന്ന് വിളിക്കാറില്ല

ചെറുകഥ
ബിജു കൈവേലി

LEAVE A REPLY

Please enter your comment!
Please enter your name here